HomeMoviesപ്രശസ്ത കലാസംവിധായകനായ പി. കൃഷ്ണമൂർത്തി അന്തരിച്ചു

പ്രശസ്ത കലാസംവിധായകനായ പി. കൃഷ്ണമൂർത്തി അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ പ്രശസ്ത കലാസംവിധായകനായ പി. കൃഷ്ണമൂർത്തി അന്തരിച്ചു.77 വയസ്സായിരുന്നു .കലാസംവിധാനത്തിന് മൂന്നും വസ്ത്രാലങ്കാരത്തിനു രണ്ടും ദേശീയപുരസ്‌കാരങ്ങള്‍ നേടിയ കലാകാരനായിരുന്നു.കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് കൃഷ്ണമൂര്‍ത്തി.സ്വാതി തിരുനാൾ ,വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍,രാജശില്പി, വചനം,ഒളിയമ്പുകള്‍,പരിണയം തുടങ്ങി പതിനഞ്ചോളം മലയാള സിനിമകളിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലുമായി 55 സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1987-ല്‍ മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.

English Summary : The famous art director P. Krishnamurthy passed away

RELATED ARTICLES
- Advertisment -
Google search engine

Most Popular