Home Blog Page 327

ബിബിൻ ജോർജും – വിഷ്‌ണു ഉണ്ണികൃഷ്ണനും നായക വേഷത്തിലെത്തുന്ന “മരതകം”; ചിത്രീകരണം കുമളിയിൽ തുടക്കമായി

0

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണി കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം “മരതകം” കുമളിയിൽ തുടക്കമായി. നവാഗതനായ അൻസാജ് ഗോപി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓൺ കർമ്മവും നടന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു. കുമിളിയിലും കൊച്ചിയിലുമായി ചിത്രീകരണം ആരംഭിച്ച ചിത്രം ആന്റോ ജോസഫ് പ്രൊഡക്ഷൻ കമ്പനി, അൽതാരി മൂവിസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, സി.ആർ സലീം ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും ദീപു.എൻ.ബാബുവും ചേർന്നാണ്. ഛായഗ്രഹണം: സിനു സിദ്ധാർഥ്. ചിത്രത്തിൻ്റെ പ്രൊജക്ട് ഡിസൈനർ എൻ എം ബാദുഷയും, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനുമാണ്.

ചിത്രത്തിൽ സനുഷ സന്തോഷ്‌, കലാഭവൻ ഷാജോൺ, മീനാക്ഷി അനൂപ്, അനീഷ് ഗോപാൽ, ജഗതീഷ്, നവജിത് നാരായണൻ എന്നിവരും വേഷമിടുന്നു. എഡിറ്റിംഗ്: റിയാസ്.കെ.ബദർ, കലാസംവിധാനം: ജയൻ ക്രെയോൺ, മ്യൂസിക്: അർജുൻ വി അക്ഷയ, ശ്യാമപ്രസാദ്, ബി ജി എം: ഫോർ മ്യൂസിക്, വസ്ത്രലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അമൽ ചന്ദ്രൻ, കൊറിയോഗ്രാഫി: ശ്രീജിത്ത്‌ പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ, ക്രീയേറ്റീവ് ഡയറക്ടർ: പ്രവീൺ നാരായണൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിനോയ്‌, ഡിസൈൻ: യെല്ലോടൂത്‍സ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

കണ്ണൻ താമരക്കുളം- സെന്തിൽ കൂട്ടുകെട്ടിലെ ‘ഉടുമ്പ്’; ട്രെയിലെർ പുറത്തിറങ്ങി

0

കണ്ണൻ താമരാക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഉടുമ്പ്’ ന്റെ ട്രെയിലെർ നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തിറക്കി. 
സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽമൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു. 

രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം.വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. ആക്ഷൻ പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.

കലാ  സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന- രാജീവ് ആലുങ്കൽ, ഹരി നാരായണൻ, കണ്ണൻ താമരക്കുളം, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, ബിസിനസ് കോർഡിനേറ്റർ- ഷാനു പരപ്പനങ്ങാടി, പവൻകുമാർ, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

English Summary :Kannan Thamarakkulam and Senthil Krishna movie UDUMBU Official Trailer

‘എല്ലാം ശരിയാകും’ ട്രെയ്‌ലര്‍ റിലീസ്

0

ആസിഫ്അലി, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.സത്യം വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്.തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.ഷാരിസ് മുഹമ്മദ് തിരക്കഥ, സംഭാഷണം എഴുതുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.ഔസേപ്പച്ചന്‍ സംഗീതം പകരുന്നു ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’ എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.സത്യം ഓഡിയോസാണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്.സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.എഡിറ്റര്‍- സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- ദിലീപ് നാഥ്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, ഡിസൈന്‍- റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാബില്‍, സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം.നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് ‘എല്ലാം ശരിയാകും’ തിയ്യേറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

English Summary : Ellam Sheriyakum Official Trailer , Nov 19 Release

” മ്യാവൂ” ടീസർ റിലീസ്

0

സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ” മ്യാവൂ ” എന്ന ചിത്രത്തിന്റെ ആദ്യ ഒഫീഷ്യൽ ടീസർ റിലീസായി.

‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ” മ്യാവൂ ” എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് “മ്യാവു”. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവു’.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു.ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍,കല-അജയന്‍ മങ്ങാട്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍-സമീറ സനീഷ്,സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍.പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന “മ്യാവൂ “എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : “Meow” Teaser release

ദീപാവലി ദിനത്തിൽ ‘ചലച്ചിത്രം’ പുതിയ പോസ്‌റ്റർ; ഏറ്റെടുത്ത് പ്രേക്ഷകർ

0

ഗഫൂ‍ർ വൈ ഇല്ല്യാസിന്റെ പുതിയ മലയാള സിനിമ ‘ചലച്ചിത്രം‘ൻ്റെ രണ്ടാമത്തെ പോസ്‌റ്റർ റിലീസ് ചെയ്‌തു. ചലച്ചിത്രം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആര്യ, മുഹമ്മദ് മുസ്തഫ, ഗഫൂർ വൈ ഇല്യാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം വ്യത്യസ്‌ത പേരുകൊണ്ടും, ഗിന്നസ് അവാർഡ് പരിഗണനകൊണ്ടും വേറിട്ട പോസ്‌റ്റർ രീതികൊണ്ടും പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണ്.
നൈജീരിയക്കാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ചലച്ചിത്രം‘. നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ നായക വേഷങ്ങളിലെത്തുന്നുണ്ട്. ഉയരക്കുറവുള്ള സുദർശനൻ അൽഭുത ദ്വീപ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ആലപ്പി സുദർശൻ എന്നറിയപ്പെടുന്ന ഇദ്ദേഹം നാടകങ്ങളിലൂടെയും കോമഡി ഷോകളിലൂടെയും ശ്രദ്ധനേടിയ വ്യക്‌തിയാണ്‌. മൂന്നടിയാണ് ഇദ്ദേഹത്തിന്റെ പൊക്കം.

ഗഫൂർ വൈ ഇല്യാസ് തന്നെയാണ് കഥയും തിരക്കഥയും ചെയ്യുന്നത്. പ്രവാസികളുടെ കഥ പറയുന്ന ‘ചലച്ചിത്രം‘ വെറും ‘മൂന്ന് സാങ്കേതിക പ്രവർത്തകർ‘ മാത്രമുള്ള സിനിമയാണ്. സംവിധായകന്​ പു​റ​മെ ക്യാമറാമാനും എ​ഡി​റ്റ​റും മാത്രമാണ് ഈ സിനിമയിലെ സാങ്കേതിക പ്രവർത്തകർ. ലോകത്ത് ഏറ്റവുംകുറവ് സാങ്കേതിക പ്രവർത്തകരെ ഉപയോഗിച്ച സിനിമ എന്നനിലയിൽ ഗിന്നസ് ബുക്കിന്റെ ലോക റെക്കോർഡ്‌ പരിഗണയിലുള്ള സിനിമയാണ് ‘ചലച്ചിത്രം‘.

കലാഭവൻ ഷാജോൺ നായകനായെത്തി, 2017ലിറങ്ങിയ ‘​പരീത് പണ്ടാരി‘യാണ് ഗഫൂ‍ർ വൈ ഇല്ല്യാസിന്റെ ആദ്യചിത്രം. പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമ ദുബായിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ചലച്ചിത്രം’ ഉടനെ പ്രേക്ഷകരിലേക്ക് എത്തും. ‘ചലച്ചിത്രം പ്രൊഡക്ഷൻസ്‘ എന്ന കമ്പനിയാണ് നിർമാണം നിർവഹിക്കുന്നത്. സിനിമയുടെ പ്രൊജക്‌ട് ഡിസൈനറായി ബാദുഷ എൻഎം വരുമ്പോൾ ടോൺസ് അലക്‌സാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ടിനു കെ തോമസ് എഡിറ്റിങ്ങും, സംഗീതം ക്രിസ്‌റ്റി ജോബിയും, ഡിസൈൻ അനുലാലും നിർവഹിക്കുന്നു.

ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം …. രണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി

0

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന “രണ്ട് ” ഡിസംബർ പത്തിന് തീയേറ്ററുകളിലെത്തും. റിലീസ് തീയതിയും ട്രയിലറും മമ്മൂക്കയുടെ പേജിലൂടെയാണ് പുറത്ത് വിട്ടത്. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്നു. ജാതിമത രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെയും അഴിയാകുരുക്കുകളെയുമാണ് ചിത്രം ഉന്നം വെയ്ക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു. ബാനർ – ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം, മാനേജിംഗ് ഡയറക്ടർ – മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് വർക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, ആലാപനം – കെ കെ നിഷാദ്, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – കൃഷ്ണവേണി, വിനോജ് നാരായണൻ , അനൂപ് കെ എസ് , സംവിധാന സഹായികൾ – സൂനകൂമാർ , അനന്ദു വിക്രമൻ , ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് – ബാല, ക്യാമറ അസ്സോസിയേറ്റ്സ് – അഖിൽ , രാമനുണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, പ്രൊഡക്ഷൻ മാനേജർ – രാഹുൽ , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, പ്രോജക്ട് കോ ഓർഡിനേറ്റർ – സണ്ണി താഴുത്തല , ലീഗൽ കൺസൾട്ടന്റ് -അഡ്വക്കേറ്റ്സ് അൻസാരി & അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് -ഹരി & കൃഷ്ണ, ഡിസൈൻസ് – ഓൾഡ് മോങ്ക്സ് , അക്കൗണ്ട്സ് – സിബി ചന്ദ്രൻ , ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്ൻമെന്റ് കോർണർ, സ്‌റ്റുഡിയോ – ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ – ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ് ), ലൊക്കേഷൻ മാനേജർ – ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ് – റാണാ പ്രതാപ് , വിതരണം – അനന്യ ഫിലിംസ്, സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് ചിത്രം “വെടിക്കെട്ട് “; മോഷൻ പോസ്റ്റർ പുറത്തായി

0

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വെടിക്കെട്ടിൻ്റെ മോഷൻ പോസ്റ്റർ റിലീസായി. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം.പുതുമുഖങ്ങൾക്ക് പ്രാധാന്യം നിൽകുന്ന ചിത്രം അടുത്ത വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. കോമഡിക്കും കുടുംബപ്രേക്ഷകരുടെ ഇഷ്ടങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ടിലെ  ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

English Summary : Vishnu Unnikrishnan – Bibin George movie “Vedikettu”; Motion poster released

കുറുപ്പ് ട്രെയിലർ പുറത്തിറങ്ങി

0

ദുല്‍ഖര്‍ സല്‍മാന്റെ (Dulquer Salmaan) പുതിയ ചിത്രം ‘കുറുപ്പ്’ ട്രെയ്‍ലര്‍ (kurup trailer )പുറത്തിറങ്ങി . നവംബര്‍ 12ന് ചിത്രം തീയറ്ററുകളിൽ എത്തും .ദുല്‍ഖറിന്‍റെ ആദ്യ ചിത്രമായിരുന്ന ‘സെക്കന്‍ഡ് ഷോ’യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത് .

English Summary : Watch kurup official trailer

ജയ്ഭീമിൻ്റെ വിജയത്തിന് പിന്നിലെ മറുനാടൻ മലയാളി ദമ്പതികൾ

0

ദീപാവലിയോടനുബന്ധിച്ച് അഞ്ചു ഭാഷകളിലായി ഒ ടീ ടീ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് നിരൂപക മുക്തകണ്ഠ പ്രശംസയും പ്രേക്ഷക അംഗീകാരവും നേടിയിരിക്കയാണ് സൂര്യയുടെ 2ഡീ എൻ്റർപ്രൈസസ് നിർമ്മിച്ച ” ജയ്ഭീം “. എന്നാൽ തമിഴ് ഒഴികെയുള്ള മറ്റു നാലു ഭാഷകളിലേയും ഈ വിജയത്തിൻ്റെ പിന്നിൽ മറുനാടൻ മലയാളി ദമ്പതികളുടെ അധികമാരും അറിയാത്ത കഠിനമായ അധ്വാനവും കൂടിയുണ്ട്. ജോളി സ്റ്റുഡിയോയുടെ സാരഥികളായ ഷിബു കല്ലാറിൻ്റെയും ജോളി ഷിബുവിൻ്റെയും ഊണും ഉറക്കവും വെടിഞ്ഞുള്ള അധ്വാനം. ഇവരാണ് ചിത്രം ഹിന്ദി, മലയാളം തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ മൊഴിമാറ്റം നൽകിയത്. ഡബ്ബിങ് രംഗത്ത് ദീർഘകാല പരിചയ സമ്പത്തിന് ഉടമകളായ ജോളിയും ഷിബുവും അതാതു ഭാഷകളിലെ പ്രഗൽഭരായ ഡബ്ബിങ് ആർട്ടിസ്റ്റ്മാരെ അന്വേഷിച്ച് കണ്ടെത്തിയാണ് ദൗത്യം പൂർത്തിയാക്കിയത്. ഒരു ഡബ്ബിങ് സിനിമ എന്ന പ്രതീതി ഉണ്ടാവാത്ത രീതിയിൽ ഡബ്ബിങ് പൂർത്തിയാക്കി പ്രശംസ നേടാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് ജോളിയും ഷിബുവും. ഡബ്ബിങ് രംഗത്ത് സുപരിചിതരായ ഇവർ ഇതിനോടകം ഒട്ടനവധി സിനിമകൾ തമിഴിൽ നിന്നും മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കൈതി,സൂരറൈ പോട്ര്, ദർബാർ, ബിഗിൽ, മാസ്റ്റർ, വിശ്വാസം,വിവേകം, പൊൻമകൾ വന്താൾ, അരുവി,നേർകൊണ്ട പാർവൈ, രാക്ഷസി , മൂക്കുത്തി അമ്മൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഷിബുവും ജോളിയും മൊഴി നൽകി അന്യ ഭാഷയിലും വിജയം നേടി കൊടുത്തവയിൽ ചിലതു മാത്രം.

English Summary : The expatriate Malayalee couple behind Jaybhim’s success

കനകം കാമിനി കലഹത്തിന്റെ പുതിയ ടീസർ പുറത്ത്

0

നിവിൻ പോളി ചിത്രം കനകം കാമിനി കലഹത്തിന്റെ കനകം കാമിനി കലഹത്തിന്റെ പുതിയ ടീസർ പുറത്ത് .രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

English Summary : A new teaser out from Kanakam Kamini Kalaham

” കാർഡ്സ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0

രാജേഷ്‌ ശര്‍മയെ കേന്ദ്ര കഥാപാത്രമാക്കി വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാര്‍ഡ്സ്” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, മലയാളത്തിലെ പ്രമുഖ താരങ്ങൾ തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.സോണി മങ്കിടി ഫിലിംസിന്റെ ബാനറില്‍ സോണി മങ്കിടി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ശർമയോടൊപ്പം ഒരു കൂട്ടം നാടക കലാകാരന്മാരും അഭിനയിക്കുന്നു. ആശ്രിത് സന്തോഷ്‌ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്-സൂരജ് അയ്യപ്പന്‍,പശ്ചാത്തല സംഗീതം-ശ്രീഹരി കെ നായര്‍,പ്രൊഡക്ഷന്‍ കൺട്രോളർ-പ്രവീണ്‍ ഇടവണ്ണപാറ,കല-ഷെയിന്‍ ബേബി കൈതാരം, മേക്കപ്പ്-പ്രദീപ്‌ രംഗന്‍, വസ്ത്രാലങ്കാരം-ഡോണ ജോയ്,സ്റ്റില്‍സ്-ജെറിന്‍ സെബാസ്റ്റ്യന്‍, ഡിസൈൻ-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എഡ്‌വിന്‍ സി. കെ,സൗണ്ട് ഡിസൈനർ-ഷിബിന്‍ സണ്ണി,കളറിംഗ്-സുജിത് സദാശിവൻ-വാർത്ത പ്രചരണം-എ എസ് ദിനേശ്.


“Cards” First Look Poster Release

“എല്ലാം ശരിയാകും”രണ്ടാമത്തെ വീഡിയോ ഗാനം

0

ആസിഫ്അലി, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.ബി കെ ഹരിനാരായണൻ എഴുതി ഔസേപ്പച്ചൻ സംഗീതം പകരുന്ന് സിത്താര കൃഷ്ണകുമാർ ആലപിച്ച ആലപിച്ച ” ഇല പെയ്ത് മൂടുമീ…”എന്ന ഗാനമാണ് റിലീസാക്കിയത്.പ്രശസ്ത സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതം പകരുന്നു ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’ എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.പാരിസ് മുഹമ്മദ് തിരക്കഥ, സംഭാഷണം എഴുതുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.എഡിറ്റര്‍ സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കല ദിലീപ് നാഥ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്,സ്റ്റില്‍സ് ലിബിസണ്‍ ഗോപി, ഡിസൈന്‍ റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഷാബില്‍ ,സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍ അനീഷ് നന്ദിപുലം,സത്യം ഓഡിയോസാണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്.നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് “എല്ലാം ശരിയാകും” തിയ്യേറ്ററിലെത്തിക്കുന്നു.വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.


“Ellam Sheriyakum” second video song