HomeMoviesഎപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം സിനിമയാവുന്നു

എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം സിനിമയാവുന്നു

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ ജീവിത കഥ സിനിമയാകുകയാണ്. എപിജെ അബ്ദുള്‍ കലാം: ദ മിസൈല്‍ മാന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജവഡേകര്‍ ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കറും ചടങ്ങില്‍ സംബന്ധിച്ചു. പരേഷ് റാവല്‍ ആണ് ചിത്രത്തില്‍ അബ്ദുള്‍ കലാം ആയി അഭിനയിക്കുന്നത്. കഠിനാദ്ധ്വാനം ചെയ്ത് ഉയരങ്ങളിലേക്ക് പറന്ന ഒരു മനുഷ്യന്റെ കഥയാണ് സിനിമ പറയുന്നത് എന്ന് പ്രകാശ് ജവേഡകര്‍ വ്യക്തമാക്കി. എന്നാല്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular