Home Blog Page 68

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “ചികിരി ചികിരി” ഗാനം പുറത്ത്

0

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ “ചികിരി ചികിരി” ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാൽ ആണ്. സിജുമോൻ തുറവൂർ ആണ് ഗാനത്തിന് വരികൾ രചിച്ചത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.

നായകൻ രാം ചരണിന്റെ ഗംഭീര നൃത്തരംഗങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. കയ്യിൽ ക്രിക്കറ്റ് ബാറ്റും പിടിച്ചു കൊണ്ടുള്ള രാം ചരണിന്റെ കിടിലൻ നൃത്തച്ചുവട് യുവാക്കൾക്കിടയിൽ തരംഗമായി മാറുമെന്നുറപ്പ്. നായികാ വേഷം ചെയ്യുന്ന ജാൻവി കപൂറും സംഗീത സംവിധായകൻ എ ആർ റഹ്‍മാനും ഇപ്പോൾ പുറത്ത് വന്ന വീഡിയോയുടെ ഭാഗമാണ്. ജാനി മാസ്റ്റർ ആണ് ഈ ഗാനത്തിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചത്.

അച്ചിയമ്മ എന്ന് പേരുള്ള കഥാപാത്രമായാണ് ജാൻവി ചിത്രത്തിൽ വേഷമിടുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനമാണ് രാം ചരൺ നടത്തിയത് എന്നത് ഗാനരംഗത്തിലൂടെയും വ്യക്തമായി കാണാൻ സാധിക്കും. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ രാം ചരണിനെ ഇതുവരെ പ്രേക്ഷകർ കാണാത്ത മാസ്സ് അവതാരമായി എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ. ഒന്നിലധികം വ്യത്യസ്ത ലുക്കുകളിലാണ് രാം ചരൺ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

വമ്പൻ ബഡ്ജറ്റിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അഭൂതപൂർവമായ നിലവാരത്തിലാണ് ഈ ചിത്രം സംവിധായകൻ ബുച്ചി ബാബു സന ഒരുക്കുന്നത്. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആസിഫ് അലി- താമർ- അജിത് വിനായക ഫിലിംസ് ചിത്രം “സർക്കീട്ട്”

0

വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് “സർക്കീട്ട്”. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചത് ഫ്‌ളോറിൻ ഡൊമിനിക്. ഒരിക്കലും സാധ്യമാകാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം ഒടിടി റിലീസിന് ശേഷം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയത്. 2025 നവംബർ 20 മുതൽ 28 വരെയാണ് 56 മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഗോവയിൽ നടക്കുക.

ആസിഫ് അലി നായകനായ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരം ഓർഹാൻ ആണ്. ദിവ്യ പ്രഭ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കഥയിലെ കേന്ദ്രകഥാപാത്രങ്ങളായ ആമിർ, ജെഫ്‌റോൺ എന്നിവരിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം ആണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. താമർ ഒരുക്കിയ ആദ്യ ചിത്രമായ ആയിരത്തൊന്നു നുണകളും വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ആണ് ‘സർക്കീട്ട്’ ഒരുക്കിയത്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം – അരവിന്ദ് വിശ്വനാഥൻ, വരികൾ- അൻവർ അലി, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, വി എഫ് എക്സ്- നോക്ക്‌റ്റേണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്

കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നു, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത പങ്കുവെച്ച് താരങ്ങൾ

0

ബോളിവുഡ് ദമ്പതികളായ വിക്കി കൗശലും കത്രീന കൈഫും തങ്ങൾക്ക് ഒരു ആൺ കുട്ടി പിറന്ന സന്തോഷ വാർത്ത പങ്കുവെച്ചു,

അവരുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു, “ഞങ്ങളുടെ സന്തോഷത്തിന്റെ കൂട്ടം എത്തി. വളരെയധികം നന്ദിയോടെ, ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു,

ശ്രേയ ഘോഷാൽ, ഉപാസന കോന്നിഡേല, പരിനീതി ചോപ്ര, മധുര് ദീക്ഷിത് തുടങ്ങി നിരവധി താരങ്ങൾ ദമ്പതികളെ അഭിനന്ദിച്ച് പോസ്റ്റിൽ കമൻ്റ് ചെയ്തു.

2021 ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്,

വിക്കി അവസാനമായി പുറത്തിറങ്ങിയത് ബ്ലോക്ക്ബസ്റ്റർ പീരിയഡ് ചിത്രമായ ‘ചാവ’യാണ് . ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവർക്കൊപ്പം സഞ്ജയ് ലീല ബൻസാലിയുടെ ‘ലവ് & വാർ’ എന്ന ചിത്രത്തിൽ അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നു. അതേസമയം, വിജയ് സേതുപതിക്കൊപ്പം ‘മെറി ക്രിസ്മസ്’ എന്ന ചിത്രത്തിലാണ് കത്രീന കൈഫ് അവസാനമായി അഭിനയിച്ചത്.

Katrina Kaif and Vicky Kaushal announce birth of baby boy

ഞങ്ങൾക്കും മനസ്സിലാകുന്നു ഗൗരി..

0

നടി ഗൗരിയെ സപ്പോർട്ട് ചെയ്തുകൊണ്ട് ‘അമ്മ അസോസിയേഷൻ പോസ്റ്റ്
ഞങ്ങൾക്കും മനസിലാകുന്നു ഗൗരി, ആരായാലും എപ്പോൾ ആയാലും, എവിടെയായാലും ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ച് വിശ്വസിക്കുന്നു. അമ്മയുടെ തലപ്പത്ത് ശ്വേതാ മേനോൻ എത്തിയതുമുതൽ സംഘടനയിൽ പ്രവർത്തനങ്ങളിൽ പ്രകടമായ മാറ്റങ്ങൾ കാണുന്നുണ്ട്, നടി ഗൗരിക്കുണ്ടായ അനുഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് അസോസിയേഷൻ ഇപ്പോൾ,

കഴിഞ്ഞ ദിവസമാണ് തൻ്റെ സനിമാ പ്രമോഷന്റെ ഭാ​ഗമായുള്ള വാർത്താ സമ്മേളനത്തിനിടെ ബോഡി ഷെയിമിങ് നടത്തിയ യുട്യൂബർക്ക് എതിരെ നടി ഗൗരി കിഷൻ പ്രതികരിക്കുന്നത് . ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തെയാണ് ഗൗരി രൂക്ഷമായി വിമർശിച്ചത്. ശരീര ഭാരത്തെക്കുറിച്ചുള്ള ആ ചോദ്യം ‘വെറും വിഡ്ഢിത്തരമാണെന്ന്’ ഗൗരി ജി കിഷൻ പറഞ്ഞു.

gouri kishan boddy shaming issue

മമ്മൂട്ടി ചിത്രം ഭ്രമയുഗം രാജ്യാന്തര തലത്തിലേക്ക്

0

മമ്മൂട്ടി ചിത്രം ഭ്രമയുഗം രാജ്യാന്തര തലത്തിലേക്ക്. ലോസ് ആഞ്ചിലിസിൽ ഓസ്കർ അക്കാഡമി മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിക്കും.വേർ ഫോറസ്റ്റ് മീറ്റ്സ് ദ സീ’ എന്ന വിഭാഗത്തിലായിരിക്കും പ്രദർശനം. ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമയാണ് ഭ്രമയുഗം എന്ന പ്രത്യേകത കൂടിയുണ്ട്. 2026 ഫെബ്രുവരി 12 നാണ് പ്രദർശിപ്പിക്കുക.

രാഹുൽ സദാശിവന്‍റെ സംവിധാനത്തിൽ പുറത്തിയങ്ങ‍ിയ ചിത്രം. 17-ാം നൂറ്റാണ്ടിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. രാഷ്ട്രീയം, ജാതി വ്യവസ്ഥ മൂലം പാണർ സമുദാനം നേരിടുന്ന അടിച്ചമർത്തലുകളെ ചിത്രം ചൂണ്ടിക്കാട്ടുന്നു. ചിത്രത്തിൽ കൊടുമൺപോറ്റി എന്ന പ്രതിനായകനായി മമ്മൂട്ടി അഭിനയിക്കുന്നു. മലയാളത്തിൽ വളരെ കാലത്തിനു ശേഷം എത്തുന്ന മുഴുനീള ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട്.

Mammootty’s film Bhramayugam goes international

ക്രൂരനായ വില്ലൻ ‘കുംഭ’; പൃഥ്വിരാജിൻ്റെ ഞെട്ടിക്കുന്ന ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് എസ്.എസ്. രാജമൗലി

0

‘ബാഹുബലി’, ‘RRR’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ (SS Rajamouli) അടുത്ത പ്രോജക്റ്റായ ‘ഗ്ലോബ് ട്രോട്ടർ’ (Globe Trotter) എന്ന ചിത്രത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ആരാധകരെ അമ്പരപ്പിക്കുന്ന ഒരു ക്രൂരനായ വില്ലൻ കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്.

“ഏറ്റവും മികച്ച നടൻ” എന്ന് രാജമൗലി

ചിത്രത്തിലെ പൃഥ്വിരാജിൻ്റെ കഥാപാത്രത്തിൻ്റെ പേര് ‘കുംഭ’ (KUMBHA) എന്നാണ്. ഓട്ടോമേറ്റഡ് വീൽചെയറിൽ ഇരിക്കുന്ന, തീവ്രമായ നോട്ടമുള്ള, ഒരു ഡാർക്ക് അവതാറിലാണ് പോസ്റ്ററിൽ പൃഥ്വിരാജിനെ കാണുന്നത്. ഇത് ‘എക്സ്-മെൻ’-ലെ ഡോക്ടർ എക്സ് പോലുള്ള ഒരു സൂപ്പർ വില്ലൻ വൈബ് നൽകുന്നുണ്ട്.

ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് സംവിധായകൻ എസ്.എസ്. രാജമൗലി കുറിച്ചത് ഇങ്ങനെ:

“പൃഥ്വിയുടെ ആദ്യ ഷോട്ട് എടുത്ത ശേഷം ഞാൻ അദ്ദേഹത്തിൻ്റെ അടുത്തേക്ക് ചെന്നുപറഞ്ഞു, നിങ്ങളിതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ്. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ വില്ലൻ കുംഭയ്ക്ക് ജീവൻ നൽകുന്നത് സർഗാത്മകമായി വളരെയധികം സംതൃപ്തി നൽകുന്നതായിരുന്നു. ഈ കസേരയിലേക്ക് വന്നതിന് നന്ദി പൃഥ്വി… അക്ഷരാർത്ഥത്തിൽ…”

നവംബർ 15-ന് വമ്പൻ പ്രഖ്യാപനം

മഹേഷ് ബാബു (Mahesh Babu) നായകനാകുന്ന ഈ ചിത്രത്തിൻ്റെ ക്ലൈമാക്സ് ഷൂട്ടിംഗ് നിലവിൽ നടക്കുകയാണ്. നവംബർ 15-ന് ‘ഗ്ലോബ് ട്രോട്ടർ’ ഇവൻ്റ് നടക്കുമെന്നും തങ്ങൾ ഇതുവരെ ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകുകയെന്നും രാജമൗലി നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു.

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര ജോനാസ് (Priyanka Chopra Jonas), പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സാഹസിക ചിത്രത്തിനായുള്ള ആകാംഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമ ലോകം.

വിവാഹത്തിന് മുൻപ് ഫോട്ടോഷൂട്ട് വേണ്ട; ചുംബിക്കാൻ പാടില്ല, ഡിമാന്റ് ലിസ്റ്റുമായി നവവരൻ

0

സോഷ്യൽ മീഡിയ ഒട്ടാകെ ചർച്ചയായിരിക്കുകയാണ് ഒരു വരാനാകാൻ പോകുന്ന വ്യക്തിയുടെ ‘ഡിമാൻഡ് ലിസ്റ്റ്’. ലിസ്റ്റ് ഭാരമേറിയ സ്ത്രീധനത്തെക്കുറിച്ചോ വിലയേറിയ സമ്മാനങ്ങളെക്കുറിച്ചോ അല്ല. മറിച്ച്, വരനാകാൻ പോകുന്നയാളുടെ ചിന്താപൂർവ്വമായ പ്രത്യയശാസ്ത്രത്തെ കുറിച്ചുള്ളതാണ് ഡിമാൻഡ് ലിസ്റ്റ്.വരന്റെ ലിസ്റ്റ് വധുവിന്റെ അച്ഛൻ കൈമാറിയതായാണ് എക്‌സിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പറയുന്നത്. വരന്റെ ലിസ്റ്റിൽ പത്ത് ഡിമാന്റുകളാണ് പറയുന്നത്.

