ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. മുംബൈയിലെ ഹോട്ടലില്‍ വെച്ചാണ് 59കാരനായ ഡീനോ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഇപ്പോള്‍ യുഎയില്‍ നടക്കുന്ന ഐപിഎല്‍ കമന്ററി പാനലില്‍ (ഓഫ്ട്യൂബ്) അംഗമായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സുപരിചിതനാണ് ഡീന്‍ ജോണ്‍സ്. 1984-94 വരെ ഓസ്‌ട്രേലിയക്കായി കളിച്ച അദ്ദേഹം 52 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 11 സെഞ്ച്വറികള്‍ ഉള്‍പ്പടെ 3631 റണ്‍സ് നേടിയട്ടുണ്ട്. 216 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. 161 ഏകദിന മത്സരങ്ങളില്‍ നിന്ന് 6068 റണ്‍സ് നേടിയ അദ്ദേഹം 7 സെഞ്ച്വറികളും 46 അര്‍ധ സെഞ്ച്വറികളും ഓസ്‌ട്രേലിയക്കായി നേടി. 145 റണ്‍സാണ് ഏകദിനത്തിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതിഹാസ താരം അലന്‍ ബോര്‍ഡറിന്റെ ഓസീസ് ടീമിലെ പ്രധാന താരമായിരുന്നു ഡീനോ.

English Summary : Australian cricket legend Dean Jones passed away