HomeMoviesമൂന്ന് ഭാഷകളിൽ 'സങ്ക്'; നിഗൂഢതയും ഭയവും നിറച്ച ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങി

മൂന്ന് ഭാഷകളിൽ ‘സങ്ക്’; നിഗൂഢതയും ഭയവും നിറച്ച ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങി

ആർ. ബി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജേഷ് കുമാർ സംവിധാനം ചെയ്ത് വിശാഖ് വിശ്വനാഥനോടൊപ്പം നിർമാണവും വഹിക്കുന്ന ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങി. ‘അന്ത്’ എന്ന പേരിൽ ഹിന്ദിയിലും ‘സങ്ക്’ എന്ന പേരിൽ ഇംഗ്ലീഷിലും, തമിഴിലുമായി പുറത്തിറങ്ങുന്ന ഈ ഹൊറർ ചിത്രം ഒ ടി ടി റിലീസായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ ഔദ്യോഗിക ട്രെയിലർ ഉടൻ തന്നെ പുറത്തിറങ്ങും.

രൂപേഷ് കുമാർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് നിർമാതാവ് അരുൺ കുമാർ ഗുപ്തയാണ്. പവൻ സിംഗ് റാതോട്, പ്രബിൽ നായർ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എസ് വി പ്രൊഡക്ഷൻസ് ആണ് പ്രോജക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. സംഘടനം: അഷ്റഫ് ഗുരുക്കൾ, പ്രോജക്റ്റ് ഡിസൈൻ: സഹീർ റഹ്മാൻ, പി ആർ ഓ: പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറപ്രവർത്തകർ.

RELATED ARTICLES
- Advertisment -
Google search engine

Most Popular