HomeMoviesഞാൻ ദിലീപിനെ കണ്ടുമുട്ടി തികച്ചും ആകസ്മികമായിട്ട് : ബാലചന്ദ്ര മേനോൻ

ഞാൻ ദിലീപിനെ കണ്ടുമുട്ടി തികച്ചും ആകസ്മികമായിട്ട് : ബാലചന്ദ്ര മേനോൻ

യാഥർച്ഛികമായി ദിലീപിനെ കണ്ടുമുട്ടിയ വിശേഷം ഫേസ്ബുക്കിൽ കൂടി പങ്കുവെയ്ക്കുകയാണ് ബാലചന്ദ്ര മേനോൻ. ഞാൻ ദിലീപിനെ കണ്ടുമുട്ടി .
അതും തികച്ചും ആകസ്മികമായിട്ട് എന്ന വരികളോടെ തുടങ്ങുന്ന കുറിപ്പിൽ  ദിലീപിന്റെ ജയിൽവാസം കഴിഞ്ഞുള്ള ആദ്യ കൂടികാഴ്ചയായിരുന്നു ഇതെന്നും  ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാൻ കണ്ടു എന്നും ബാലചന്ദ്ര മേനോൻ  പറയുന്നു.

ലാൽ മീഡിയായിൽ “എന്നാലും ശരത് ” എന്ന ബാലചന്ദ്ര മേനോന്റെ  ചിത്രത്തിൻറെ  ഡബ്ബിങ് തീർത്തു പോവുകയായിരുന്നു അദ്ദേഹം. ദിലീപാകട്ടെ തന്റെ വിഷു ചിത്രമായ “:കമ്മാര സംഭവത്തിനു ” വന്നതും.

“ദിലീപ് എന്ന കലാകാരനെ ഏവർക്കും ഇഷ്ടമാണ്. ആ ഇഷ്ട്ടം വീണ്ടും വീണ്ടും പകരാനായി ഇപ്പോഴത്തെ ഈ കടുത്ത പരീക്ഷണത്തെ അതിജീവിച്ചു ഉത്സുകനായി അദ്ദേഹം വരട്ടെ, പ്രേക്ഷക ലോകത്തിലേക്കു” എന്ന ആശംസാവാക്കുകളോടെയാണ് ബാലചന്ദ്രമേനോൻ തന്റെ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular