Home Blog Page 309

‘ചട്ടമ്പി കല്യാണി’ റിലീസ് ചെയ്തു

0

ക്രീം ക്രിയേഷൻസിന്റെ ബാനറിൽ ബോസ് കെ ജെ സംവിധാനം ചെയ്ത ” “ചട്ടമ്പി കല്യാണി” എന്ന വെബ് സീരീസ് റിലീസായി, പ്രേക്ഷകരുടെ മുന്നിലെത്തി.
ആന്റണി ചൗക്ക, സജിത്ത് ശശിധർ, മഹാദേവൻ, ഹരികൃഷ്ണൻ, ഷാജു ജോസ്, അരുൺകുമാർ, അജി ചേർത്തല, ബാബുരാജ്, മുരളി ബാല,അഡ്വ. എം കെ റോയ്, മെൽവിൻ ജേക്കബ്, ഷിജില, റിയ ബെന്നി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
നാട്ടിൻപുറത്തെ അഭ്യസ്തവിദ്യരായ അഞ്ച് ചെറുപ്പക്കാർ, അവരുടെ സിനിമാ മോഹങ്ങൾ, ആ മോഹം സാക്ഷാത്ക്കരിക്കാനായി അവർ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ, പിണയുന്ന അമളികൾ എന്നിവ ഹാസ്യത്തിന്റെ രസച്ചരടുകളിൽ കോർത്ത്
ചട്ടമ്പി കല്യാണി യിൽ അവതരിപ്പിക്കുന്നു.

നാട്ടിൻപുറത്തെ എല്ലാവരും കഥാപാത്രങ്ങളായി നിങ്ങൾക്ക് മുന്നിലെത്തുമ്പോൾ അത് നിങ്ങളോരോരുത്തരും ആണെന്ന തോന്നലുളവാക്കുന്ന ഈ വെബ് സീരീസിന്റെ ഓരോ എപ്പിസോഡും ചട്ടമ്പിക്കല്ല്യാണി, ദാദാഗിരി, കിഴി, കിടിലൻ വാസു തുടങ്ങി വ്യത്യസ്ത പേരുകളിൽ റിലീസ് ചെയ്യുന്നു.രചന-മുരളി ബാല,ക്യാമറ-അജി ഗൗരി, എഡിറ്റർ-സോനു ചേർത്തല,സംഗീതം- വിശ്വജിത്ത്,
ആർട്ട്-ടീജി ഗോപി,
പി ആർ ഒ-എ എസ് ദിനേശ്.

English Summary : Malayalam Web Series Chattambikalyani Released

മലയാളി നഴ്സുകളുടെ യുദ്ധാനന്തര ജർമൻ കുടിയേറ്റജീവിതം ചർച്ച ചെയ്യുന്ന ഷൈനി ജേക്കബ് ബെഞ്ചമിന്റെ ഡോക്യുമെന്ററി ‘ട്രാൻസ്ലെറ്റഡ് ലൈവ്സ്'(Translated Lives ) ശശി തരൂർ പുറത്തിറക്കി

0

നിരവധി ദേശിയ, അന്തർദേശീയ അവാർഡുകളിൽ തിരഞ്ഞെടുക്കപ്പെടുക്കുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്ത ഷൈനി ജേക്കബ് ബെഞ്ചമിന്റെ ഡോക്യുമെന്ററി ‘ട്രാൻസ്ലെറ്റഡ് ലൈവ്സ്’ സോഷ്യൽ മീഡിയയിലൂടെ എം. പി. ശശി തരൂർ പുറത്തിറക്കി. ശശി തരൂരിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ പേജുകളികൂടെയാണ് ഡോക്യുമെൻ്ററി പുറത്തിറക്കിയത്.

കൗമാരക്കാരായ മലയാളി പെൺകുട്ടികളുടെ നഴ്‌സൻമാരായിട്ടുള്ള ജർമൻ കുടിയേറ്റജീവിതവും ചരിത്രവും കാണാപുറങ്ങളും അനുഭവ സാക്ഷ്യങ്ങളും എല്ലാം ചർച്ച ചെയ്യുന്ന ഈ ഡോക്യുമെന്ററി നിർമിച്ചത് ജർമൻ മലയാളിയായ മാത്യൂ ജോസഫ് ആണ്. മൂന്നാമത് കൊൽക്കത്ത ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരവും ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടന്ന പതിനൊന്നാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, അന്തർദേശീയ ഡോക്യുമെൻ്ററി ഫിലിം ഫെസ്റ്റിവൽ, സൈൻസ് ഫിലിം ഫെസ്റ്റിവൽ എന്നിവയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപെടുകയും ചെയ്തിരുന്നു ഈ ഡോക്യുമെൻ്ററി.

