Home Blog Page 67

പെൺകുട്ടികൾ അത്രയേറെ ആഗ്രഹിക്കുന്ന കാമുകനോ അവൻ? ലുക്മാന്‍റെ ‘അതിഭീകര കാമുകൻ’ നൽകുന്ന പ്രതീക്ഷ

0

കേരളത്തിലെ സ്ത്രീകളുടെ മനസ്സ് കവരാൻ ‘അതിഭീകര കാമുകൻ’ എത്തുന്നു. മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബർ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ് എത്തുക.

മനോഹരമായൊരു കുടുംബകഥ പറയുന്ന ചിത്രത്തിൽ അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയുണ്ട്. ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയിരിക്കുന്ന ട്രെയ്‌ലർ സൂചന നൽകിയിരിക്കുന്നത്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ചിത്രത്തിലേതായി ‘പ്രേമവതി…’ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. ഫെജോ പാടിയ ‘ഡെലൂലു ഡെലൂലു…!’ മറ്റൊരു ഗാനമാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്.

സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി. മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി., വിതരണം: സെഞ്ച്വറി റിലീസ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്, ഡിസൈൻ: ടെൻപോയ്ന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ.

ലുക്മാൻ നായകനാകുന്ന ‘അതിഭീകര കാമുകനി’ലെ ‘സുന്ദരിയേ…’ ഗാനം പുറത്തിറക്കി ജീവ, ചിത്രം നവംബർ 14ന് തിയേറ്ററുകളിൽ

0

കേരളത്തിലെ സ്ത്രീകളുടെ മനസ്സ് കവരാൻ ‘അതിഭീകര കാമുകൻ’ എത്തുന്നു. മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബർ 14നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ സുന്ദരിയേ എന്ന് തുടങ്ങുന്ന പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. തമിഴ് താരം ജീവയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ് എത്തുന്നത്.

മനോഹരമായ പ്രണയഗാനമായാണ് സുന്ദരിയേ … അണിയിച്ചൊരുക്കിയിരിക്കുന്നത്. ബിബിൻ അശോക് ഈണം നൽകി വൈശാഖ് സുഗുണൻ എഴുതിയ ഗാനം രഖൂ ആണ് ആലപിച്ചിരിക്കുന്നത്.
ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായി ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് എന്നാണ് അടുത്തിടെ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പ്രേമവതി…’ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. ഫെജോ പാടിയ ”ഡെലൂലു ഡെലൂലു…!’ എന്ന ഗാനവും ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്.

സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, വിതരണം: സെഞ്ച്വറി റിലീസ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്, ഡിസൈൻ: ടെൻപോയ്ന്‍റ്,

ഓപ്പറേഷൻ സിന്ദൂർ മുൻനിർത്തി പുതിയ ചിത്രവുമായി മേജർ രവി! ‘പഹൽഗാം’ സിനിമയുടെ പൂജ നടന്നു, ചിത്രീകരണം ഉടൻ

0

ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങൾ മുൻനിർത്തി പുതിയ ചിത്രവുമായി സംവിധായകൻ മേജർ രവി. ‘പഹൽഗാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ വെച്ച് നടന്നു. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രം, മേജർ രവിയും നിർമ്മാതാവ് അനൂപ് മോഹനും ചേർന്നാണ് നിർമ്മിക്കുന്നത്.

മലയാള ചലച്ചിത്രലോകത്തിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ജിതേഷ് പണിക്കർ, സംവിധായകൻ ജയറാം കൈലാസ് ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു. ഇന്ത്യയുടെ സ്വന്തം സൈനികരുടെ ദേശസ്നേഹം, ത്യാഗം, വികാരം, ആക്ഷൻ, കരുത്ത് എന്നിവ മുൻനിർത്തിയാണ് അണിയറയിൽ ചിത്രം ഒരുങ്ങുന്നത്. പാൻ-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് ഡബ് ചെയ്യാനുള്ള പദ്ധതിയും ടീമിന് ഉണ്ട്. സ്‌ക്രിപ്റ്റ് പൂജ പൂർത്തിയായതോടെ, ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

“മേജർ രവിയോടൊപ്പം ഈ യാത്ര ആരംഭിക്കുന്നതിൽ ഞങ്ങൾ അതിയായ സന്തോഷത്തിലാണെന്നും സിനിമയുടെ കഥ അത്യന്തം ശക്തമായതാണെന്നും പഹൽഗാം പ്രേക്ഷകർക്ക് എല്ലാ ഭാഷകളിലും ആഴത്തിൽ ബന്ധപ്പെടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും നിർമ്മാതാവ് അനൂപ് മോഹൻ പറഞ്ഞു.

‘കീർത്തിചക്ര’ ഉള്‍പ്പെടെയുള്ള ഒട്ടേറെ ദേശസ്നേഹ സിനിമകളിലൂടെ ശ്രദ്ധേയനായ മേജർ രവി തന്‍റെ അതുല്യമായ യാഥാർത്ഥ്യബോധവും സിനിമാറ്റിക് കാഴ്ചപ്പാടും ‘പഹൽഗാം’ മുഖേന വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാനൊരുങ്ങുകയാണ്. ഓപ്പറേഷൻ സിന്ദൂറും ഓപ്പറേഷൻ മഹാദേവും പ്രചോദനമാക്കി എത്തുന്ന ചിത്രം അതിശക്തമായ ആക്ഷനും വികാരഭരിതമായ കഥയും ചേർന്ന ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിംഗ്: ഡോൺ മാക്സ്, സംഗീതം: ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആക്ഷൻ ഡയറക്ഷൻ: കേച ഖംഫഖ്ഡീ, സെക്കൻഡ് യൂണിറ്റ് ക്യാമറ: അർജുൻ രവി, പിആർഒ ആതിര ദിൽജിത്ത്.

ബോളിവുഡ് താരം ധർമേന്ദ്ര സുഖം പ്രാപിക്കുന്നു; അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് ഇഷാ ഡിയോൾ

0

മുംബൈ: ബോളിവുഡ് സിനിമയിലെ മുതിർന്ന നടനും ഇതിഹാസ താരവുമായ ധർമേന്ദ്രയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ശ്വാസതടസ്സം (Breathlessness) അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിലെ പ്രമുഖ ആശുപത്രിയായ ബ്രീച്ച് കാൻഡി ആശുപത്രിയിൽ (Breach Candy Hospital) പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ നില ‘സ്ഥിരവും, മെച്ചപ്പെടുന്നതുമായി’ തുടരുകയാണെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.

ധർമേന്ദ്രയുടെ ആരോഗ്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, മകളും നടിയുമായ ഇഷാ ഡിയോൾ (Esha Deol) പ്രതികരണവുമായി രംഗത്തെത്തി.

“അച്ഛൻ സുഖമായിരിക്കുന്നു, ആശങ്കപ്പെടാനില്ല. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക. അദ്ദേഹത്തെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ വിശ്വസിക്കരുത്. അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്,” ഇഷാ ഡിയോൾ അഭ്യർഥിച്ചു.

ഞാൻ വേണ്ടത് ചെയ്യാം.. അന്ന് എം.എ.യൂസഫലി ഉറപ്പ് നൽകി; അപൂർവ്വ രോ​ഗം വന്ന് കിടപ്പിലായ നിവേദ് തിരികെ ജീവിതത്തിലേക്ക്

0

തൃശൂർ: ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ് ഇന്ന് പുതുജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ അമ്മയ്ക്ക് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. കൊല്ലം സ്വദേശികളായ വിനോദ്-മനു ദമ്പതികളുടെ ആറ് വയസുകാരൻ നിവേദ് ഇന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. അപൂർവ്വ രോ​ഗം മൂലം ചലനശേഷി നഷ്ടപ്പെട്ട നിവേദിനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ചികിത്സാ സഹായം എത്തിയത്.

