അങ്കമാലി ഡയറീസ്, വെളിപാടിന്‍റെ പുസ്തകം, ആദിവാസി തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ‘ബെർനാർഡ്’ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകരായ എം.പത്മകുമാർ, ജിയോ ബേബി എന്നിവരുടെ പേജുകളിലൂടെയാണ് പുറത്തിറക്കിയത്. അഞ്ജലി അമീർ ആണ് ചിത്രത്തിൽ നായികയാവുന്നത്. ദേവപ്രസാദ് നാരായണനാണ് ‘ബെര്‍നാര്‍ഡ്’ എന്ന സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്നത്. ബുദ്ധദേവ് സിനിമ പാര്‍ക്കിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ലിജു മാത്യുവും, എഡിറ്റിങ് ജെറിൻ രാജുവുമാണ്. ആര്‍ട്ട് വിപിൻ റാം,പ്രൊഡക്ഷൻ സിസൈനർ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുൻ, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്നി ദേവപ്രസാദ്, ഡിസൈൻ പ്രേംജിത്ത് നടേശൻ എന്നിവരാണ് നിര്‍വ്വഹിക്കുന്നത്.വാർത്ത പ്രചരണം: പി.ശിവപ്രസാദ്
കൊച്ചി: ‘പെര്‍ഫ്യൂം’ സിനിമയുടെ പ്രമോ സോങ് റിലീസായി .ശ്രദ്ധേയനായ ഗാനരചയിതാവ് സുധി രചിച്ച പ്രണയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ യാണ്. സിനിമാ രംഗത്തെ പ്രശസ്തരുടെ ഫെയ്സ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തു. ഗാനങ്ങള്‍ക്കേറെ പ്രാധാന്യമുള്ള ചിത്രത്തിലെ റിലീസ് ചെയ്ത ഗാനങ്ങളെല്ലാം സംഗീതാസ്വാദകര്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്. ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകളടക്കം ഒട്ടേറെ പുരസ്ക്കാരങ്ങളും പെര്‍ഫ്യൂമിലെ ഗാനങ്ങള്‍ നേടിയിട്ടുണ്ട്. വിനോദ് കോവൂര്‍ ആലപിച്ച പ്രൊമോ സോങില്‍ അഭിനയിക്കുന്നത് മലയാളികളുടെ പ്രിയതാരം സരയു ആണ്. ഈ പ്രണയഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സംഗീതാസ്വാദകര്‍ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. സിനിമയില്‍ താന്‍ പാടുന്ന മൂന്നാമത്തെ ഗാനമാണ് ഈ പ്രണയഗാനമെന്ന് വിനോദ് കോവൂര്‍ പറഞ്ഞു. പ്രണയം തുളുമ്പുന്ന വരികള്‍ക്ക് ഹൃദയഹാരിയായ സംഗീതം പകര്‍ന്ന് ഞാന്‍ പാടിയ ഗാനം എല്ലാ കമിതാക്കള്‍ക്കും ഇഷ്ടപ്പെടുന്നതാണെന്നും വിനോദ് കോവൂര്‍ പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച “പെര്‍ഫ്യൂമി”ലെ മറ്റൊരു ഗാനം മധുശ്രീ നാരായണനാണ് ആലപിച്ചിരുന്നത്.
കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ഈ ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും. നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഗാനങ്ങളും ഈ ചിത്രത്തിന്‍റെ മറ്റൊരു പുതുമയാണ്.അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ‘പെര്‍ഫ്യൂമി’ന്‍റെ ട്രെയ്ലര്‍ വന്‍ഹിറ്റായിരുന്നു.
എല്ലാ ഗാനങ്ങള്‍ക്കും സംഗീതം ഒരുക്കിയത് രാജേഷ് ബാബു കെ ആണ്, ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, സുജിത്ത് കറ്റോട് എന്നിവര്‍ രചിച്ച ഗാനങ്ങള്‍ കെ എസ് ചിത്ര, മധുശ്രീ നാരായണന്‍, പി കെ സുനില്‍ കുമാര്‍, രഞ്ജിനി ജോസ് എന്നിവരാണ് ആലപിച്ചത്.
നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ‘പെര്‍ഫ്യൂമിന്‍റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.സമീപകാലത്ത് സമൂഹത്തില്‍ തുടര്‍ന്നുവരുന്ന സ്ത്രീ സംബന്ധമായ ചര്‍ച്ചകളും വിവാദങ്ങളുമൊക്കെ പെര്‍ഫ്യൂം ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീ സമൂഹത്തിന്‍റെ അന്തസ്സിനെ ഉയര്‍ത്തിക്കാട്ടുന്ന ദൃശ്യഭാഷയും പെര്‍ഫ്യൂമിന്‍റെ മറ്റൊരു പുതുമയാണ്.
ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് -നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, സുധി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശരത്ത് ഗോപിനാഥ്, രചന- കെ പി സുനില്‍, ക്യാമറ- സജത്ത് മേനോന്‍, എഡിറ്റര്‍- അമൃത് ലൂക്ക, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍.
ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവുൽസവത്തിന് തിങ്കളാഴ്ച കൊടിയേറും. കോവിഡ് പശ്ചാത്തലത്തിൽ കലാപരിപാടികൾ ഉൾപ്പെടെ ഒഴിവാക്കി ആചാര ചടങ്ങുകൾ മാത്രമായാണ് ഇത്തവണ ക്ഷേത്ര ഉൽസവം. നാളെ രാവിലെ 7 മണിക്ക് ആനയില്ലാ ശീവേലി. ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് ആനയോട്ടം ചടങ്ങ്. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ഉൽസവ ചടങ്ങുകൾക്കായുള്ള ഭക്തിനിർഭരമായ ആചാര്യവരണം. തുടർന്ന് മുളയറയിൽ മുളയിടൽ ചടങ്ങ്. രാത്രി പൂയം നാളിൽ കൊടിയേറ്റ്.തുടർന്ന് അത്താഴപൂജക്ക് ശേഷം ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക്. പത്തു ദിവസത്തെ ഉൽസവത്തിന് ഫെബ്രുവരി 23 ന് ആറാട്ടോടെ പരിസമാപ്തിയാകുംനാളെദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റവും അത്താഴപൂജ കഴിയും വരെ ഭക്തജനങ്ങൾക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശന നിയന്ത്രണം ഉണ്ടാകും.
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ ഒന്നാം കണ്ടം ഗാനത്തിന്റെ ടീസർ റിലീസായി.സൈന മൂവീസിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.’നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍.
‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ‘ആറാട്ടി’ല്‍ അവതരിപ്പിക്കുന്നത്.നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധന്യം നല്‍കുന്ന ചിത്രമായിരിക്കും ഇത്.ശ്രദ്ധ ശീനാഥാണ് നായിക.ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്.വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.ഉദയകൃഷ്ണ തിരക്കഥ സംഭാഷണമെഴുതുന്നു. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.ആര്‍.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്,ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യുംസ്- സ്‌റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, കലാസംവിധാനം- ഷാജി നടുവില്‍, മേക്കപ്പ്- ജിതേഷ് പൊയ്യ,സൗണ്ട് മിക്‌സിംഗ്- വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ.എസ്, കെ.സി. സിദ്ധാര്‍ഥന്‍.വി.എഫ്.എക്‌സ്. സൂപര്‍വൈസര്‍-ഗൗതം ചക്രവര്‍ത്തി, വി.എഫ്.എക്‌സ്.- ഡിജിബ്രക്‌സ് സ്റ്റുഡിയോ, സ്റ്റില്‍സ്-നവീന്‍ മുരളി, ഡിസൈന്‍- കോളിന്‍സ് ലിയോഫിൽ, വാർത്ത പ്രചരണം-എ എസ് ദിനേശ്.
കിരൺസ് പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിൻ കിരൺ നിർമിച്ച് സുജിത് എസ് നായർ തിരക്കഥയും സംവിധാനം നിർവഹിക്കുന്ന “രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സുരാജ് വെഞ്ഞാറമൂട് – ന്റെ ഓഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടു….. മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും അവരുടെ പേജിൽ പോസ്റ്റർ ഷെയർ ചെയ്തു….ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന ഈ മുഴുനീള ഹാസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ തുടങ്ങും. മലയാളത്തിലെ പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഗോപു കിരൺ സദാശിവൻ, ഛായാഗ്രഹണം – ഗൗതം ലെനിൻ, സംഗീതം – റോണി റാഫേൽ , സംഭാഷണം – സിനു സാഗർ, കല- മനോജ് ഗ്രീൻവുഡ്, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ – ഷാജി തിരുമല, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ, സാങ്കേതിക സഹായം – അജു തോമസ്, ഡിസൈൻസ് – എസ് കെ ഡി ഡിസൈൻ ഫാക്ടറി , പി ആർ ഓ -അജയ് തുണ്ടത്തിൽ .
‘ദോലീട’ ;’ആലിയ ഭട്ടിന്‍റെ ‘ഗംഗുഭായ് കത്യവാടി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി .സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈയിലെ കാമാത്തിപുരയെ ഒരുകാലത്ത് അടക്കി ഭരിച്ച ഗംഗുഭായുടെ കഥപറയുന്ന ചിത്രമാണ് ഗംഗുഭായ് കത്യവാടി. ഫെബ്രുവരി 25ന് ചിത്രം പ്രദർശനത്തിന് എത്തും .
മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം ‘പുഴുവിന്’ ക്ലീൻ യു സെൻസർ സർട്ടിഫിക്കേറ്റ് ലഭിച്ചു. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍,ടീസർ എന്നിവ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. സംഗീതം ജേക്സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി, പി.ആർ.ഒ പി.ശിവപ്രസാദ് എന്നിവരുമാണ്.
കൊച്ചി:മലയാളത്തിന്‍റെ അനുഗ്രഹീതനായ എഴുത്തുകാരന്‍ എം.മുകുന്ദന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ’ ചിത്രീകരണം പൂര്‍ത്തിയായി. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി.അബ്ദുൾ നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും. ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ മലയാളത്തില്‍ ഏറെ പ്രേക്ഷകശ്രദ്ധ പ്രതീക്ഷിക്കുന്ന ചിത്രമാണ്. വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവമോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ചിത്രത്തിന്‍റെ പ്രമേയം. സിനിമയുടെ വിശേഷങ്ങള്‍ എം.മുകുന്ദന്‍ പങ്കുവെയ്ക്കുന്നു. സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ സിനിമയാണ് ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’.2016 ല്‍ മാതൃഭൂമി വീക്കിലിയില്‍ വന്ന ഒരു ചെറുകഥയാണ് സിനിമയുടെ പ്രമേയം. ആ കഥ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമ. ഞാന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’. എന്‍റെ ആദ്യചിത്രമായ ‘ദൈവത്തിന്‍റെ വികൃതിയില്‍’ തിരക്കഥയില്‍ ആദ്യഘട്ടങ്ങളില്‍ ഞാന്‍ സഹകരിച്ചിരുന്നു. എന്‍റെ മറ്റൊരു ചിത്രമായിരുന്ന ‘മദാമ്മ’ പൂര്‍ണ്ണമായും ആ ചിത്രത്തിന്‍റെ ടീം തന്നെയാണ് തിരക്കഥയും മറ്റും ഒരുക്കിയത്. ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’ യാണ് ഞാന്‍ പൂര്‍ണ്ണമായും എഴുത്തില്‍ പൂര്‍ത്തിയാക്കിയ ചിത്രം. വളരെ രസകരമായ ഇരുപത് മിനിട്ടില്‍ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷേ സമീപകാലത്തെ പല വിഷയങ്ങളെയും കോര്‍ത്തിണക്കിയാണ് ഒരു സിനിമയുടെ പൂര്‍ണ്ണതയിലേക്ക് ഈ ചിത്രം എത്തിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ കുടുംബചിത്രമാണ് ഈ സിനിമ. ഈ സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഏറെ സഹായിച്ചത് പ്രൊഡക്ഷന്‍ ഹൗസായ ബെന്‍സി പ്രൊഡക്ഷന്‍സും നിര്‍മ്മാതാവ് കെ വി അബ്ദുള്‍ നാസറുമാണ്. ഞങ്ങളുടെ പ്രിയപ്പെട്ട ബോസിന്‍റെ (കെ.വി.അബ്ദുൾ നാസർ )പൂര്‍ണ്ണ സഹകരണമാണ് ഈ സിനിമയെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ വഴിയൊരുക്കിയത്. വളരെ ശാന്തമായി ഒരു കാര്യത്തിലും ഇടപെടാതെ ബോസ് സിനിമയെ സപ്പോര്‍ട്ട് ചെയ്തു. സിനിമാക്കാരുടെ പൊതുവെയുള്ള കര്‍ക്കശ സ്വഭാവമോ ജാഡയോ ഒന്നും അദ്ദേഹം കാണിച്ചിരുന്നില്ല. എന്നെ അത്ഭുതപ്പെടുത്തിയ ഒരു പെരുമാറ്റവും സമീപനവുമായിരുന്നു അദ്ദേഹത്തിന്‍റേത്. അദ്ദേഹത്തിന്‍റെ നല്ല മനസ്സ് തന്നെയാണ് ഈ സിനിമയുടെ വിജയവും. പിന്നെ മലയാളത്തിലെ മുതിര്‍ന്ന സംവിധായകനായ ഹരികുമാറിന്‍റെ സംവിധാന മികവും ചിത്രത്തെ മികവുറ്റതാക്കി. ‘ ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’ സിനിമയാക്കാന്‍ പുതുതലമുറയില്‍ പെട്ട ഒത്തിരിപേര്‍ എന്നെ സമീപിച്ചതാണ്. പക്ഷേ പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. അവരെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് എനിക്ക് പക്ഷേ അവരെ വെച്ച് ഇതുപോലൊരു സിനിമ ചെയ്യുന്നത് റിസ്ക്കാണ്. അതുകൊണ്ടാണ് ഹരികുമാര്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചത്. അതുകൊണ്ടുതന്നെ വളരെ മികച്ച ഒരു സിനിമയാണ് ഇതിലൂടെ മലയാളികള്‍ക്ക് ലഭിക്കുന്നത്. മാഹിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച’ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’ അധികം വൈകാതെ പ്രേക്ഷകരിലെത്തും. എം മുകന്ദന്‍ പറഞ്ഞു. സൂരാജ് വെഞ്ഞാറമൂട്,ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. കൈലാഷ്, ജനാർദ്ദനൻ,സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം എൻ അഴകപ്പൻ നിർവ്വഹിക്കുന്നു. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.എഡിറ്റർ-അയൂബ് ഖാൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,കല-ത്യാഗു തവനൂർ, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത്,സ്റ്റിൽസ്-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ-ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്, എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പി.ആർ.സുമേരൻ (പി.ആർ.ഒ.ബെൻസി പ്രൊഡക്ഷൻസ്)
മലയാള സിനിമാ വാണിജ്യ രംഗത്ത് എസ് എസ് ഫ്രെയിംസ് എന്ന പേരിൽ പുതിയൊരു ഒടിടി പ്ളാറ്റ്ഫോം കൂടി പ്രവർത്തനം ആരംഭിക്കാൻ പോകുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സഹസ്രാര സിനിമാസ് ആണ് ഈ സംരംഭത്തിന് തുടക്കം ഇടുന്നത്
ദേശീയ അന്തർദേശിയ തലത്തിൽ നിരവധി നിരൂപക പ്രശംസ നേടുകയും 2020ൽ കാനസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത “കാന്തി ” , കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ “ഒരിലത്തണലിൽ ” എന്നീ ചിത്രങ്ങൾക്ക് ശേഷം അശോക്. ആർ. നാഥ് സംവിധാനം ചെയ്ത ‘ഹോളി വൂണ്ട്’ (HOLY WOUND) എന്ന ചിത്രത്തിലൂടെയാണ് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യുന്നത്. ഇതിനോടകം വിവാദങ്ങളിലൂടെ വാർത്താമാദ്ധ്യമങ്ങളിലിടം നേടിയ ഹോളിവൂണ്ട് , സ്വവർഗരതി ആസ്‍പദം ആക്കിയുള്ള പ്രമേയമാണ് ചർച്ച ചെയ്യുന്നത്. മാർച്ച് പകുതിയോടെയാണ് റിലീസ്.
അന്തർദേശീയനിലവാരമുള്ള എല്ലാ വിധ നവീന ടെക്നോളജികളും ഉൾകൊണ്ടുള്ള മികച്ച യൂസർ ഇൻറ്റർഫേസ് , മികവാർന്ന കാഴ്ച്ചാ അനുഭവവും ഉറപ്പുവരുത്തുന്നു.
ഉയർന്ന നിലവാരമുള്ള പ്രാദേശിക സിനിമകളും ഒപ്പം ദേശീയ അന്തർദേശീയ സിനിമകളും പ്രേക്ഷകർക്ക് ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പ്രാദേശിക ഒടിടി പ്ളാറ്റ്ഫോമാണ് എസ് എസ് ഫ്രെയിംസ് . സിനിമകൾക്ക് ഉയർന്ന സുരക്ഷയും തടസ്സമില്ലാത്ത സ്ട്രീമിംഗും ഉറപ്പ് വരുത്തുന്നു.
ഈ സംരംഭത്തിന്റെ ആദ്യഘട്ടമെന്നോണം വെബ് ബ്രൗസറുകളിലൂടെ നേരിട്ട് തന്നെ വെബ്‌സൈറ്റ് സന്ദർശിച്ച് അക്കൗണ്ട് രജിസ്റ്റർ ചെയ്ത് സിനിമകൾ കാണുന്ന രീതിയിൽ ഏത് തരം ഡിവൈസുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ലളിതമായും സുതാര്യമായും ലഭ്യമാകുന്ന രീതിയിൽ ആയിരിക്കും പ്ലാറ്റഫോമിന്റെ സേവനം ആരംഭിക്കുക…അതിന് ശേഷം വരും നാളുകളിൽ മൊബൈൽ ആപ്പിന്റെ സഹായത്തിൽ തന്നെ എല്ലാതരം ഡിവൈസുകളിലേക്കും സേവനം എത്തിക്കാനുള്ള പ്രവർത്തനവും നടന്നുകൊണ്ടിരിക്കുന്നു
ഭാഷ പരിധികൾ ഇല്ലാത്ത, ഉയർന്ന ചാർജുകൾ ഈടാക്കാത്ത, മികച്ച ഇൻറ്റർ -ആക്റ്റീവ്, OTT ദൃശാനുഭവങ്ങളുമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഉടൻ തന്നെ SS FRAMES എത്തുന്നു.
ശ്വേതാമേനോനെ നായികയാക്കി വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ.നായർ നിർമ്മിച്ച് ഋഷിപ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” മാതംഗി ” യിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശിതമായി. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഋഷിപ്രസാദ് തന്നെ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സോമസുന്ദരമാണ്. കെ എസ് ചിത്രയും രൂപേഷും ആലപിച്ച ‘ തെന്നലേ തെന്നലേ ……’ എന്ന് തുടങ്ങുന്ന ഗാനം , സുജാതമോഹൻ ആലപിച്ച ‘മാർഗ്ഗഴി പ്രാവിനു പ്രണയം ….’, സുജാതയും രൂപേഷും ആലപിച്ച ‘അനുരാഗിയായ മുല്ലേ ….’, തുടങ്ങീ മൂന്ന് ഗാനങ്ങളുടെ ഓഡിയോ ആണ് റിലീസായത്. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീത മാടായിപ്പാറ, മുരളി വായാട്ട് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം – ജെ കെ നായർ , രചന , സംവിധാനം – ഋഷിപ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സി.പി കൃഷ്ണദാസ്, ഛായാഗ്രഹണം – ഉത്പൽ വി നായനാർ, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ – അരവിന്ദൻ കണ്ണൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ . തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു.
സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള്ളൻ ഡിസൂസ’. ചിത്രത്തിലെ പുതിയ വീഡിയോ സോങ് റിലീസ് ആയി. ഷഹബാസ് അമന്റെ മനോഹര ശബ്ദത്തിൽ പുറത്തിറങ്ങിയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രശാന്ത് കർമ്മയും വരികൾ എഴുതിയിരിക്കുന്നത് ഹരി നാരായണനും ആണ്. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് ആണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും അണിനിരക്കുന്നു.
അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർ സഹനിർമ്മാതാക്കളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയന്ത് മാമ്മൻ, എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ: എൻ എം ബാദുഷ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.