വരൻ കൈമാറിയ ഡിമാന്റ് ലിസ്റ്റ് ഇങ്ങനെയാണ്. പ്രീ-വെഡ്ഡിങ് ഷൂട്ട് ഉണ്ടാകില്ല,വധു സാരി ധരിക്കണം.
വിവാഹ വേദിയിൽ സോഫ്റ്റ് ഇൻസ്ട്രുമെന്റൽ മ്യൂസിക് മാത്രമേ പ്ലേ ചെയ്യാൻ കഴിയു.
ഉച്ചത്തിൽ പാട്ട് വെയ്ക്കാൻ കഴിയില്ല.മലയിടുന്ന സമയത്ത് വരനും വധുവും മാത്രമേ വേദിയിൽ ഉണ്ടാക്കാൻ പാടുള്ളു.
മലയിടുന്ന സമയത്ത് ആരും വരനെയോ വധുവിനെയോ ഉയർത്താൻ പാടില്ല. ആചാരങ്ങൾക്കിടയിൽ ഫോട്ടോഗ്രാഫർ ദൂരെ നിന്ന് ചിത്രങ്ങൾ എടുക്കണം.ദമ്പതികളെ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിർബന്ധിക്കരുത്.
വിവാഹം പകൽ സമയത്ത് നടത്തണം.വിവാഹത്തിന് തൊട്ടുമുമ്പുള്ള നിബന്ധനകൾ വായിച്ചപ്പോൾ വധുവിന്റെ അച്ഛൻ കരഞ്ഞ് പോയെന്ന് സോഷ്യൽ മീഡിയ പറയുന്നുണ്ട്. ഏതായാലും വ്യത്യസ്തമായ ഈ ലിസ്റ്റ് ഏറെ ചർച്ചയ്‌ക്കാണ്‌ വഴിയൊരുക്കിയിരിക്കുന്നത്.

no photoshoot and kiss before wedding, groom said

ഭാരം എത്രയെന്ന് പ്രസ്മീറ്റിൽ യൂട്യൂബറുടെ ചോദ്യം; തക്കതായ മറുപടി നൽകി നടി ​ഗൗരി കിഷൻ; താരത്തിന് പിന്തുണച്ച് സോഷ്യൽ മീഡിയയും

0

സനിമാ പ്രമോഷന്റെ ഭാ​ഗമായുള്ള വാർത്താ സമ്മേളനത്തിനിടെ ബോഡി ഷെയിമിങ് നടത്തിയ യുട്യൂബർക്ക് മറുപടി നൽകി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തെയാണ് ഗൗരി രൂക്ഷമായി വിമർശിച്ചത്. ശരീര ഭാരത്തെക്കുറിച്ചുള്ള ആ ചോദ്യം ‘വെറും വിഡ്ഢിത്തരമാണെന്ന്’ ഗൗരി ജി കിഷൻ പറഞ്ഞു. നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ​ഗൗരി വാർത്താസമ്മളനത്തിൽ ചോദിച്ചു. എന്നാൽ തന്റെ ചോദ്യത്തിൽ എന്താണ് തെറ്റുള്ളത് എന്ന തരത്തിൽ വ്ലോ​ഗർ ന്യായീകരണം തുടരുകയാണ് ചെയ്തത്. ആ സമയത്ത് മോശം ചോദ്യമാണ് നിങ്ങൾ ചോദിക്കുന്നതെന്ന് ഗൗരി കിഷൻ ആവര്‍ത്തിച്ചു. എന്നാൽ വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒരു വാക്ക് പോലും മിണ്ടാതെ മൗനത്തിൽ ഇരിക്കുകയായിരുന്നു.

‘ബോഡി ഷെയിമിങിനെ നോർമലൈസ് ചെയ്യുന്നത് തെറ്റാണെന്ന് ​ഗൗരി പറഞ്ഞു. നിങ്ങൾ ചോദിക്കുന്നതിൽ എനിക്ക് ക്യൂട്ട്നെസ് ഒന്നും കാണാൻ കഴിയുന്നില്ല. ആദ്യം ശരീര അധിക്ഷേപം നോർമലൈസ് ചെയ്യുന്നത് തിരുത്തൂ. എന്തുകൊണ്ടാണ് എൻ്റെ കഥാപാത്രത്തെക്കുറിച്ചോ സിനിമയിലെ അഭിനയത്തെപ്പറ്റിയോ നിങ്ങൾ ഒന്നും ചോദിക്കാത്തത് ?. നടിമാരുടെ ഭാരം അറിഞ്ഞിട്ട് നിങ്ങൾക്ക് എന്താണ് ലഭിക്കാനുള്ളത് ?’. വ്ലോ​ഗറുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകിക്കൊണ്ട് ​ഗൗരി പറഞ്ഞു.