കഴിഞ്ഞ ഡിസംബറിൽ കൊല്ലം കൊട്ടിയത്തെ ലുലു ഡെയ്ലി ഉദ്ഘാടനം കഴിഞ്ഞ് ശ്രീനാരായണ കോളജിലെ ഹെലിപ്പാഡിൽ മടങ്ങവെ നിവേദിനൊപ്പം മാതാവ് യൂസഫലിയുടെ അരികിലെത്തി മകൻ്റെ വിഷമങ്ങൾ പറഞ്ഞത്. കുഞ്ഞിന്റെ രോ​ഗം ചോദിച്ചു മനസിലാക്കിയ യൂസഫലി തുടർ ചികിത്സയ്ക്കുള്ള സഹായവും വാ​ഗ്ദാനം ചെയ്തു. അന്ന് മുതലുള്ള ചികിത്സയ്ക്ക് രണ്ടരലക്ഷം രൂപയാണ് എം.എ.യൂസഫലി നൽകിയത്. തുടർ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം കൂടി യൂസഫലിയുടെ നിർദേശാനുസരണം കഴിഞ്ഞ ദിവസം ലുലു ​ഗ്രൂപ്പ് പ്രതിനിധികളായ
സിഎംഡിയുടെ സെക്രട്ടറി ഇ.എ ഹാരീസ്, ലുലു മീഡിയ ​ഹെഡ് എൻ.ബി സ്വരാജ് എന്നിവർ ചേർന്ന് ആശുപത്രിയിലെത്തി കൈമാറി.

മൂന്ന് വയസു വരെ പൂർണ ആരോ​ഗ്യവാനായി കളിച്ചു ചിരിച്ചു നടന്ന നിവേദിന്റെ ജീവിതത്തിന്റെ പ്രതീക്ഷ കെട്ടത് പെട്ടന്നുള്ള പനിയായിരുന്നു. പനി വന്നതോടെ ശരീരം തളർന്ന നിവേദ് പിന്നീട് പഴയ സ്ഥിതിയിലേക്ക് എത്തിയില്ല.
നടക്കാനോ സംസാരിക്കാനോ കഴിയാതെ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട നിവേദിന് മീഥെയില്‌ മെലോനിക്ക് അനുഡൂരിയ എന്ന അപൂർവ രോ​ഗമാണ് ബാധിച്ചതെന്ന് ഡോക്ടർമാർ കണ്ടെത്തി. അങ്ങനെയാണ് ചാലക്കുടിയിലെ സാൽവിവോ ആയൂർവേദ വെൽനസ് ക്ലിനിക്കിലേക്ക് ചികിത്സയ്ക്കായി എത്തിക്കുന്നത്. തെറാപ്പികളിലൂടെ നെർവുകളുടെ ബ്ലോക്ക് മാറ്റുന്ന ചികിത്സാ രീതിയിലൂടെ ഡോക്ടർ സം​ഗീതിന്റെ നേതൃത്വത്തിൽ ചികിത്സ നൽകി. പൂർണമായും മരുന്നുകളില്ലാതെ തെറാപ്പി ചികിത്സയിലൂടെ നിവേദ് തിരികെ ജീവിതത്തിലേക്ക് എത്തുകയാണ്. ഒരു ദിവസം കൊണ്ട് തീരുന്ന അസുഖമല്ല നിവേദിനെന്നും മുന്നോട്ടുള്ള തെറാപ്പിയിലൂടെ മാത്രമേ നിവേദിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കഴിയു എന്നും ഡോ.സം​ഗീത് പ്രതികരിക്കുന്നത്. അവശനായി കിടന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചപ്പോൾ ഡോക്ടറിനും സന്തോഷമേറെ.

നിർധനരായ കുടുംബത്തിന്റെ ചികിത്സ ചിലവ് ഏറ്റെടുത്ത് മുന്നോട്ട് വന്ന എം.എ യൂസഫലിക്കുള്ള നന്ദി വാക്കുകളിൽ ഒതുങ്ങില്ലെന്ന് ഡോക്ടർ പറയുന്നു. തന്റെ മകനിന്ന് തിരിച്ചു വരവിന്റെ പാതയിലാണെന്നും യൂസഫലി സാറിനോടും കുടുംബത്തോടുമുള്ള തങ്ങളുടെ കടപ്പാട് നന്ദി വാക്കിൽ ഒതുങ്ങില്ലെന്നാണ് മാതാവ് മനു പ്രതികരിക്കുന്നത്.

yusuff ali helps niveth

കാർ സ്ഫോടനം: അമിത്ഷായുമായി സംസാരിച്ച് മോദി; ഡൽഹിയിൽ ഹൈ അലർട്ട്; അന്വേഷണം ആരംഭിച്ച് എൻ.ഐ.എ

