Home Blog Page 610

കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം : ബാബു രാജിന് പറയാനുള്ളത്

0

തനിക്കു വെട്ടേറ്റ സംഭവത്തിൽ പുറത്തുവരുന്നത് തെറ്റിദ്ധരിക്കപ്പെട്ട വാർത്തകളാണെന്ന് നടൻ ബാബുരാജ്. കുളം വറ്റിക്കാൻ പോയതല്ലെന്നും കുളം വൃത്തിയാക്കാൻ എത്തിയതായിരുന്നുവെന്നും ബാബു രാജ് അവകാശപ്പെട്ടു. ഇതിനെക്കുറിച്ചു എനിക്ക് നിങ്ങളോടു പറയാനുള്ളത് എന്ന തലക്കെട്ടോടെ ഒരു വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പബ്ലിഷ് ചെയ്തു .വീഡിയോ കാണാം

മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ല: ജി.സുധാകരന്‍

0

പുലിമുരുകൻ സിനിമയിൽ മോഹൻലാൽ പുലിയെ തൊട്ടിട്ടില്ലെന്നും ഇക്കാര്യം തനിക്ക് വ്യക്തമായി അറിയാമെന്നും  മന്ത്രി ജി സുധാകരൻ. ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിലാണ് ജി.സുധാകരന്‍ മോഹൻലാലിനെതിരെ തുറന്നടിച്ചത്.

‘സിനിമയുടെ നിര്‍മ്മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നല്ല സിനിമകള്‍ ഉണ്ടാകണം എന്നും ഇന്നത്തെ നടിമാര്‍ ഗ്ലാമറസ്സായി ശ്രദ്ധ നേടാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും മന്ത്രി  പറഞ്ഞിരുന്നു.

 

നെഹ്റുകോളേജിലെ വൈസ് പ്രിൻസിപ്പലിന്‍റെ മുറിയിൽ രക്തക്കറ

0

തൃശൂർ: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധനയിലാണ് പാമ്പാടി നെഹ്റു കോളേജിലെ ഇടിമു‌റിയെന്ന് വിശേഷിപ്പിച്ചിരുന്ന വൈസ് പ്രിൻസിപ്പലിന്‍റെ മുറിയിൽ നിന്ന്  പൊലീസ് രക്തക്കറ കണ്ടെത്തിയത് . വെള്ളിയാഴ്ച ക്ലാസ് തുടങ്ങാനിരിക്കെയാണ് പൊലീസ് സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തിയത് .ജിഷ്ണു പ്രണോയിയെ ഇവിടെവച്ച് മര്‍ദിച്ചിരുന്നെന്നാണ് പൊലീസ് കരുതുന്നത് . ജിഷ്ണു മരിച്ച നിലയിൽ കാണണപ്പെട്ട മുറിയിലും രക്തക്കറ കണ്ടെത്തിയിരുന്നു.ക്ലാസ് മുറികളിലെ നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനും  പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട് .

വൈസ് പ്രിൻസിപ്പലിന്‍റെ മുറിയിൽനിന്ന് രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ചു കുടുംബം രംഗത്തെത്തി.

ജിഷ്ണുവിന്‍റെ മരണത്തിൽ നെഹ്റു കോളേജ് ചെയർമാൻ ഉൾപ്പെടെ അഞ്ച് പേരെ പ്രതിചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ ചെയർമാൻ കൃഷ്ണദാസിന് കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.

 

ജിഷ്ണു പ്രണോയിയുടെ വീട് വി.എസ് അച്യുതാനന്ദൻ സന്ദർശിച്ചു

0

വടകര: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വി.എസ് അച്യുതാനന്ദന്‍. പ്രതികള്‍ക്കെതിരെ കേസെടുത്ത് ജയിലലടയിക്കണമെന്നും അദ്ദേഹം പറഞ്ഞു.ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഷ്ണുവിന്‍റെ മാതാപിതാക്കളുമായി സംസാരിച്ച വി.എസ് കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

അതിനിടെ നെഹ്രു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നതിനെ ഹൈക്കോടതി താൽകാലികമായി സ്റ്റേ ചെയ്തു. ഈ മാസം 20 വരെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിർദേശം. കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് നിർദേശം.

പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി

0

ചെന്നൈ: എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍  ഗവര്‍ണര്‍ വിദ്യാസാഗര്‍റാവു ക്ഷണിച്ചു. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തോട് ഗവർണർ നിർദേശിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ  കൂവത്തൂരിലെ റിസോർട്ടിൽ അണ്ണാ ഡി.എം.കെ എം.എൽ.എമാർ ആഹ്ലാദ പ്രകടനം തുടങ്ങി .സത്യപ്രതിഞ്ജ വൈകീട്ട് നടക്കും.

പനീർശെല്‍വത്തിന് തിരിച്ചടി : പളനിസ്വാമി അധികാരത്തിലേക്ക്

0

തമി‍ഴ് രാഷ്ട്രീയത്തില്‍ നിർണ്ണായക വ‍ഴിത്തിരിവ്. മന്ത്രിസഭ രൂപീകരിക്കുന്നതിന് ഗവർണർ എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവ് ഇ പളനിസാമിയെ ക്ഷണിച്ചതായാണ് വിവരം. പളനിസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന് തന്നെഉണ്ടാകും എന്നാണ് റിപോർട്ടുകൾ . വൈകിട്ടോടെ പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നാണ് സൂചന. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് സർക്കാർ ഉണ്ടാക്കാൻ പളനിസ്വാമിയെ ക്ഷണിച്ചതെന്നും സൂചനയുണ്ട്. മന്ത്രിസഭാംഗങ്ങളുടെ പട്ടിക പളനിസ്വാമി ഗവർണർക്ക് കൈമാറും. പളനിസ്വാമിക്ക് 124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് സൂചന. പനീർശെല്‍വത്തെ അനുനയിപ്പിക്കാനും നീക്കമുണ്ട്.

നെഞ്ചുവേദന : മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

ആലപ്പുഴ: നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്തു  മടങ്ങവേയാണ് മണിക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത് തുടർന്ന്  രാത്രി 12ഓടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  . മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കോ‍ഴിക്കോട് ജില്ലാ കലക്ടറെ മാറ്റി

0

തിരുവനന്തപുരം: കോഴിക്കോട് കളക്ടര്‍ എന്‍.പ്രശാന്തിനെ മാറ്റാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രശാന്തിന് പകരം ടൂറിസം ഡയറക്ടര്‍ യുവി ജോസാണ് പുതിയ കോഴിക്കോട് കളക്ടർ.

സോഷ്യൽമീഡിയയിൽ സജീവമായി ഇടപെടുന്ന പ്രശാന്തിന് കളക്ടർ ബ്രോ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത് . പ്രശാന്തിന്‍റെ പുതിയ ചുമതല സംബന്ധിച്ച്  മന്ത്രിസഭായോഗത്തിൽ തീരുമാനം എടുത്തിട്ടില്ല.

ചരിത്രനേട്ടവുമായി ഐഎസ്ആർഒ : ഒറ്ററോക്കറ്റിൽ 104 ഉപഗ്രഹൾ ഭ്രമണപഥത്തിലെത്തിച്ചു

0

ബംഗളൂരു:ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രമെഴുതി ഐഎസ്ആർഒ. ഒറ്ററോക്കറ്റിൽ 104 ഉപഗ്രഹങ്ങളാണ് പിഎസ്ൽവി സി 37 ഭ്രമണപഥത്തിലെത്തിച്ചത്. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിൽ നിന്നാണ്  പി.എസ്.എല്‍.വി സി37 ബഹിരാകാശ വാഹനം വിക്ഷേപിച്ചത്. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥങ്ങളിലെത്തിയതായി ഐഎസ്ആർഒ സ്‌ഥിതീകരിച്ചു. ഇതോടെ ഒരു റോക്കറ്റില്‍ ഏറ്റവും കൂടുതൽ ഉപഗ്രങ്ങൾ വിക്ഷേപിച്ച രാജ്യമെന്ന റെക്കോർഡും ഇന്ത്യയ്ക്കു സ്വന്തംമായി .

എല്ലാ ഉപഗ്രഹങ്ങളുടെയുംകൂടി ഭാരം 1378 കിലോഗ്രാമാണ് . ഇതില്‍ പ്രധാനം 714 കിലോ വരുന്ന കാര്‍ടോസാറ്റ് 2 ആണ്. ബാക്കി ഉപഗ്രഹങ്ങളില്‍ 80  എണ്ണം യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതാണ്. ഇസ്രയേല്‍, കസാഖിസ്ഥാന്‍, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുo ഇതിൽ ഉണ്ട് .

വിധി കേട്ട് പൊട്ടിക്കരഞ്ഞ് ശശികല

0

അനധികൃത സ്വത്തുസമ്പാദനക്കേസിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവച്ചു. കൂവത്തൂരിലെ റിസോർട്ടിൽ തന്നെ പിൻതുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പം ശശികല വിധി കേട്ട് പൊട്ടിക്കരഞ്ഞതായാണ് അവരെ  റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.ശിക്ഷ ശരിവച്ച സാഹചര്യത്തില്‍ ശശികല കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നാലാഴ്ചയ്ക്കകം വിചാരണ കോടതിയില്‍ കീഴടങ്ങണമെന്നാണ് നിര്‍ദ്ദേശം.

മുഖ്യമന്ത്രിക്കസേരയിലേക്കുള്ള ചരടുവലികൾ നടത്തുന്നതിനിടെയാണ് കോടതിവിധി ശശികലയ്ക്ക് എതിരായി വന്നിരിക്കുന്നത്. നാല് വർഷത്തേക്കാണ് ശിക്ഷ. മുൻകാലങ്ങളിൽ അനുഭവിച്ച എട്ട് മാസത്തെ ശിക്ഷ കിഴിച്ച് അനുഭവിച്ചാൽ മതി. കൂടാതെ പത്ത് കോടി രൂപയുടെ പിഴയുമുണ്ട് ശശികലക്ക് .

ശിക്ഷ അനുഭവിച്ച് കഴിഞ്ഞാലും ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിലൊന്നും മത്സരിക്കരുത് എന്നതിനാൽ ശശികലയുടെ രാഷ്ട്രീയഭാവി അസ്തമിക്കുകയാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.

ലക്ഷ്മി നായർ ഹിറ്റ്ലറെ പോലെ : ദേശീയ വനിതാ കമ്മിഷന്‍

0

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു പുറത്താക്കിയ  ലക്ഷ്മി നായരെ അറസ്റ്റു ചെയ്യണമെന്ന് ദേശീയ വനിതാ കമ്മിഷന്‍.കുട്ടികളോട് രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലക്ഷ്മി നായരെ അറസ്റ്റു ചെയ്യാന്‍ പോലീസ് കമ്മിഷണറോട് ആവശ്യപ്പെടുമെന്നും  കമ്മിഷന്‍ അംഗം സുഷമ സാഹു പറഞ്ഞു.ലക്ഷ്മി നായര്‍ വിദ്യാര്‍ഥികളോട് ഹിറ്റ്‌ലറെ പോലെയാണ് പെരുമാറിയിരുന്നതെന്നും  അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

യുവ സംവിധായകന്‍ ശ്യാംധര്‍ വിവാഹിതനായി

0

പൃഥ്വിരാജ് നായകനായ സെവന്‍ത് ഡേ എന്ന സിനിമയിലൂടെ സംവിധാനരംഗത്തെത്തിയ ശ്യാംധര്‍ ഞായറാഴ്ച അന്നനാട് വേലുപ്പിള്ളി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍വെച്ച് വിവാഹിതനായി .സുഹൃത്തും പരസ്യകമ്പനിയില്‍ കോപ്പി റൈറ്ററുമായ അഞ്ജലിയാണ് വധു. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജലി.മെഗാസ്റ്റാര്‍ മമ്മൂട്ടി വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.മമ്മൂട്ടി നായകനായെത്തുന്ന ഒരു കുടുംബചിത്രത്തിന്റെ പണിപ്പുരയിലാണ് ശ്യംധര്‍ ഇപ്പോള്‍.

Click Here to Enter Marriage Photos