Home Blog Page 308

ട്രോജൻ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0

നവാഗതനായ ഡോ.ജിസ് തോമസ് സംവിധാനം ചെയ്ത് ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്രോജൻ സിനിമയിലെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശബരീഷ് വർമ്മയും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൃഷ്ണ ശങ്കർ, ഷീലു എബ്രഹാം, ദേവൻ, ജൂഡ് ആന്റണി എന്നിവർ അടങ്ങുന്ന ഒരു വർണശബളമായ പോസ്റ്റർ ആണ് സെക്കൻഡ് ലുക്കായി ഇറക്കിയിരിക്കുന്നത്. സിൽവർ ബ്ലൈസ് മൂവി ഹൗസിൻ്റെ ബാനറിൽ ഡോ. പി.സി.എ ഹമീദ്, ഷീജോ കുര്യൻ ചേർന്ന് നിർമ്മിച്ച്, സംവിധായകൻ ജിസ് തോമസ് തന്നെ കഥയും, തിരക്കഥയും, സംഭാഷണവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ പുറത്തിറങ്ങുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു.

പോസ്റ്ററിലെ താരങ്ങൾക്ക് പുറമെ മനോജ്‌ ഗിന്നസ്, നോബി, ബാലാജി ശർമ്മ, കെ.ടി.എസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൽ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹകൻ്റെയും ക്രീയേറ്റീവ് സംവിധായകൻ്റെയും ചുമതല നിർവഹിച്ചിരിക്കുന്നത് മഹേഷ്‌ മാധവ് ആണ്.
ശബരീഷ് വർമ്മ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് രചന നിർവഹിചിരിക്കുന്നതും ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സേജോ ജോൺ ആണ്. മനോരമ മ്യൂസിക്ക് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഔദ്യോഗിക അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ സിനിമ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേർന്ന് കൊണ്ടാണ്. ചിത്രം മെയ്‌ 20 ന് തീയേറ്ററുകളിൽ എത്തും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: കൃഷ്ണൻ നമ്പൂതിരി,ജോസഫ് തോമസ് പെരുനിലത്തു, ലിറ്റിഷ് ടി തോമസ്, കളറിസ്റ്റ്: ശ്രീകുമാർ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എഡിറ്റിംഗ്: അഖിൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, ഡി ഐ: സിനിമ സലൂൺ, സ്റ്റുഡിയോ: വാക്മാൻ സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ: മഹേഷ്‌ കൃഷ്ണ, കല സംവിധാനം: സുഭാഷ് കരൺ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ

ചിന്തിക്കാനും ചിരിക്കാനും വകനിറച്ച് രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും ടീസർ

0

കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന “രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും” സിനിമയുടെ ടീസർ പുറത്ത്. രൺജി പണിക്കർ, ലിജോ ജോസ് പല്ലിശ്ശേരി, ആന്റണി വർഗ്ഗീസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. “എന്റെയോ എന്റെ പ്രസ്ഥാനത്തിന്റെയോ എന്റെ സഖാക്കന്മാരുടെയോ ദേഹത്ത് ഒരു നുള്ള് മണ്ണു വാരിയിട്ടാൽ , അതിനു ആരെങ്കിലും ധൈര്യപ്പെട്ടാൽ ഇവിടെ ചോരപ്പുഴയൊഴുകും തർക്കമില്ല ….” താക്കീതിന്റെ ധ്വനിയുണർത്തി സഖാവ് രാഘവേട്ടൻ നടത്തുന്ന ഉശിരൻ പ്രസംഗത്തോടെ തുടങ്ങുന്ന ടീസർ , തുടർന്ന് ചിരിമുഹൂർത്തങ്ങളുടെ വേറിട്ട കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. സൈന മൂവീസ് പുറത്തിറക്കിയ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. രൺജി പണിക്കരാണ് രാഘവേട്ടനാകുന്നത്. ഒപ്പം ഇന്ദ്രൻസ് , സുരാജ് വെഞാറമൂട്, സുധീർ കരമന, എം എ നിഷാദ്, ചന്തുനാഥ്, വിനോദ് കോവൂർ, സിനോജ് വർഗ്ഗീസ്, ഗോപു കിരൺ , അരിസ്റ്റോ സുരേഷ്, നെൽസൺ, നോബി, ജയകുമാർ , ഷിബു ലബാൻ, ആറ്റുകാൽ തമ്പി , സുനിൽ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപർണ്ണ , ലക്ഷ്മി, ആഷിൻ കിരൺ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവരും അഭിനയിക്കുന്നു. ബാനർ – കിരൺസ് പ്രൊഡക്ഷൻസ്, രചന, സംവിധാനം – സുജിത് എസ് നായർ , നിർമ്മാണം – ആഷിൻ കിരൺ , എക്സി : പ്രൊഡ്യൂസർ – ഗോപുകിരൺ സദാശിവൻ, ഛായാഗ്രഹണം – ഗൗതം ലെനിൻ, പ്രൊഡക്ഷൻ കൺട്രോളർ – കിച്ചി പൂജപ്പുര, സംഗീതം – റോണി റാഫേൽ , സംഭാഷണം – സിനുസാഗർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – കെ എം നാസ്സർ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നെബു, പ്രൊഡക്ഷൻ ഡിസൈനർ- മനോജ് ഗ്രീൻവുഡ്‌സ്, കോസ്‌റ്റ്യൂം – ശ്രീജിത്ത്, ചമയം – സാഗർ, അസ്സോസിയേറ്റ് ഡയറക്ടർ – ഡുഡു ദേവസ്സി, സാങ്കേതിക സഹായം – അജു തോമസ്, ശിവ മുരളി, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് – സാബു കോട്ടപ്പുറം, പി ആർ ഓ – അജയ് തുണ്ടത്തിൽ .

എൻ.എം ബാദുഷക്ക് ഓണററി ഡോക്ടറേറ്റ് നൽകി

0

കൊച്ചി:∙ പ്രമുഖ ചലച്ചിത്ര നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം ബാദുഷയെ ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിഷൻ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക സാംസ്കാരിക സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ആണ് ഡബ്ല്യു.എച്ച്.ആർ.പി.സി (WHRPC) ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേരള അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, എം പിമാരായ എ.എം ആരിഫ്, ഹൈബി ഈഡൻ, ഡബ്ല്യു.എച്ച്.ആർ.പി.സി കേരള കോർഡിനേറ്റർ സുധീഷ് പാറയിൽ, പി.ശിവപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

ബാദുഷയെ പോലുള്ളവരാണ് നിരവധി വെല്ലുവിളികളെ തരണം ചെയ്ത് സമൂഹത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിക്കുന്നതെന്ന് കെ.പി ജയചന്ദ്രൻ പറഞ്ഞു. 2020 – 2021 വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിലും കോവിഡ് 19 മഹാമാരിയുടെ സമയത്തും ബാദുഷ നടത്തിയ സ്തുത്യർഹ സേവനങ്ങൾ മുൻനിർത്തിയാണ് ഓണററി നൽകാൻ എച്ച്ആർപിസി തിരഞ്ഞെടുത്തത്.

ലൂയിസ് ആയി ഇനി ഇന്ദ്രൻസ്

0

പ്രഖ്യാപനത്തിനുശേഷം ഇതിനോടകം തന്നെ ശ്രദ്ധേയമായ ‘ലൂയിസ്’ എന്ന ത്രില്ലർ സിനിമയിൽ, ടൈറ്റിൽ കഥാപാത്രമായി ഇന്ദ്രൻസ് എത്തുന്നു. കേന്ദ്രകഥാപാത്രമായി ശ്രീനിവാസനെ ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് വിശ്രമം ആവശ്യമുള്ളതുകൊണ്ട്, ആ വേഷം സന്തോഷപൂർവ്വം ഇന്ദ്രൻസ് ഏറ്റെടുക്കുകയായിരുന്നു. വളരെയധികം അഭിനയസാധ്യതയുള്ള ശക്തമായ ഈ കഥാപാത്രം ഇന്ദ്രൻസിൻ്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരിക്കും എന്ന് അണിയറപ്രവർത്തകർ വിലയിരുത്തുന്നു. 
ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്. മനു ഗോപാൽ ആണ് തിരക്കഥ. ഇന്ദ്രൻസിനെ കൂടാതെ സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ശശാങ്കൻ, രാജേഷ് പറവൂർ, ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയിൽ സുപരിചിതനായ ഒരു നീണ്ട താരനിര ഈ ചിത്രത്തിൽ ഭാഗമാകുന്നു.

ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, രാജീവ് ശിവ, ഗാനരചന: മനു മഞ്ജിത്‌, ഷാബു ഉസ്മാൻ കോന്നി എന്നിവർ, ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആർട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം, ത്രിൽസ്: ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹസ്മീർ അരോമ, കോറിയോഗ്രാഫി: ജയ്, ഡിസൈൻ : നൗഫൽ കുട്ടിപ്പെൻസിൽ, സ്റ്റിൽസ്: ശാലു പ്രകാശ്, പി.ആർ.ഒ: അയ്മനം സാജൻ, മീഡിയാ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിങ് : പി.ശിവപ്രസാദ്‌, ഓൺലൈൻ പ്രൊമോഷൻസ്: ശ്രീഹരി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

നടി മൈഥിലി വിവാഹിതയായി ; വീഡിയോ കാണാം

0

നടി മൈഥിലി വിവാഹിതയായി. സമ്പത്ത് ആണ് വരൻ. ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കളും പങ്കെടുത്തു. മൈഥിലിയുടെ വരൻ സമ്പത്ത് ആർക്കിടെക്റ്റാണ്.

പാലേരിമാണിക്യത്തിലൂടെ ആണ് മൈഥിലി സിനിമയിൽ എത്തുന്നത്, ചട്ടമ്പിയാണ് മൈഥിലിയുടെ ഇനിം റിലീസാകാനുള്ള പുതിയ ചിത്രം, അഭിനയത്തോടൊപ്പം സിനിമയ്ക്ക് വേണ്ടി ഗാനo ആലപിക്കുകയും ചെയ്തിട്ടുണ്ട് മൈഥിലി.

മൈഥിലിയുടെ വിവാഹ വീഡിയോ കാണാം https://youtu.be/ZU6x8Dl1HtA

കല്യാണം ആയോ റിമി ? മറുപടിയുമായി റിമി ടോമി

0

കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മാധ്യമങ്ങളിൽ ഗായികയും അവതാരികയും നടിയുമായ റിമി ടോമി വിവാഹിതയാകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അത്തരം വാർത്തകളോട് തന്റെ സോഷ്യൽ മീഡിയ പേജ് വഴി പ്രതികരിച്ചിരിക്കുകയാണ് താരം.

“കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാൻ വിവാഹിതയാകുന്നു എന്ന തരത്തിൽ വാർത്തകൾ വരുകയും ബന്ധുക്കളും സുഹൃത്തുക്കളും ഈ വാർത്തകൾ കണ്ടുകൊണ്ട് എന്നെ വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാവരോടുമായി പറയാനുള്ളത് അത്തരത്തിൽ ഒന്നും ഇപ്പോൾ ഇല്ല ഞാൻ ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ച് പോവുകയാണ്. എന്റെ ജീവിതത്തിൽ എന്തെകിലും ഉണ്ടായാൽ തീർച്ചയായും ഞാൻ തന്നെ നിങ്ങളോട് പറയുന്നതാണ്.” .. റിമിയുടെ വാക്കുകൾ

English Summary : Truth about Rimi Tomy wedding news

ഫസ്റ്റ്ലുക്ക് വെറൈറ്റി പോസ്റ്ററുമായി ശുഭദിനം

0

നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം “ശുഭദിന “ത്തിന്റെ ആദ്യപോസ്റ്റർ പുറത്തിറങ്ങി. സൗത്തിന്ത്യൻ സ്റ്റാർ കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ , റോഷൻമാത്യു, വിശാഖ് നായർ തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിന്റെ ജീവിതപ്രശ്നങ്ങളിലൂടെയുളെളാരു യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കഥാമുഹൂർത്തങ്ങൾക്ക് നർമ്മത്തിന്റെ വേറിട്ട പാതയൊരുക്കുന്ന ചിത്രം തീർത്തുമൊരു ഫാമിലി എന്റർടെയ്നറാണ്. ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ബാനർ – നെയ്യാർ ഫിലിംസ്, നിർമ്മാണം – ഗിരീഷ് നെയ്യാർ, എഡിറ്റിംഗ് , സംവിധാനം – ശിവറാംമണി, ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , രചന -വി എസ് അരുൺകുമാർ , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാർ, സംഗീതം – അർജുൻ രാജ്കുമാർ , പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് – അജയ് എൽ കൃഷ്ണ, സൗണ്ട് മിക്സിംഗ് – അനൂപ് തിലക്, സൗണ്ട് ഡിസൈനർ – രാധാകൃഷ്ണൻ എസ് , ത്രിൽസ് – അഷ്റഫ് ഗുരുക്കൾ, ഡിസൈൻസ് – ജോണി ഫ്രെയിംസ്, സ്റ്റിൽസ് – മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ – അജയ് തുണ്ടത്തിൽ .

ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു ; വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് രക്ഷ, വീഡിയോ കാണാം

0

വിവാഹ ശേഷം അർക്കജിനൊപ്പം വീട്ടിൽ എത്തിയ നടി രക്ഷ രാജ് മാധ്യമങ്ങളോട് തങ്ങളുടെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചു. തുടർന്നും സീരിയലിൽ കാണുമെന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്നും രക്ഷ പറഞ്ഞു. സാന്ത്വനം സീരിയലിലെ അപർണ(അപ്പു) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രക്ഷ പ്രേക്ഷക മനസ്സിൽ ഇടം നേടിയത് .

വീഡിയോ കാണാം

English Summary : Santhwanam Serial Actress Raksha Raj at Husband House

സാന്ത്വനം സീരിയലിലെ അപ്പു വിവാഹിതയായി

0

സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി രക്ഷ രാജ് വിവാഹിതയായി. അർക്കജ് ആണ് വരൻ. സാന്ത്വനം സീരിയലിലെ താരങ്ങളെല്ലാം കോഴിക്കോട് നടന്ന വിവാഹചടങ്ങിൽ പങ്കെടുത്തു .

വീഡിയോ കാണാo

വിവാഹശേഷം വരന്റെ വീട്ടിലേക്ക് രക്ഷ , വീഡിയോ കാണാം

https://www.youtube.com/watch?v=hsMD2Z0eiZI

English Summary : Santhwanam Serial Actress Raksha Raj Wedding

നിയോ – നോയർ ത്രില്ലറുമായി സണ്ണി വെയ്നും ധ്യാനും; ‘ത്രയം’ പ്രദർശനത്തിനൊരുങ്ങുന്നു

0

സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്ത ‘ത്രയം’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. മലയാളത്തിൽ നിയോ- നോയർ ജോണറിൽ വരുന്ന ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്. ‘ഗോഡ്സ് ഓൺ കൺട്രി ‘എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രം പൂർണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകളുടെ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ത്രയം പറയുന്നത്. ചിത്രം ജൂൺ രണ്ടാം വാരത്തോടെ റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി,സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, സരയൂ മോഹൻ, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ്ഡയറക്ടർ-വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സഫി ആയൂർ, സ്റ്റിൽസ്-നവീൻ മുരളി, പരസ്യക്കല-ആന്റെണി സ്റ്റീഫൻ, വാർത്ത പ്രചരണം- പി.ശിവപ്രസാദ്

റാംബോ ആർക്ക് ? ‘കാതുവാക്കുലെ രണ്ട് കാതൽ’ ട്രെയ്‌ലർ കാണാം

0

വിജയ്‌സേതുപതി നയൻ‌താര സമാന്ത എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാതുവാക്കുലെ രണ്ടു കാതൽ’ ട്രെയ്‌ലർ പുറത്തിറങ്ങി.

 ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ശ്രീശാന്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏപ്രിൽ 28 ന് പെരുന്നാൾ റിലീസായി ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയ്യറ്ററുകളിലെത്തിക്കും.

English Summary : Kaathuvaakula Rendu Kadhal(KRK) Trailer

സിബിഐ 5 ട്രെയ്‌ലർ പുറത്തിറങ്ങി

0

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുറ്റാന്വേഷണ സിനിമയായ സിബിഐ 5 (CBI 5 ) യുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ൻ. എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്.

വാഹന അപകടത്തിൽ പരുക്കേറ്റ ജഗതി ശ്രീകുമാർ വീണ്ടും തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.

English summary : CBI 5 THE BRAIN OFFICIAL TRAILER