ശ്രീനാഥ് ഭാസിയുടെ വിലക്കിന് എതിരെ മമ്മൂട്ടി

മാധ്യമപ്രവർത്തകയെ അഭിമുഖത്തിനിടയിൽ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാക്കളുടെ സംഘടന പുറപ്പെടുവിച്ച അനിശ്ചിതകാല വിലക്ക് തെറ്റെന്ന് മമ്മൂട്ടി.

പുതിയ ചിത്രം റോഷാക്കിന്റെ പ്രചാരണത്തിന് കൊച്ചിയിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.

തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണ്.  ഇത് അംഗീകരിക്കാൻ ആകില്ലെന്നും മമ്മൂട്ടി പറഞ്ഞു.

ശ്രീനാഥ് ഭാസിക്കെതിരെ ഉള്ള കേസ് പരാതിക്കാരി പിൻവലിച്ചെങ്കിലും വിലക്ക് നിലനിൽക്കും എന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.

അമ്മയിൽ  അംഗമല്ലാത്തതിനാൽതന്നെ ശ്രീനാഥിനെതിരായ നടപടിയിൽ താരസംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാൽ ഇക്കാര്യത്തിൽ പ്രതികരണത്തിനില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്.

By admin