Home Blog Page 413

ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത്  ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് നിന്നും മറ്റും മടങ്ങി വരുന്നവര്‍ക്ക് ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രയാസമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.

അതേസമയം കണ്ടെയന്‍മെന്റ് സോണുകളിലേയും റെഡ്സോണുകളിലേയും നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജന്മദിനത്തില്‍ മരണമാസ് ലുക്കില്‍ സുരേഷ് ഗോപി

0

മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപിയ്ക്ക് ഇന്ന്  അറുപത്തിയൊന്നാം ജന്മദിനം. സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ തന്നെ അദ്ദേഹത്തിന്റെ ഇരുന്നൂറ്റിയമ്പതാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
നരച്ച താടിയും കട്ടിമീശയുമുള്ള സുരേഷ് ഗോപിയുടെ ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. ആക്ഷനും മാസ് ഡയലോഗുകള്‍ ആവര്‍ത്തിക്കുന്നതുമായ ചിത്രമായിരിക്കും ഇതെന്നാണ് കരുതുന്നത്. സുരേഷ് ഗോപിയുടെ ഫോട്ടോയ്ക്ക് ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ കോട്ടയം അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. എന്തായാലും കുടുംബപ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇത്. മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സി ഐ എ, പാവാട തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ. ടോമിച്ചന്‍ മുളകുപാടം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു നാല്‍പതുകാരന്റെ ഇരുപത്തൊന്നുകാരി; അനൂപ് മേനോന് നായിക പ്രിയ വാരിയര്‍

0

വി.കെ പ്രകാശനും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. ട്രവാന്‍ഡ്രം ലോഡ്ജിനു ശേഷമാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. വ്യത്യസ്തമായ പ്രമേയവുമായാണ് സിനിമ എത്തുന്നത്. ഒരു നാല്‍പതുകാരന്റെ ഇരുപത്തൊന്നുകാരി എന്നാണ് സിനിമയുടെ പേര്.
പ്രിയ വാരിയരാണ് നായികയായി എത്തുന്നത്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. നാല്‍പതുകാരനായി അനൂപ് മേനോന്‍ എത്തുമ്പോള്‍ ഇരുപത്തിയൊന്നുകാരിയായി പ്രിയ വാരിയരാണ് അഭിനയിക്കുന്നത്.
അനൂപ് മേനോന്‍, വി.കെ. പ്രകാശ്, ഡിക്സണ്‍ പൊഡുത്താസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഡിക്സണ്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.

Oru Nalpathukarante Irupathonnukaari – Priya Prakash Varrier Anoop Menon movie.

രഹ്ന ഫാത്തിമ ഒളിവില്‍; കൊച്ചിയിലെ വീട്ടില്‍ റെയ്ഡ്

0

കൊച്ചി: കുട്ടികളെക്കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ പ്രതിയായ രഹ്ന ഫാത്തിമ ഒളിവില്‍. രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാനായി കൊച്ചി പനമ്പിള്ളിനഗറിലെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് ഇവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ച ഉച്ചയോടെയാണ് പോലീസ് സംഘം രഹ്ന ഫാത്തിമയുടെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ക്വാര്‍ട്ടേഴ്സില്‍ റെയ്ഡും നടത്തി.
‘ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ് യുട്യൂബിലും ഫെയ്‌സ്ബുക്കിലും രഹ്ന വീഡിയോ പോസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ചേര്‍ന്ന് രഹ്നയുടെ നഗ്നദേഹത്ത് ചിത്രം വരയ്ക്കുന്നതാണ് വീഡിയോ. സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടില്‍നിന്ന് തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി

0

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ റദ്ദാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍. സി.ബി.എസ്.ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ ഒന്നുമുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്.

