വിധി കേട്ട് പൊട്ടിക്കരഞ്ഞ് ശശികല

അനധികൃത സ്വത്തുസമ്പാദനക്കേസിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവച്ചു. കൂവത്തൂരിലെ റിസോർട്ടിൽ തന്നെ പിൻതുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പം ശശികല വിധി കേട്ട് പൊട്ടിക്കരഞ്ഞതായാണ് അവരെ  റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.ശിക്ഷ ശരിവച്ച സാഹചര്യത്തില്‍ ശശികല കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നാലാഴ്ചയ്ക്കകം വിചാരണ കോടതിയില്‍ കീഴടങ്ങണമെന്നാണ് നിര്‍ദ്ദേശം.

മുഖ്യമന്ത്രിക്കസേരയിലേക്കുള്ള ചരടുവലികൾ നടത്തുന്നതിനിടെയാണ് കോടതിവിധി ശശികലയ്ക്ക് എതിരായി വന്നിരിക്കുന്നത്. നാല് വർഷത്തേക്കാണ് ശിക്ഷ. മുൻകാലങ്ങളിൽ അനുഭവിച്ച എട്ട് മാസത്തെ ശിക്ഷ കിഴിച്ച് അനുഭവിച്ചാൽ മതി. കൂടാതെ പത്ത് കോടി രൂപയുടെ പിഴയുമുണ്ട് ശശികലക്ക് .

ശിക്ഷ അനുഭവിച്ച് കഴിഞ്ഞാലും ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിലൊന്നും മത്സരിക്കരുത് എന്നതിനാൽ ശശികലയുടെ രാഷ്ട്രീയഭാവി അസ്തമിക്കുകയാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.

admin:
Related Post