0

ന്യുഡൽഹി: ഡൽഹിയിലുണ്ടായ കാർ സ്ഫോടനത്തെ തുടർന്ന് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. ദേശീയ സുരക്ഷ ഏജൻസി അന്വേഷണം ആരംഭിച്ചു. ഡൽഹിയിലുടനീളം ഹൈ അലർട്ട് പ്രഖ്യാപിച്ചു. ചെങ്കോട്ട, ചാന്ദ്നി ചൗക്ക്, കാശ്മീരി ഗേറ്റ് തുടങ്ങിയ പഴയ ഡൽഹി പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.അടുത്തുള്ള സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും സുരക്ഷാ ശക്തമാക്കി. ഇന്നലെ തന്നെ ഡൽഹിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഫരീദാബാദിൽ പോലീസ് നടത്തിയ പരിശോധനയിൽ 2,900 കിലോഗ്രാം സ്ഫോടകവസ്തു പിടിച്ചെടുത്തിരുന്നു.ഈ കണ്ടെത്തലും ചെങ്കോട്ട സ്‌ഫോടനവും തമ്മിൽ ബന്ധമുണ്ടോ എന്നത് അന്വേഷണം നടക്കും.

ഡൽഹി പോലീസ് പൊതുജനങ്ങളെ ചെങ്കോട്ടയും ചാന്ദ്നി ചൗക്കും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഔദ്യോ​ഗിക നിർദേശങ്ങൾ പാലിക്കാൻ പൊലീസ് മുന്നറിയിപ്പും നൽകി. പരിക്കേറ്റവരുടെ ചികിത്സ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പുരോഗമിക്കുകയാണ്. സ്ഫോടനത്തിൽ ഇതുവരെ എട്ട് മരണം സ്ഥിരീകരിച്ചു, 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൈകുന്നേരം ഏകദേശം 7 മണിയോടെ ചാന്ദ്നി ചൗക്ക് മെട്രോ സ്റ്റേഷന്റെ സമീപത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന കാറിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.സ്‌ഫോടനത്തെ തുടർന്ന് നിരവധി വാഹനങ്ങൾ കത്തിയമർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. നാഷണൽ സെക്യൂരിറ്റി ഗാർഡ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (, ഫോറൻസിക് വകുപ്പ് എന്നിവയിൽ നിന്നുള്ള സംഘങ്ങളും സംഭവസ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

newdelhi blast

ബിഗ്ഗ്‌ബോസ്സ് കപ്പുമായി തിരിച്ചെത്തി അനുമോൾ , വൈറൽ ആയി വീഡിയോ

0

ബിഗ്ഗ്‌ബോസ്സ് 7 വിജയ് അനുമോൾ ഷോ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി, ആവേശപൂർവ്വമായ സ്വീകരണമാണ് നാട്ടിൽ അനുമോൾക്ക് നൽകിയത്. മറ്റു സീസണെ അപേക്ഷിച്ച് ഏറെ വിവാദങ്ങളുണ്ടായ സീസണാണ് ഇത്, ഒരു കോമണർ ഫസ്റ്റ് റണ്ണർ അപ്പ് ആയി എന്നതും പ്രത്യേകതയാണ്.

അനുമോളെ കാത്തിരുന്ന ആരാധകരെ നിരാശരാക്കാതെ എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ച് ഈ കപ്പ് നിങ്ങൾക്കുള്ളതാണെന്നും അനുമോൾ പറയുന്നു.

വഴിയിൽ ആരാധകരെ കണ്ട് വാഹനത്തിൽനിന്ന് ഇറങ്ങി അനുമോൾ

ഒരുങ്ങുന്നത് വമ്പൻ ദൃശ്യ വിരുന്നുമായി ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ; ആന്റണി വർഗീസ് പെപ്പെ- കീർത്തി സുരേഷ് ടീമിന്റെ പാൻ ഇന്ത്യൻ ചിത്രം “തോട്ടം” ടൈറ്റിൽ ടീസർ പുറത്ത്

0

ആന്റണി വർഗീസ് പെപ്പെ- കീർത്തി സുരേഷ് ടീം ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്ത്. “തോട്ടം” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാർ ആണ്. ഫസ്റ്റ് പേജ് എന്റർടൈൻമെന്റ് (FIRST PAGE ENTERTAINMENT)
എ വി എ പ്രൊഡക്ഷൻസ് ( AVA PRODUCTIONS )
മാർഗ എന്റെർറ്റൈനെർസ് (MAARGAA ENTERTAINERS) എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്.

ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ ചിത്രമായാണ് “തോട്ടം” അവതരിപ്പിക്കുക എന്ന സൂചനയാണ് ടീസർ നൽകുന്നത്.

