യൂട്യൂബിലൂടെ അപമാനിച്ചെന്ന്എം ജി ശ്രീകുമാറിന്റെ പരാതി:മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസ്

തൃശൂർ: യൂട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകൻ എം ജി ശ്രീകുമാറിന്റെ പരാതിയെത്തുടർന്ന് മൂന്ന് വിദ്യാർത്ഥികൾക്കെതിരെ ചേർപ്പ് പൊലീസ് കേസെടുത്തു. ഒരു സ്വകാര്യ ചാനലിൽ നടന്ന മ്യൂസിക് റിയാലിറ്റിഷോയുടെ ഗ്രാൻഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് അപവാദപ്രചരണമുണ്ടായതെന്നാണ് എം ജി ശ്രീകുമാർ നൽകിയ പരാതിയിൽ പറയുന്നത്. ഫിനാലെയിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് പാറളം പഞ്ചായത്തിലെ ചില വിദ്യാർഥികൾ യൂട്യൂബ് ചാനൽ മുഖേന പ്രചരിപ്പിച്ചത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വിദ്യാർത്ഥികൾ ചെയ്തതെന്ന് എം.ജി. ശ്രീകുമാർ ഡി ജി പി ക്ക്‌ നൽകിയ പരാതിയിൽ പറയുന്നു.കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിൽ വിദ്യാർത്ഥികൾ പോയെങ്കിലും സമ്മാനം ലഭിക്കാത്തതിൽ പരാതി ഇല്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു. ഇതിനെത്തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ വിദ്യാർത്ഥികൾ ഇട്ടിരുന്നു. എന്നാൽ ആദ്യത്തെ വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്. ഇതിനെത്തുടർന്നാണ് പരാതി നൽകിയത്.

admin:
Related Post