കൊച്ചി: വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ അനുബന്ധ കുറ്റപത്രം നല്‍കിയിരിക്കുന്നത്.
കുറ്റപത്രത്തില്‍ ആയിരത്തിലധികം പേജുകളുണ്ട്. സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനാണ് എം ശിവശങ്കര്‍ എന്ന് കുറ്റപത്രത്തില്‍ വ്യക്തമായി പറയുന്നു. ശിവശങ്കറെ അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകാനാരിക്കേയാണ് എന്‍ഫോഴ്സ്മെന്റിന്റെ ഈ നടപടി. ഇതോടെ ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലാതാകും.
എന്നാല്‍ അതിനിടെ, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച പണവുമാണ് ഇഡി കണ്ടു കെട്ടിയത്. ലോക്കറിലെ പണം ശിവശങ്കറിന്റേതാണെന്നതിന് തെളിവ് ലഭിച്ചതായി ഇഡി അറിയിച്ചു. ഇത് വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതിയ്ക്കായി സ്വപ്ന വഴി ലഭിച്ച കോഴപ്പണമാണെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍.
English Summary : ED files chargesheet against M Shivashankar
പൂക്കാലം വരവായി സീരിയലിലൂടെ ശ്രദ്ധേയയായ നടി മൃദുല വിജയ്‍യും മഞ്ഞിൽവിരിഞ്ഞ പൂക്കൾ സീരിയലിലൂടെ ശ്രദ്ധനേടിയ നടൻ യുവ കൃഷ്ണയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ച വിവാഹമാണ് ഇത് എന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞു. വിവാഹതീയതി തീരുമാനിച്ചിട്ടില്ല.
English Summary : Actress Mridhula Vijay Wedding Engagement Video
മലയാളത്തില്‍ കലാമൂല്യവും ജനപ്രിയവുമായ സിനിമകളൊരുക്കി ശ്രദ്ധേയനായ പ്രശസ്ത സംവിധായകന്‍ മനോജ് കാനയുടെ പുതിയ ചിത്രമാണ് “ഖെദ്ദ”. രാജ്യാന്തര ശ്രദ്ധയും ഒട്ടേറെ പുരസ്ക്കാരങ്ങളും നേടിയ ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഖെദ്ദ. ഏറെ സാമൂഹ്യ പ്രസക്തിയുള്ള ഖെദ്ദയുടെ വിശേഷങ്ങളും തന്‍റെ ചലച്ചിത്ര നിലപാടുകളും തുറന്നുപറയുകയാണ് മനോജ് കാന ഈ അഭിമുഖത്തിലൂടെ
താങ്കളുടെ പുതിയ ചിത്രം ഖെദ്ദ പറയുന്നത്? പേര് സൂചിപ്പിക്കുന്നത് പോലെ’ഖെദ്ദ’ കെണിയുടെ കഥയാണ് പറയുന്നത്. സോഷ്യല്‍ മീഡിയ കൂടുതല്‍ ജനകീയമായതോടെ ഒട്ടേറെ സാമൂഹ്യപ്രശ്നങ്ങളും അതില്‍നിന്ന് ഉടലെടുക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നവമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന അതീവ ഗുരുതരമായ പ്രശ്നമാണ് ഖെദ്ദ ചര്‍ച്ച ചെയ്യുന്നത്.
ഖെദ്ദ ഉയര്‍ത്തുന്ന പുതുമയെന്താണ്? തീര്‍ച്ചയായും ഏറെ പുതുമയുള്ള ചിത്രമാണ്.എല്ലാത്തരം പ്രേക്ഷകരെയും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് ഖെദ്ദ. സാമൂഹ്യപ്രശ്നങ്ങളെ അതേ തീവ്രതയോടെ സമീപിക്കുക. റിയാലിറ്റിയാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഓരോ പ്രേക്ഷകര്‍ക്കും സ്വന്തം അനുഭവമായി തന്നെ ഈ ചിത്രം മാറുകയാണ്. ഉപാധികളില്ലാതെയാണ് ഖെദ്ദ വിഷയത്തെ സമീപിച്ചിരിക്കുന്നത്.
താങ്കളുടെ മുന്‍കാല ചിത്രങ്ങളില്‍നിന്ന് ഖെദ്ദ എങ്ങനെ വേറിട്ട് നില്‍ക്കുന്നു എന്‍റെ എല്ലാ ചിത്രങ്ങളും സാമൂഹിക വിഷയങ്ങള്‍ പ്രമേയമാക്കിയുള്ളതായിരുന്നു. പിന്നോക്ക സമുദായത്തില്‍പ്പെട്ട തെയ്യം കലാകാരിയുടെ കഥയായിരുന്നു ചായില്യം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിത ജീവിതമായിരുന്നു അമീബ. പാര്‍ശ്വവല്‍കൃത സമൂഹമായ ആദിവാസികളുടെ മുറിവേറ്റ ജീവിതം വരച്ചുകാട്ടുന്നതായിരുന്നു കെഞ്ചിര. അതുപോലെ തന്നെ ഇന്നത്തെ സമൂഹം നേരിടുന്ന വലിയ സാമൂഹ്യപ്രശ്നം തന്നെയാണ് ഖെദ്ദയും പ്രമേയമാക്കിയിട്ടുള്ളത്.
ആശാ ശരത്തും മകള്‍ ഉത്തര ശരത്തും കേന്ദ്രപാത്രങ്ങളായി? വളരെ കരുത്തുള്ള ഒരു സ്ത്രീകഥാപാത്രമാണ് ഖെദ്ദയിലെ കേന്ദ്രകഥാപാത്രം. വളരെയേറെ അഭിനയസാധ്യതകള്‍ അനിവാര്യമായ കഥാപാത്രം കൂടിയായിരുന്നു . അങ്ങനെയാണ് ഞാന്‍ ആശാ ശരത്തിനെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്. കേന്ദ്ര കഥാപാത്രത്തിന്‍റെ മകളായി ഒരു പെണ്‍കുട്ടി കൂടി വേണമായിരുന്നു. അങ്ങനെ ആ കഥാപാത്രത്തിലേക്ക് ഉത്തര ശരത്തിനെയും ഉള്‍പ്പെടുത്തി. ആശാ ശരത്തും മകളും ഒരുമിച്ചത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തു. കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. കൂടാതെ ഉത്തര ശരത്തിന് ഈ ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനും കഴിഞ്ഞു.
ഖെദ്ദ റിലീസ് ഒ ടി ടി ആണോ? തിയേറ്റര്‍ റിലീസാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഇപ്പോള്‍ അത്തരം കാര്യങ്ങളെക്കുറിച്ച് പറയാനാവില്ല. തിയേറ്ററുകള്‍ തുറക്കുന്ന മുറയ്ക്ക് ഖെദ്ദ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ചെറിയ സിനിമകള്‍ ഒ ടി ടി തടയുന്നതായി ആക്ഷേപമമുണ്ടല്ലോ? ഉണ്ടായിരിക്കാം. ഒ ടി ടി സിനിമാ ആസ്വാദനത്തിന്‍റെ പുതിയ വാതായനമാണ് തുറന്നിട്ടിരിക്കുന്നത്. അതൊരു പുതിയ സാധ്യത തന്നെയാണ്. കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് തിയേറ്ററുകള്‍ കിട്ടാത്ത സാഹചര്യവും നിലവിലുണ്ട്. ഒ ടി ടി മാത്രമല്ല തിയേറ്ററുകളും ചില ചിത്രങ്ങള്‍ തഴയുന്ന സാഹചര്യം നിലവിലുണ്ട്. എനിക്കും അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ നിയമപരമായി തന്നെ ഞാന്‍ ആ സാഹചര്യങ്ങളെ അതിജീവിച്ചിട്ടുമുണ്ട്.
ഖെദ്ദയ്ക്ക് അത്തരമൊരു തിയേറ്റര്‍ കിട്ടാത്ത സാഹചര്യം ഉണ്ടായാല്‍ ? ഉണ്ടാകാന്‍ യാതൊരു സാധ്യതയുമില്ല. അത്തരമൊരു നീക്കമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ എനിക്ക് നന്നായിട്ടറിയാം. മുന്‍കാലങ്ങളിലും അങ്ങനെ തന്നെയാണ് ഞാന്‍ നീങ്ങിയിട്ടുള്ളത്. അതുകൊണ്ട് അത്തരത്തിലുള്ള ആശങ്കയോ ഉത്കണ്ഠയോ എനിക്കില്ല.
മനോജ് കാനയുടെ ചിത്രങ്ങള്‍ എപ്പോഴും ഒരു പ്രത്യേക വിഭാഗങ്ങളില്‍ അല്ലെങ്കില്‍ അരിക് വല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടേതാണ്? തീര്‍ച്ചയായും എന്‍റെ സാമൂഹ്യ രാഷ്ട്രീയ നിരീക്ഷണങ്ങളാണ് എന്‍റെ സിനിമകള്‍. സാമൂഹ്യ പ്രതിബദ്ധതയാണ് ഒരു കലാകാരന്‍റെ കടമയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് സമൂഹത്തോട് മാത്രമേ പ്രതിബദ്ധതയുള്ളൂ. എന്‍റെ മുന്‍കാല സിനിമകളും നാടകങ്ങളുമൊക്കെ സമൂഹത്തിന്‍റെയും കൂടി സാമ്പത്തിക പങ്കാളത്തത്തോടെ ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ എനിക്ക് സമൂഹത്തോടും ജനങ്ങളോടുമാണ് പ്രതിബദ്ധത. വെറുതെ സിനിമ ചെയ്യാനോ പേരെടുക്കാനോ എനിക്ക് താല്പര്യമില്ല. സമൂഹത്തിന് വേണ്ടി ചിത്രങ്ങളൊരുക്കുക അതാണ് ഞാന്‍ ചെയ്യുന്നത്.
പുതിയ കാലത്ത് താരങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ നിലനില്പ്? ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. സിനിമയില്‍ താരങ്ങള്‍ ഒരു ഘടകം മാത്രമാണ്. പ്രമേയത്തിനും ആവിഷ്ക്കാരത്തിനുമാണ് സിനിമയില്‍ പ്രാധാന്യം. അത് നല്ല രീതിയില്‍ അവതരിപ്പിക്കുന്നതിന് ഒട്ടേറെ ഘടകങ്ങള്‍ അനിവാര്യമാണ്. അതില്‍ ഒന്നുമാത്രമാണ് താരങ്ങള്‍ എന്നാണ് എന്‍റെ ഉറച്ച വിശ്വാസം.
മലയാളത്തില്‍ നല്ല സിനികള്‍ക്ക് ഇടമില്ലാതാകുകയാണോ? വിപണിയുടെ നിയന്ത്രണം എല്ലാ മേഖലയെയും പോലെ സിനിമയെയും നിയന്ത്രിക്കുന്നുണ്ട്. അതുകൊണ്ടാണ് മാര്‍ക്കറ്റിന് അനുസരിച്ച് വലിയ ചിത്രങ്ങള്‍ വരുന്നത്. കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ ഒരുക്കുന്നവര്‍ക്കെല്ലാം തന്നെ കലാമൂല്യവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ചിത്രങ്ങള്‍ ചെയ്യാനും അറിയാം. പക്ഷേ അവരെയും ഈ വിപണിയാണ് നിയന്ത്രിക്കുന്നത്. നിലവില്‍ ഒരു ചട്ടക്കൂട് ഇവിടെയുണ്ട്. അതിനനുസരിച്ചാണ് എല്ലാവരും സിനിമ ചെയ്യുന്നത്. അതിനെ പൊളിച്ച് നീക്കിയാല്‍ മാത്രമേ അല്ലെങ്കില്‍ തച്ചുടച്ചാല്‍ മാത്രമേ നല്ല ചിത്രങ്ങള്‍ ഒരുക്കാന്‍ കഴിയൂ. വ്യവസ്ഥയ്ക്കെതിരെ യുദ്ധം ചെയ്താല്‍ മാത്രമേ അത് നടപ്പിലാകുകയുള്ളൂ.
പി.ആർ.സുമേരൻ
English Summary : Interview with director Manoj Kana
മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ” തുറമുഖം “അന്‍പതാമത് റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നാണ്. വിവിധ രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളിലൊന്നാണ് ‘തുറമുഖം’.
ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ കൂടിയാണ് റോട്ടര്‍ഡാം ഫെസ്റ്റിവല്‍. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റര്‍- ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.
കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുറമുഖം’.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
English Summary : Thuramukham movie in rotterdam festival
ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടി മൃദുല വിജയ് വിവാഹിതയാകുന്നു. പരമ്പരകളിലൂടെ തന്നെ ശ്രദ്ധ നേടിയ നടന്‍ യുവകൃഷ്ണയാണ് വരന്‍. വിവാഹനിശ്ചയം ഡിസംബര്‍ 23 ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും.
തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാര്‍. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നുവെങ്കിലും വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയുമാണ് സഹോദരിമാര്‍
സീരിയല്‍ താരങ്ങളാണെങ്കിലും ഇരുവരുടെയും പ്രണയവിവാഹമല്ല. മൃദുലയുടെയും യുവയുടെയും ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകള്‍. മൃദുലയ്ക്ക് നൃത്തവും. 2021ലാവും വിവാഹം.
English Summery : Actress Mridula Vijay is getting married to groom serial star Yuvakrishna
സൗബിന്‍ ഷാഹിറിനെ നായകനാക്കി ലാല്‍ജോസ് ദുബായില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് ‘മ്യാവൂ’ എന്ന് പേരിട്ടു. ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ലാല്‍ജോസ് പേര് പ്രഖ്യാപിച്ചത്. അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലെയ്‌സിനും ശേഷം ദുബായില്‍ ചിത്രീകരിക്കുന്ന ലാല്‍ജോസ് ചിത്രമാണിത്. എന്നാല്‍ ഇത്തവണ സിനിമ പൂര്‍ണമായും വിദേശത്താണെന്നതാണ് പ്രത്യേകത. മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്റെ തിരക്കഥ ഡോ.ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാല്‍ജോസിനു വേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണിത്. അറബിക്കഥ, ഡയമണ്ട് നെക്ലെയ്‌സ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ നേരത്തെ എത്തിയിട്ടുള്ള മൂന്ന് ചിത്രങ്ങള്‍. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുപിടി പ്രവാസി കലാകാരന്മാരും കഥാപാത്രങ്ങളെ അവതരിപ്പിക്കും. യാസ്മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മാണം. ഛായാഗ്രഹണം അജ്മല്‍ ബാബു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. കല അജയന്‍ മങ്ങാട്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. വസ്ത്രാലങ്കാരം സമീറ സനീഷ്. സ്റ്റില്‍സ് ജയപ്രകാശ് പയ്യന്നൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘുരാമ വര്‍മ്മ. വിതരണം എല്‍ജെ ഫിലിംസ്.
റാണാ ദഗുബാട്ടി പവന്‍ കല്യാണിനൊപ്പം അഭിനയിക്കുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കിലാണ് ഇരുവരും അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സച്ചിയാണ് സിനിമ സംവിധാനം ചെയ്തത്. സമീപകാലത്തായി മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് അയ്യപ്പനും കോശിയും. പവന്‍ കല്യാണിനൊപ്പം അഭിനയിക്കുന്ന കാര്യം റാണ ദഗുബാട്ടി തന്നെയാണ് പുറത്തുവിട്ടത്. അയ്യപ്പനും കോശിയും തെലുങ്കില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സിനിമയ്ക്കായി ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്തു. സിനിമയുടെ ടൈറ്റില്‍ ഗാനം പവന്‍ കല്യാണിനെ കൊണ്ട് പാടിപ്പിക്കാനാണ് തമന്‍ ആലോചിക്കുന്നത്. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു മലയാളത്തില്‍ ടൈറ്റില്‍ ഗാനം പാടിയത്. സാഗ്ര ചന്ദ്ര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ല. അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. ഏതൊക്കെ താരങ്ങളാകും ചിത്രത്തിലുണ്ടാകുക എന്ന കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജിന്റെ കഥാപാത്രമായാകും റാണ ദഗുബാട്ടി അഭിനയിക്കുക എന്നാണ് വിവരം. സച്ചി സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജിന്റെയും ബിജുമേനോന്റെയും കൂട്ടുകെട്ടും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.
English Summary : Rana Dagubatti with Pawan Kalyan Ayyappan? Koshyo?
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനുപമ പരമേശ്വരന്‍ നായികയാവുന്ന ചിത്രമാണ് “ഫ്രീഡം അറ്റ് മിഡ് നെെറ്റ് “.
ആര്‍ ജെ ഷാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വ ചിത്രത്തില്‍ ഹക്കീം ഷാജഹാന്‍ നായകനാവുന്നു.പോഷ് മാജിക്ക ക്രിയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു.ലിജിന്‍ ബാബിനോ സംഗീതം പകരുന്നു.എഡിറ്റര്‍-ജോയല്‍ കവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ഇറവങ്കര,എക്സിക്യുട്ടീവ് പ്രൊഡ്യുസര്‍-ബാല,കോ പ്രൊഡ്യുസര്‍-പാര്‍വ്വതി മേനോന്‍,കല-ഡോന്‍ലി,വസ്ത്രാലങ്കാരം-ദിവ്യ ഉണ്ണി,സ്റ്റില്‍സ്-ടോണി വര്‍ഗ്ഗീസ്,പരസ്യക്കല-സജിത് ബാലകൃഷ്ണന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മോഹിത് നാഥ് എന്‍,പ്രൊജക്റ്റ് ഡിസെെനര്‍-തല ക്രിയേറ്റീവ് ഹൗസ്. ജനുവരി ആദ്യം “ഫ്രീഡം അറ്റ് മിഡ് നെെറ്റ് ” റിലീസ് ചെയ്യും.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
English Summary : Anupama Parameswaran’s movie “Freedom at Midnight”
ധ്യാന്‍ ശ്രീനിവാസന്‍,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കല്ലു സംവിധാനം ചെയ്യുന്ന ചിത്രമാണ് “പൗഡര്‍ Since 1905 “.
ജിയെംസ് എന്റര്‍ടെെയ്മെന്റിന്റെ സഹകരണത്തോടെ ഫെന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗ്ഗീസ്സ്,വെെശാഖ് സുബ്രഹ്മണ്യം,അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മനാഫ് എഴുതുന്നു.ഫാസില്‍ നസീര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളിധരന്‍ സംഗീതം പകരുന്നു.
ഗോപിസുന്ദറിന്റെ ആദ്യ ക്രിസ്മസ് കരോൾ വീഡിയോ ഗാനം റിലീസിംഗിന് തയ്യാറായി. പാടിയിരിക്കുന്നത് പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യു ആണ്. ദേശി രാഗ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ മെറിൽ ആദ്യമായി ഗോപി സുന്ദറിൻ്റെ ഈണത്തിൽ പാടുന്നു എന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്.
ഉണ്ണീശോ – തിരുപ്പിറവിയുടെ വാഴ്ത്തൽ മാത്രമല്ല തിരിച്ചു പിടിക്കലിൻ്റെ പ്രതീക്ഷയുടെ ഗാനം കൂടിയാണിത്. നമുക്ക് നഷ്ടപ്പെട്ട കണ്ണീർക്കാലങ്ങൾക്കും, വറുതികൾക്കും അപ്പുറത്ത് പ്രതീക്ഷയുടെ ഒരു കിരണമുണ്ട്.. ഒലീവിലയിൽ നിന്നിറ്റുന്ന മഞ്ഞുതുള്ളി പോലെയുള്ള സ്നേഹമുണ്ട്.. എന്നോർമ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ഗാനം.
ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന മെറിൽ ആൻ മാത്യു, കണ്ണൂർ ആലക്കോട് അറക്കൽ മനോജ് മാത്യു – നിഷ വർഗീസ് ദമ്പതികളുടെ പുത്രിയാണ്. പ്രശസ്ത സംഗീതാധ്യാപകരായ ശങ്കർ ദാസിന്റെയും അഭിലാഷിന്റേയും കീഴിൽ കർണാടിക് – വെസ്റ്റേൺ സംഗീതം അഭ്യസിക്കുന്ന മെറിൽ ആൻ മാത്യു നിരവധി ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും നേരത്തെ പാടിയിട്ടുണ്ട്.
ഗോപിസുന്ദർ മ്യൂസിക് കമ്പനി നിർമ്മിക്കുന്ന ഈ വീഡിയോ ആൽബത്തിന്റെ ആശയവും സംവിധാനവും യൂസഫ് ലെൻസ്മാനാണ് . സോഷ്യൽ മീഡിയയിലൂടെ വയറൽ താരങ്ങളായ ബൈസി ഭാസി , ഇവാനിയ നാഷ് എന്നിവരും ഈ വീഡിയോ ആൽബത്തിൽ ശ്രദ്ധേയ വേഷത്തിലെത്തുന്നു. കൊറിയോഗ്രാഫി- ശ്രീജിത്ത് ഡാൻസ് സിറ്റി, ക്യാമറ-യൂസഫ് ലെൻസ്മാൻ, മോഹൻ പുതുശ്ശേരി, അൻസൂർ, എഡിറ്റർ-രഞ്ജിത്ത് ടച്ച്റിവർ, പ്രൊജക്റ്റ് ഡിസൈനർ-ഷംസി തിരൂർ,പ്രൊജക്റ്റ് മാനേജർ-ഷൈൻ റായംസ്,പ്രൊജക്റ്റ് കോർഡിനേറ്റർ ശിഹാബ് അലി, ഡിസൈൻസ് വിപിൻ മോഹൻ.
ഏറെ പ്രത്യേകതകളുള്ള ഈ ക്രിസ്മസ് കരോൾ വീഡിയോ ഗാനം പുറത്തിറക്കുന്നത് ഗോപിസുന്ദർ മ്യൂസിക് കമ്പനിയാണ്.
English Summary : Unnisho – Gopi Sunder and Harinarayanan’s first Christmas carol song together
സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ” മ്യാവൂ ” എന്നു പേരിട്ടു. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ” മ്യാവൂ ” എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം മൂന്നു കുട്ടികളും അഭിനയിക്കുന്നു.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു.ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍-സമീറ സനീഷ്,സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍.പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന “മ്യാവൂ “ എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.