ആലപ്പുഴ: നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേയാണ് മണിക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത് തുടർന്ന് രാത്രി 12ഓടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

