Home Blog Page 310

‘കുപ്പി പാട്ട്’; ട്രോജൻ സിനിമയിലെ വ്യത്യസ്തത നിറഞ്ഞൊരു അടിപൊളി ഗാനം പുറത്തിറങ്ങി

0

നവാഗതനായ ഡോ.ജിസ് തോമസ് സംവിധാനം ചെയ്ത് ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്രോജൻ സിനിമയിലെ ആദ്യ ഗാനം ‘കുപ്പി പാട്ട്’ പുറത്തിറങ്ങി. ശബരീഷ് വർമ്മ തന്നെ രചന നിർവഹിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സേജോ ജോൺ ആണ്.
ഇരുപത്തിരണ്ട് ലക്ഷത്തിൽ പരം മെമ്പർമാർ ഉള്ള കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ സൗഹൃദ കൂട്ടായ്മയായ ‘ജി എൻ പി സി’യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം ഓൺലൈനിൽ പുറത്തിറക്കിയത്. മനോരമ മ്യൂസിക്ക് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഔദ്യോഗിക അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സിൽവർ ബ്ലൈസ് മൂവി ഹൗസിൻ്റെ ബാനറിൽ ഡോ. പി.സി.എ ഹമീദ്, ഷീജോ കുര്യൻ ചേർന്ന് നിർമ്മിച്ച്, സംവിധായകൻ ജിസ് തോമസ് തന്നെ കഥയും, തിരക്കഥയും, സംഭാഷണവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ പുറത്തിറങ്ങുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. ശബരീഷ് വർമ്മക്ക് പുറമെ ഷീലു എബ്രഹാം, ദേവൻ, ജൂഡ് ആന്റണി, മനോജ്‌ ഗിന്നസ്, നോബി, ബാലാജി ശർമ്മ, കെ.ടി.എസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൻ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹകൻ്റെയും ക്രീയേറ്റീവ് സംവിധായകൻ്റെയും ചുമതല നിർവഹിച്ചിരിക്കുന്നത് മഹേഷ്‌ മാധവ് ആണ്. കേരളത്തിൽ സിനിമ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേർന്ന് കൊണ്ടാണ്. ചിത്രം മെയ്‌ 20 ന് തീയേറ്ററുകളിൽ എത്തും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: കൃഷ്ണൻ നമ്പൂതിരി,ജോസഫ് തോമസ് പെരുനിലത്തു, ലിറ്റിഷ് ടി തോമസ്, കളറിസ്റ്റ്: ശ്രീകുമാർ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എഡിറ്റിംഗ്: അഖിൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, ഡി ഐ: സിനിമ സലൂൺ, സ്റ്റുഡിയോ: വാക്മാൻ സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ: മഹേഷ്‌ കൃഷ്ണ, കല സംവിധാനം: സുഭാഷ് കരൺ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ

English Summary: Kuppi Pattu from the movie Trojan

റെയിൽപ്പാളത്തിലോ ട്രെയിൻ എൻജിന് സമീപത്തുനിന്നോ സെൽഫിയെടുത്താൽ 2000 രൂപ പിഴ

0

അശ്രദ്ധമായി റെയിൽപ്പാളത്തിലും മറ്റും നിന്ന് സെൽഫി എടുക്കുന്നതുമൂലം അപകടത്തിൽപെടുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ദിവസം ചെങ്കൽപ്പെട്ടിനു സമീപം പാളത്തിൽ നിന്ന് സെൽഫി വീഡിയോ എടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാർത്ഥികൾ മരിച്ചിരുന്നു. ഇത്തരം അപകടങ്ങൾ കൂടിവരുന്നതിനാൽ ഇനിമുതൽ റെയിൽപ്പാളത്തിലോ ട്രെയിൻ എൻജിന് സമീപത്തുനിന്നോ സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ​ദക്ഷിണ റെയിൽവേ അറിയിച്ചു. ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.

വാതിൽപ്പടിയിൽ യാത്ര ചെയ്താൽ മൂന്ന് മാസം തടവോ 500 രൂപ പിഴയോ ഈടാക്കും. ഒരുവർഷത്തിനിടെ സബർബൻ തീവണ്ടിയിൽ നിന്ന് വീണ് 200 ലധികം പേർ മരിക്കുകയോ ഗുരതരമായി പരിക്കേൽക്കുകയോ ചെയ്തു. അപകടങ്ങൾ വർധിച്ചു വരുന്നതിലാണ് ദക്ഷിണ റെയിൽവേ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയത്. ഇത് കൂടാതെ പ്രത്യേക ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും സ്റ്റേഷൻ പരിസരങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുകയും ചെയ്യും.

English Summary: Southern Railway has decided to impose a Rs 2000 fine on people caught taking selfies on railway tracks or near locomotives.