അനവധി ദേശിയ, അന്തർദേശീയ പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ച വേലുത്തമ്പി ദളവയുടെ ചരിത്രം ചർച്ച ചെയ്ത ‘ദി സ്വോർഡ് ഓഫ് ലിബർട്ടി’ ,ദസ്തയെവിസ്‌കി യുടെ ജീവിതം വരച്ചിട്ട ‘ഇൻ റിട്ടേൺ :ജസ്റ്റ്ആ എ ബുക്ക്ണ് “സാമൂഹിക പ്രവർത്തക ദയാബായി യുടെ ജീവിതത്തെ പറ്റിയുള്ള ‘ഒറ്റയാൾ ‘എന്നിവയാണ് ഷൈനി ജേക്കബ് ബെഞ്ചമിന്റെ പ്രധാന ഡോക്യുമെൻ്ററികൾ .

തിരക്കഥ: പോൾ സക്കറിയ, അവതരണം: ശശികുമാർ, ഛായാഗ്രഹണം: ശിവകുമാർ എൽ. എസ്, ചിത്രസംയോജനം: അജിത്കുമാർ ബി, സംഗീതം: ചന്ദ്രൻ വി, സൗണ്ട് ഡിസൈൻ: ഹരികുമാർ എൻ, തീം കൺസൽട്ടൻ്റ്: ജോസ് പുന്നംപറമ്പിൽ,ഡിസൈൻ: റാസി, സ്‌കെച്ചുകൾ: കെ പി മുരളീധരൻ, പി ആർ ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ

English Summary : “Translated lives” Documentary released

“മർഡിക” ചിത്രീകരണം പൂർത്തിയായി

0

അരിസ്റ്റോ സുരേഷ്, സീമാ ജി നായർ പ്രധാന കഥാപാത്രങ്ങളാക്കി
കെ ആർ ശിവകുമാർ സംവിധാനം ചെയ്യുന്ന “മർഡിക”എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

അഷൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷീജ അൻസാരി
തിരക്കഥയും സംഭാഷണവുമെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇളയവൻ നിർവ്വഹിക്കുന്നു.

കൊല്ലം ഫാത്തിമ കോളേജിലും കൊട്ടിയം ഭാഗങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ
പുതുമുഖങ്ങളായ നായകനും നായികയും ഉൾപ്പെടെ ഇരുപതോളം പുതുമുഖങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. അസ്സോസിയേറ്റ്-റാക്കി, മേക്കപ്പ്-രതീഷ് രവി,
സ്റ്റിൽ-ജാക്സൻ,അസിസ്റ്റന്റ് ഡയറക്ടർ-മഹേഷ്, പ്രൊഡക്ഷൻ കൺട്രോളർ -ലാലൻ ഫെറിയ.

സാമൂഹിക പ്രസക്തമായ യാഥാർഥ്യങ്ങളെ വിശകലനം ചെയ്‌തുകൊണ്ട്‌ വെത്യസ്തതയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് “മർഡിക “.
പി ആർ ഒ-എ എസ് ദിനേശ്.

English Summary : Movie Murdika shooting completed

തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു

0

പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. മലയാളത്തിൽ സമാന്തരമായി നീങ്ങിയ സമാന്തര–വിനോദ സിനിമകളെ സമന്വയിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോൺ പോൾ. പരന്ന വായനയും ചിന്തയും എഴുത്തിന്റെ പാതയിൽ കരുത്താക്കിയ ജോൺ പോൾ സിനിമയുടെ സീമയും വിട്ട് എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു.

സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു.

നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചു.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ‘എംടി ഒരു അനുയാത്ര’, പ്രതിഷേധം തന്നെ ജീവിതം, എന്റെ ഭരതൻ തിരക്കഥകൾ, സ്വസ്തി, കാലത്തിനു മുമ്പേ നടന്നവർ, ഇതല്ല ഞാൻ ആഗ്രഹിച്ചിരുന്ന സിനിമ, കഥയിതു വാസുദേവം, സൃഷ്ടിയുടെ കഥ സൃഷ്ടാവിന്റെയും, മധു- ജീവിതവും ദർശനവും, വിസ്മയാനുഭൂതികളുടെ പുരാവൃത്തം, പവിത്രം ഈ സ്മൃതി, പ്രതിഭകൾ മങ്ങുന്നത് എന്തുകൊണ്ട്, സിനിമയുടെ ആദ്യ നാൾവഴികളിലൂടെ, വിഗ്രഹഭഞ്ജകർക്കൊരു പ്രതിഷ്ഠ, മോഹനം ഒരുകാലം, രചന, മുഖ്യധാരയിലെ നക്ഷത്രങ്ങൾ, സ്മൃതി ചിത്രങ്ങൾ, വസന്തത്തിന്റെ സന്ദേശവാഹകൻ തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്.

English Summary: Screenwriter John Paul has died

ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ‘സർക്കാരു വാരി പാട്ട’യുടെ ഷൂട്ടിംഗ് പൂർത്തിയായി; മെയ് 12ന് തിയേറ്ററുകളിൽ പ്രദർശനത്തിന്

0

സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന ഏറെ നാളുകളായി തെലുങ്ക് പ്രേക്ഷകർ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘സർക്കാരു വാരി പാട്ട’യുടെ ചിത്രീകരണം പൂർത്തിയായി, തൊട്ട് പുറകെ ഒരേ ദിവസം തന്നെ ചിത്രത്തിൻ്റെ റീലീസ് തിയതിയും നിർമാതാക്കൾ പ്രഖ്യാപിച്ചു. മെയ് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. കോവിഡ് മഹാമാരി സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ നിരവധി തവണ ചിത്രീകരണം മുടങ്ങുകയും റീലീസ് പദ്ധതികൾ മാറ്റി വേക്കേണ്ടിയും വന്നിരുന്നു. പോയ വർഷം ഓഗസ്റ്റ് ഒൻപതാം തിയതി മഹേഷ് ബാബുവിൻ്റെ ജന്മദിന നാളിൽ
‘സർക്കാരു വാരി പാട്ട ബർത്ത്ഡേയ് ബ്ലാസ്റ്റർ’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിൻ്റെ അദ്യ ഔദ്യോഗിക ടീസർ വീഡിയോ പുറത്തിറക്കിയത്. അതേ ടീസർ വീഡിയോയിൽ 2022 ജനുവരി 13നായിരുന്നു ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഒമിക്രോൺ മഹാമാരി വീണ്ടും വ്യാപിക്കുകയും ചിത്രത്തിൻ്റെ പൂർത്തിയാക്കാൻ ബാക്കിയുണ്ടായിരുന്ന ഏതാനും രംഗങ്ങൾ നീണ്ടുപോകുകയും റീലീസ് ഡേറ്റ് വിഷയത്തിൽ അനിശ്ചിതത്വം നേരിടുകയുമായിരുന്നു ചിത്രത്തിൻ്റെ നിർമ്മാതാക്കൾ.

പരശുറാം പെട്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്റർടൈൻമെന്റ്, 14 റീൽസ് പ്ലസ് എന്നിവയുടെ ബാനറിൽ നവീൻ യെർനേനി, വൈ.രവിശങ്കർ, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവർ സംയുക്തമായി ചേർന്നാണ് നിർമിക്കുന്നത്. കേരളമുൾപെടെ തെന്നിന്ത്യയിൽ മൊത്തം വൻ വിജയമായി മാറിയ ‘ഗീത ഗോവിന്ദം’ എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കാരു വാരി പാട്ട. ഏകദേശം രണ്ടര വർഷത്തിന് ശേഷമാണ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിൻ്റെ ഒരു ചിത്രം തിയേറ്ററുകളിൽ ഇതോട് കൂടി റീലീസ് ആകാൻ പോകുന്നത്. 2020 പൊങ്കൽ സീസണിൽ തിയേറ്ററുകളിൽ എത്തി വമ്പൻ വിജയം കൈവരിച്ച ‘സരിലേരു നീക്കേവരു’ ആണ് അവസാനമായി തിയേറ്ററുകളിൽ എത്തിയ മഹേഷ് ബാബു ചിത്രം. അവസാനമായി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഭരത് അനെ നേനു, മഹർഷി, സരിലേരു നീക്കേവരു എന്നീ മൂന്ന് ചിത്രങ്ങളും മെഗാ വിജയങ്ങൾ ആക്കി ഹാട്രിക് വിജയകുതിപ്പിൽ നിൽക്കുമ്പോളായിരുന്നു കോവിഡ് പ്രതിസന്ധി ഇത്രയും വല്യ ഒരു ഇടവേള മഹേഷ് ബാബുവിൻ്റെ കരിയറിൽ സൃഷ്ടിച്ചത്. ആയിരം കോടി പിന്നിട്ട് ബോക്സ് ഓഫീസിൽ മഹാവിജയ ജൈത്രയാത്ര ഇപ്പോഴും തുടരുന്ന മൾട്ടിസ്റ്റാർ ചിത്രം ‘ആർ ആർ ആർ’ൻ്റെ റിലീസിന് തൊട്ട് പിന്നാലെ ചിത്രത്തിൻ്റെ സംവിധായകനും ഇന്ത്യൻ സിനിമയുടെ ഷോമാനുമായ എസ് എസ് രാജമൗലി തൻ്റെ അടുത്ത മെഗാ ബഡ്ജറ്റ് ചിത്രം മഹേഷ് ബാബുവിനെ നായകനാക്കി പ്രഖ്യാപിചതിൻ്റെ ആവേശത്തിൽ മഹേഷ് ബാബു ആരാധകർ നിൽക്കുമ്പോൾ ആണ് തൊട്ട് പിന്നാലെ ഈ ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപനവുമായി അടുത്ത സന്തോഷ വാർത്തയും അവർക്കായി എത്തിയിരിക്കുന്നത്.

കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. കീർത്തിയെ കൂടാതെ പുതുമുഖ നടിയായ സൗമ്യ മേനോനും ചിത്രത്തിൽ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ട് നായികമാരും മലയാളികൾ ആണെന്ന പ്രത്യേകത കൂടി ഉണ്ട്. ഇവർക്ക് പുറമെ വെണ്ണല കിഷോർ, സമുദ്രക്കനി, സുബ്ബരാജു തുടങ്ങിയ പ്രമുഖ തെന്നിന്ത്യൻ നടന്മാരും ചിത്രത്തിൽ പ്രധാനപെട്ട വേഷങ്ങൾ അവതരിപ്പിക്കുന്നു.

എസ്. തമൻ സംഗീതം നൽകുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആർ.മധിയാണ് നിർവ്വഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ: രാജ് കുമാർ, ചിത്രസംയോജനം: മാർത്താണ്ഡ് കെ വെങ്കിടേഷ്, കലാസംവിധാനം: എ.എസ് പ്രകാശ്, സംഘട്ടനം: റാം – ലക്ഷ്മൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിജയ റാം പ്രസാദ്, സിഇഒ: ജെറി ചന്തു, വി.എഫ്.എക്സ്: യുഗന്ധർ.ടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

English Summary : Sarkaru Vaari Paata movie shooting is over

സിനിമാ പ്രേമിയായ ചെറുപ്പക്കാരന്റെ കഥ”: ലാൽ ജോസ്”

0

ടിക്ടോക് താരമായ മുഹമ്മദ് ഷാറിക് ആണ് ചിത്രത്തിൽ നായകനായി എത്തിയ ലാൽ ജോസ് കാണാനിടയായി. നായികയായി ആൻ ആൻഡ്രിയയും മറ്റു കഥാപാത്രങ്ങളിൽ ഭഗത് മാനുവൽ, ജെൻസൻ, കലാഭവൻ ഹനീഫ് അങ്ങനെ കുറേ പുതുമുഖങ്ങളും അണിചേരുന്നുണ്ട്. കൂടാതെ മലയാള സിനിമയിൽ നിന്നും എന്നെന്നേക്കുമായി അകന്ന് പോയ ശശി കലിംഗയും റിസ ബാവയും സിനിമയിൽ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

സംവിധായകൻ ലാൽ ജോസിന്റെ സിനിമകൾ ചെറുപ്രായത്തിലേ കണ്ടിഷ്ടപ്പെട്ട് അതുപോലെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹവുമായി നടക്കുന്ന നായകനെയാണ് സിനിമയിൽ കാണാനാവുന്നത്. അതുകൂടാതെ റൊമാൻസിനും കോമഡിക്കും തുല്യപ്രാധാന്യം സിനിമ നൽകുന്നുണ്ട്. സിനിമ ഇഷ്ടമുള്ളവർക്കും സിനിമ പിടിക്കാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം വളരെ പ്രചോദന നൽകുന്നതും വികാരപരവുമായ ഒരു സിനിമ തന്നെയായിരിക്കും ‘ലാൽ ജോസ്’. സിനിമയോടുള്ള വല്ലാത്ത ആഗ്രഹം ഉള്ള ഒരു ചെറുപ്പക്കാരനെയാണ് ചിത്രം നമുക്ക് മുന്നിൽ കാണിച്ചു തരുന്നത്. മികച്ച ഒരു കഥ പറച്ചിലിലൂടെ ചിത്രം ചില വൈകാരിക മുഹൂർത്തങ്ങളിലേക്ക് പ്രേക്ഷകനെ കൈപിടിച്ചെത്തിക്കുന്നു. പിന്നെ നല്ലൊരു ക്ലൈമാക്സ്‌ നൽകി കൊണ്ടാണ് അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. ചിത്രത്തിലെ സിദ് ശ്രീറാം ആലപിച്ച ഗാനം വളരെ മനോഹരമായ ഒന്നായിരുന്നു. ഛായാഗ്രഹണം നല്ലതായിരുന്നു. ഒരു നാടിന്റെ ഗ്രാമീണ ഭംഗിയെല്ലാം ഒപ്പിയെടുക്കാൻ സിനിമാട്ടോഗ്രാഫർക്ക് സാധിച്ചിട്ടുണ്ട്. എന്ത് കൊണ്ടും ഗംഭീര സിനിമ തന്നെയാണ് ലാൽ ജോസ്.

ചിത്രത്തിന്റെ ഛായാഗ്രഹണം: ധനേഷ് രവീന്ദ്രനാഥ്, പശ്ചാത്തലസംഗീതം: ഗോപി സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ: ഇ എ ഇസ്മയിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ജബ്ബാർ മതിലകം, അമീർ ഇവെൻട്രിക്, പ്രൊഡക്ഷൻ മാനേജർ: കെ വി അസിസ് പൊന്നാനി, ആർട്ട്‌ ഡയറക്ടർ: ബിജു, മേക്കപ്പ്: രാജേഷ് രാഘവൻ, കോസ്റ്റ്യൂം: റസാഖ് തിരൂർ, എഡിറ്റർ: ജോവിൻ ജോൺ, കൊറിയോഗ്രാഫി: ഭൂപതി, സ്റ്റിൽസ്: ഷിജിൻ പി രാജ്, ഫിനാൻസ് കൺട്രോളർ: ബിറ്റു വർഗീസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സനു സജീവൻ, അസ്സോസിയേറ്റ് ഡയറക്‌ടേഴ്‌സ്: വിന്റെഷ്, സംഗീത് ജോയ്.

English Summary : “Lal Jose” The story of a young man who loves cinema “

മലയാളി താരം സൗമ്യ മേനോൻ നായികയാവുന്ന പുതിയ ചിത്രം ‘ലെഹരായി’യുടെ മോഷൻ പോസ്റ്റർ റിലീസായി

0

മലയാളി മനസ്സുകളിൽ ചെറിയ സമയത്തിനുള്ളിൽ ഇടം നേടിയ നായികയാണ് സൗമ്യ മേനോൻ. താരമിപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ്. സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’യുടേതായി ഇപ്പോൾ ഇറങ്ങിയുള്ള മോഷൻ പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ചിത്രത്തിൽ സൗമ്യയുടെ നായകനായി തെലുങ്ക് താരം രഞ്ജിത്ത് അഭിനയിക്കുന്നു. എസ്.എൽ.എസ് മൂവീസിന്റെ ബാനറിൽ ബേക്കേം വേണുഗോപാൽ, മഡ്‌ഡിറെഡ്ഢി ശ്രീനിവാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലെഹരായി സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്.
പറുചുരി നരേഷ് ആണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നു. രാമജോഗൈ ശാസ്ത്രി, കാസർള ശ്യാം, ശ്രീമണി, ഉമ മഹേഷ്‌, പാണ്ടു തനൈരു എന്നിവരുടെ വരികൾക്ക് സംഗീതം നൽക്കുന്നത് ഗാന്റടി കൃഷ്ണയാണ്.

എം.എൻ ബാൽറെഡ്‌ഡിയാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ: പ്രാവിൻ പുടി, സ്റ്റണ്ട്സ്: ശങ്കോർ, കൊറിയോഗ്രാഫർസ്: അജയ് സായി, വെങ്കട്ട് ദീപ്. സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന ഏറെ നാളുകളായി തെലുങ്ക് പ്രേക്ഷകർ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘സർക്കാരു വാരി പാട്ട’യാണ് സൗമ്യയുടെ റിലീസിനൊരുങ്ങിയ ചിത്രം. ചിത്രത്തിൽ മലയാളി താരമായ കീർത്തി സുരേഷ്‌ ആണ് മറ്റൊരു നായിക. ചിത്രം മെയ് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ഇവ കൂടാതെ കന്നഡയിൽ റിലീസ്സിനൊരുങ്ങി നിൽക്കുന്ന ‘ഹണ്ടർ’ എന്ന ചിത്രവും, തെലുങ്കിൽ രണ്ടക്ഷര ലോകം, ടാക്സി, ടൈറ്റിൽ അനൗൺസ് ചെയാത്ത മറ്റൊരു മൂവി, മലയാളത്തിൽ ശലമോൻ എന്നിവയാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

English Summary : lehrayi movie Motionposter released

” ജോ ആന്റ് ജോ “രണ്ടാമത്തെ ലിറിക്കൽ വീഡിയോ ഗാനം റിലീസ്.

0

മാത്യു,നസ്ലൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ജോ ആന്റ് ജോ ” എന്ന ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
ടിറ്റോ പി തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം നൽകി ആലപിച്ച ” പ്രണയം കഥ തിരഞ്ഞ് തിരഞ്ഞ് ….. എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി,സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അരുൺ ഡി ജോസ്,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു.
ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,കല-നിമേഷ്സ താനൂർ, മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-സുജിത്ത് സി എസ്, സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യക്കല-മനു ഡാവൻസി,എഡിറ്റർ- ചമൻ ചാക്കോ,സൗണ്ട് ഡിസൈൻ-സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൾ ബഷീർ.മെയ് പതിമൂന്നിന് ഐക്കോൺ സിനിമാസ് ” ജോ ആന്റ് ജോ തിയ്യേറ്ററിലെത്തിക്കും. പി ആർ ഒ-എ എസ് ദിനേശ്.

English Summary: Jo and Jo movie second lyrical song released

“പന്ത്രണ്ട് ” വീഡിയോ ഗാനം റിലീസ്

0

ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ട് ‘ (12) എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
“മെല്ലെ എന്‍ പ്രണയം കുഞ്ഞരുവിയായ്…”ബി കെ ഹരി നാരായണൻ എഴുതിയ വരികൾക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകരുന്ന് ഷഹബാസ് അമൻ
” മെല്ലെ എന്‍ പ്രണയം കുഞ്ഞരുവിയായ്..” എന്ന ഗാനമാണ് റിലീസായത്.

സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.
സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- പോപ്‌കോണ്‍, സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍ – ഫീനിക്‌സ് പ്രഭു, വി.എഫ്.എക്‌സ്. – മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ- ഹരീഷ് സി. പിള്ള, മോഷൻ പോസ്റ്റർ- ബിനോയ് സി. സൈമൺ- പ്രൊഡക്ഷൻ മാനേജർ- നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ.
ജൂൺ 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും.
പി ആർ ഒ-എ എസ് ദിനേശ്.

English Summary : Panthrand Movie song released

ജയസൂര്യ,നാദിര്‍ഷ ചിത്രം ” ഈശോ” ഒടിടി റിലീസ്

0

പേരു കൊണ്ട് ഏറെ ചർച്ചയായ നാദിർഷ–ജയസൂര്യ ചിത്രം ‘ഈശോ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. സോണി ലിവ് ഒടിടി പ്ലാറ്റ് ഫോമിലൂടെ “ഈശോ” ഉടൻ റിലീസ് ചെയ്യും. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. മുമ്പ് പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്കിട്ടുള്ളത്. ” കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നർ ചിത്രമാണിത് “സംവിധായകൻ നാദിർഷ പറഞ്ഞു.

ജയസൂര്യ,ജാഫര്‍ ഇടുക്കി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ഈശോ “. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു.സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്-ബാദുഷ,നാദിര്‍ഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്,പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്,
കല-സുജിത് രാഘവ്, മേക്കപ്പ്-പി വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,പരസ്യക്കല-ആനന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം,അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് അരൂര്‍,സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ലോക്കേഷന്‍-കുട്ടിക്കാനം,മുണ്ടക്കയം. പി ആർ ഒ-എ എസ് ദിനേശ്.

English Summary : Jayasuriya movie eesho release on ott soon

ഇന്ദ്രൻസ്, മുരളി ഗോപി പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ‘കനകരാജ്യം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

0

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിൻ്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജനപ്രിയതാരങ്ങളായ നിവിൻ പോളി, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്. ഇന്ദ്രൻസ്, ജോളി, ആതിര പട്ടേൽ ഇവർ മൂവരും, വളർത്തു നായയും കൂടിയുള്ള ഒരു കുടുംബ ഫോട്ടോയുടെ മാതൃകയിലാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘വീകം’ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. പതിവ് വാണിജ്യ ചേരുവകൾ പൂർണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം – പ്രദീപ് എം.വി, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ – പ്രദീപ് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ, അസോസിയേറ്റ് ഡയറക്ടർ: ജിതിൻ രാജഗോപാൽ, അഖിൽ കഴക്കൂട്ടം, ജോ ജോർജ്, സൗണ്ട് ഡിസൈൻ: സച്ചിൻ.സി, ശബ്ദ മിശ്രണം: എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ.- പി.ശിവപ്രസാദ്, സ്റ്റിൽസ് – അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

English Summary: kanaka rajyam movie first look poster released

പാൻ ഇന്ത്യൻ ബഹുഭാഷ ഹൊറർ ചിത്രം ‘അന്ത്’ സിനിമയുടെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി

0

രാജേഷ് കുമാർ സംവിധാനം ചെയ്ത് ആർ. ബി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിശാഖ് വിശ്വനാഥനോടൊപ്പം നിർമാണവും വഹിക്കുന്ന ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘അന്ത്’ എന്ന പേരിൽ ഹിന്ദിയിലും ‘സങ്ക്’ എന്ന പേരിൽ തമിഴിലുമടക്കം നിരവധി ഭാഷകളിലായി പുറത്തിറങ്ങുന്ന ഈ പാൻ ഇന്ത്യൻ ഹൊറർ ചിത്രം ഒ ടി ടി റിലീസായിട്ടാണ് ഒരുങ്ങുന്നത്.

രാജേഷ് കുമാർ, സോന മാനസി, രാജ് കുമാർ, പൂജ മോറിയ, വിശാഖ് വിശ്വനാഥൻ, റസിയ, ബിനു വർഗീസ്, ടീന സുനിൽ, അമീർ, ജിനു മെറി പോൾ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

രൂപേഷ് കുമാർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് നിർമാതാവ് അരുൺ കുമാർ ഗുപ്തയാണ്. പവൻ സിംഗ് റാതോട്, പ്രബിൽ നായർ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. അൻവർ അലി സംഗീതവും റിജോഷ് റീ റെക്കോർഡിംഗും നിർവഹിച്ചിരിക്കുന്നു. മുന്ന ആസിയ, അൻവർ അലി എന്നിവരാണ് ഗാനങ്ങൾകായി രചന നിർവഹിച്ചിരിക്കുന്നത്. എസ് വി പ്രൊഡക്ഷൻസ് ആണ് പ്രോജക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. എഡിറ്റർ: അനന്തു എസ്. വി, ഡി ഐ: സാജിദ് അഹ്മദ്, വി എഫ് എക്സ്: സതീഷ്, എസ്. എഫ് എക്സ്: വിഘ്നേശ് ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് കുമാർ തന്തി, മേക്കപ്പ് & കോസ്റ്റ്യൂംസ്: മിതിലേഷ് ശർമ, ആർട്ട് ഡയറക്ടർ: രാകേഷ് ശർമ, കൊറിയോഗ്രാഫർ: സുമൻ ശർമ, സംഘടനം: അഷ്റഫ് ഗുരുക്കൾ, പോസ്റ്റർ ഡിസൈൻ: സഹീർ റഹ്മാൻ, സ്റ്റിൽസ്: പ്രബിൽ നായർ, പി ആർ ഓ: പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറപ്രവർത്തകർ.

English Summary: Anth movie Second look poster released