ഏറെ പുതുമകളോടെ പുത്തൻ ദൃശ്യ വിരുന്നായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് സൈനിങ്‌ വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു. മില്യൺ വ്യൂസ് നേടി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയത്തിനൊപ്പമാണ് ഏറെ സർപ്രൈസുകൾ ഒളിപ്പിച്ച് ചിത്രത്തിന്റെ ടൈറ്റിൽ റിവീലിംഗ് ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു സിനിമാനുഭവം ആയിരിക്കും “തോട്ടം” നൽകുക എന്ന സൂചനയോടെ കാമറയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്ന വമ്പൻ ക്രൂ മെംബേർസ്നെയും തോട്ടം പരിചയപെടുത്തുന്നുണ്ട്. ഇതോടെ മലയാള സിനിമയിൽ നിന്നും വരാനിരിക്കുന്ന അമ്പരപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നായി ഇത് മാറുമെന്നുള്ള പ്രതീക്ഷയാണ് ടൈറ്റിൽ ടീസർ കൊണ്ട് “തോട്ടം” സൃഷ്ടിച്ചിരിക്കുന്നത്.

ദ ഷാഡോസ് സ്‌ട്രെയ്‌സ്, ദ നൈറ്റ് കംസ് ഫോർ അസ്, ഹെഡ്ഷോട്ട് തുടങ്ങിയ അന്താരാഷ്ട്ര ത്രില്ലർ ചിത്രങ്ങളുടെ ആക്ഷൻ ഒരുക്കിയ മുഹമ്മദ് ഇർഫാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത്. അനിമൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. രാജാറാണി, കത്തി, തെരി തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാൻ ജോർജ് സി. വില്യംസ് ISC ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആണ്. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം ആരംഭിക്കും.

സംഭാഷണങ്ങൾ: ഋഷി ശിവകുമാർ, മനു മഞ്ജിത്, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻ ദാസ്, വസ്ത്രാലങ്കാരം : പ്രവീൺ വർമ, മേക്കപ്പ് : റോണെക്സ് സേവിയർ, സൌണ്ട് ഡിസൈൻഃ സിങ്ക് സിനിമ, സൌണ്ട് മിക്സ്ഃ എം. ആർ. രാജാകൃഷ്ണൻ, ഗാനരചനഃ മനു മഞ്ജിത്ത്, ഐക്കി ബെറി,നൃത്തസംവിധായകൻഃ ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർഃ പ്രശാന്ത് നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർഃ പ്രിങ്കിൾ എഡ്വേർഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർഃ വിശാഖ് ആർ വാര്യർ, വിഎഫ്എക്സ് സൂപ്പർവൈസർഃ അനീഷ് കുട്ടി, വിഎഫ്എക്സ് സ്റ്റുഡിയോഃ ലിറ്റിൽ ഹിപ്പോ, സ്റ്റിൽസ്ഃ റിഷ്ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർഃ അബു വളയംകുളം, വിവേക് അനിരുദ്ധ്, പി. ആർ. ഒഃ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, പിആർ സ്ട്രാറ്റജിസ്റ്റ്ഃ ലക്ഷ്മി പ്രേംകുമാർ, പബ്ലിസിറ്റി ഡിസൈൻഃ അമൽ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്ഃ വിവേക് വിനയരാജ്, ഡിറക്ഷൻ ടീംഃ വരുൺ ശങ്കർ ബോൺസ്ലെ, ജെബിൻ ജെയിംസ്, അനുശ്രീ തമ്പാൻ, ഗോവിന്ദ് ജി, ആൽവിൻ മാർഷൽ, ചാർളി ജോസഫ്, അദ്വൈദ് ബിജയ്.

തീയേറ്ററുകളിൽ 75 ദിവസം പിന്നിട്ട് “ലോക” ; ബിഗ് സ്ക്രീനിലും ഒടിടിയിലും തരംഗമായി ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം

0

മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” തീയേറ്ററുകളിൽ 75 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസിന്റെ കാലത്തും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഒരു ചിത്രം 75 ദിനങ്ങൾ തീയേറ്ററുകളിൽ പിന്നിടുന്ന അപൂർവ നേട്ടമാണ് ലോകയെ തേടിയെത്തിയത്. ഗൾഫിലും, കേരളത്തിലെ പിവിആർ മൾട്ടിപ്ളെക്സ് സ്ക്രീനുകൾ ഉൾപ്പെടെയുള്ള തീയേറ്ററുകളിലുമാണ് ചിത്രം ഇപ്പോഴും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് പ്രദർശനം തുടരുന്നത്. ഒക്ടോബർ 31 നു ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തീയേറ്ററുകളിൽ റെക്കോർഡുകൾ തകർക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ.

കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒടിടിയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ കൂടാതെ മറാത്തി, ബംഗാളി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. കേരളത്തിൽ നിന്ന് മാത്രം 121 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം, ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ വാരിയ മലയാള ചിത്രമായും മാറിയിരുന്നു.

അതിഗംഭീര പ്രൊഡക്ഷൻ നിലവാരവും അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന മേക്കിങ്ങുമുള്ള ചിത്രം, അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി ആണ് എത്തിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ച ചിത്രത്തിൽ, ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവർ അതിഥി താരങ്ങളായും തിളങ്ങി. “ലോക” കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് തന്നെയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി “ലോക” മാറിയിരുന്നു. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പർ വിജയം നേടുകയും ഇന്ത്യൻ സിനിമയിലെ ട്രെൻഡ് സെറ്ററായി മാറുകയും ചെയ്തു. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ” ലോക ചാപ്റ്റർ 2″ യിൽ ടോവിനോ തോമസ് ആണ് നായകൻ.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ ,കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ

ഞാൻ Instagram-ൽ ബ്ലൂ ടിക്കുള്ള ഒരൊറ്റ അക്കൗണ്ട് മാത്രമേ ഉപയോഗിക്കുന്നുള്ളൂ.” മുന്നറിയിപ്പുമായി നടി സംയുക്ത വർമ്മ

0

കൊച്ചി: പ്രമുഖ മലയാള ചലച്ചിത്ര നടി സംയുക്ത വർമ്മ, തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ആരാധകർക്കും പൊതുജനങ്ങൾക്കും അടിയന്തര മുന്നറിയിപ്പുമായി രംഗത്തെത്തി.

പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ, താൻ കൈകാര്യം ചെയ്യുന്നത് ഒരൊറ്റ ഔദ്യോഗിക അക്കൗണ്ട് മാത്രമാണെന്ന് നടി വ്യക്തമാക്കുന്നു. അത് ബ്ലൂ ടിക്ക് (വെരിഫൈഡ്) ഉള്ള തന്റെ Instagram അക്കൗണ്ട് മാത്രമാണ്.

മുന്നറിയിപ്പിലെ പ്രധാന കാര്യങ്ങൾ:
ഒരേയൊരു ഔദ്യോഗിക അക്കൗണ്ട്: “സംയുക്ത വർമ്മ” എന്ന പേരിലുള്ള, ബ്ലൂ ടിക്ക് ഉള്ള Instagram പ്രൊഫൈൽ മാത്രമാണ് താൻ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഏക സോഷ്യൽ മീഡിയ അക്കൗണ്ട് എന്ന് സംയുക്ത വർമ്മ അടിവരയിട്ട് പറയുന്നു.

മറ്റ് പ്ലാറ്റ്‌ഫോമുകളിൽ സജീവമല്ല: മറ്റ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും താൻ സജീവമല്ലെന്നും നടി സ്ഥിരീകരിച്ചു.

ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക് അനുമതിയില്ല: “സംയുക്ത വർമ്മ” എന്ന പേരിൽ ഫേസ്ബുക്കിൽ ആരംഭിച്ചിട്ടുള്ള അക്കൗണ്ടുകളൊന്നും തന്റെ അനുവാദത്തോടെയോ, സമ്മതത്തോടെയോ, അറിവോടെയോ തുടങ്ങിയതല്ലെന്ന് നടി പ്രത്യേകം എടുത്തുപറഞ്ഞു.

ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്നത് ആശങ്കപ്പെടുത്തുന്നു: പലരും ഇത് താനാണെന്ന് തെറ്റിദ്ധരിച്ച് വ്യാജ അക്കൗണ്ടുകൾ ഫോളോ ചെയ്യുകയും വ്യക്തിപരമായ സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നുണ്ടെന്ന ആശങ്ക നടി പങ്കുവെച്ചു.