നയൻതാരാ ചക്രവർത്തിക്ക് ഈ ജന്മദിനം ആഹ്ളാദം, മധുരം

0

തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ ഉൾപ്പടെ മുപ്പതിൽപരം സിനിമകളിൽ ബാലതാരമായി അഭിനയിച്ച നയൻതാരാ ചക്രവർത്തി ഇന്ന് (ഏപ്രിൽ 20ന്) ഇരുപതാം ജന്മദിനം ആഘോഷിക്കമ്പോൾ, ആഘോഷത്തിന് ആഹ്ഹ്ളാവും  മധുരവും ഏറെ . ഈ ജന്മദിനത്തിൽ ബാലതാരത്തിൽ നിന്നും നായികയായി സ്ഥാനക്കയറ്റം കിട്ടിയിരിക്കയാണ് നയൻതാരയ്ക്ക്. അതും മെഗാ പ്രൊഡ്യൂസർ എന്ന് കീർത്തി നേടിയ ‘ ജെൻ്റിൽമാൻ ,’ കെ.റ്റി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ” ജെൻ്റിൽമാൻ-2 ” വിലെ നായികാ പദവി !. ആനന്ദ്ലബ്ധിക്ക് ഇനിയെന്ത് വേണം. കോവിഡ് ലോക്ക് ഡൗൺ കാരണം നീണ്ടു പോയ ഈ സിനിമയുടെ ഷൂട്ടിംഗ് വരും മാസങ്ങളിൽ തുടങ്ങും . അങ്ങനെ നായികയായി ചമയമിട്ട് ക്യാമറക്കു മുന്നിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് മുൻ ബാലതാരം . ദൈവാനുഗ്രഹത്താൽ ജൻമ സാഫല്യം പോലെ ഒരു ബ്രഹ്മാണ്ഡ സിനിമയിലൂടെ തന്നെ നായികയായി അരങ്ങേറ്റം നടത്താൻ അവസരം കിട്ടിയ ആഹ്ലാദത്തിലാണ് നയൻതാരാ ചക്രവർത്തി . അതു കൊണ്ട് തന്നെ ഈ ജന്മദിനം താരത്തിന് അവിസ്മരണീയമാവുന്നു . .

C. K. Ajay Kumar , PRO

ജെൻ്റിൽമാൻ 2 നായികനിരയിൽ നറുക്ക് പ്രിയാലാലിനും

0

തൊണ്ണൂറുകളിൽ തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ താര രഹിത ബ്രഹ്മാണ്ഡ സിനിമയായിരുന്നു ‘ ജെൻ്റിൽമാൻ ‘. പിൽക്കാലത്ത് ബ്രഹ്മാണ്ഡ ചിത്രങ്ങൾ മാത്രം നിർമ്മിച്ച് മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളിയായ കെ.റ്റി.കുഞ്ഞുമോനായിരുന്നൂ ഈ സിനിമയുടെ നിർമ്മാതാവ്. ഒപ്പം ജെൻ്റിൽമാനിലൂടെ കുഞ്ഞുമോൻ ഇന്ത്യൻ സിനിമക്ക് സമ്മാനിച്ചത് ഷങ്കർ എന്ന ബ്രഹ്മാണ്ഡ സംവിധായകനേയും കൂടിയായിരുന്നു. ഒരു ഇടവേളക്ക് ശേഷം ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി ‘ ജെൻ്റിൽമാൻ 2 ‘ എന്ന മെഗാ സിനിമ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ‘ ജെൻ്റിൽമാൻ’ കെ.റ്റി.കുഞ്ഞുമോൻ. ഇതിൻ്റെ മുന്നോടിയായി സംഗീത സംവിധായകനായി കീരാവാണി , നായികമാരിൽ ഒരാൾ നയൻതാരാ ചക്രവർത്തി എന്നിവരുടെ പേരുകൾ നേരത്തെ പ്രഖ്യാപിച്ചു വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു നായികയായി പ്രവാസി മലയാളി നടിയും നർത്തകിയും സ്പോർട്സ് അവതാരകയുമായ ബഹുമുഖ പ്രതിഭയായ പ്രിയാലാലിൻ്റെ പേര് കൂടി പ്രഖ്യാപിച്ചിരിക്കയാണ് . 

