Home Blog Page 337

U A Certificate for Udumb

0

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലർ ചിത്രം ഉടുമ്പിന് ക്ലീൻ U/A സർട്ടിഫിക്കറ്റ്. സെന്തിൽ കൃഷ്ണ ഗുണ്ട വേഷത്തിൽ എത്തുന്ന ഉടുമ്പിനു കട്ടുകളൊന്നും കൂടാതെ ആണ് U/ആ സർട്ടിഫിക്കറ്റ് നേടിയത്. റിലീസ് തീയതി നിശ്ചയിച്ചില്ലെങ്കിലും ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തന്നെയാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

മോളിവുഡിൽ ആദ്യമായി റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. കണ്ണൻ താമരക്കുളം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം.വി.ടി ശ്രീജിത്ത് എഡിറ്റിങ് നിർവഹിക്കുന്നു. ആക്ഷൻ പ്രാധാന്യമുള്ള ചിത്രത്തിൽ ബ്രൂസ്ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.

കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടർ- സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ കൺഡ്രോളർ- അഭിലാഷ് അർജുൻ, ഗാനരചന- രാജീവ് ആലുങ്കൽ, ഹരി നാരായണൻ, കണ്ണൻ താമരക്കുളം, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- സുൽത്താന റസാഖ്, ബിസിനസ് കോർഡിനേറ്റർ- ഷാനു പരപ്പനങ്ങാടി, പവൻകുമാർ, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പി.ആർ.ഒ- പി ശിവപ്രസാദ്, സുനിത സുനിൽ

English Summary : U / A Certificate for Udumb

പട്ടായിൽ ശ്രീശാന്തിനൊപ്പം സണ്ണി ലിയോണും

0

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത (NIROUP GUPTA) നിർമ്മിച്ച് ആർ രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്രീശാന്ത് നായക ബോളീവുഡ് ചിത്രമായ ‘പട്ടാ’ യിൽ സണ്ണി ലിയോണും അഭിനയിക്കുന്നു. ഇൻവെസ്റ്റിഗേറ്റീവ് മൂഡിൽ സഞ്ചരിക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. ചിത്രത്തിൽ ശ്രീശാന്ത് അവതരിപ്പിക്കുന്ന സിബിഐ ഓഫീസറുടെ അന്വേഷണം ചെന്നെത്തുന്നത് സ്ത്രീജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വിഷയത്തിലേക്കാണ്. അങ്ങനെയുള്ളൊരു വിഷയം ഒരു സ്ത്രീയിലൂടെ അറിയിച്ചാൽ എങ്ങനെയായിരിക്കുമെന്ന സംവിധായകന്റെ ചിന്തയാണ് ലോകപ്രശസ്ത മോഡലും നടിയുമായ സണ്ണി ലിയോണിലേക്കെത്തിച്ചത്.

സണ്ണി ലിയോൺ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള വേഷങ്ങൾക്കെല്ലാം മുകളിൽ നില്ക്കുന്ന ഒന്നായിരിക്കും പട്ടായിലെ കഥാപാത്രം. ഒരു ഫീമെയിൽ ആർട്ടിസ്റ്റിന് അവതരിപ്പിക്കാൻ റിസ്ക്കുള്ള കഥാപാത്രമായതു കൊണ്ടു തന്നെ വളരെ സംശയത്തോടെയായിരുന്നു സംവിധായകൻ സണ്ണിയെ ചെന്ന് കണ്ടത്. പക്ഷേ കഥാപാത്രത്തെ കുറിച്ച് കേട്ടപാടെ വളരെ ത്രില്ലോടെയായിരുന്നു അതിനെ സ്വീകരിച്ചത്. കഥാപാത്രത്തിനു വേണ്ടുന്ന തയ്യാറെടുപ്പുകളിലേക്ക് ഇതിനോടകം സണ്ണി കടക്കുകയും ചെയ്തു കഴിഞ്ഞു. ശ്രീശാന്തിനും സണ്ണി ലിയോണിനും പുറമെ ഗുജറാത്തി ഭാഷാ ചലച്ചിത്രങ്ങളിലെ പ്രശസ്തതാരം ബിമൽ ത്രിവേദിയും പട്ടായിൽ അഭിനയിക്കുന്നുണ്ട്. ബാനർ – എൻ എൻ ജി ഫിലിംസ്, സംവിധാനം – ആർ രാധാകൃഷ്ണൻ , നിർമ്മാണം – നിരുപ് ഗുപ്ത, ഛായാഗ്രഹണം – പ്രകാശ്കുട്ടി, എഡിറ്റിംഗ് – സുരേഷ് യു ആർ എസ് , സംഗീതം – സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് – രതിൻ രാധാകൃഷ്ണൻ , കോറിയോഗ്രാഫി – ശ്രീധർ , കല-സജയ് മാധവൻ, ഡിസൈൻസ് – ഷബീർ, പി ആർ ഓ -അജയ് തുണ്ടത്തിൽ .

English Summary: Sunny Leone with Sreesanth in Pattaya Movie

ബോണ്ട് തിരിച്ചെത്തി! പുതിയ ട്രെയ്‌ലർ കാണാം

0

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ബോണ്ട് ചിത്രം ” നോ ടൈം ടു ഡൈ ” ഒക്ടോബറിൽ റിലീസ് ചെയ്യും . ഇന്നലെ ഇറങ്ങിയ പുതിയ ടീസറിൽ ആണ് റിലീസ് വിവരം പുറത്തുവിട്ടത്.

ഡാനിയൽ ക്രെയ്ഗ് തന്നെയാണ് ഈ ചിത്രത്തിലും ബോണ്ട് ആയി എത്തുന്നത്.

ഡാനിയല്‍ ക്രേഗ് അവസാനമായി അഭിനയിക്കുന്ന ജെയിംസ് ബോണ്ട് ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ ഫോട്ടോകള്‍ നേരത്തെ ഓണ്‍‍‌ലൈനില്‍ തരംഗമായിരുന്നു ( ചിത്രങ്ങൾ കാണാം ) . അഞ്ചാം തവണയാണ് ഡാനിയല്‍ ക്രേഗ് ജെയിംസ് ബോണ്ട് ആയി അഭിനയിക്കുന്നത് .


സര്‍വീസിലുള്ള ജെയിംസ് ബോണ്ടല്ല പുതിയ സിനിമയിലുള്ളത്. ജമൈക്കയില്‍ വിശ്രമ ജീവിതം നയിക്കുന്ന ജെയിംസ് ബോണ്ട് വീണ്ടും അന്വേഷണത്തിന് ഇറങ്ങുന്നതാണ് നോ ടൈം ടു ഡൈ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിന്റെ പ്രമേയം.

സര്‍വീസിലുള്ള സജീവ സേവനം ഉപേക്ഷിച്ച് ജമൈക്കയിൽ ശാന്തമായ ജീവിതം ആസ്വദിക്കുന്ന ബോണ്ട്, സി‌എ‌എയിൽ നിന്നുള്ള അദ്ദേഹത്തിന്റെ പഴയ സുഹൃത്ത് ജെഫ്രി റൈറ്റ് ( ഫെലിക്സ് ലെയ്റ്റർ ) സഹായം ആവശ്യപ്പെടുന്നു .
മഡിലൈനുമായുള്ള (ലീ സെഡ ou ക്സ്) സന്തോഷകരമായ ജീവിതം ഉപേക്ഷിച്ച് ബോണ്ട്, അപകടകരമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന സായുധനായ സഫീനെ (റാമി മാലെക്) നേരിടാൻ കളത്തിലേക്ക് മടങ്ങുന്നതാണ് കഥ.

English Summary : No Time To Die Official Trailer And Release Date

ആക്ഷനും വൈകാരികതയും നിറഞ്ഞ “സായം”; ടീസർ പുറത്ത്

0

തമിഴ് യുവതാരം വിജയ് വിശ്വ നായകനാകുന്ന ‘സായം’ ത്തിൻ്റെ ടീസര്‍ എത്തി. സോഷ്യല്‍ മീഡിയയിലടക്കം വലിയ സ്വീകരണമാണ് ചിത്രത്തിന്‍റെ ടീസറിന് ലഭിക്കുന്നത്. ജാതീയതയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  ആൻ്റണി സാമിയാണ്. ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്‍റെ ടീസര്‍ തമിഴിലെ താരങ്ങളായ കാർത്തിയും, നട്ടി നടരാജും ചേർന്ന് പുറത്തിറക്കിയത്. ചിത്രത്തിൽ നായികയായി എത്തുന്നത്  ഷൈനിയാണ്.ചിത്രത്തിൽ വിജയ് ആൻ്റണി, ബഞ്ചമിൻ, പൊൻവണ്ണൻ, സീത, ബോസ് വെങ്കട്ട്, ഇളവരസ്, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒക്ടോബർ ആദ്യം ചിത്രം തിയറ്ററുകളിലെത്തും. വാർത്തപ്രചാരണം: പി.ശിവപ്രസാദ്

English Summary : "Saayam" full of action and emotion; Teaser out

ത്രില്ലടിപ്പിക്കാൻ “ബനേർഘട്ട”; ആമസോൺ പ്രൈമിൽ റിലീസായി

0

ഷിബു എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് രാമകൃഷ്ണനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ‘ബനേര്‍ഘട്ട’ ആമസോണ്‍ പ്രൈമില്‍ റിലീസായി.

കാര്‍ത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനില്‍, അനൂപ് എ.എസ്, ആശ മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പിറൈറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ഛായാഗ്രഹണം -ബിനു, എഡിറ്റര്‍- പരീക്ഷിത്ത്, കല- വിഷ്ണുരാജ്, മേക്കപ്പ്- ജാഫര്‍, വസ്ത്രാലങ്കാരം- ലസിത പ്രദീപ്, സംഗീതം- റീജോ ചക്കാലയ്ക്കല്‍, പ്രൊജക്റ്റ് ഡിസൈനര്‍- വിനോദ് മണി, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, അസ്സോ: ഡയറക്ടര്‍- അഖില്‍ ആനന്ദ്, അസ്സോ: ക്യാമറമാന്‍- അഖില്‍ കോട്ടയം, ടൈറ്റില്‍- റിയാസ് വൈറ്റ് മാര്‍ക്കര്‍, സ്റ്റില്‍സ്- ഫ്രാങ്കോ ഫ്രാന്‍സിസ്സ്, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

English Summary:Thrilling “Bannerghatta” released on Amazon Prime

സമദ് നായകനായ ‘വർക്കി’ ; സിനിയ ഒടിടിയിൽ ജൂലായ് 30ന്

0

നാദിർഷായുടെ സഹോദരനും ഗായകനുമായ സമദ് സുലെെമാന്‍, പുതുമുഖം ദൃശ്യ ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ആദര്‍ശ് വേണുഗോപാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘വര്‍ക്കി’ ജൂലായ് 30ന് സിനിയ ഒടിടിയിൽ റിലീസ് ചെയ്യുന്നു.സലീംകുമാര്‍, ശ്രീജിത്ത് രവി, മിഥുന്‍ രമേശ്, അലന്‍സിയര്‍, സാദ്ദീഖ്, ജെന്‍സണ്‍ ആലപ്പാട്ട് , ജയശങ്കര്‍, ശ്രീകുമാര്‍, ലിതിന്‍ ജോയ്, സുധീര്‍ പറവൂര്‍, കൃഷ്ണപ്രഭ, മാല പാര്‍വ്വതി, അഞ്ജന അപ്പുക്കുട്ടന്‍, അമ്പിളി, രജിത മോഹന്‍, കുളപ്പുളി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.മേപ്പാടന്‍ ഫിലിംസിന്റെ ബാനറില്‍ ബിജു മണികണ്ഠന്‍, ഗ്രീഷ്മ സുധാകരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ശ്യാം നിര്‍വ്വഹിക്കുന്നു. ജ്യോതിഷ് ടി. കാശി, ആദര്‍ശ് വേണുഗോപാലന്‍ എന്നിവരുടെ വരികള്‍ക്ക് സുമേഷ് സോമസുന്ദർ സംഗീതം പകരുന്നു. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

English Summery: Samad star ‘Varkey’ on July 30 at zineamovies ott

‘കെഞ്ചിര ‘ ചിങ്ങം ഒന്നിന് (ആഗസ്ത് 17)ആക്ഷൻ ഒടിടിയിൽ

0

ഏറെ പുതുമകളോടെ  ചിങ്ങം ഒന്നിന്  (ആഗസ്റ്റ് 17 ) ലോഞ്ച് ചെയ്യുന്ന  ആക്ഷൻ ഒടിടി യുടെ ആദ്യ സിനിമയായി നിരവധി അവാർഡുകൾ  നേടിയെടുത്ത  ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ച മനോജ് ‌കാന രചനയും സംവിധാനവും നിർവഹിച്ച  കെഞ്ചിര എന്ന സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും .  നിരവധി ഫെസ്റ്റിവലുകളിലൂടെ ചർച്ചയായ ഈ സിനിമ ആദ്യമായ് റിലീസ് ചെയ്യപ്പെടുകയാണ് ആക്ഷൻ ഒ ടി ടി യിലൂടെ. നേർ ഫിലിംസ് സൊസൈറ്റിയുടെ ബാനറിൽ  നിർമ്മിക്കപ്പെടുന്ന ഈ ചലച്ചിത്രം ദേശീയ അവാർഡുകളും കേരള സംസ്ഥാന അവാർഡുകളും ഇന്ത്യൻ പനോരമ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ ചലച്ചിത്ര കാവ്യമാണ്.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

English Summary:’Kenchira’ Chingam One (August 17) in action OTT

അഹാനയും സണ്ണി വെയ്നും! ‘പിടികിട്ടാപ്പുള്ളി’ ഒഫീഷ്യൽ സെക്കൻഡ്‌ ലുക്ക്‌ പുറത്ത്‌!

0
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പിടികിട്ടാപ്പുള്ളി'യുടെ ഒഫീഷ്യൽ സെക്കൻഡ്‌ ലുക്ക്‌ പോസ്റ്റർ സോഷ്യൽ മീഡിയയിൽ റീലീസ് ചെയ്തു. അഹാന കൃഷ്ണകുമാർ, മെറീന മൈക്കിൾ, സണ്ണി വെയിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ക്രൈം കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്‌ നവാഗതനായ ജിഷ്ണു ശ്രീകണ്ഠനാണ്‌. 

കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്ററിനെതിരെ ചിത്രത്തിലെ നായികമാരിൽ ഒരാളായ മെറീന മൈക്കിൾ നടത്തിയ ഹാസ്യാത്മക പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ നിന്നും മെറീന ഒഴിവാക്കപ്പെട്ടതിനെതിരെ, "അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാൻ പറഞ്ഞ്.." എന്ന രസകരമായ തലക്കെട്ടോടെ തൻ്റെ ഫോട്ടോ കൂടി ഉൾപ്പെടുത്തി എഡിറ്റ്‌ ചെയ്താണ്‌ ടൈറ്റിൽ പോസ്റ്റർ മറീന തൻ്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്‌.

അതിരന് ശേഷം പി.എസ് ജയഹരി സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ, സൈജു കുറുപ്പ്‌, ലാലു അലക്സ്, ബൈജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തിരക്കഥ, സംഭാഷണം: സുമേഷ്‌ വി. റോബിൻ, വരികൾ: വിനായക്‌ ശശികുമാർ, മനു മഞ്ജിത്‌, ഛായാഗ്രഹണം: അൻജോയ്‌ സാമുവൽ, ചിത്രസംയോജനം: ബിബിൻ പോൾ സാമുവൽ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, ഡിസൈൻസ്‌: ഷിബിൻ.സി.ബാബു, വാർത്താ പ്രചരണം: പി.ശിവപ്രസാദ്‌, മാർക്കറ്റിംഗ്‌ എം.ആർ. പ്രൊഫഷണൽ

English Summary : Ahana and Sunny Wayne! 'Pidikittappulli' Official Second Look Out!

” പ്രതി പ്രണയത്തിലാണ് “വണ്ടിക്കു വേണ്ടി കാസ്റ്റിംഗ് കോൾ

0

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു വണ്ടിക്കു വേണ്ടി കാസ്റ്റിംഗ് കോൾ.ഉടൻ റിലീസാകുന്ന ” മിഷൻ സി ” എന്ന ചിത്രത്തിന്റെ സംവിധായകൻ വിനോദ് ഗുരുവായൂർ തന്റെ “പ്രതി പ്രണയത്തിലാണ് ” എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് വേറിട്ട പുതിയ കാസ്റ്റിംഗ് കോൾ.

സംവിധായകൻ വിനോദിനോടൊപ്പം മുരളി ജിന്നും ചേർന്ന് തിരക്കഥ എഴുതുന്നഈ ചിത്രത്തിൽ പ്രധാന കഥാപാത്രമാണ് പ്രതി.ഈ ഹൊറർ ത്രില്ലർ ചിത്രത്തിൽ പ്രതിയുടെ പ്രണയവും യാത്രയും വളരെ പ്രധാനപ്പെട്ടതാണ്.
അങ്ങനെയുള്ള പ്രതിക്ക് സഞ്ചരിക്കാനാണ് സംവിധായകൻ വിനോദ് ഗുരുവായൂർ തികച്ചും വ്യത്യസ്തമായ വാഹനം കാസ്റ്റിംഗ് കോളിലൂടെ ആവശ്യപ്പെടുന്നത്.

20-30 വർഷത്തിനിടയിൽ പ്രായപരിധിയുള്ള,എന്നു വെച്ചാൽ അത്രയും പഴക്കമുള്ള ഒരു വേണ്ടിയാണ് വേണ്ടത്.
പ്രതിക്കും ഒപ്പം പോലീസുക്കാർക്കും മറ്റു സഹയാത്രകർക്കും സഞ്ചരിക്കാൻ കഴിയുന്ന വണ്ടിയാണ് ആവശ്യം.
പഴയകാല ബജാജ് ടെംമ്പോ മറ്റഡോർ, വോക്സ് വാഗൻ കോമ്പി ടൈപ്പ് 2 പോലെയുള്ള ഏതു വാഹനങ്ങളുമാകാം.
വണ്ടികൾ കൈവശമുള്ളവർ 90487 57666 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ വണ്ടിയുടെ ഫോട്ടോകൾ അയച്ച് വിവരമറിയിക്കുക.വാഗമണ്ണിന്റെ പശ്ചാത്തലത്തിൽ ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതി പ്രണയത്തിലാണ് എന്ന ചിത്രം പുരോഗമിക്കുന്നത്.

മലയാളം സിനിമയിൽ പൊതുവേ കണ്ടിട്ടുള്ള പോലീസ് കഥകളോ കുറ്റാന്വേഷണ രീതികളോയല്ല ഈ ചിത്രത്തിലുള്ളത്.ഇതിന്റെ ഭാഗമാകാനാണ് ഒരു വണ്ടി കണ്ടെത്താനുള്ള സംവിധായകന്റെ ശ്രമം.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : “Prathi Pranayathil Aanu” Casting call for the vehicle

“പത്മ” രണ്ടാമത്തെ ടീസർ ഇറങ്ങി

0

അനൂപ് മേനോന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായി അനൂപ് മേനോനും ഒരു കഥാപാത്രമായെത്തുന്നു

ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തുന്ന അനൂപ് മേനോന്‍ ചിത്രം പത്മയുടെ രണ്ടാമത്തെ ടീസര്‍ പുറത്തായി. ഒരു രസകരമായ ടിക്ടോക് ഡാൻസും അതിനെപറ്റിയുള്ള സംഭാഷണമാണ് സെക്കൻഡുകൾ നീളുന്ന ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോൻ, സുരഭി ലക്ഷ്മി, ശ്രുതി രജനികാന്ത് എന്നിവരാണ് സ്‌ക്രീനിൽ. ഒരുപാട് നാളുകള്‍ക്ക് ശേഷം സുരഭി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം കൂടിയാണ് പത്മ. അനൂപ് മേനോന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായി അനൂപ് മേനോനും ഒരു കഥാപാത്രമായെത്തുന്നു. അനൂപ് മേനോന്‍സ് സ്റ്റോറീസിന്‍റെ ബാനറില്‍ അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രശസ്ത ക്യാമറാമാന്‍ മഹാദേവന്‍ തമ്പിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നിനോയ് വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ കലാ സംവിധാനം ദുന്ദു രഞ്ജീവാണ് നിര്‍വഹിച്ചിരിക്കുന്നത്.മുൻപ് പുറത്തിറങ്ങിയ ടീസറും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു. മികച്ച ഒരു ഫാമിലി എന്‍റര്‍ടെയ്നറുടെ പ്രതീക്ഷയാണ് ടീസറുകൾ ഇതിനോടകം നല്‍കുന്നത്.പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- അനില്‍ ജി., ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

English Summary:The second teaser of “Padma”

ഓണത്തിന് കണ്ണഞ്ചിപ്പിക്കുന്ന വമ്പന്‍ ഓഫറുകളുമായി ഒ ടി ടി പ്ലാറ്റ്ഫോമായ ‘ഫസ്റ്റ്ഷോസ്

0

ചലച്ചിത്ര പ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഈ ഓണത്തിന് വമ്പന്‍ ഓഫറുകളൊരുക്കി രാജ്യത്തെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമായ ഫസ്റ്റ്ഷോസ്. ഇന്ത്യയിലെ മുഴുവന്‍ പ്രാദേശിക ഭാഷാചിത്രങ്ങളും അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ‘ഫസ്റ്റ്ഷോസ്’ ഈ ഓണത്തിന് ഒട്ടേറെ ഓഫറുകളാണ് അവതരിപ്പിക്കുന്നത്. ആദ്യം പ്രേക്ഷകര്‍ക്ക് ഫ്രീ സൈന്‍അപ് ഓപ്ഷന്‍ നല്‍കുന്നു. വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഫസ്റ്റ് ഷോ സ് കൊച്ചി ഓപ്പറേഷൻസ് മാനേജർ ഷിനു അറിയിച്ചു. മികച്ച ഷോട്ട്ഫിലിമുകള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. സിനിമ കാണാനായി ഒരു തവണ ടിക്കറ്റ് സ്വീകരിക്കുന്നതിലൂടെ പ്രേക്ഷകര്‍ക്ക് ഫസ്റ്റ്ഷോസ് പ്ലാറ്റ്ഫോമിലെ മുഴുവന്‍ ഉള്ളടക്കങ്ങളും നിശ്ചിത ദിവസങ്ങളിലേക്ക് ആസ്വദിക്കാനുള്ള അവസരം പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ്ഷോസ് നല്‍കിവരുന്ന നിലവിലെ സേവനങ്ങള്‍ക്ക് പുറമെയാണ് പ്രേക്ഷകര്‍ക്കും നിര്‍മ്മാണ കമ്പനികള്‍ക്കും ഏറെ ലാഭകരമായ സേവനങ്ങളുമായി ഫസ്റ്റ് ഷോസ് ഇപ്പോള്‍ ഒരുങ്ങുന്നത്.

ഉള്ളടക്കത്തിലെ സുതാര്യതയും ആവിഷ്ക്കാരത്തിലെ പുതുമയും കൊണ്ട് നിലവിലെ ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍നിന്ന് ഏറെ ശ്രദ്ധേയമാണ് ഫസ്റ്റ്ഷോസ്. ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രങ്ങളുടെ വിരുന്നൊരുക്കി പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യമായ ഫസ്റ്റ്ഷോസ് വീണ്ടും കൂടുതല്‍ പുതുമകള്‍ ആവിഷ്ക്കരിക്കുകയാണ്. ഹോളിവുഡ്, ആഫ്രിക്ക, ഫ്രഞ്ച്, നേപ്പാള്‍, കൊറിയന്‍, ഫിലീപ്പീന്‍സ്, ചൈനീസ് ഭാഷകളില്‍ നിന്നുള്ള നൂറ്കണക്കിന് ചിത്രങ്ങളാണ് ഫസ്റ്റ്ഷോസ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എഴുന്നൂറിലധികം സിനിമകളുടെ ഉള്ളടക്കവുമായി പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ഫസ്റ്റ്ഷോസ്. നിലവില്‍ ഇരുന്നൂറിലധികം രാഷ്ട്രങ്ങളിലും നൂറ്റിഎഴുപത് രാജ്യങ്ങളില്‍ പ്രാദേശിക കറന്‍സി പെയ്മെന്‍റ് ഗേറ്റ് വേകള്‍ സ്ഥാപിച്ചതോടെ ഓരോ രാജ്യക്കാര്‍ക്കും അവരവരുടെ കറന്‍സി ഉപയോഗിച്ച് ഫസ്റ്റ്ഷോയിലെ സേവനങ്ങള്‍ ഉപയോഗിക്കാമെന്ന് ഫസ്റ്റ്ഷോ വക്താക്കള്‍ ചുണ്ടിക്കാട്ടുന്നു.

ഭക്തിഗാനങ്ങള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, മ്യൂസിക്കല്‍ ബ്രാന്‍ഡ് പ്രോഗ്രാമുകള്‍, ടെലിവിഷന്‍ സീരിയലുകളുടെ വെബ്സീരീസുകള്‍, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്‍ററികള്‍, സ്റ്റേജ് നാടകങ്ങള്‍, ലോകോത്തര പാചക വിഭാഗങ്ങള്‍, പ്രതിവാര-മാസ ജാതക പ്രവചനങ്ങള്‍, തത്സമയ വാര്‍ത്താചാനലുകള്‍ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് ഫസ്റ്റ്ഷോസിക്കുള്ളത്. വീഡിയോ പ്ലേ ചെയ്യുമ്പോള്‍ ഉപഭോക്താവിന്‍റെ ഉപകരണത്തിനും ഇന്‍റര്‍നെറ്റിന്‍റെ വേഗതയ്ക്കും അനുസൃതമായി മികവാര്‍ന്ന രീതിയില്‍ കാഴ്ചയൊരുക്കുന്ന വേറിട്ട പുതുമയും ഫസ്റ്റ്ഷോസിനുണ്ട്. അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിലേക്ക് ഫസ്റ്റ്ഷോസ് സംയോജിപ്പിച്ചിട്ടുമുണ്ട്. വാടക മൂവി വിഭാഗം, സബ്സ്ക്രൈബര്‍ വീഡിയോ വിഭാഗം, പരസ്യവിഭാഗം തുടങ്ങിയ സൗകര്യങ്ങളും യു എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്ഷോയുടെ കേരളത്തിലെ ഓഫീസുകള്‍ കൊച്ചിയിലും തൃശ്ശൂരുമാണ്. പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)

English Summary : OTT Platform ‘Firstshows’ with eye-catching great offers for Onam

തരംഗമായി ‘ചെക്കൻ’സിനിമയി ലെ മലർക്കൊടിപ്പാട്ട്

0

സിനിമയിൽ വന്ന മാപ്പിളപാട്ടുകൾ എന്നും പ്രേക്ഷകർ ഏറ്റുപാടിയ ചരിത്രം മാത്രമേ ഉള്ളൂ..
ആ കൂട്ടത്തിലേക്കു ഒരു മനോഹരഗാനം കൂടി ഈ പെരുന്നാൾ ദിനത്തിൽ പുറത്തിറങ്ങി..വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിച്ചു ഷാഫി എപ്പിക്കാട് സംവിധാനം ചെയ്യുന്ന ‘ചെക്കൻ’ എന്ന സിനിമയിലെ ഗാനമാണ് പഴയകാലത്തെ പെട്ടിപാട്ടുകളിൽ കേട്ടു മറന്ന ‘മലർ കൊടിയേ ഞാൻ എന്നും പുഴയരികിൽ പോയെന്നും.. ‘എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്ക്കാരമായി പുറത്തിറങ്ങിയത്.

പ്രശസ്ത സിനിമാതാരം അനു സിതാര അടക്കമുള്ള നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഷെയർ ചെയ്ത ഗാനം മില്ലേനിയം ഓഡിയോസാണ് പ്രേക്ഷകരിൽ എത്തിച്ചത്.

വിത്യസ്ത പ്രമേയം കൊണ്ട് ഇതിനിടെ ഒട്ടേറെ ചർച്ച ചെയ്യപ്പെട്ട ചെക്കൻ സിനിമയിലെ രണ്ടാമത്തെ ഗാനമാണ് ഇത്. ആദ്യഗാനം അട്ടപ്പാടിയുടെ സ്വന്തം ഗായിക നഞ്ചിയമ്മയുടെ ശബ്ദത്തിലും, അഭിനയത്തിലും സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു താരാട്ട് പാട്ടായിരുന്നു. ലക്ഷങ്ങളാണ് യൂട്യൂബിലൂടെ ഈ ഗാനം സ്വീകരിച്ചത്..
ഒ,വി അബ്ദുള്ളയുടെ വരികൾക്ക് പുതിയ ശബ്ദം നൽകി സിനിമയിൽ ആലപിച്ചിരിക്കുന്നത് നിരവധി നാടൻ പാട്ടുകളിലൂടെ തന്റെ വിത്യസ്ത ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മണികണ്ഠൻ പെരുമ്പടപ്പാണ്. ഓർക്കസ്‌ട്രേഷൻ ഒരുക്കിയത് സിബു സുകുമാരൻ..

അവഗണിക്കപ്പെടുന്ന ഒരു ഗോത്ര ഗായകന്റെ കഥപറയുന്ന ചിത്രത്തിൽ നായകൻ ചെക്കനായി വേഷമിടുന്നത് നിരവധി സിനിമകളിലൂടെ സുപരിചിതനായ വിഷ്ണു പുരുഷനാണ്. നായികയായി ആതിരയും, ഷിഫാനയും എത്തുന്നു.. നഞ്ചിയമ്മ, വിനോദ് കോവൂർ, അബു സലിം, തസ്‌നി ഖാൻ, അലി അരങ്ങാടത്ത് തുടങ്ങിയ താരങ്ങൾക്കു പുറമേ ഒട്ടേറെ നാടക, ടിക് ടോക് താരങ്ങളും ഒപ്പം ഏറെ പുതുമുഖങ്ങളും ചിത്രത്തിലൂടെ കഥാപാത്രങ്ങളായി വരുന്നുണ്ട്..

പൂർണ്ണമായും വയനാട്ടിൽ വെച്ചു ചിത്രീകരിച്ച സിനിമ ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നു അണിയറ പ്രവർത്തകർ പറയുന്നു. തിയേറ്റർ റിലീസിന് സാധ്യമായില്ലെങ്കിൽ ഓ ടി ടി ഫ്ലാറ്റ് ഫോമുകളിലൂടെ ചിത്രം പുറത്തിറക്കാനാണ് തീരുമാനം..
ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിക്കുന്ന ‘ചെക്കൻ’ കഥയും, തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്നത് ഒട്ടേറെ മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ്.

ഛായാഗ്രഹണം: സുരേഷ് റെഡ് വൺ നിർവഹിക്കുന്നു. കലാ സംവിധാനം : ഉണ്ണി നിറം, ചമയം : ഹസ്സൻ വണ്ടൂർ, എഡിറ്റ്‌ : ജർഷാജ്, വസ്ത്രാലങ്കാരം : സുരേഷ് കോട്ടാല, പ്രൊജക്റ്റ്‌ ഡിസൈൻ : അസിം കോട്ടൂർ, പ്രൊ.കാണ്ട്രോളർ : ഷൗക്കത്ത് വണ്ടൂർ, പ്രൊ.മാനേജർ : റിയാസ് വയനാട്, സ്റ്റിൽസ് : അപ്പു, പശ്ചാത്തല സംഗീതം : സിബു സുകുമാരൻ,
സാമ്പത്തിക നിയന്ത്രണം : മൊയ്‌ദു കെ.വി,ഗതാഗതം :ഷബാദ് സബാട്ടി,
പി.ആർ. ഒ : അജയ് തുണ്ടത്തിൽ, ഡിസൈൻ : മനു ഡാവിഞ്ചി.

English Summary: Chekan movie song ” malarkodi pattu ”