തട്ടിപ്പുകൾക്കെതിരെ ജാഗ്രത: ഇന്നത്തെ കാലഘട്ടം ഒരുപാട് സ്കാം (തട്ടിപ്പുകൾ) ഉള്ള കാലഘട്ടമാണ് എന്നും, അതിനാൽ ശ്രദ്ധിച്ചിരിക്കണം എന്നും പറഞ്ഞുകൊണ്ടാണ് അവർ സന്ദേശം അവസാനിപ്പിച്ചത്.

തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിൽ നിന്നും, ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും ആരാധകരെ രക്ഷിക്കാനാണ് നടിയുടെ ഈ നേരിട്ടുള്ള ഇടപെടൽ. കൃത്യമായ വിവരങ്ങൾക്കായി ആരാധകർ അവരുടെ ഔദ്യോഗികവും വെരിഫൈഡുമായ Instagram പ്രൊഫൈൽ മാത്രം പിന്തുടരാൻ ശ്രദ്ധിക്കുക.

Actress Samyuktha Varma Warns social media scam

മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ആഗോള റിലീസ് ഡിസംബർ 25 ന്

0

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ റിലീസ് തീയതി പുറത്ത്. ഈ വർഷം ഡിസംബർ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഒരു ഗംഭീര മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. വിമൽ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.

രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹൻലാലിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പഴയകാല യോദ്ധാവിൻ്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും ആണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ആക്ഷൻ, വൈകാരികത, പ്രതികാരം, പ്രണയം, വിധി എന്നിവ കോർത്തിണക്കി, ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തു വന്നിരുന്നു. മോഹൻലാലിൻ്റെ ഗംഭീര ആക്ഷൻ രംഗങ്ങളും ബ്രഹ്മാണ്ഡ കാൻവാസിൽ ഉള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും നിറഞ്ഞ ടീസർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ചിത്രത്തിന്റെ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടുകയും ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ്. സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി, അജയ്, നേഹ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്. മികച്ച വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കിയ ചിത്രം ഹിന്ദി, കന്നഡ,ഭാഷകളിൽ കൂടി 2025 ഡിസംബർ 25 ന് ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ ഉൾപ്പെടെയുള്ളവ വൈകാതെ പുറത്തു വരും.

ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ – പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, ഗണേഷ്, നിഖിൽ, പിആർഒ- ശബരി.

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “ചികിരി ചികിരി” ഗാനം പുറത്ത്

0

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ “ചികിരി ചികിരി” ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാൽ ആണ്. സിജുമോൻ തുറവൂർ ആണ് ഗാനത്തിന് വരികൾ രചിച്ചത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.

നായകൻ രാം ചരണിന്റെ ഗംഭീര നൃത്തരംഗങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. കയ്യിൽ ക്രിക്കറ്റ് ബാറ്റും പിടിച്ചു കൊണ്ടുള്ള രാം ചരണിന്റെ കിടിലൻ നൃത്തച്ചുവട് യുവാക്കൾക്കിടയിൽ തരംഗമായി മാറുമെന്നുറപ്പ്. നായികാ വേഷം ചെയ്യുന്ന ജാൻവി കപൂറും സംഗീത സംവിധായകൻ എ ആർ റഹ്‍മാനും ഇപ്പോൾ പുറത്ത് വന്ന വീഡിയോയുടെ ഭാഗമാണ്. ജാനി മാസ്റ്റർ ആണ് ഈ ഗാനത്തിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചത്.

അച്ചിയമ്മ എന്ന് പേരുള്ള കഥാപാത്രമായാണ് ജാൻവി ചിത്രത്തിൽ വേഷമിടുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനമാണ് രാം ചരൺ നടത്തിയത് എന്നത് ഗാനരംഗത്തിലൂടെയും വ്യക്തമായി കാണാൻ സാധിക്കും. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ രാം ചരണിനെ ഇതുവരെ പ്രേക്ഷകർ കാണാത്ത മാസ്സ് അവതാരമായി എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ. ഒന്നിലധികം വ്യത്യസ്ത ലുക്കുകളിലാണ് രാം ചരൺ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

വമ്പൻ ബഡ്ജറ്റിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അഭൂതപൂർവമായ നിലവാരത്തിലാണ് ഈ ചിത്രം സംവിധായകൻ ബുച്ചി ബാബു സന ഒരുക്കുന്നത്. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി