Home Blog Page 611

ബിഡിജെഎസ് – ബിജെപി സഖ്യത്തില്‍ വിള്ളൽ

0

ആലപ്പുഴ: ബിഡിജെഎസിന് നൽകിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ.ബിഡിജെഎസിന് ബിജെപി നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് തനിക്കറിയില്ല. എന്നാൽ കാസർഗോഡ് കേന്ദ്രസർവകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്‍റെ പേര് നൽകാമെന്ന് തനിക്ക് ഉറപ്പ് തന്നതാണ് എന്നാൽ അതും പാലിക്കപ്പെട്ടില്ല.  എസ്എൻഡിപി യോഗത്തിന് നൽകിയ ഒരുറപ്പും പാലിക്കപ്പെട്ടില്ലയെന്നും അദേഹം പറഞ്ഞു.

വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലും അര്‍ഹിക്കുന്ന സ്ഥാനം എന്‍ഡിഎയില്‍ നിന്ന് ലഭിക്കാത്തതുമാണ് ബിഡിജെഎസിനെ ചൊടിപ്പിച്ചത്. മുന്നണി പരിപാടികളില്‍ ഇനി സഹകരിക്കേണ്ടെന്നും പ്രതിഷേധം തുടരാം എന്നുമാണ് വെള്ളാപ്പള്ളിയുടെ തീരുമാനം.

 

രജനീകാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്

0

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനാണ് രജനിയുടെ തീരുമാനമെന്നാണ് അറിയുന്നത്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി ഇത് സംബന്ധിച്ച് രജനീകാന്ത് ചര്‍ച്ചകള്‍ നടത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് അമിതാഭ് ബച്ചന്‍ രജനീകാന്തിനെ ഉപദേശിച്ചു.

സദാചാര ഗുണ്ടായിസo നടത്തിയ എസ്എഫ്ഐ ക്കെതിരെ ആഷിഖ് അബുവും , അരുന്ധതിയും

0

കൊച്ചി : എസ്എഫ്ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍  നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ സംവിധായകൻ ആഷിഖ് അബു. യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് ‘സംഘി മോഡൽ ‘ആക്രമണമാണ്. ഇനി അവർ രണ്ട് രൂപ മെമ്പർ കൂടിയാണെങ്കിലും അവരെ എസ്എഫ്ഐ ടെ കൊടി പിടിപ്പിക്കരുതെന്നും ആഷിഖ് അബു തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇരകൾക്കൊപ്പം എന്ന ഹാഷ്ടാഗോടെയാണ് ആഷിഖ് അബു എസ്എഫ്ഐയുടെ സദാചാരഗുണ്ടായിസത്തിനെതിരെ പ്രതികരിച്ചത് .

എസ് എഫ് ഐക്കെതിരെ എസ് എഫ് ഐ പ്രവര്‍ത്തകയും ഗവേഷക വിദ്യാര്‍ഥിയുമായ ബി അരുന്ധതിയും പ്രതികരിച്ചിരുന്നു .സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്‌സിറ്റി കോളേജിനെ തിരിച്ചുപിടിക്കൂ എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അരുന്ധതി ഫേസ്ബുക്കിൽ പ്രതികരിച്ചത് .

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

വലത്തേക്ക് നടന്നാല്‍ സെക്രട്ടേറിയറ്റ്. ഇടത്തേക്ക് തിരിഞ്ഞാല്‍ നിയമസഭ. ആഞ്ഞുപിടിച്ച് പതിനഞ്ച്മിനിറ്റ് നടന്നാല്‍ രാജ്ഭവന്‍. പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുന്ന കാലത്ത് മിനിറ്റുകള്‍ക്കുള്ളില്‍ മിനിമം ആയിരം വിദ്യാര്‍ഥികളെയെങ്കിലും സംഘടിപ്പിച്ച് മേല്‍പ്പറഞ്ഞ ഇടങ്ങളിലെല്ലാം സമരം നടത്താന്‍ കഴിയുമെന്നതുകൊണ്ടാണ് യൂണിവേഴ്സിറ്റി കോളേജിലെ SFI നിലവിലെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.

മുഴുവന്‍ വിദ്യാര്‍ഥികളെയും സമരത്തൊഴിലാളികളായി കയ്യില്‍ കിട്ടേണ്ടതുകൊണ്ട് മറ്റെല്ലാ പാര്‍ടികളുടെയും പ്രവര്‍ത്തനസ്വാതന്ത്ര്യം കയ്യൂക്കുകൊണ്ട് തടയുന്നു. അടിച്ചേല്‍പ്പിക്കപ്പെടുന്ന സംഘടന മെമ്പര്‍ഷിപ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന ആയിരം പിരിവുകള്‍.

ക്ളാസില്‍ കയറി ചോദ്യവുമുത്തരവുമില്ലാതെ വിദ്യാര്‍ഥികളെ വലിച്ചിറക്കാനാണ് സംഘടനയുടെ കമ്മിറ്റികള്‍. ഡിപാര്‍ട്മെന്‍റ് കമ്മിറ്റിയിലേക്കും യൂണിറ്റ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത പ്രത്യയശാസ്ത്ര ബോധമോ, സംഘടനാ ബോധമോ അല്ല, തിണ്ണമിടുക്ക് മാത്രമാണ്. ഭീഷണിപ്പെടുത്തിയും തല്ലിയും കഴിവുതെളിയിക്കുന്ന മുറയ്ക്ക് കമ്മിറ്റികളില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്.
ഇതൊക്കെ ചേട്ടന്മാരുടെ കാര്യം. ചേട്ടന്മാരെ അനുസരിച്ചും അനുകരിച്ചും നില്‍ക്കുന്ന ചേച്ചിമാര്‍ മേല്‍ക്കമ്മിറ്റികളിലേക്ക് വളരുന്നു. ശേഷിക്കുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും നിശ്ശബ്ദത പാലിക്കുന്നു. ഒച്ചയിടുന്ന പെണ്ണുങ്ങള്‍ വേശ്യകളായി മുദ്രകുത്തപ്പെടുന്നു.

ചോദ്യം ചെയ്യുന്നവരെ രണ്ടുതരത്തിലാണ് നേരിടുക, ഒന്നുകില്‍ ഏതെങ്കിലും കമ്മിറ്റിയില്‍ അധികാരമുള്ള ഒരു സ്ഥാനം. അല്ലെങ്കില്‍ തല്ല്. രണ്ടും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പെണ്‍കുട്ടികളെ കെെവെക്കാറില്ല. തല്ലാന്‍ മാത്രമില്ല പെണ്ണ് എന്ന ധാരണ കൊണ്ടും കേസ് വേറെ വരുമെന്ന പേടി കൊണ്ടും.

എന്താണ് പ്രതിവിധി? സംഘടനാനേതൃത്വത്തെ അടിമുടി അഴിച്ചുപണിതാല്‍ കുട്ടികള്‍ അവരുടെ ഒതുക്കിവെച്ച ഫ്രസ്ട്രേഷന്‍ മുഴുവന്‍ പുറത്തിടും. SFI കോട്ട തകരും. അതുകൊണ്ട് പാര്‍ടി യൂണിവേഴ്സിറ്റി കോളേജിനെ നന്നാക്കുമെന്ന പ്രതീക്ഷയില്ല. അവിടെ വിപ്ളവം സൃഷ്ടിക്കാന്‍ പെണ്‍കുട്ടികളെക്കൊണ്ടേ കഴിയൂ. തല്ലിച്ചതക്കില്ല. Slut shaming ഉണ്ടാവും. വെടിയെന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ലല്ലോ മിടുക്കിപ്പെണ്ണുങ്ങള്‍. ”അതേടാ, വെടിയാണ്. വെടികൊണ്ട് വീഴുക നിന്‍റെയൊക്കെ തലച്ചോറിനുള്ളിലെ ലിംഗങ്ങളാണെ”ന്ന് പറയൂ. സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്സിറ്റി കോളേജിനെ തിരിച്ചുപിടിക്കൂ.

 

വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജില്‍ നടക്കുന്ന നാടകം കാണാനാണ് പെണ്‍കുട്ടികളുടെ സുഹൃത്തായ ജിജേഷ് യൂണിവേഴ്‌സിറ്റി കോളേജിലെത്തിയത്.  ഇതിനിടെയാണ് സദാചാര പോലീസ് ചമഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇവരെ മർഥിക്കുകയായിരുന്നു .

ശശികല തന്ത്രങ്ങള്‍ മാറ്റുന്നു : മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് ശശികല

0

ചെന്നൈ: പനീര്‍ശെല്‍വം പക്ഷത്തേക്ക് നേതാക്കള്‍ മാറുകയും അനുകൂലിക്കുന്ന എം.എൽ.എമാർക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിൽ ശശികല തന്ത്രങ്ങള്‍ മാറ്റുന്നു.മുഖ്യമന്ത്രിയാകാനുള്ള നീക്കം തത്കാലത്തേക്ക് മാറ്റിവെച്ച് പാർട്ടിയിലെ വിശ്വസ്തരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കാൻ ശശികല ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാൽ ഇത് ശശികലയുടെ തന്ത്രമാണെന്നാണ് പന്നീർസെൽവ പക്ഷം ആരോപിക്കുന്നത്.ശശികലയുടെ വിശ്വസ്തരുമായ കെ.എ സെങ്കോട്ടയ്യനോ, എടപ്പാടി പളനിസ്വാമിയോ മുഖ്യമന്ത്രിയായി നിയോഗിക്കുന്നതിനെക്കുറിച്ചാണ് ശശികല ക്യാമ്പില്‍ തിരക്കിട്ട കൂടിയാലോചന നടക്കുന്നത്.അതിനിടെ രണ്ടു മന്ത്രിമാരും രണ്ട് എംപിമാരും ഇന്ന് പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചു.തമിഴ് നടനും രാഷ്ട്രീയ നേതാവുമായ ശരത് കുമാർ പന്നീർ ശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ജയലളിതയുടെ മരണം : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടർ രാമസീത

0


ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിക്കുന്നതിനു മുൻപ് തന്നെ ജയലളിത മരിച്ചിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രിയിലെ മുൻ ഡോക്ടർ രാമസീത .ചെന്നൈയിലെ ഒരു പൊതു ചടങ്ങിൽ സംസാരിക്കവെയാണ് ഡോക്ടർ ഈ വിവരം പുറത്ത് വിട്ടത് .ജയലളിതയെ ആശുപത്രിയിൽ കൊണ്ടുവന്ന ദിവസം അത്യാഹിത വിഭാഗത്തിൽ ജോലി നോക്കുകയായിരുന്നു ഡോക്ടർ രാമസീത. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജയലളിത മരിച്ചിരുന്നു എന്നും . എന്നാൽ അധികൃതർ അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും രാമസീത വെളിപ്പെടുത്തി. ഇതിനാൽ ആണ് താൻ രാജി വച്ചതെന്നും ഡോക്ടർ പറഞ്ഞു. ഇത് അന്വേഷണ കമ്മീഷന് മുന്നിൽ പറയാൻ താൻ തയാറാണെന്നും ഡോക്ടർ പറഞ്ഞു .ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുറച്ചു ദിവസങ്ങൾക്കകം തന്നെ മറീന ബീച്ചിലുള്ള എം ജി ആർ സമാധിക്കടുത്ത് പണികൾ ആരംഭിച്ചതായും ഡോക്ടർ ചൂണ്ടിക്കാട്ടി. ജയലളിതയുടെ കവിളിലെ തുളകൾ എംബാം ചെയ്തതിനുള്ള തെളിവാണെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.

ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തന്നെ പോലും കാണാൻ അനുവദിച്ചിരുന്നില്ല എന്ന പനീർശെൽവത്തിന്റെ വെളിപ്പെടുത്തലിനു തൊട്ടു പിന്നാലെ ആണ് ഡോക്ടറുടെ വെളിപ്പെടുത്തൽ.

1983 Malayalam Movie Teaser

0

1983 Malayalam Movie Teaser

Thira Malayalam Movie Trailer

0

Thira Malayalam Movie Trailer

Salaam Kashmir Movie Official Trailer

0


Salaam Kashmir Malayalam Movie Official Trailer

Manju Warrier Aishwarya Rai Kalyan Jewellers Ad

0

Manju Warrier Aishwarya Rai Kalyan Jewellers Ad

Pattam Pole Movie Song – Mazhaye Thoomazhaye

0

Pattam Pole Movie Song – Mazhaye Thoomazhaye

Punyalan Agarbattis Movie Location Video

0

Punyalan Agarbattis Movie Location Video

Pattam Pole Movie Song – Kannil Kannilonnu

0

Pattam Pole Movie Song – Kannil Kannilonnu