തിങ്കൾ. നവം 29th, 2021

ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ മധു ബാലകൃഷ്ണന്റെ ‘ഐശ്വര്യ പൊന്നോണം’ എന്ന വീഡിയോ ആല്‍ബം, പ്രശസ്ത ചലച്ചിത്ര താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
വിദിത മധു ബാലകൃഷ്ണന്‍ എഴുതിയ വരികള്‍ക്ക് സതീഷ് നായര്‍ സംഗീതം പകര്‍ന്ന് മധു ബാലകൃഷ്ണന്‍, ഐശ്വര്യ അഷീദ് എന്നിവര്‍ ആലപിച്ച ‘പൊന്‍ചിങ്ങ പുലരി പിറന്നേ…’ എന്നാരംഭിക്കുന്ന ഓണപ്പാട്ടാണ് ഈ ആല്‍ബത്തിലൂടെ പ്രേക്ഷകരിലെത്തുന്നത്.

രാഗേഷ് നാരായണന്‍ ആശയവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ മധു ബാലകൃഷ്ണന്‍, വിദിത മധു ബാലകൃഷ്ണന്‍, ഐശ്വര്യ അഷീദ് എന്നിവര്‍ അഭിനയിക്കുന്നു.

നാദരൂപാ ക്രിയേഷന്‍സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ വീഡിയോ ആല്‍ബത്തിന്റെ ഛായാഗ്രഹണം രാജേഷ് അഞ്ജു മൂര്‍ത്തി നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-ടിനു കെ തോമസ്സ്.ക്രിയേറ്റീവ് ഡയറക്ടര്‍- രാജേഷ് കെ രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനീഷ് ശ്രീനിവാസന്‍,കല- പ്രവി ജെപ്‌സി,മേക്കപ്പ്- ഷനീജ് ശില്‍പം,വസ്ത്രാലങ്കാരം-സാനി എസ്. മന്ത്ര, സ്റ്റില്‍സ്-രാകേഷ് നായര്‍, പരസ്യകല-ഷിബിന്‍ സി ബാബു, അസോസിയേറ്റ് ഡയറക്ടര്‍-നിധീഷ് ഇരിട്ടി, സ്റ്റുഡിയോ-ഡിജി സ്റ്റാര്‍ മീഡിയ, റെക്കോര്‍ഡിംഗ് & മിക്‌സിംഗ്-സന്തോഷ് എറവന്‍കര,പ്രോഗ്രാമിംഗ് & അറേന്‍ജിംഗ്- ശശികുമാര്‍ പര്‍ഫെക്ട് പിച്ച്,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

English Summary: Madhu Balakrishnan’s Aishwarya Ponnonam Video Album Released.

By admin