ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ച ഫ്രാങ്കോ വിദേശത്തേക്ക് കടക്കുന്നതു തടയാന്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കേരളത്തില്‍ പ്രവേശിക്കരുത്, രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, വിദേശത്തേക്ക് പോകരുത് എന്നിവയാണ് കോടതി മുന്നോട്ടു വച്ചിരിക്കുന്ന ഉപാധികള്‍.

മുപ്പതോളം ദിവസം കസ്റ്റഡിയില്‍ വച്ചെന്നും താന്‍ അന്വേഷണവുമായി സഹകരിച്ചെന്നും തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ തനിക്ക് ജാമ്യം നല്‍കണമെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അതേസമയം ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പൊലീസും സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചത്. അഡ്വക്കറ്റ് പി.വിജയഭാനു ആണ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാജരായത്.

admin:
Related Post