‘ജനകൻ’ എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രിയാലാൽ പിന്നീട് ഓരോ തമിഴ്,തെലുങ്ക് സിനിമകളിൽ നായികയുമായി കഴിവു തെളിയിച്ചിരുന്നൂ. ജെൻ്റിൽമാൻ 2- ൽ പ്രിയക്ക് നറുക്കു വീണത് തികച്ചും അപ്രതീക്ഷിതം. ഈ സിനിമ തൻ്റെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായി തീരും എന്ന ശുഭാപ്തി വിശ്വാസത്തിലാണ്  ലണ്ടൻ വാസിയായ  പ്രിയാലാൽ. ഇതിലെ തൻ്റെ കഥാപത്രത്തെ മികവുറ്റതാക്കാനുള്ള ഹോം വർക്കിലാണ് നടി. അതു കൊണ്ടു തന്നെ ഇതിനിടെ തമിഴ് തെലുങ്ക് ഭാഷകളിൽ നിന്നും ലഭിച്ച പല ഓഫറുകളും പ്രിയക്ക് നിരസിക്കേണ്ടിയും വന്നുവത്രെ. ജെൻ്റിൽമാൻ 2-വിൻ്റെ ഷൂട്ടിംഗ് അടുത്ത് തന്നെ അറിയിക്കുമെന്നും, സംവിധായകൻ, ഇതര അഭിനേതാക്കൾ എന്നിവരെ കുറിച്ചുള്ള സർപ്രൈസ് അറിയിപ്പുകളും നിർമ്മാതാവിൽ നിന്നും ഉടൻ തന്നെ ഉണ്ടാവുമെന്നാണ് സൂചന.                                                                                                                                                                                #സി.കെ.അജയ് കുമാർ,പി ആർ ഒ

സതീഷ് നായർ ; നിർമ്മാതാവും സംഗീത സംവിധായകനുമായി അവതാരമെടുക്കുന്ന മറുനാടൻ മലയാളി വ്യവസായി

0

കോയമ്പത്തൂർ നിവാസിയായ സതീഷ് നായർ ‘ റെജിന ‘ എന്ന ബഹു ഭാഷാ സിനിമയിലൂടെ സംഗീത സംവിധായകനും നിർമ്മാതാവുമായി രംഗ പ്രവേശം നടത്തുന്നു. പ്രശസ്ത തെന്നിന്ത്യൻ നടി സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ.ഡി.സിൽവ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. ഒരു നിയോഗം കണക്കെയാണ് സതീഷ് നായർ ‘ റെജിന ‘യുടെ നിർമ്മാതാവും സംഗീത സവിധായകനുമാവുന്നത്. അതിനെ കുറിച്ച് സതീഷ് നായർ   ” ഞാനൊരു വ്യവസായിയാണ് . സിനിമ എൻ്റെ പുതിയ സംരംഭവും.ഒന്നര വർഷം മുൻപ് എസ് എൻ മൂസിക്കൽ (SN Musical) എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. ഞാൻ തന്നെ സംഗീതം നൽകിയ ഗാന ആൽബങ്ങൾ അതിൽ അപ് ലോഡ് ചെയ്തു. വലിയ സ്വീകരണമാണ് ആ ആൽബങ്ങൾക്ക് ലഭിച്ചത്. ആ സമയത്താണ് എൻ്റെ സുഹൃത്ത്, ‘ പൈപ്പിൻ ചുവട്ടിലെ പ്രണയം’ , ‘ സ്റ്റാർ ‘ എന്നീ സിനിമകളുടെ സംവിധായകൻ ഡോമിൻ. ഡി.സിൽവ ‘ റെജിന ‘ യുടെ കഥ എന്നോട് പറഞ്ഞത്. ആ കഥ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. എന്തു കൊണ്ട് എനിക്കു തന്നെ ഈ സിനിമ നിർമ്മിച്ചു കൂടാാാ ?  മാത്രമല്ലാ സംഗീതത്തിലുള്ള എൻ്റെ കഴിവ് വെളിപ്പെടുത്താനുള്ള ഒരു അവസരവും കിട്ടുമല്ലോ എന്ന് തോന്നി . അങ്ങനെ നല്ലൊരു സന്ദർഭം ഒത്തു വന്നപ്പോൾ നിർമ്മാതാവും സംഗീത സംവിധായകനുമാവാൻ തീരുമാനിച്ചു.” എന്ന് പറഞ്ഞു.  യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ എൽ പി യുടെ ബാനറിൽ നിർമ്മിക്കുന്ന ‘ റെജിന ‘ ക്ക് വേണ്ടി മലയാളത്തിൽ ഹരി നാരായണൻ രചിച്ച് സതീഷ് നായർ സംഗീതം നൽകി രമ്യാ നമ്പീശൻ പാടിയ ഗാനം കഴിഞ്ഞ ദിവസം റെക്കോർഡ് ചെയ്തു. വന്ദനാ ശ്രീനിവാസൻ, കൽപന, ചിൻമയി എന്നീ ഗായികമാരാണ് ഇതര ഭാഷകൾക്കായി പാടിയവർ. ക്രൈം ത്രില്ലറായ ‘ റെജിന ‘ യെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും സതീഷ് നായർ അറിയിച്ചു. 
                                                                                                                                                                                           #സി.കെ.അജയ് കുമാർ,പി ആർ ഒ

അഭിനയിക്കണമെന്ന് പറഞ്ഞാൽ ഒമാനിൽ പോകില്ല , താരമാണോന്ന് ഞാൻ നോക്കിയില്ല; വിവാഹ വിശേഷങ്ങളുമായി അവന്തികയും സിദ്ധാർത്ഥും ; വീഡിയോ കാണാം

0

പാടാത്ത പൈക്കിളി സീരിയലിലൂടെ ശ്രദ്ധ നേടിയ താരം ഐശ്വര്യ ദേവി വിവാഹ ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് വരൻ സിദ്ധാർത്ഥ് ഐശ്വര്യയുടെ ആഗ്രഹത്തിന് തടസം നിൽക്കില്ല എന്ന് പറഞ്ഞത് , ഒമാനിലാണ് സിദ്ധാർത്ഥ് ജോലി ചെയ്യുന്നത്.

വീഡിയോ കാണാം

English Summary : Talk with serial actress Aiswarya Devi after her marriage

ആറാട്ട്മുണ്ടന് തിരി തെളിഞ്ഞു. ഇനി തൊടുപുഴയിൽ ചിത്രീകരണനാളുകൾ

0

അയനാ മൂവീസിന്റെ ബാനറിൽ എം ഡി സിബിലാൽ, കെ പി രാജ് വാക്കയിൽ (ദുബായ്) എന്നിവർ ചേർന്ന് നിർമ്മാണവും ബിജുകൃഷ്ണൻ സംവിധാനവും നിർവ്വഹിക്കുന്ന “ആറാട്ട്മുണ്ടൻ ” ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തൊടുപുഴയിൽ നടന്നു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതും തൊടുപുഴ സ്റ്റേഷൻ എസ് ഐ എ ആർ കൃഷ്ണൻ നായരും ആദ്യ ക്ലാപ്പടിച്ചത് പ്രശസ്ത മേക്കപ്പ് ഡിസൈനർ പട്ടണം ഷായുമായിരുന്നു. സ്വന്തം വീടിനോ വീട്ടുകാർക്കോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാടിനെ സേവിക്കാനിറങ്ങിയ മുരളിയെന്ന രാഷ്ട്രീയക്കാരനിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ട് സഞ്ചരിക്കുന്നത്. മുരളിയും മുരളിക്കൊപ്പമുള്ള നാലു സുഹൃത്തുക്കളുടെയും സ്നേഹബന്ധത്തിന്റെ കഥയും ചിത്രത്തിൽ അതിശക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ സ്നേഹബന്ധത്തിന്റെ യും രാഷ്ട്രീയ പശ്ചാത്തലത്തിന്റെയും ഇടയിലൂടെ സഞ്ചരിക്കുന്ന സിനിമ എല്ലാ മലയാളി പ്രേക്ഷകർക്കും ഒരുപോലെ മാനസികമായി ഉല്ലസിക്കാവുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. കൈലാഷ്, സൂരജ് സൺ, മറീന മൈക്കിൾ , ശ്രുതിലക്ഷ്മി, ഐ എം വിജയൻ , ശിവജി ഗുരുവായൂർ , കോബ്ര രാജേഷ്, ശിവജി ഗുരുവായൂർ , ബിനു അടിമാലി, എം ഡി സിബിലാൽ, രാജേഷ് ഇല്ലത്ത്, അരിസ്റ്റോ സുരേഷ്, എച്ച് സലാം (എം എൽ എ ), പുന്നപ്ര മധു , സാബു തോട്ടപ്പള്ളി, എം. സജീർ , മച്ചാൻ സലിം തൊടുപുഴ , പ്രമോദ് വെളിയനാട്, കെ.പി.സുരേഷ്കുമാർ , വേണു , വിജയകുമാരി , രാഖി കണ്ണൂർ, അശ്വതി, ബിന്ദു, അൻസു കോന്നി എന്നിവർ അഭിനയിക്കുന്നു. ബാനർ – അയനാ മൂവീസ്, നിർമ്മാണം – എം ഡി സിബിലാൽ, കെ പി രാജ് വാക്കയിൽ (ദുബായ്) , സംവിധാനം – ബിജുകൃഷ്ണൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ , കഥ, സംഭാഷണം – രാജേഷ് ഇല്ലത്ത്, തിരക്കഥ – രാജേഷ് ഇല്ലത്ത്, എം ഡി സിബിലാൽ, ഛായാഗ്രഹണം – ഷാജി ജേക്കബ്ബ്, എഡിറ്റിംഗ് – അനന്തു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ഗാനരചന – എച്ച് സലാം (എം എൽ എ ), രാജശ്രീ പിള്ള , സംഗീതം – പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ആലാപനം – സുദ്ദീപ്കുമാർ , മീനാക്ഷി , സാബു മാന്നാർ , അഭിജിത്ത്, ചമയം – പട്ടണം ഷാ, കല- കോയ , കോസ്റ്റ്യും – ദീപ്തി അനുരാഗ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രദീപ്കുമാർ , ത്രിൽസ് – മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, ഫിനാൻസ് മാനേജർ – എം സജീർ , പ്രൊഡക്ഷൻ മാനേജേഴ്സ് – പ്രജീഷ് രാജ്, പ്രസാദ് മുണ്ടേല, ഡിസൈൻസ് – ഡാവിഞ്ചി പ്രൊഡക്ഷൻസ്, സ്റ്റിൽസ് – അജേഷ് ആവണി , പി ആർ ഓ – അജയ് തുണ്ടത്തിൽ .

മയിലും കൊന്നപ്പൂവും അനിഘയും ശ്രീയയും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് ശ്രദ്ധനേടുന്നു

0

മലയാള സിനിമയിൽ ശ്രദ്ധനേടിയ താരമാണ് അനിഘ സുരേന്ദ്രൻ അതുപോലെ ശ്രദ്ധ നേടിയ ഗായികയാണ് ശ്രീയ ജയദീപ്. ഈ വിഷുവിന് ഇരുവരും ഒന്നിച്ച് എത്തിയ ഫോട്ടോഷൂട്ടാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.

മയിലിന്റെ രൂപം ഉള്ള വസ്ത്രമാണ് അനിഘ ധരിച്ചത്. കൊന്നപ്പൂ തുന്നിയ വസ്ത്രമാണ് ശ്രീയ അണിഞ്ഞത്. ഇരുവരുടെയും വസ്ത്രത്തിന്റെ ഡിസൈൻ പുതുമയാർന്നതാണ് , ഫോട്ടോഗ്രാഫർ അരുൺ ആണ് ഇരുവരുടെയും ചിത്രങ്ങൾ പകർത്തിയത്.

English Summary : Anikha Surendran and Sreya Jayadeep  viral Photoshoot

പഞ്ചാബിൽ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആംആദ്‌മി സർക്കാർ

0

പഞ്ചാബിൽ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആംആദ്‌മി സർക്കാർ . ജൂലായ് 1 മുതൽ ആണ് സൗജന്യമായി വൈദ്യുതി നൽകുന്നത് . ആംആദ്‌മി യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സൗജന്യ വൈദുതി . 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി നൽകുന്നത്.

ആവശ്യമായതിലും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചിട്ടും പവർക്കട്ട് അടക്കം ഊർജപ്രതിസന്ധി നിലനിൽക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്.

English Summary : Punjab Mann govt announces 300 units of free power from July

K.G.F: Chapter 2 പ്രേക്ഷക പ്രതികരണം

0

K.G.F: Chapter 2 പ്രേക്ഷക പ്രതികരണം link https://www.youtube.com/watch?v=l39_XECC24s

ജോയ്‌സ് ടച്ച് – ഇന്റഗ്രേറ്റഡ് ഹെല്‍ത്ത്
സ്മാര്‍ട്ട് വാച്ച് മുഖ്യമന്ത്രി പിണറായി
വിജയന്‍ പ്രകാശനം ചെയ്തു

0

തിരുവനന്തപുരം. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ വ്യക്തി സുരക്ഷയ്ക്കു
വേണ്ടി സ്മാര്‍ട്ട് പേഴ്‌സനല്‍ ഹോസ്പിറ്റലും ഓട്ടോമേറ്റഡ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു. ജോയ്‌സ് ടച്ച് എന്ന ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ഹെല്‍ത്ത് വാച്ചിന്റെ പ്രകാശം മുഖ്യമന്ത്രി പിണറായിവിജയന്‍ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നിര്‍വ്വഹിച്ചു. മന്ത്രിമാരായ കെ രാജന്‍, അഡ്വ. ജി. ആര്‍. അനില്‍, തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍. ആന്‍ഡ്രൂസ് താഴത്ത്, ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് കോ ഫൗണ്ടറും സി ഇ ഒയുമായ റവ. ഫാ. ജോയ് കൂത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് പാളയം വൈ എം സി എ ഹാളില്‍ നടത്തിയ പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. . തൃശൂര്‍ ആര്‍ച്ച് ബിഷപ്പും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് ചീഫ് പേട്രണുമായ മാര്‍. ആന്‍ഡ്രൂസ്് താഴത്ത് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് കോ ഫൗണ്ടറും സി ഇ ഒയുമായ റവ. ഫാ ജോയ് കൂത്തൂര്‍ പ്രോജക്റ്റ് അവതരണം നടത്തി. ഫ്രാന്‍സിസ്‌കന്‍ സിസറ്റേഴ്സ് ഓഫ് സെന്റ് ക്ലയര്‍ മദര്‍ ജനറലും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് കോ ഫൗണ്ടറുമായ സിസ്റ്റര്‍ മരിയ ക്യാര എഫ് എസ് സി
മുഖ്യ പ്രഭാഷണം നടത്തി.
ജോയ്‌സ് ടച്ച് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം, ഐഎംഎയുടെ എമര്‍ജന്‍സി ട്രോമ കെയറുമായി സഹകരിച്ച് നടപ്പാക്കുന്ന എമര്‍ജന്‍സി സര്‍വ്വീസ്, ഗുഡ്സമരിറ്റന്‍ റെസ്പോണ്ടന്റ് ആപ്പിലെ ആംബുലന്‍സ് ആപ്പ്, വളണ്ടിയര്‍ ആപ്പ് എന്നിവയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ മന്തി അഡ്വ. ജി ആര്‍ അനില്‍ നിര്‍വ്വഹിച്ചു. യൂസേഴ്‌സ് ആപ്പിന്റെ ഉദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി ജി. എസ് ബാബുവും ഫാമിലി റെസ്‌പോണ്ടന്റ് ആപ്പിന്റെ ഉദ്ഘാടനം പാളയം ഇമാം ഡോ. വി. പി സുഹൈബ് മൗലവിയും നിര്‍വ്വഹിച്ചു.
ഐഎംഎയുടെ എമര്‍ജന്‍സി ട്രോമ കെയറുമായി സഹകരിച്ച് ആംബുലന്‍സ് സര്‍വ്വീസ് ആരംഭിക്കുന്നതിന്റെ ധാരണ പത്രം ഡോ. എസ്. എസ് ലാല്‍, വൈസ് ചെയര്‍മാനും സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായ ഡോ. ജോണ്‍ പണിക്കറും ചേര്‍ന്ന് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് കോ ഫൗണ്ടറും സി ഇ ഒയുമായ റവ. ഫാ. ജോയ് കൂത്തൂര്‍, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ്എസ് സി എന്നിവര്‍ക്ക് കൈമാറി.
കേന്ദ്രീകൃത എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമിന്റെയും ടെലിമെഡിസിന്‍ സംവിധാനത്തിന്റെയും സഹായത്തോടെയാണ് ഓരോ വ്യക്തികള്‍ക്കും സ്മാര്‍ട്ട് പേഴ്‌സണല്‍ ഹോസ്പിറ്റല്‍ എന്ന നൂതന സൗകര്യം ലഭ്യമാക്കുന്നത്.


കൂടുതല്‍ വിവരങ്ങള്‍…

Joys touch

Your Smart Personal Hospital! – എല്ലാവര്‍ക്കും സ്മാര്‍ട്ടാകാം

Joys touch – lite & Standard

ഓരോ മനുഷ്യ ജീവനും ശാന്തിഭവന്‍ നല്‍കുന്ന
കരുതലിന്റെ പേരാണ് ജോയ്സ് ടച്ച്.

നിങ്ങളുടെ ഓരോ ചലനങ്ങളും ആരോഗ്യ നിലയും
വ്യതിയാനങ്ങളും എപ്പോഴും മോണിറ്റര്‍ ചെയ്യുന്നു.

അടിയന്തരമായി സഹായം ആവശ്യമുള്ളപ്പോള്‍
ജോയ്സ് ടച്ച് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം
ഓട്ടോമാറ്റിക്കായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു.

അടിയന്തര സാഹചര്യങ്ങളില്‍ ജോയ്സ് ടച്ചിലെ
ബട്ടണ്‍ അമര്‍ത്തി അടിയന്തര സഹായം തേടാം

എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ ജനറല്‍ ഫിസിഷ്യന്‍,
ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനം

ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ഈ ഡോക്ടര്‍മാരുടെ
സേവനങ്ങളെല്ലാം അതേ നിമിഷം തന്നെ ലഭ്യമാവും

അടിയന്തരമായി ആംബുലന്‍സ് സര്‍വ്വീസ് ലഭ്യമാക്കുന്നു
അടിയന്തരമായി വളണ്ടിയര്‍മാരെ സ്ഥലത്തെത്തിക്കുന്നു

ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ വ്യക്തി സുരക്ഷയ്ക്കു
വേണ്ടി ഓട്ടോമേറ്റഡ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം

എല്ലാ ആരോഗ്യ വിവരങ്ങളും 24 മണിക്കൂറും ജോയ്സ് ടച്ച്
വിലയിരുത്തുന്നു, ഡിജിറ്റല്‍ റെക്കോര്‍ഡാക്കി സൂക്ഷിക്കുന്നു

സ്ട്രോക്ക് മൂലമോ അപകടത്തില്‍ പെട്ടോ ഹൃദ്രോഗം മൂലമോ
വീണു പോയാല്‍ സ്മാര്‍ട്ട് സെന്‍സറുകളുടെ സഹായത്തോടെ
മനസ്സിലാക്കുന്നു. ഓട്ടോമാറ്റിക്കായി ജോയ്സ് ടച്ച് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നു.

വീണു പോയവരുടെ അവസ്ഥയും ലൊക്കേഷനും മനസ്സിലാക്കി
അവിടേയ്ക്ക് വളണ്ടിയര്‍മാരെയും ആംബുലന്‍സുകളെയും എത്തിക്കുന്നു

ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ വിലയിരുത്തി ആയുസ്സ് ദൈര്‍ഘ്യം
വര്‍ദ്ധിപ്പിക്കാം, ആരോഗ്യ നിലവാരം ഉയര്‍ത്തുകയും ചെയ്യാം.

അമേരിക്കന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ
ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ –
എഫ് ഡി എ യുടെ അംഗീകാരമുള്ള സെന്‍സറുകള്‍

ശരീരത്തിലെ ഓരോ വ്യതിയാനവും കൃത്യമായി തിരിച്ചറിഞ്ഞ്
സൂക്ഷ്മതയോടെയും കൃത്യതയോടെയും രേഖപ്പെടുത്തുന്നു

അടിയന്തര സാഹചര്യങ്ങളില്‍ ഓട്ടോമാറ്റിക്കായും ജോയ്സ് ടച്ചിലെ
ബട്ടണ്‍ അമര്‍ത്തി മാനുവലായും വിവരം കൈമാറുമ്പോള്‍ കണ്‍ട്രോള്‍
റൂമിലും മുന്‍കൂട്ടി സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന 5 ഫോണ്‍ നമ്പറുകളിലേക്കും ഒരേ സമയം കോളുകള്‍ കണക്റ്റാവുന്നു.

ക്ലൗഡ് സംവിധാനത്തിലൂടെ കോള്‍ ഡ്രോപ്പ് ഒഴിവാക്കുന്നു.

ആരോഗ്യ വിവരങ്ങള്‍ എന്തൊക്കെ അറിയാം

  1. ഓക്സിജന്‍ ലെവല്‍.
  2. ഹാര്‍ട്ട് ബീറ്റ്
  3. കാലറി ബേണിംഗ്
  4. ബോഡി ടേമ്പറേച്ചര്‍
  5. സ്ട്രെസ്
  6. ഇ.സി.ജി
  7. ഗ്ലൂക്കോസ് ലെവല്‍
  8. ഹൈഡ്രേഷന്‍ ലെവല്‍
    10.ബോഡി ഇംപീഡന്‍സ്
  9. ഫോള്‍ ഡിറ്റക്ഷന്‍
  10. ചൈല്‍ഡ് ആന്റ് വുമണ്‍് ട്രാക്കിംഗ് സൊല്യൂഷന്‍സ്
  11. മസ്റ്ററിംഗ്, ഓഫീസ് പഞ്ചിംഗ്
  12. കൊവിഡ് ക്വാറന്റീന്‍ അഷ്വറന്‍സ്

ജോയ്സ് ടച്ച് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം

അടിയന്തര സാഹചര്യങ്ങളില്‍ സഹായം എത്തിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകോപന സംവിധാനമാണ് ജോയ്സ് ടച്ച് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം. ജോയ്സ് ടച്ച് ധരിക്കുന്നയാളുടെ അപ്പപ്പോള്‍ ലഭിക്കുന്ന ആരോഗ്യ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി അപഗ്രഥിച്ച് അടിയന്തര സാഹചര്യത്തിലൂടെ കടന്നു പോകുന്നതായി മനസ്സിലാക്കിയാല്‍ സ്വയം പ്രവര്‍ത്തനക്ഷമമാകുന്ന സംവിധാനമാണ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം. അടിയന്തര സഹായം ആവശ്യമായ വ്യക്തിയുടെ അടുത്തേക്ക് ആംബുലന്‍സ് എത്തിക്കാനും സഹായത്തിന് വളണ്ടിയറെ എത്തിക്കാനും ഉറ്റവരെയും സുഹൃത്തുക്കളെയും ആവശ്യമെങ്കില്‍ പോലീസിനെയും വിവരം അറിയിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തന്നെ ഏകോപിപ്പിക്കും. അതുപോലെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ആവശ്യമായ വൈദ്യോപദേശം നല്‍കാനുമാവും. ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിനെ ട്രാക്ക് ചെയ്യാനും ഡ്രോപ്പ് ചെയ്തതിന്റെ വിവരങ്ങള്‍ ലഭ്യമാക്കാനും എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമിന് കഴിയും.


