Home Blog Page 388

ഊർവശിയാണ് താരം ജോളിയും

0

കഴിഞ്ഞ ദീപാവലിക്ക് ഒ ടി ടി പ്ലാറ്റ് ഫോമിൽ റീലീസ് ചെയ്ത് വൻ വിജയം നേടിയ ചിത്രങ്ങളാണ് സൂര്യയുടെ സൂരരൈ പോട്ര്., നയൻതാരയുടെ മുക്കൂത്തി അമ്മൻ എന്നീ സിനിമകൾ. ഈ സിനിമകളിലെ മലയാളി സാന്നിധ്യ വും വിജയത്തിന് കാരണമായി ഭവിച്ചിരുന്നൂ എന്നതും ശ്രദ്ധേയമാണ്. സൂരരൈ പോട്രുവിൽ നായിക മലയാളിയായ അപർണ്ണ ബാലമുരളിയും മൂക്കുത്തി അമ്മനിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് നയൻതാരയുമാണ് നായികമാരായി അഭിനയിച്ചത്. ഈ രണ്ടു സിനിമകളിലേയും മറ്റൊരു ശ്രദ്ധേയ ഘടകം ഊർവശിയായിരുന്നു . അവർ അവതരിപ്പിച്ച കഥപാത്രങ്ങൾ രണ്ടും രണ്ടു ധ്രുവങ്ങളിലുള്ളതുമായിരുന്ന്. സൂരരൈ പോട്രുവിൽ നായകൻ്റെ  ദുഃഖ പുത്രിയായ അമ്മ . മൂക്കുത്തി അമ്മനിൽ നായകൻ്റെ നർമ്മ കഥാപാത്രമായ അമ്മ. രണ്ടും വേറിട്ടവ . കാണികളുടെ  മുക്തകണ്ഠമായ പ്രശംസ നേടിയവ. രണ്ടു സിനിമകളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു.

എന്നാൽ തിരക്കു കാരണം  ഊർവശിക്ക് മലയാളത്തിൽ ശബ്ദം നൽകാനായില്ല. രണ്ടു സിനിമകളുടെയും മലയാളം, തെലുങ്ക് കന്നഡ ഡബ്ബിംഗ് ഉത്തരവാദിത്വം ജോളി സ്റ്റുഡിയോ ഉടമ ഷിബു കല്ലാറിന്. ഉർവശിക്ക് വേണ്ടി മലയാളത്തിൽ ശബ്ദം നൽകുന്നതിനായി പലരുടെയും ശബ്ദം പരീക്ഷിച്ചു നോക്കി. ആരുടെയും പെർഫെക്റ്റ് ആവുന്നില്ല . പ്രത്യേകിച്ച് സൂര്യയുടെ അമ്മ വേഷത്തിന്. ഒടുവിൽ ഷിബു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ തൻ്റെ ഭാര്യ ജോളിയെ കൊണ്ട് ഡബ്ബ് ചെയ്ത് നോക്കി. അങ്ങനെ രണ്ടു സിനിമകളിലും ഊർവശി സംസാരിച്ചത് ജോളിയുടെ ശബ്ദത്തിൽ. സിനിമകൾ മലയാളത്തിൽ എത്തിയപ്പോൾ  ഊർവശിയേയും അവരുടെ കഥാപാത്ര ങ്ങളെയും ആരാധകർ നെഞ്ചിലേറ്റി. ഒപ്പം ജോളിയുടെ ശബ്ദത്തെയും. അങ്ങനെ ഈ ചിത്രങ്ങളിലൂടെ ദീപാവലി താരമായി ഊർവശി .ഒപ്പം ഊർവശിക്കു വേണ്ടി മലയാള ശബ്ദം നൽകിയ ജോളി ഷിബുവും ശ്രദ്ധേയയായി.

English Summary : Urvashi is the star joly too

കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ അന്തിമഘട്ടത്തിലായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

0

സർക്കാർ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാർ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവർത്തകരും എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കുമാണ് വാക്സിൻ ലഭ്യമാക്കുക. മോഡേൺ മെഡിസിൻ, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താത്‌ക്കാലികവുമായി നിലവിൽ ജോലി ചെയ്യുന്ന എല്ലാവരേയും ഉൾക്കൊള്ളിക്കുന്നതാണ്. 27,000ത്തോളം ആശ വർക്കർമാരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ, ദന്തൽ, നഴ്സിംഗ്, പാരാമെഡിക്കൽ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാർത്ഥികളേയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

English Summary : covid vaccine update kerala

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി: എവിടെയോ എന്തോ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി

0

വടക്കാഞ്ചേരി ലൈഫ് മിഷല്‍ പദ്ധതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരില്‍ നിന്നും വിശദവിവരം തേടി ഹൈക്കോടതി. ലൈഫ് മിഷന്‍ എന്നത് സര്‍ക്കാര്‍ പ്രൊജക്ടാണോ അതോ സര്‍ക്കാര്‍ ഏജന്‍സിയാണോ എന്ന് കോടതി ചോദിച്ചു. ഇതൊരു സര്‍ക്കാര്‍ പദ്ധതിയാണെന്ന് കോടതി വ്യക്തമാക്കി. ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാ പത്രവും കോടതി പരിശോധിച്ചു.

നിയമപരമായ സാധുത ഉള്ള സ്ഥാപനമല്ല ലൈഫ് മിഷനെങ്കിങ്കില്‍ എങ്ങനെ ഒരു വിദേശ ഏജന്‍സിയുമായി ധാരണ പത്രം ഒപ്പിടാനാകും എന്ന് കോടതി ചോദിച്ചു. ധാരണ പത്രത്തില്‍ ലൈഫ് മിഷനും കക്ഷിയായ സ്ഥിതിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ധാരണയുണ്ടാവില്ലേയെന്നും കോടതി ആരാഞ്ഞു.

English Summary : wadakkanchery Life Mission Project: High Court says there is a mystery somewhere

വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം

0

വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം. പിന്നിൽ സി പി എമ്മെന്നാണ് ആരോപണം.റോഡിൽ വച്ച് സി പി എം പ്രവർത്തകർ തടഞ്ഞു നിർത്തി മർദ്ദിച്ചുവെന്നാണ് പരാതി.

ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിക്കെതിരെ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു.എൽ ഡി എഫിനെതിരെ തളിപ്പറമ്പ് കീഴാറ്റൂരിൽ വനിതാ സംവരണ വാർഡിലാണ് ലത സുരേഷ് മത്സരിച്ചത്. സി പി എം സ്ഥാനാർത്ഥി പി വത്സലയാണ് ഇവിടെ ജയിച്ചത്. 140 വോട്ടിനാണ് വത്സല ജയിച്ചത്. ലതയ്‌ക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി. തളിപ്പറമ്പിൽ വയൽ നികത്തി ബൈപ്പാസ് റോഡ് നിർമ്മിക്കുന്നതിനെതിരായ സമരത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു ലത.

കോൺഗ്രസ്, ബി ജെ പി പിന്തുണയോടെയാണ് വയൽക്കിളികൾ മത്സരിച്ചിരുന്നത്. കോൺഗ്രസും ബി ജെ പിയും സ്ഥാനാ‍ർത്ഥികളെ നിർത്താതെ ലതയെ പിന്തുണച്ചിരുന്നു. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ട് നേടി വിജയിച്ച സി പി എം വയൽക്കിളികളെ എതിരാളിയായി പോലും കണ്ടിരുന്നില്ല.

English Summary : Attack on Vayalkili leader Suresh Keezhatoor

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതൽ

0

എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും സ്കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങള്‍ നിര്‍വഹിക്കും.  

സ്കൂള്‍, ഹയര്‍സെക്കന്‍ററി തലത്തിലെ എല്ലാ ക്ലാസുകളും കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി നടക്കുകയാണ്. അതു ഈ നിലയില്‍ തുടരും. 

കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. പകുതി വീതം വിദ്യാര്‍ത്ഥികളെ വെച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കും. 

കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

English Summary : SSLC and Higher Secondary examinations from March 17

” ഇന്നു മുതല്‍ ” ടീസ്സര്‍ പുറത്തിറങ്ങി

0

സിജു വിത്സനെ കേന്ദ്ര കഥാപാത്രമാക്കി രhജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഇന്നു മുതല്‍” എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസ്സര്‍, പ്രശസ്ത ചലച്ചിത്ര സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി,മോഹന്‍ ലാല്‍, സുരേഷ് ഗോപി എന്നിവര്‍ റിലീസ് ചെയ്തു സൂരാജ് പോപ്സ്, നെടുമുടി വേണു,ഇന്ദ്രന്‍സ്,ഗോകുലന്‍,സ്മൃതി,അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില,മെജോ ജോസഫ്,ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു.സംഗീതം-മെജോ ജോസഫ്.
കോ പ്രൊഡ്യുസര്‍-വിമല്‍ കുമാര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ജോസ്,കല-ഷംജിത്ത് രവി,മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-ആന്‍ സരിഗ,സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി,എഡിറ്റര്‍-ജംസീല്‍ ഇബ്രാഹിം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍–നിഥീഷ് വാസുദേവന്‍,അസോസിയേറ്റ് ഡയറക്ടര്‍-അഖില്‍ വി മാധവ്, ആഷിഷ് ചിന്നപ്പ,അസിസ്റ്റന്റ് ഡയറക്ടര്‍-
റെജിന്‍,ആന്റേജോസഫ്,ഗോപിക,ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ പി എസ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വര്‍ഗ്ഗീസ് പി സി,

വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Malayalam Movie Innumuthal Official Teaser 

ഇന്ദ്രജിത്തിൻ്റെ ജന്മദിനത്തിൽ ” ആഹാ ” യിൽ കരം കോർത്ത് കാർത്തിയും വിജയ് സേതുപതിയും !

0

ന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന വടം വലിയെ പാശ്ചാത്തലമാക്കിയുള്ള   “ആഹാ ” യുടെ  ഗാന  വീഡിയോ മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കും സൂപ്പർ താരം മോഹൻലാലിലിനും ഒപ്പം തമിഴ് സിനിമയുടെ ‘ സുൽത്താൻ ‘ കാർത്തിയും  വിജയ് സേതുപതിയും നാളെ .ഇന്ദ്രജിത്തിൻ്റെ ജന്മദിനമായ ഡിസംബർ 17 ന് രാവിലെ 10 മണിക്ക്   പുറത്തിറക്കും . സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച്  ബിബിൻ  പോൾ സാമുവൽ സംവിധാനം ചെയ്ത ” ആഹാ” ഇന്ദ്രജിത്തിൻ്റെ അഭിനയ ജീവിതത്തിലെ വഴിത്തിിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  ടോബിത് ചിറയത്താണ് ചത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് . സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.  ജുബിത് നമ്രടത്ത് , ടിറ്റോ പി തങ്കച്ചൻ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കൾ.  

കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ ആധാരമാക്കി , സംഗീതത്തിനും, പ്രണയത്തിനും  , കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്പോർട്സ് ഡ്രാമയാണ്. ശാന്തി ബാലചന്ദ്രൻ  ഇന്ദ്രജിത്തിൻ്റെ നായിക. അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

സി. കെ. അജയ് കുമാർ, പി ആർ ഒ

English Summary : aha Movie updates

ഒമർലുലുവിന്റെ ആൽബം ; ആലാപനം നിഖിൽ ഡിസൂസ്സ

0

ലോകത്തിലെ ഏറ്റവും വലിയ യുട്യൂബ്‌ ചാനൽ, റെക്കോർഡിംഗ്‌ ലേബൽ എന്നീ വിശേഷണങ്ങൾ ഉള്ള T series-ന് വേണ്ടി പ്രശസ്ത സിനിമാസംവിധായകൻ ഒമർലുലു ഒരുക്കുന്ന മ്യൂസിക്‌ ആൽബത്തിനുവേണ്ടി ആലപിക്കുന്നത്‌, കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ‘vasthe’ പാടിയ നിഖിൽ ഡിസൂസ്സയാണ്‌. നിഖിൽ ഡിസൂസ്സയുടെ തൊട്ടുമുൻപത്തെ ഗാനത്തിന്‌ ഒരു ബില്യൺ യുട്യൂബ്‌ കാഴ്ചക്കാരുണ്ട്‌.

ദുബായിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സ്‌ ആയ ജുമാന ഖാൻ അജ്മൽ ഖാൻ എന്നിവരാണ്‌ ആൽബത്തിൽ അഭിനയിക്കുന്നത്‌. അഭിഷേക്‌ ടാലണ്ടഡിന്റെ വരികൾക്ക്‌ ജുബൈർ മുഹമ്മദ്‌ സംഗീതസംവിധാനവും അച്ചു വിജയൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, കാസ്റ്റിംഗ്‌ ഡയറക്ഷൻ വിശാഖ്‌ പി.വി. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ്‌ ആനേടത്താണ്‌ ഈ ആൽബം നിർമ്മിക്കുന്നത്‌.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Omar Lulu’s album; Singer Nikhil D’Souza

എയിംസിലെ നഴ്സ്മാരുടെ സമരം: അന്ത്യശാസനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

0

ഡ്യൂട്ടി ബഹിഷ്ക്കരിച്ച്‌ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.ആശുപത്രിയിലെ സേവനങ്ങള്‍ക്ക് തടസമില്ലാതെയിരിക്കാന്‍ നടപടി സ്വീകരിക്കാനും എയിംസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്കരിച്ചാണ് സമരം. ശമ്ബളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങള്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് സമരം നടക്കുന്നത്. ഒരു മാസം മുന്‍പ് മാനേജ്മെന്റിനോട് ഈ ആവശ്യങ്ങള്‍ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.ഇന്നലെയാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തതും തുടങ്ങിയതും. ജീവനക്കാരെ അനുനയിപ്പിക്കാന്‍ എയിംസ് അധികൃതര്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിച്ച്‌ ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്ടര്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ ഇത് തള്ളി.

എസ്.വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവര്‍ കസ്റ്റഡിയില്‍

0

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ ലോറി കണ്ടെത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലില്‍ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേത്യത്വത്തിലാണ് നടപടി.

ഇന്നലെ ഉച്ചക്ക് ശേഷം മൂന്നേകാലോടെ ആണ് തിരുവനന്തപുരം നേമത്തിനടുത്തു വെച്ച് പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ആക്ടീവയില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയില്‍ വന്ന ലോറി ഇടിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു.

സംഭവ സഥലത്ത് ട്രാഫിക് സിസിടിവി ഇല്ലാതിരുന്നതിനാല്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസിന് കിട്ടിയിരുന്നത്. അതിനെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം.

English Summary : SV Pradeep accident the wrecked lorry was found; The driver is in custody

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് തുടങ്ങും

0

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് തുടങ്ങും. വോട്ടുകളാവും ആദ്യം എണ്ണുക.സർവീസ് വോട്ടുകൾക്ക് പുറമേ കൊവിഡ് ബാധിതകർക്കുള്ള സ്പെഷ്യൽ തപാൽ വോട്ടകളുമുണ്ട്. രണ്ടേമുക്കാൽ ലക്ഷം വോട്ടുകളാണ് ഇത്തരത്തിലുള്ളത്. ത്രിതലപഞ്ചായത്തുകളിലെ വോട്ടുകൾ ബ്ലോക്കുകളിലാണ് എണ്ണുന്നത്. മുൻസിപ്പാലികളിലേയും കോർപ്പറേഷനുകളിലേതും വോട്ടിംഗ് സാമഗ്രഹികൾ വിതരണം ചെയ്ത സ്ഥലത്തുമെണ്ണും. എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് വോട്ടെണ്ണുന്നത്. 

ഗ്രാമപഞ്ചായത്തുകളുടെ ഫലം 11 മണിയോടെ അറിയും. പുതിയ അംഗങ്ങൾ അടുത്ത തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അധ്യക്ഷൻമാരുടേയും ഉപാധ്യക്ഷൻമാരുടേയും സത്യപ്രതിജ്ഞ തീയതി പിന്നീട് തീരുമാനിക്കും.

English Summary : The counting of votes in Kerala local body elections will begin at 8 am tomorrow

ലാല്‍ ജോസ്,ഇക്ബാല്‍ കുറ്റിപ്പുറം ടീം വീണ്ടും

0

സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ദുബായില്‍ ആരംഭിച്ചു. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എഴുതുന്ന നാലാമത്തെ തിരക്കഥയാണിത്. പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിക്കുന്ന ഈ സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം മൂന്നു കുട്ടികളും അഭിനയിക്കുന്നു.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു.

ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍,കല-അജയന്‍ മങ്ങാട്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍-സമീറ സനീഷ്,സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍,വിതരണം-എല്‍ ജെ ഫിലിംസ്.

English Summary : Lal Jose, Iqbal Kuttipuram team again .New movie shooting started at Dubai.