actress gouri kishan issue

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ പിഴവ്; ചികിത്സയിലിരുന്ന രോ​ഗി മരിച്ചതിൽ അനാസ്ഥയെന്ന് കുടുംബം

0

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. ഓട്ടോഡ്രൈവറായ കൊല്ലം പന്മന സ്വദേശി വേണു (48) ആണ് മരിച്ചത്. വേണുവിന് ആവശ്യമായ ചികിത്സയഥാസമയം നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.

അതേസമയം, ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നത്. രോഗിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആൻജിയോപ്ലാസ്റ്റി ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. രോഗിയുടെ നില ആദ്യം തൃപ്തികരമായിരുന്നു. പെട്ടെന്നാണ് നില വഷളായത്. ഇന്നലെയാണ് രോഗിക്ക് ഹാർട്ട് തകരാർ ഉണ്ടായത്. സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു.

Medical College issue, patient death

പൊതുയിടങ്ങളിലെ തെരുവ് നായ്ക്കളെ നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

0

തിരുവനന്തപുരം: പൊതുയിടങ്ങളിലെ തെരുവ് നായ്ക്കളെ നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

സുപ്രധാന ഉത്തരവുകൾ:

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ മാറ്റണം.

ഇവയെ വന്ധ്യംകരിച്ച ശേഷം നിശ്ചിത ഡോഗ് ഷെൽട്ടറുകളിലേക്ക് മാറ്റണം.

നായ്ക്കളെ അകത്ത് പ്രവേശിക്കുന്നത് തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും എട്ട് ആഴ്ചയ്ക്കുള്ളിൽ മതിയായ ഫെൻസിംഗ് സ്ഥാപിക്കണം.

നടപ്പിലാക്കാനായി നോഡൽ ഓഫീസർമാരെ നിയമിക്കും.

ഹൈവേകളിലും എക്സ്പ്രസ് വേകളിലും നിന്നുള്ള കന്നുകാലികളെയും മറ്റ് അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും നീക്കം ചെയ്ത് ഷെൽട്ടറുകളിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചു.

നായ്ക്കളുടെ കടിയേൽക്കുന്നത് തടയാനുള്ള നടപടികളെക്കുറിച്ച് നവംബർ 3-ന് കോടതി പ്രത്യേക പരാമർശം നടത്തിയിരുന്നു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചത്. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജനുവരി 13-ലേക്ക് മാറ്റി.

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

0

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം.

ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും ‘കാട്ടുരാസ’ എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷൻ സ്റ്റില്ലു കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’ എന്നാണ് ടീസർ നൽകിയിട്ടുള്ള സൂചന. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

‘വിലായത്ത് ബുദ്ധ’യിൽ പൃഥ്വിയെ കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. ‘കാന്താര 1 & 2’ ൻ്റെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ‘ബെല്‍ബോട്ടം’ ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.

എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖ‌‍ര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

0

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.

പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഹണി റോസിനെ കൂടാതെ ബാബുരാജ്‌, ചന്തു സലിംകുമാര്‍, റോഷന്‍ ബഷീര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ ജോൺ , ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.

ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്.

സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛാബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ & സൗണ്ട് എഡിറ്റ് : ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, മേക്കപ്പ്: രതീഷ് വിജയൻ, രാജേഷ് നെന്മാറ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹനാൻ മരമുട്ടം, അർജുൻ ജീവ, ലൈൻ പ്രൊഡ്യൂസേഴ്സ്: പ്രിജിൻ ജെ പി, മാത്യു കോന്നി, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, ഗാനരചന: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട്, പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ, വിഎഫ്എക്സ്: ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, ഡിഐ: ഇൻഡ്യൻ സിനിമ കമ്പനി, ടീസർ കട്ട്: ബെൻ ഷെറിൻ ബി, ട്രെയിലർ കട്ട്: ഡോൺ മാക്സ്, സബ്‍ടൈറ്റിൽ: വിവേക് രഞ്ജിത്ത്, ലീഗൽ അഡ്വൈസർ മുഹമ്മദ് സിയാദ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പി ആര്‍ ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ.