HomeMoviesശരത്ത് അപ്പാനി നായകനാകുന്ന 'ബെർനാർ‍ഡ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ‍ റിലീസായി

ശരത്ത് അപ്പാനി നായകനാകുന്ന ‘ബെർനാർ‍ഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ‍ റിലീസായി

അങ്കമാലി ഡയറീസ്, വെളിപാടിന്‍റെ പുസ്തകം, ആദിവാസി തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ‘ബെർനാ‍ർഡ്’ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകരായ എം.പത്മകുമാർ, ജിയോ ബേബി എന്നിവരുടെ പേജുകളിലൂടെയാണ് പുറത്തിറക്കിയത്. അഞ്ജലി അമീർ ആണ് ചിത്രത്തിൽ നായികയാവുന്നത്. ദേവപ്രസാദ് നാരായണനാണ് ‘ബെര്‍നാര്‍ഡ്’ എന്ന സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്നത്. ബുദ്ധദേവ് സിനിമ പാര്‍ക്കിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ലിജു മാത്യുവും, എഡിറ്റിങ് ജെറിൻ രാജുവുമാണ്. ആര്‍ട്ട് വിപിൻ റാം,പ്രൊഡക്ഷൻ സിസൈനർ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുൻ, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്നി ദേവപ്രസാദ്, ഡിസൈൻ പ്രേംജിത്ത് നടേശൻ എന്നിവരാണ് നിര്‍വ്വഹിക്കുന്നത്.വാർത്ത പ്രചരണം: പി.ശിവപ്രസാദ്

RELATED ARTICLES
- Advertisment -
Google search engine

Most Popular