ടെലിമെഡിസിന്‍

ജോയ്സ് ടച്ചിലൂടെ രേഖപ്പെടുത്തുന്ന ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ പരിശോധിച്ച് അവരവര്‍ക്ക് തന്നെ വൈദ്യസഹായം തേടാന്‍ അവസരം ഒരുക്കുന്നതാണ് ടെലിമെഡിസിന്‍. ജോയ്സ് ടച്ച് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമിന്റെ സഹായത്തോടെ ഏതു സമയത്തും ടെലിമെഡിസിന്‍ ആപ്പിലൂടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുകയും ചെയ്യും. ചെറിയ അസുഖങ്ങള്‍ വരുമ്പോഴേക്കും ആശുപത്രികളിലേക്ക് ഓടുന്ന സ്ഥിതി ഒഴിവാക്കാന്‍ ടെലിമെഡിസിന്‍ സേവനം എല്ലാവരെയും സഹായിക്കുകയും ചെയ്യും. ടെലിമെഡിസിന്‍ സേവനം ഉപയോഗപ്പെടുത്തുമ്പോഴും ആശുപത്രികളില്‍ പോകുമ്പോഴുമെല്ലാം ജോയ്സ് ടച്ചിലെ ഹെല്‍ത്ത് റെക്കോര്‍ഡ് കൈമാറുകയും ചെയ്യാം.

ഗുഡ് സമരിറ്റന്‍ റെസ്പോണ്‍ ആപ്പ്

ജോയ്സ് ടച്ചിന്റെ പരിമിതമായ എണ്ണം മാത്രമേ ആദ്യഘട്ടത്തില്‍ ലഭ്യമാക്കാന്‍ കഴിയൂ. കൂടുതല്‍ എണ്ണം പുറത്തിറങ്ങുന്നതിനു മുമ്പും ജോയ്സ് ടച്ച് ധരിക്കാത്തവര്‍ക്ക് പ്രാഥമികമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഗുഡ് സമരിറ്റന്‍ റെസ്പോണ്‍സ് ആപ്പ് എന്ന പേരില്‍ ആന്‍ഡ്രോയിഡ് ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തെടുത്താല്‍ അതില്‍ തന്നെ ഇന്‍ബില്‍റ്റായ 4 ആപ്പുകള്‍ ലഭ്യമാണ്. ആപ്പ് ഉപയോഗിക്കാനായി എല്ലാവരും യൂസറില്‍ പോയി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അടിയന്തര ആംബുലന്‍സ് സേവനം ലഭിക്കുന്നതിനായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി പ്രത്യേക വിഭാഗവും ഗുഡ് സമരിറ്റന്‍ ആപ്പില്‍ ലഭ്യമാണ്. ഫാമിലി മെമ്പര്‍ രജിസ്ട്രേഷന്‍ ആപ്പിലൂടെ ഏതൊരാള്‍ക്കും അവരവരുടെ കുടുംബാംഗങ്ങളെ മുഴുവന്‍ സുരക്ഷാ സംവിധാനത്തിലേക്ക് ഉള്‍പ്പെടുത്താന്‍ കഴിയും.

രാഷ്ടീയ പാര്‍ട്ടികള്‍ക്കും മത – സാമുദായിക സംഘടനകള്‍ക്കും സ്വാഗതം

വളണ്ടിയേഴ്സ് ആപ്പിലൂടെ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുമായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. രാഷ്ട്രീയ – ജാതി – മത – വര്‍ഗ്ഗ – വര്‍ണ്ണ വിവേചനമില്ലാതെ ആര്‍ക്കും വളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്യാം. രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, ക്ലബ്ബുകള്‍, മത – സാമുദായിക സംഘടനകള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ ആപ്പ് ഉപയോഗിച്ച് അവരവരുടേതായ പ്രത്യേക വളണ്ടിയര്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ കഴിയും.

ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രി

0

പാക്കിസ്ഥാന്റെ 23 ၁o പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ്. ദേശീയ അസംബ്ലിയിൽ ആണ് ഷഹബാസ് ഷെരീഫിനെ എതിരില്ലാതെ തിരഞ്ഞെടുത്തത് . പാക്കിസ്ഥാന്‍ തെഹ്‍രിക് ഇ ഇന്‍സാഫ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഷാ മഹ്മൂദ് ഖുറേഷിയെ പ്രഖ്യപിച്ചെങ്കിലും പി.ടി.ഐ. അംഗങ്ങള്‍ കൂട്ടത്തോടെ രാജിവച്ചതിനെ തുടർന്നാണ് ഷഹബാസ് എതിരുകളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്
സത്യപ്രതിജ്ഞ ചടങ്ങുകൾ ഇന്ന് രാത്രി 8 മണിയോടെ നടക്കും. ഇമ്രാൻഖാൻ അനുകൂലികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചെങ്കിലും 174 അംഗങ്ങൾ ഷഹബാസിന് അനുകൂലമായി വോട്ട് ചെയ്തു.

English Summary : Shahbaz Sharif is the new PM of Pakistan