ഇതിനകം നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ഥികളുടെ മാര്‍ക്ക് തയ്യാറാക്കുക. ഇക്കാര്യത്തില്‍ ഏതെങ്കിലും വിദ്യാര്‍ഥിക്ക് പരാതിയുണ്ടെങ്കില്‍ ആ കുട്ടിക്ക് ഇംപ്രൂവ്മെന്റിന് പിന്നീട് അവസരമൊരുക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില്‍ ബാക്കിയുള്ളത് ജൂലായില്‍ നടത്തുന്നതിനെതിരേ ഡല്‍ഹിയിലെ ഒരുകൂട്ടം രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാടറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതായി പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.

ജൂലായ് ഒന്നു മുതല്‍ 15 വരെയാണ് ബാക്കിയുള്ള പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ജൂലായില്‍ കോവിഡ് കേസുകളുടെ എണ്ണം പരമാവധിയെത്തുമെന്ന് എയിംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പരാതിക്കാര്‍ പറഞ്ഞു.

അതേസമയം 10-ാം ക്ലാസിലെ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം നിലവില്‍ അവരുടെ പരീക്ഷകള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും മേഖലകളില്‍ പരീക്ഷകള്‍ നടക്കാനുണ്ടെങ്കില്‍ അവ റദ്ദാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍സുപ്രീം കോടതിയെ അറിയിച്ചു.

നേരത്തെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന സൂചനകളെ തുടര്‍ന്ന് പരീക്ഷ നടത്താന്‍ സാധിക്കില്ലെന്ന് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ സിബിഎസ്ഇയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവെച്ച പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന മാര്‍ക്കിനോട് ആക്ഷേപമുള്ള വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കും. എന്നാണോ കോവിഡ് വ്യാപനത്തിന്റെ സാഹചര്യങ്ങള്‍ മാറുന്നത് അന്ന് മാത്രമേ മാര്‍ക്ക് കൂടുതല്‍ വേണമെന്ന് കരുതുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷയുണ്ടാകൂ.

വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ രണ്ട് അവസരങ്ങളാണ് സിബിഎസ്ഇ നല്‍കുക. ഒന്നുകില്‍ കഴിഞ്ഞ മൂന്ന് പരീക്ഷകളുടൈ അടിസ്ഥാനത്തില്‍ സി.ബി.എസ്.ഇ നിശ്ചയിക്കുന്ന മാര്‍ക്ക് സ്വീകരിക്കാം, അല്ലെങ്കില്‍  കൂടുതല്‍ മാര്‍ക്കിനായി ഇംപ്രൂവ്മെന്റിന് ശ്രമിക്കാം. എന്നാല്‍ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ എന്ന് നടക്കുമെന്ന് കൃത്യമായി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞിട്ടില്ല. സാഹചര്യങ്ങള്‍ അനുകൂലമാവുന്ന ഏറ്റവും അടുത്ത സമയത്തുതന്നെ പരീക്ഷകള്‍ നടക്കുമെന്നാണ് അദ്ദേഹം കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി നല്‍കിയത്.

CBSE canceled Class 10 and 12 examinations from July 1

സുശാന്ത് സിംഗിന്റെ പുതിയ സിനിമ ദിൽ ബെച്ചാരാ ജൂലൈ 24ന് ഹോട്സ്റ്റാറിൽ

0

രാധകർക്ക് ഏറെ സ്നേഹവും പ്രതീക്ഷയും നൽകി ഓർമ്മയായ, അടുത്തിടെ വിട പറഞ്ഞ  ബോളിവുഡ് യുവ താരം സുശാന്ത് സിങ് രാജ് പുതിന്റെ പുതിയ സിനിമയായ ദിൽ ബെച്ചാരാ , ജൂലൈ  24ന് ഡിസ്‌നിഹോട്സ്റ്റാർ  ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നു . സഞ്ജനാ സംഘിയും സെയിഫ് അലി ഖാനും ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .മുകേഷ് ചാബ്ര സംവിധാനം ചെയ്ത   പ്രഥമ  ചിത്രമായ ദിൽ ബെച്ചാരായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഏ .ആർ .റഹ്‌മാനാണ് . ഫോക്സ് സ്റ്റാർ സ്‌റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ . ജോൺ ഗ്രീൻസിന്റെ ‘ ദി ഫോൾട് ഇൻ അവർ സ്റ്റാർസ് ‘എന്ന പ്രസിദ്ധമായ  നോവലിന്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ദിൽ ബെച്ചാരാ.

 # സി .കെ .അജയ് കുമാർ ,പി ആർ ഒ

English Summary : Sushant Singh's new movie Dil Bechara is on July 24 on Hotstar

നൊവാക് ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ്

0

നൊവാക് ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ്
ബെല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കോവിഡ്. ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നു താരങ്ങള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോക്കോവിച്ചിന് രോഗം സ്ഥിരീകരിച്ചത്. ജോക്കോവിച്ചിന്റെ ഭാര്യ ജെലീനയുടെ പരിശോധനാഫലവും പോസിറ്റീവാണ്.

‘ക്രൊയേഷ്യയിലെ സദറിലെ ചാരിറ്റി മത്സരത്തില്‍ പങ്കെടുത്ത ശേഷം ബെല്‍ഗ്രേഡിലെത്തിയ ഉടനെത്തന്നെ ഞങ്ങള്‍ പരിശോധനയ്ക്ക് വിധേയരായി. എന്റേയും ജെലീനയുടേയും ഫലം പോസിറ്റീവാണ്. മക്കളുടേത് നെഗറ്റീവാണ്. ചാരിറ്റി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത് നല്ല ഉദ്ദേശത്തോടെയാണ്. അത് ഇങ്ങനെ ആയിത്തീരുമെന്ന് പ്രതീക്ഷിച്ചില്ല.’ സെര്‍ബിയന്‍ താരം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ച്, ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, സെര്‍ബിയയുടെ വിക്ടര്‍ ട്രോയിസ്‌ക്കി എന്നിവര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റദ്ദാക്കിയിരുന്നു.

സെര്‍ബിയയിലെ സെന്‍ട്രല്‍ ബെല്‍ഗ്രേഡിലെ ജോക്കോവിച്ച് ടെന്നീസ് കോംപ്ലക്‌സിലും ക്രൊയേഷ്യയിലെ സദറിലുമായി നടന്ന ടൂര്‍ണമെന്റില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

സാമൂഹിക അകലം പാലിക്കാതെ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിനെ തുടര്‍ന്ന് വിമര്‍ശനവുമുയര്‍ന്നിരുന്നു. ജോക്കോവിച്ചിന് പുറമെ പ്രമുഖ താരങ്ങളായ ഡൊമിനിക് തീം, അലക്‌സാണ്ടര്‍ സ്വരേവ് എന്നിവരും ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.

സൂഫിയും സുജാത’യും ആമസോണ്‍ പ്രൈമില്‍ ജൂലൈ 3 ന് റിലീസ് ചെയ്യും

0

ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാത’യും ആമസോണ്‍ പ്രൈമില്‍ ജൂലൈ 3 ന് റിലീസ് ചെയ്യും. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്. നിര്‍മാതാവ് വിജയ് ബാബുവാണു പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചത്.

കോവിഡ് കാലത്തെ ഡയറക്ട് ഒടിടി റിലീസുകളുടെ പട്ടിക കഴിഞ്ഞ മാസം ആമസോണ്‍ പ്രൈം പ്രഖ്യാപിച്ചിരുന്നു. പട്ടികയില്‍ മലയാളത്തിന്റെ ഏക എന്‍ട്രിയായിരുന്നു സൂഫിയും സുജാതയും. മമ്മൂട്ടി നായകനായെത്തിയ പ്രജാപതിയാണ് അദിഥിയുടെ ആദ്യ മലയാള ചിത്രം. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദിഥി വീണ്ടും ഒരു മലയാളത്തില്‍ അഭിനയിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രമാണ് ‘സൂഫിയും സുജാത’യും. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്.

അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദീപു ജോസഫാണ് എഡിറ്റിങ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും.

English summary : Sufi and Sujatha movie will be released on Amazon Prime on July 3rd

വിവിഹ വിവാഹ നിശ്ചയ ഓര്‍മ്മകള്‍ പങ്ക് വച്ച് ഭാമ

0

മലയാളത്തില്‍ ഒരുകാലത്ത് നായികയായി തിളങ്ങിയ നടിയാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് ഭാമ.  ഭാമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോയാണ് ഭാമ ഷെയര്‍ ചെയ്തിരിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ചടങ്ങിനിടെ എടുത്ത  ഫോട്ടോയാണ് ഇത്.

ഒരു വര്‍ഷമാകുന്നു വിവാഹ നിശ്ചയത്തിന് എന്ന് ക്യാപ്ഷനായി എഴുതിയിട്ടുണ്ട്. വ്യവസായിയായ അരുണുമായി ജനുവരി 3നാണ് ഭാമ വിവാഹിതയായത്. ചെന്നിത്തല സ്വദേശിയായ ജഗദീശ്വരന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. അരുണിനൊപ്പമുള്ള ഫോട്ടോകള്‍ ഭാമ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഭാമ സിനിമയില്‍ സജീവമല്ല. അമ്പതോളം സിനിമകളില്‍ ഭാമ വേഷമിട്ടിട്ടുണ്ട്.

ബെയിലിയെ നെഞ്ചോടു ചേര്‍ത്ത് മോഹന്‍ലാല്‍

0

ലോക് ഡൗണ്‍ കാലവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരമാണ് മോഹന്‍ലാല്‍. പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് താരം എത്തിയിരുന്നു. പാചക പരീക്ഷണങ്ങളും വായനയുമൊക്കെയായി ഒഴിവു സമയങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയാണ് താരം.

ലോക്ക്ഡൗണ്‍ കാലം ചെന്നൈയിലെ വീട്ടില്‍ കുടുംബത്തിനൊപ്പാണ് ചെലവഴിക്കുന്നത്. ഇത്തവണ വളര്‍ത്തുനായ ബെയിലിക്കൊപ്പമുളള ചിത്രങ്ങളാണ് ലാലേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബെയ്ലിയെ സ്‌നേഹപൂര്‍വ്വം ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ ആരുടെയും ശ്രദ്ധ കവരും.

ചിത്രങ്ങള്‍ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലാണ് അത് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പിന്നാലെ ലൈക്കും കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. ലോക് ഡൗണ്‍ കാലത്തെ മോഹന്‍ലാലിന്റെ താടി ലുക്കും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താടി കൂടുതല്‍ നീട്ടിക്കൊണ്ടുളള ലുക്കിലാണ് പിറന്നാള്‍ ദിനത്തിലും അദ്ദേഹത്തെ എല്ലാവരും കണ്ടത്.

ബോളിവുഡ് സംഗീതത്തെ ഭരിക്കുന്നത് രണ്ട് മാഫിയകള്‍; വെളിപ്പെടുത്തലുമായി സോനു നിഗം

0

നടന്‍ സുശാന്തിന്റെ മരണത്തിന് ശേഷം വരുന്ന വാര്‍ത്തകള്‍ ബോളിവുഡിലെ മറ്റൊരു ലോകത്തെ വെളിപ്പെടുത്തുന്നതാണ്. ബോളിവുഡിലെ സ്വജനപക്ഷവാദത്തെ കുറിച്ചും ബോളിവുഡ് ഭരിക്കുന്ന പ്രത്യേക സംഘത്തെ കുറിച്ചുമുള്ള വെളിപ്പെടുത്തലുകള്‍ ഓരോ ദിവസം വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് ഗായകനാനായ സോനു നിഗം ബോളിവുഡ് സംഗീതത്തെ ഭരിക്കുന്ന മാഫിയകളെ കുറിച്ച് പറയുകയാണ്.

