‘ സൂരറൈ പോട്ര് ‘ ഓഡിയോ റിലീസ് വിമാനത്തിൽ ആകാശത്ത് വെച്ച് !

സൂര്യ നായകനാകുന്ന    ‘ സൂരറൈ പോട്ര് ‘ എന്ന  ചിത്രത്തിനു വ്യത്യസ്തമായൊരു പ്രൊമോഷൻ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ്  അണിയറ പ്രവർത്തകരും നിർമ്മാതാക്കളും.

സിനിമയുടെ പ്രൊമോഷൻ  പരിപാടികളിൽ ഓരോ ദിവസവും പുതിയ ട്രെൻഡുകൾ വരുന്ന കാലമാണിത്. കാലത്തിനനുസരിച്ച് സിനിമാ പ്രൊമോഷനും മാറിക്കൊണ്ടിരിക്കുന്നു. ‘ സൂരറൈ പോട്ര് ‘ ഓഡിയോ റിലീസ് ആകാശത്ത് വെച്ചാണ് നടക്കുക!.സ്പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ട് ചിത്രത്തിന്റെ പ്രൊമോഷൻ വിമാനത്തിൽ വെച്ച് നടക്കും. ചിത്രത്തിന്റെ പോസ്റ്റർ ഫെബ്രുവരി 13 ന് വൈകീട്ട് ബോയിങ് 737-ൽ പതിപ്പിച്ച് വിമാനം പറത്തിക്കൊണ്ട് പ്രദർശിപ്പിക്കും. അതോടൊപ്പം ചിത്രത്തിലെ ആദ്യ ഗാനമായ വെയ്യോൺ സില്ലി യുടെ ഓഡിയോ ലോഞ്ച് സ്പൈസ് ജെറ്റ് 737-ൽ  വെച്ച് നടക്കും.

സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്രി’ൽ അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. തമിഴ് കൂടാതെ കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഫാമിലി ആക്ഷൻ എന്റർടെയിനറായ ‘ സൂരറൈ പോട്ര് ‘ മധ്യവേനൽ അവധി കാലത്ത് സ്പാർക്ക്‌    പിക്ചേഴ്സ് കേരളത്തിൽ റിലീസ് ചെയ്യും.
#സി. കെ. അജയ്കുമാർ, പി ആർ ഒ

admin:
Related Post