Home Blog Page 414

പ്രിയ സംവിധായകൻ സച്ചിക്ക് വിട …

0

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം രവിപുരം ശമ്ശാനത്തില്‍ സംസ്‌കരിച്ചു. കൊച്ചി തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച പ്രിയ കലാകാരന് വിവിധ മേഖലകളില്‍ നിന്നുള്ള നൂറ് കണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.രാവിലെ ഒന്‍പതേ കാലോടെയാണ് സച്ചിയുടെ മൃതദേഹം തൃശ്ശൂരില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചത്. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചേംബര്‍ ഹാളില്‍  പത്തരവരെ പൊതുദര്‍ശനത്തിന് വച്ചു.

എറണാകുളം ലോ കോളജിലെ നിയമ പഠനത്തിന്  ശേഷം സിനിമയില്‍ എത്തുന്നതിന് മുമ്പ് പത്ത് വര്‍ഷത്തോളം ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച സച്ചിക്ക് നിരവധി അഭിഭാഷക സുഹൃത്തുക്കളും ഹൈക്കോടതിയിലെ ജഡ്ജിമാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. സച്ചിയുടെ സഹോദരങ്ങളും ഇവിടെയുണ്ടായിരുന്നു. മുകേഷ്,  ലാല്‍,  സുരേഷ് കൃഷ്ണ തുടങ്ങിയ നടന്മാരടക്കം സിനിമ രംഗത്ത് നിന്നുള്ളവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മന്ത്രി വി എസ് സുനില്‍ കുമാര്‍ അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയ സച്ചി- സേതു കൂട്ടുകെട്ടിലെ സേതു പഴയ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി.

കലയും കച്ചവടവും ഒരുമിച്ച ഒരു പിടി സിനിമ അനുഭവങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയാണ് സച്ചിയുടെ വിടപറച്ചില്‍. പതിമൂന്ന് വര്‍ഷം മാത്രം നീണ്ടുനിന്ന സിനിമ ജീവിതത്തില്‍, തിരക്കഥാകൃത്ത് പങ്കാളിയില്‍ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായും,സംവിധായകനായും മലയാളസിനിമയില്‍ ഇടം കണ്ടെത്തിയ ആളാണ് സച്ചി.

English summary : Sachi’s body buried in Ravipuram Cemetery

സുശാന്തിന്റെ മരണം; കരണ്‍ ജോഹറിനും സല്‍മാന്‍ ഖാനുമെതിരെ കേസ്

0

യുവ നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. എന്നാലിപ്പോള്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്താ കപൂര്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുത്തെന്ന് വ്യക്തമാക്കി അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ രംഗത്ത് എത്തിയിരിക്കുന്നു. സുശാന്ത് സിംഗിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പക്ഷേ ഹിന്ദി സിനിമ ലോകത്തെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി താരങ്ങളടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. കരണ്‍ ജോഹറിനും സല്‍മാന്‍ ഖാനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമുണ്ടായിരുന്നു.  സെക്ഷന്‍ 306, 109, 504, 506 വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ സുധീര്‍ കുമാര്‍ ഓജ കേസ് നല്‍കിയിരിക്കുന്നത് എന്നാണ് എഎന്‍ഐയിലെ വാര്‍ത്ത.

സുശാന്തിന്റെ ഏഴോളം സിനിമകള്‍ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും കരണ്‍ ജോഹറും സല്‍മാന്‍ ഖാനും അടക്കമുള്ളവര്‍ കാരണക്കാരായി എന്ന് സംശയിക്കുന്നതായി സുധീര്‍ കുമാര്‍ ഓജ പറയുന്നു. അതാണ് സുശാന്തിന്റെ ആത്മഹത്യയുടെ കാരണമെന്നും സുധീര്‍ പറയുന്നു. മുസാഫര്‍പുര്‍ കോടതിയിലാണ് സുധീര്‍ കുമാര്‍ ഓജ പരാതി നല്‍കിയിരിക്കുന്നത്. സുശാന്ത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സംവിധായകന്‍ ശേഖര്‍ കപൂര്‍ സമൂഹ്യ മാധ്യമത്തില്‍ പറഞ്ഞിരുന്നു. ചിച്ചോര എന്ന സിനിമയ്ക്ക് ശേഷം ആറ് മാസത്തിനുള്ളില്‍ ഏഴ് സിനിമകള്‍ ലഭിച്ചെങ്കിലും അത് സുശാന്തിന് നഷ്ടമായെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമും പറഞ്ഞിരുന്നു.

English Summary : Sushant’s death And for Karan Johar
Case against Salman Khan

ഐഎം വിജയനെ പദ്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

0

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐഎം വിജയനെ ഇത്തവണത്തെ പദ്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് വിജയന്റെ പേര് നിര്‍ദേശിച്ചത്. 2003ല്‍ കായിക രംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി ഐഎം വിജയന് അര്‍ജുന അവാര്‍ഡ് നല്‍കിയിരുന്നു. 1992, 1997, 2000 വര്‍ഷങ്ങളില്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിട്ടുള്ള താരമാണ് വിജയന്‍.

1989 ലാണ് ഐഎം വിജയന്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി ജേഴ്സി അണിഞ്ഞത്. 66 തവണ ഇദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1999 ലെ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നായി 10 ഗോളുകള്‍ സ്വന്തമാക്കിയ താരത്തിന്റെ പേരില്‍ ആകെ 40 രാജ്യാന്തര ഗോളുകളാണ് ഉള്ളത്. 1999 -ലെ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരെ ഹാട്രിക് ഗോള്‍ കുറിച്ച നേട്ടവും ഐഎം വിജയനുണ്ട്.

കേരള പൊലീസിന് വേണ്ടിയും മോഹന്‍ ബഗാന്‍, എഫ്സി കൊച്ചിന്‍, ജെസിടി ഫാഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാള്‍ എന്നി പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടിയും വിജയന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

English Summary : IM Vijayan nominated for Padma Shri

രണ്‍ജി പണിക്കരുടെ മകന്‍ നിഖില്‍ വിവാഹിതനായി

0

ആറന്മുള: തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കരുടെയും പരേതയായ അനിറ്റയുടെയും മകന്‍ നിഖില്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ കാരയ്ക്കാട് പുത്തന്‍പുരയ്ക്കല്‍ ശ്രീകുമാര്‍ പിള്ളയുടെയും മായാ ശ്രീകുമാറിന്റെയും മകള്‍ മേഘ ശ്രീകുമാറാണ് വധു.

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലായിരുന്നു വിവാഹം. വധൂവരന്മാരുടെ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. സല്‍ക്കാര ചടങ്ങുകളും ഒഴിവാക്കിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള നടന്മാരും സിനിമാ രംഗത്തെ സഹപ്രവര്‍ത്തകരും ഫോണില്‍ വധൂവരന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. 

English Summary : Renji Panicker son Nikhil Renji Panicker got married

നടന്‍ സുശാന്ത് സിംഗിന്റെ കുടുംബത്തില്‍ വീണ്ടും മരണം മരിച്ചത് കസിന്റെ ഭാര്യ

0

പട്ന: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ കുടുംബത്തില്‍ വീണ്ടും മരണം.
സുശാന്തിന്റെ അടുത്ത ബന്ധു ബിഹാറിലെ സ്വന്തം ഗ്രാമമായ പുര്‍ണിയയില്‍ മരിച്ചു. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് തിങ്കളാഴ്ച മരിച്ചത്.

സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് സുധാദേവി കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മരണ വിവരം അറിഞ്ഞതു മുതല്‍ ഇവര്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. തിങ്കളാഴ്ച മുംബൈയില്‍ സുശാന്തിന്റെ ശവസംസ്‌കാരം നടക്കുന്ന സമയത്താണ് സുധാദേവിയുടെ മരണം.

തിരക്കഥാകൃത്ത് സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

0

മലയാള സിനിമയില്‍ സംവിധായകന്‍ എന്ന നിലയിലും, തിരക്കഥാകൃത്ത് എന്ന നിലയിലും തിളങ്ങിയ സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നടുവിന് രണ്ട് സര്‍ജറിക്കായി തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ അഡ്മിറ്റായ സച്ചി ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യ സര്‍ജറി വിജയകരമായി പൂര്‍ത്തിക്കയതിന് ശേഷം രണ്ടാമത്തെ സര്‍ജറിക്ക് അനസ്തേഷ്യ നല്‍കിയപ്പോള്‍ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതുമൂലം സച്ചിയുടെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സച്ചി അവസാനമായി സംവിധാനം ചെയ്തത്. ചോക്ലേറ്റ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ സേതുവിനൊപ്പം തിരക്കഥാകൃത്തായിട്ടാണ് സച്ചി അരങ്ങേറ്റം കുറിച്ചത്. ആദ്യ സ്വതന്ത്ര തിരക്കഥ റണ്‍ ബേബി റണ്‍ ആയിരുന്നു.

English summary : Screenwriter Sachi is in critical condition

പിണറായി വിജയൻറെ മകൾ വിവാഹിതയായി ; വീഡിയോ കാണാം

0

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും വിവാഹിതരായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ആയ ക്ലിഫ് ഹൗസിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

വീഡിയോ കാണാം

English Summary : Pinarayi Vijayan’s daughter Veena T and DYFI national president Muhammad Riyas got married. Video

ഓഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ; കിട്ടിയത് ഭഗവത് ഗീത

0

കൊല്‍ക്കത്ത: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ ഓഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. എന്നാല്‍ ലഭിച്ചതാകട്ടെ ഭഗവത് ഗീതയുടെ സംക്ഷിപ്ത രൂപവും. കൊല്‍ക്കത്ത സ്വദേശിയായ സുദീര്‍ത്ഥ ദാസിനാണ് ഭഗവത് ഗീത ലഭിച്ചത്.

ബുധനാഴ്ചയാണ് ആമസോണില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ സുദീര്‍ത്ഥ ദാസ് ഓര്‍ഡര്‍ ചെയ്തത്. ബുക്കിംഗ് സ്ഥിരീകരിച്ചുകൊണ്ടുള്ള മെസേജും ഒപ്പം ബുക്ക് എന്ന് ലഭിക്കുമെന്നുള്ള അറിയിപ്പും ലഭിച്ചു.

എന്നാല്‍ ശനിയാഴ്ച വൈകിട്ട് 11 ഓടെ ഒരു സ്ത്രീ വിളിക്കുകയും തെറ്റായ പുസ്തകമാണ് അയച്ചതെന്നും പാക്കേജ് നിരസിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഓഫീസിലായിരുന്നതിനാല്‍ പാക്കേജ് റദ്ദാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

തുടര്‍ന്ന് വീട്ടിലെത്തി പാഴ്സല്‍ തുറന്നപ്പോഴാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ഭഗവത് ഗീതയാണ് ലഭിച്ചതെന്ന് കണ്ടത്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച പുസ്തകം ഭഗവത് ഗീതയുടെ സംക്ഷിപ്ത രൂപമായിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുദീര്‍ത്ഥ ദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഓഡറുകളില്‍ പിശകുകള്‍ വരുന്നത് അപൂര്‍വമല്ലെങ്കിലും കമ്യൂണിസ്റ്റ് ഫെസ്റ്റോയ്ക്ക് പകരം ഭഗവത് ഗീത ലഭിച്ചതാണ് ശ്രദ്ധേയമായത്.

English Summary ; Kolkata man orders Communist Manifesto. Amazon delivers Bhagavad Gita

മുന്‍ മാനേജരുടെ മരണത്തിനു പിന്നാലെ സുശാന്തും

0

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം മുന്‍ മാനേജരുടെ ആത്മഹത്യയ്ക്കു പിന്നാലെ. സുശാന്തിന്റെ  മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ചു ദിവസം പിന്നിടുന്‌പോഴാണു നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജൂണ്‍ എട്ടിനു മുംബൈ മലാഡിലെ 14 നില കെട്ടിടത്തില്‍നിന്നു ചാടിയാണ് ദിശ സാലിയന്‍ (28) ജീവനൊടുക്കിയത്. കെട്ടിടത്തില്‍ നടന്ന ഒരു പാര്‍ട്ടിക്കിടയിലാണ് ദിശ താഴേയ്ക്കു ചാടിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ദിശയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ദിശയുടെ കാമുകന്‍ രോഹന്‍ റായ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു. രോഹനുമായുള്ള ബന്ധത്തിലെ വിള്ളലാണ് ദിശയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. സുശാന്ത് സിംഗ് രജ്പുതിന് പുറമേ വരുണ്‍ ശര്‍മ, ഭാരതി സിംഗ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവര്‍ക്കൊപ്പവും ദിശ പ്രവര്‍ത്തിച്ചിരുന്നു.

English Summary : Actor Sushant Singh Rajput dies by suicide at Bandra

ബോളിവുഡ് നടന്‍ സുശാന്ത് സിങ് മരിച്ചനിലയില്‍

0

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ(34) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് നടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശന്ത് സിങ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് പ്രധാന ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സ്‌ക്രീന്‍ അവാര്‍ഡ് (നീരുപകരുടെ) നേടി.

ചിച്ചോര്‍, പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ബിഹാറിലെ പൂര്‍ണിയയിലാണ് സുശാന്ത് സിങ് രജ്പുത് ജനിച്ചത്. ചെറുപ്പത്തില്‍ കുടുംബത്തോടൊപ്പം പട്നയിലേക്ക് മാറി. തുടര്‍ന്ന് എഞ്ചിനീയറിംഗ് പഠനത്തിനായി രജ്പുത് ഡല്‍ഹിയിലേക്ക് പോയി.എന്നാല്‍ അഭിനയരംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി പാതിവഴിയില്‍ പഠനം നിറുത്തി. കിസ് ദേശ് മെന്‍ ഹായ് മെരാ ദില്‍ എന്ന ഷോയില്‍ ടിവിയില്‍ ഏക്താ കപൂറാണ് സുശാന്ത് സിങിന് ആദ്യ അവസരം നല്‍കിയത്, തുടര്‍ന്ന് പവിത്ര റിഷ്തയിലെ പ്രധാന വേഷം ചെയ്തു.

English Summary : Actor Sushant Singh Rajput has been found dead at his Bandra residence in Mumbai

നടി രമ്യ കൃഷ്ണന്റെ കാറിൽ നിന്ന് 100 കൂടുതൽ മദ്യകുപ്പികൾ പിടികൂടി

0

നടി രമ്യ കൃഷ്ണന്റെ കാർ ഡ്രൈവറിൽ നിന്ന് ജൂൺ 11 രാത്രി 100 കൂടുതൽ മദ്യകുപ്പികൾ പിടികൂടി. പുതുച്ചേരിയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു ഡ്രൈവർ, പതിവ് പരിശോധനക്കിടയിൽ പോലീസ് നടി രമ്യ കൃഷ്ണന്റെ ഇന്നോവ കാറിൽ നിന്ന് കുപ്പികൾ പിടിച്ചെടുത്തത് .

90 കുപ്പി ബിയർ, 3 ബ്ലാക്ക് ലേബൽ, 3 ബ്ലാക്ക് ലേബൽ റെഡ് വൈൻ ബോട്ടിലുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു എന്നാണ് റിപോർട്ടുകൾ . കാനത്തൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തുകയും ഡ്രൈവറെ വ്യക്തി ജാമ്യത്തിൽ വിടുകയും ചെയ്തു .

English summary : 100 more liquor bottles were seized from actress Ramya Krishnan’s car

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു

0

തിരുവനന്തപുരം: സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗവും ടി പി ചന്ദ്രശേഖരന്റെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍ വ്യാഴാഴ്ച രാത്രി അന്തരിച്ചു. കേസില്‍ 13-ാം പ്രതിയായിരുന്നു.

2019 ജനുവരി 14 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .അടിവയറ്റിലെ അണുബാധ രൂക്ഷമായതിനെ തുടർന്ന് ഞായറാഴ്ച പി കെ കുഞ്ഞനന്തനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദര്‍ശിച്ചിരുന്നു.