HomeNews19 മുതല്‍ എയര്‍ ഇന്ത്യ ആഭ്യന്തര വിമാനസര്‍വീസ് നടത്തും

19 മുതല്‍ എയര്‍ ഇന്ത്യ ആഭ്യന്തര വിമാനസര്‍വീസ് നടത്തും

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് അവരവരുടെ നാടുകളിലെത്താന്‍ എയര്‍ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാന സര്‍വീസ് നടത്തും.
ആദ്യഘട്ട സര്‍വീസ് മേയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയാണ്്. ഡല്‍ഹിയില്‍ നിന്ന് കൊച്ചി, മുംബൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത് സര്‍, ജയ്പുര്‍ ഗയ, വിജയവാഡ, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.

മുംബൈയില്‍ നിന്ന് കൊച്ചി, വിശാഖപട്ടണം,അഹമ്മദാബാദ്, ബംഗളുരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേയ്ക്കും സര്‍വീസ് ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേയ്ക്കും സര്‍വീസ് ഉണ്ടാകും. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാലുടന്‍ ബുക്കിംഗ് തുടങ്ങും.

RELATED ARTICLES
- Advertisment -

Most Popular