ഭാവിയില്‍ സംഗീതമേഖലയില്‍ നിന്നുമൊരു ആത്മഹത്യയെക്കുറിച്ച് ജനങ്ങള്‍ കേള്‍ക്കും. പ്രധാനമായും ബോളിവുഡില്‍ രണ്ട് മാഫിയകളാണ് എല്ലാം തീരുമാനിക്കുന്നത്. അവര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ ഉണ്ടെന്നും അവരുടെ സ്വാധീനവുമുപയോഗിച്ച് ആരൊക്കെ പാടണം പാടരുത് എന്ന് നിശ്ചയിക്കും എന്നും സോനു പറയുന്നു. അവരുടെ ലക്ഷ്യം പണം മാത്രമാണ് ഗായകരുടെ കഴിവ് അവര്‍ക്ക് വിഷമയല്ല. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഗായകനായി വന്നതിനാല്‍ അധികം മത്സരങ്ങളൊന്നും ഇല്ലാതെ തനിക്ക് തുടരാന്‍ സാധിച്ചു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു അദ്ദേഹം പറയുന്നു.

ഗായകന്‍ അര്‍ജിത്ത് സിങ്ങിന് ഉണ്ടായ ദുരനുഭവമാണ് സോനു നിഗം ഈ വിഷയത്തില്‍ ഉദാഹരണമായി ഉന്നയിക്കുന്നത്. സല്‍മാന്‍ അഭിനയിച്ച സുല്‍ത്താന്‍ എന്ന സിനിമയില്‍ അര്‍ജിത്ത് ആലപിച്ച ഗാനം മാറ്റം സംഗീത സംവിധായകന് മേല്‍ സമ്മര്‍ദ്ദമുണ്ടായി എന്നാണ് സോനു ഉന്നയിക്കുന്ന ആരോപണം. അതിന് പിന്നില്‍ ആരുടെയെങ്കിലും പേര് പറയാതെയാണ് സോനു ആരോപണം ഉന്നയിക്കുന്നത്. അനുഭവസമ്ബത്തുള്ള ഗായകരുടെ അനുഭവം ഇതാണെങ്കില്‍ പുതുമുഖങ്ങളുടെ അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ എന്നും അദ്ദേഹം പറയുന്നു.

ബോളിവുഡ് സിനിമകളില്‍ പാടുന്നതിന് പ്രതിഫലം കിട്ടാറില്ല എന്ന വെളിപ്പെടുത്തലുമായി നേഹ കക്കര്‍ എന്ന ബോളിവുഡ് ഗായിക രംഗത്ത് വന്നിരുന്നു. പാട്ട് ഹിറ്റായാല്‍ പിന്നീട് ഗായകര്‍ക്ക് ഷോയില്‍ പാടാന്‍ അവസരങ്ങള്‍ ലഭിക്കും.അവിടെ നിന്നും പണം സമ്ബാദിക്കാമല്ലോ എന്ന നിലപാടാണ് ബോളിവുഡിലെന്നും ഗായിക വ്യക്തമാക്കിയിരുന്നു.

English summary : Two mafias rule Bollywood music; Sonu Nigam with revelation

ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണില്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണ്‍ ഇല്ലെന്ന് സര്‍ക്കാര്‍. പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങള്‍ നടത്തുന്നതിനാണ് ഇളവ് അനുവദിച്ചത്. മറ്റ് ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ മാത്രമാകും ഞായറാഴ്ച ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായാണ് ഞായറാഴ്ച ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. കഴിഞ്ഞ ഞായറാഴ്ച ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷ നടത്തിപ്പുകാര്‍ക്കും വേണ്ടി സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവ് അനുവദിച്ചിരുന്നു.

Englissh Summary : Covid19 No complete lockdown on Sunday