മോഹൻലാൽ മാധ്യമങ്ങളോട് : WCC വിഷയം എക്സിക്യൂട്ടീവ് ചർച്ച ചെയ്യും

കൊച്ചി : അമ്മയുടെ പ്രസിഡന്റും നടനുമായ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കണ്ടു. ദിലീപ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷമാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്.

മോഹൻലാലിൻറെ വാക്കുകളിലൂടെ : 40 വർഷങ്ങളായി നിങ്ങളുമായി ബന്ധമുള്ള ആളാണ് ഞാൻ. സംഘടനയുടെ പ്രസിഡന്റ് എന്നതിലുപരി നിങ്ങളറിയുന്ന ഒരാളാണ് ഞാൻ. 25 വർഷത്തോളമായി അമ്മ എന്ന സംഘടന തുടങ്ങിയിട്ട് ആദ്യമായാണ് മാധ്യമങ്ങൾ ഇല്ലാതെ അമ്മയുടെ ജനറൽബോഡി മീറ്റിങ് നടന്നത്. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. തുറന്ന ചർച്ചയ്ക്ക് തയ്യാറാണ്. സിനിമയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും.വനിതകൾക്ക് കൂടുതൽ പ്രാധിനിത്യം നൽകും.

ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ എക്സിക്യൂട്ടീവ് യോഗം ഉണ്ടാകും. അന്ന് wcc നൽകിയ കത്തിന് മറുപടി നൽകും. ദിലീപിന്റെ വിഷയത്തിൽ അന്ന് പെട്ടന്നൊരു തീരുമാനമാണ് എടുത്തത്. തീരുമാനം ഉടൻ ഉണ്ടായില്ലെക്കിൽ ‘അമ്മ പിളരും എന്ന സാഹചര്യം ഉണ്ടായപ്പോഴാണ് അത് . പിന്നീട് നിയമ വശങ്ങൾ നോക്കിയപ്പോൾ പെട്ടന്ന് ഒരാളെ സംഘടനയിൽ നിന്ന് പുറത്തതാക്കാൻ സാധിക്കില്ല എന്ന് മനസിലായി.

അമ്മയുടെ ജനറൽബോഡിയിൽ ദിലീപ് വിഷയം ചർച്ചചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. അതിനാലാണ് അന്ന് ആ വിഷയം സംസാരിച്ചത്. ദിലീപ് വിഷയം സംസാരിച്ചപ്പോൾ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിൽ ആരും എതിർപ്പ്പ്രകടിപ്പിച്ചില്ല. എന്നാൽ തിരിച്ചു സംഘടനയിൽ ഇപ്പോൾ വരുന്നില്ല എന്ന് ദിലീപ് പറഞ്ഞതോടെ ആ വിഷയത്തിന് പ്രസക്തിയില്ല. ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്ത് തന്നെയാണ്.

ഞങ്ങൾ ഇപ്പോഴും ഇരയാക്കപ്പെട്ട നേടിക്കൊപ്പം തന്നെയാണ്. അവരുടെ പ്രശ്നങ്ങളിൽ എന്നും ഞങ്ങൾ ഒപ്പം നിന്നിട്ടുണ്ട്. ഈ അടുത്ത സമയത്തും ഒരു ഷോയ്ക്കു വേണ്ടി നടിയെ വിളിച്ചിരുന്നു. എന്നാൽ അവർ സ്വയം പിന്മാറുകയായിരുന്നു. ഇപ്പോഴും അവർ തിരിച്ചെത്തണം എന്നുതന്നെയാണ് ആഗ്രഹം.

രണ്ടു നടിമാരാണ് സംഘടനയിൽ നിന്ന് രാജി വച്ചത്. രാജിവച്ചു പുറത്തുപോയ നടിമാരെ തിരിച്ചെടുക്കുന്നത് ചർച്ച ചെയ്തു തീരുമാനിക്കേണ്ടുന്ന കാര്യമാണ്. പാർവതിക്ക് ആഗ്രഹമുണ്ടെങ്കിൽ സംഘടനയുടെ ഭാരവാഹി ആകാം അതിനെ ആരും എതിർക്കില്ല. തിലകന്റെ കാര്യത്തിൽ അന്ന് എന്തെക്കെയോ തെറ്റിദ്ധാരണകൾ ഉണ്ടായതാണ്. ഗണേഷ് കുമാർ പരാതി നൽകിയാൽ ഓഡിയോ പുറത്തുപോയതിനെ പറ്റി അന്വേഷിക്കും.

മഞ്ഞുരുകാൻ മാധ്യമങ്ങൾ സഹായിക്കണം. അമ്മ സംഘടന ധാരാളം നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. അതിനാൽ ഈ സംഘടന പിരിച്ചുവിടണം എന്ന ചിലരുടെ അഭിപ്രായത്തോട് ഞങ്ങൾ യോജിക്കില്ല.

ഇരയായ നടിയോടൊപ്പമാണോ അതോ ദിലീപിനൊപ്പമാണോ എന്ന ചോദ്യത്തിന് താൻ എന്നും ഇരയായ നടിയോടൊപ്പമാണെന്നും എന്നാൽ ദിലീപിനുവേണ്ടി പ്രാർത്ഥിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

admin:
Related Post