Home Blog Page 302

അനുഷ്ക ശർമ്മ ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു ഇന്ത്യയുടെ വനിതാ ഫാസ്റ്റ് ബൗളറായി

0

നടി അനുഷ്‌ക ശർമ്മ തന്റെ ബോളിവുഡിലേക്ക് ഉള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശസ്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ താരമായ ജുലൻ ഗോസ്വാമിയുടെ ജീവിത കഥയായ ‘ചക്ദാ എക്സ്പ്രസ്സ്’ എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക തിരിച്ചെത്തുന്നത്. അമ്മയായതിന് ശേഷമുള്ള അനുഷ്കയുടെ ആദ്യ ചിത്രമാണിത്.

ഇതിനായി ക്രിക്കറ്റ് പരിശീലനം നടത്തുകയും ചെയ്തിരുന്നു അനുഷ്ക. ചിത്രത്തിനുവേണ്ടി മുന്നൊരുക്കങ്ങൾ നടത്തുന്ന അനുഷ്കയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയായിൽ പ്രചരിച്ചിരുന്നു. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

എല്ലാ തടസ്സങ്ങൾക്കിടയിലും ഇന്ത്യയ്‌ക്കായി ക്രിക്കറ്റ് കളിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ജുലൻ നേരിട്ട വഴികളാണ് ചിത്രത്തിന്റെ കഥ. ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും , ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ വനിത എന്ന ലോക റെക്കോർഡും ജുലൻ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന്റെ ബഹുമാനാർത്ഥം 2018ൽ, ജുലന്റെ പേരിൽ ഇന്ത്യൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. OTT പ്ലാറ്റ് ഫോം ആയ നെറ്റ്ഫ്ലിക്സ് ലൂടെയാണ് ചിത്രം പ്രദശനത്തിന് എത്തുക

English Summary : Anushka Sharma back to Bollywood, the movie ‘Chakda Xpress’

വിക്രാന്ത് റോണയിലെ റാ റാ റാക്കമ്മാ എന്ന ഗാനം ശ്രദ്ധേയമാകുന്നു

0
https://youtu.be/mzLin14AUUs

ഈച്ച,കോടിഗോബ്ബ പോലെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ കിച്ച സുദീപ് നായകനാകുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ.ഒരു ഫാന്റസി ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന വിക്രാന്ത് റോണയിൽ നായികാ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ്.28 ജൂലൈയിൽ 3 ഡി യിലാണ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിന് എത്തുന്നത്. കന്നഡയിൽ ഒരുങ്ങുന്ന വിക്രാന്ത് റോണ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്,,ഇംഗ്ലീഷ് ഭാഷകളിൽ മൊഴി മാറ്റി എത്തും.

അനുപ് ഭണ്ടാരി തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നു. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു ചിത്രം നിർമ്മിക്കുന്നു, സുദീപിന്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്.വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ,ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ, ആഷിക് കയ്സഗോളി എഡിറ്റിംഗ് നിർവഹിക്കുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലെ റാ റാ റാക്കമ്മ എന്ന ഗാനം യൂട്യൂബിൽ റീലീസ് ആയിരുന്നു. പാട്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

0

2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത്. ഭൂതകാലത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര്‍ ഗോപാലകൃഷ്ണന്‍റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ലഭിച്ചു.

മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍

മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)

മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)

നവാഗത സംവിധായകന്‍ – കൃഷ്ണേന്ദു കലേഷ്

മികച്ച ജനപ്രിയ ചിത്രം- ഹൃദയം

നൃത്ത സംവിധാനം- അരുൾ രാജ്

ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്

വസ്ത്രാലങ്കാരം – മെൽവി ജെ (മിന്നൽ മുരളി)

മേക്കപ്പ് അപ്പ് – രഞ്ജിത് അമ്പാടി – (ആർക്കറിയാം)

ശബ്ദമിശ്രണം – ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)

സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി

കലാ സംവിധായകൻ- എവി ഗേകുൽദാസ്

പിന്നണി ഗായിക- സിതാര കൃഷ്ണ കുമാർ

സംഗീത സംവിധയാകൻ – ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)

ഗാനരചന – ബി കെ ഹരിനാരായണൻ

തിരക്കഥ- ശ്യാംപുഷ്കർ

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയില്‍ എത്തിയത് 29 ചിത്രങ്ങളാണ്. രണ്ട് സിനിമകള്‍ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടൻ-നടി അടക്കം പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്.

മൂന്നാം തവണയും വിജയം ആവർത്തിച്ച് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട്; ’12ത് മാൻ’ എങ്ങും മികച്ച പ്രതികരണങ്ങൾ

0

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും പതിവ് തെറ്റിക്കാതെ ഗംഭീര അഭിപ്രായങ്ങളുമായി ’12ത് മാൻ’ലൂടെ ഹാട്രിക് വിജയം കുറിച്ചിരിക്കുന്നു. മെയ് 21ന് മോഹൻലാലിൻ്റെ 62ആം പിറന്നാൾ ആഘോഷത്തിന് ഒരു ദിവസം മുന്നോടിയായി ഡിസ്നി ഹോട്സ്റാറിലൂടെ പുറത്തിറക്കിയ ’12ത് മാൻ’ നിരൂപകപ്രശംസകൾ കൊണ്ടും പ്രേക്ഷകപ്രീതികൊണ്ടും ഇത്തവണ ഒരു ഗംഭീര പിറന്നാൾ സമ്മാനം തന്നെ മലയാളികളുടെ സ്വന്തം ‘ലാലേട്ടന്’ നൽകിക്കൊണ്ടിരിക്കുന്ന ദൃശ്യം തന്നെയാണ് സോഷ്യൽ മീഡിയയിൽ എങ്ങും കണ്ടുകൊണ്ടിരിക്കുന്നത്. മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളിൽ പുത്തൻ നാഴികക്കല്ലായി മാറിയ ത്രില്ലർ ചിത്രങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച പാൻ ഇന്ത്യൻ തലത്തിൽ തന്നെ പ്രശസ്തമായ ചൈനയിൽ ഉൾപ്പെടെ റീമേക്ക് ചെയ്യപെട്ട ചിത്രങ്ങൾ ആയിരുന്നു ദൃശ്യവും ദൃശ്യം 2വും. എന്നിട്ട് പോലും ഹാട്രിക് വിജയം ഉന്നം വെച്ച് വീണ്ടും ഈ വിജയകൂട്ടുകെട്ട് ഒന്നിച്ച മൂന്നാമത്തെ ത്രില്ലർ ചിത്രത്തിനായി വമ്പൻ പ്രതീക്ഷകളും വാനോളം ഹൈപ്പുമാണ് നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി വമ്പൻ മാർക്കറ്റിംഗ് പരിപാടികൾ തന്നെ ആണ് ഡിസ്നി ഹോട്സ്റ്റാറും ഒരുക്കിയത് ഇത്തവണ. ഈ കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഇടയിൽ വളരെയധികം ചിത്രത്തിൻ്റെ നിലവാരത്തെ കുറിച്ചും ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷേ ആശങ്കകളെയെല്ലാം കാറ്റിൽ പറത്തുന്ന തലത്തിൽ വീണ്ടും ഈ മെഗാഹിറ്റ് കൂട്ടുകെട്ട് വിജയകുതിപ്പ് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

അഗത ക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകളുടെ പതിവ് ശൈലികളെ ആസ്പദമാക്കി ജിത്തു ഒരുക്കിയിരിക്കുന്ന ക്ലാസിക് മിസ്‌റ്ററി ചിത്രങ്ങളുടെ ഫോർമാറ്റിൽ ഉള്ള ഈ ചിത്രത്തിൻ്റെ തിരക്കഥാരചനക്ക് തന്നെ രണ്ട് വർഷത്തിൽ അധികം സമയമാണ് ചിലവഴിച്ചിരുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ജീത്തു ജോസഫ് ഇത്തവണ മറ്റൊരു വ്യക്തിയുടെ തിരക്കഥയിൽ ആണ് ഇത്തവണ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നവാഗതനായ കെ ആർ കൃഷ്ണകുമാർ ആണ് ചിത്രതതിൻ്റെ കഥയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ  ഇതിനോടകം മോഹൻലാൽ തന്നെ ഏഷ്യാനെറ്റിൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസൺ 4 ഉൾപെടെയുള്ള ടെലിവിഷൻ, ഓൺലൈൻ പരിപാടികളടക്കം ജിത്തു ജോസഫും കൂടാതെ ചിത്രത്തിലെ പ്രമുഖ താരങ്ങളും പ്രചരണത്തിനായി  പങ്കെടുത്തിരുന്നു. അതിന് പിന്നാലെ ഈ ചിത്രത്തിൻ്റെ പേരിൽ വേറിട്ട ഓൺലൈൻ ഗെയിം സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചുകൊണ്ട് പ്രചരണപരിപാടികൾക്ക് പുതിയ ഒരു ഹൈ ടെക്ക് തലം തന്നെ സൃഷ്ടിച്ചിരുന്നു ഡിസ്നി ഹോട്സ്റ്റാർ. ഇവയ്ക്കെല്ലാം ഫലം കാണുന്ന തലത്തിലാണ് ഇപ്പോൾ റീലീസ് ചെയ്ത് ഒരു ദിവസം പിന്നിടുന്നതിന് മുൻപേ തന്നെ കേരളത്തിന് വെളിയിൽ നിന്ന് വരെ വല്യതോതിൽ പാൻ ഇന്ത്യ തലത്തിൽ വരെ ഗംഭീര പ്രേക്ഷകപ്രതികരണങ്ങളുമായി ചിത്രം ജനകീയമായികൊണ്ടിരിക്കുന്നത്

ഈ വർഷം ഇത് രണ്ടാം തവണയാണ് ഹോട്സ്റ്റാറിലൂടെ ഒ ടി ടി വിജയവുമായി ആശിർവാദ് എത്തിയിരിക്കുന്നത്. ജനുവരിയിൽ മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ലൂസിഫറിന് ശേഷം വീണ്ടും ഒന്നിച്ച ‘ബ്രോ ഡാഡി’ ഇന്ത്യയിൽ തന്നെ ഹോട്സ്റ്റാറിൻ്റെ ചരിത്രത്തിൽ ഏറ്റവുമധികം ജനങ്ങൾ അദ്യദിനങ്ങളിൽ കണ്ട രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡ് നേട്ടവുമായി അൽഭുതം സൃഷ്ടിചിരുന്നു. ഈ വർഷം ഇനിയും മോൺസ്റ്റർ, എലോൺ, ബറോസ് തുടങ്ങി വ്യത്യസ്ത ജോണറുകളിലായി വളരെ അധികം പ്രതീക്ഷകൾ നിലനിർത്തുന്ന ചിത്രങ്ങളാണ് ആശിർവാദിൻ്റെ നിർമാണത്തിൽ റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്നത്. ഇവക്ക് പുറമെ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും നാലാം തവണയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ‘റാം’ നിരവധി നാളുകളായി കോവിഡ് പ്രശ്നങ്ങൾ കാരണം നിർമാണത്തിൽ നിലനിന്ന അനിശ്ചിതത്വങ്ങൾ നീക്കി അവസാനവട്ട ചിത്രീകരണതിനായി വിദേശത്തേക്ക് താമസിക്കാതെ തന്നെ അണിയറപ്രവർത്തകരും താരങ്ങളും പോകാൻ തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

ഇടുക്കിയിലെ ഒരു ഹിൽ സൈഡ് റിസോർട്ട് പ്രധാന ലോക്കേഷനായി ഒരുക്കിയ ’12ത് മാൻ’ കോവിഡ് കാലത്ത് നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്താണ് വളരെ വലിയ താരനിരയുമായി ചിത്രീകരണം പൂർത്തിയാക്കിയത്. ഏതാനും രംഗങ്ങൾ എറണാകുളത്തും ചിത്രീകരിച്ചിരിക്കുന്നു. മോഹൻലാലിന് പുറമെ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുൽ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി, പ്രിയങ്ക നായർ, അനു മോഹൻ, ചന്തുനാഥ്, നന്ദു എന്നിവരാണ് മറ്റ് പ്രമുഖ അഭിനേതാക്കൾ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വി എസ് വിനായക് ആണ്. വിനായക് ശശികുമാർ രചന നിർവഹിച്ച വരികൾക്ക് അനിൽ ജോൺസൺ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആൻ്റണി, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്,  കലാസംവിധാനം: രാജീവ് കോവിലകം, വസ്ത്രാലങ്കാരം: ലിൻ്റ ജീത്തു, മേക്ക് അപ്പ്: ജിതേഷ് പൊയ്യ, വി എഫ് എക്സ്: ടോണി മാഗ്മിത്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, പ്രൊഡക്ഷൻ കൺട്രോളർ: സേതു അടൂർ, വാർത്താപ്രചരണം: പി ശിവപ്രസാദ്.

പി സി ജോർജ് കസ്റ്റഡിയിൽ

0

വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് കസ്റ്റഡിയില്‍. അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തും. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിന് ഹാജരായ പി സി ജോര്‍ജിനെ എ.ആര്‍.ക്യാംപിലേക്ക് മാറ്റി.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിദ്വേഷ പ്രസംഗക്കേസില്‍ തിരുവനന്തപുരം കോടതി പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു, തുടർന്നാണ് അറസ്റ്റ്. ജാമ്യം റദ്ദാക്കിയതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു.

വിദ്വേഷപ്രസംഗ കേസില്‍ പി.സി.ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ പാലാരിവട്ടം സ്റ്റേഷനിലെത്തി.

English Summary : P C George in Police custody

വിസ്മയ കേസ് ഡിവൈഎസ്പി പി രാജ്കുമാറിനെ അഭിനന്ദിച്ച് മമ്മൂട്ടി

0

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്ത വിസ്മയയുടെ കേസ് അന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാറിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഇന്ന് രാവിലെ കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു രാജ്‌കുമാറിനെ നേരിൽ കണ്ട് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. മമ്മൂട്ടിയുമായി സൗഹൃദമുള്ള ഉദ്യോഗസ്ഥനാണ് രാജ്കുമാര്‍.

വിസ്മയ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണ് പി രാജ്കുമാർ. പോലീസിന്റെ അന്വേഷണ മികവിനാൽ കഴിഞ്ഞ ദിവസം പ്രതി കിരൺ കുമാറിന് കോടതി 10 വർഷം കഠിന തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ചു.

English Summary : mammootty appreciates dysp p rajkumar vismaya case

നാനിയുടെ പുതിയചിത്രം ആന്റെ സുന്ദരനികി പ്രദർശനത്തിനൊരുങ്ങുന്നു

0

നാനിയുടെ പുതിയചിത്രം ആന്റെ സുന്ദരനികി പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിൽ നാനി പരമ്പരാഗത കുടുംബത്തിലെ ഒരു സാധാരണ ബ്രാഹ്മണ ആൺകുട്ടിയുടെ വേഷം അവതരിപ്പിക്കുന്നു. ഈ റൊമാന്റിക് ഡ്രാമ ജൂൺ 10 ന് തിയേറ്ററുകളിൽ എത്തും, അതിനാൽ ചിത്രത്തിന്റെ പ്രമോഷനുകൾ ടീം ആരംഭിച്ചു.

“പ്രദർശനം ആരംഭിക്കട്ടെ” എന്ന കുറിപ്പോടെ പുതിയ ചിത്രത്തിലെ തന്റെ ലുക്ക് നാനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

നാനിയുടെ കഥാപാത്രമായ സുന്ദറിന്റെ ജീവിതത്തിന്റെ പ്രിവ്യൂ എന്ന നിലയിൽ രംഗോ രംഗ എന്ന ഗാനം പുറത്തുവിട്ട് ചിത്രത്തിന്റെ ടീം പറയുന്നത് ഇങ്ങനെ . “നമ്മൾ ആഗ്രഹിക്കുന്നതുപോലെയല്ല കാര്യങ്ങൾ നടക്കുന്നത്, സുന്ദറിന്റെ കാര്യത്തിലും അങ്ങനെ തന്നെ.”

നസ്രിയ നസീമിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ ഹർഷ വർദ്ധൻ, സുഹാസ്, നദിയ, രാഹുൽ രാമകൃഷ്ണ, നരേഷ്, ശ്രീകാന്ത് അയ്യങ്കാർ, രോഹിണി, പൃഥ്വി രാജ് (Prudhvi Raj) എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും.

English Summary : Nani set to entertain fans as Sundara

നായികയാവാൻ തയ്യാറെടുത്ത് വർക്കൗട്ടിൽ നയൻതാരാ ചക്രവർത്തി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

0

മുപ്പതിൽപരം സിനിമകളിൽ ബാലതാരമായി അഭിനയിച്ച നയൻതാരാ ചക്രവർത്തി നായികയാവനുള്ള തയ്യാറെടുപ്പിൻ്റെ മുന്നോടിയായി ബോഡി ഫിറ്റ്നസ് വരുത്താൻ വേണ്ടി തീവ്രമായ വർക്കൗട്ടിൽ വ്യാപൃതയായിരിക്കയാണ്. താരം തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിൽ ജിം സെൻ്ററിൽ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കു വെച്ചിട്ടുള്ളത്. ഈ വിഡിയോ ആരാധകരും ഏറ്റെടുത്തിരിക്കയാണ്. നേരത്തെ തന്നെ നയൻതാര മെഗാ പ്രൊഡ്യൂസർ കെ.റ്റി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ” ജെൻ്റിൽമാൻ-2 “ലെ നായികയായി നിർമ്മാതാവ് തന്നെ പ്രഖ്യാപിച്ചിരുന്നു. അതിനെ തുടർന്ന് മലയാളം,തെലുങ്ക് ഭാഷകളിൽ നിന്നും നായികയായി ഒട്ടേറേ അവസരങ്ങൾ താരത്തെ തേടി എത്തുന്നുണ്ട് എങ്കിലും അഭിനയ സാധ്യതയുള്ള നല്ല കഥാപാത്രങ്ങളും സിനിമകളുമാണെങ്കിൽ സ്വീകാര്യം എന്ന സിദ്ധാന്തത്തിലാണത്രെ . ഏതായാലും തെന്നിന്ത്യൻ സിനിമയിൽ നായികയായി ചുവടുറപ്പിക്കാനുള്ള തീവ്ര പരിശീലനത്തിലും പരിശ്രമത്തിലുമാണ് നയൻതാരാ ചക്രവർത്തി.

വിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവ്

0

വിസ്മയ കേസിൽ ഭര്‍ത്താവ് കിരണ്‍കുമാറിന് കോടതി പത്തുവര്‍ഷം തടവ് ശിക്ഷ വിധിച്ചു.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണു ശിക്ഷ.ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നു കോടതി വ്യക്തമാക്കി. ഇതുകൂടാതെ 12,55,000 ലക്ഷം രൂപ പിഴയായും രണ്ടരലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നൽകാനും കോടതി ഉത്തരവായി.കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിച്ചത്.പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസ്, ജഡ്‌ജി പിന്മാറി

0

ആക്രമിക്കപ്പെട്ട നടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്‌ജി പിന്മാറി. ജസ്റ്റിസ് കൗസർ ഇടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറിയത്. കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറണം എന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷക ആവശ്യപ്പെടുകയായിരുന്നു. ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന മറ്റൊരു ബെഞ്ച് ഇനിം ഹർജി പരിഗണിക്കും.

കേസ് ജില്ലാ കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴായിരുന്നു നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത്. ആ സമയം സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന വ്യക്തിയാണ് ജസ്റ്റിസ് കൗസര്‍ ഇടപ്പഗം എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്‌ജി പിന്മാറണം എന്ന ആവശ്യം നടിയുടെ അഭിഭാഷക മുന്നോട്ട് വെച്ചത്.

English Summary : Actress assault case judge backoff

പുരസ്ക്കാര നിറവില്‍ ‘റബേക്ക സ്റ്റീഫന്‍റെ ചതുരമുറി 6.5 ഇഞ്ച്’. ഒരു മില്യണ്‍ കാഴ്ചക്കാരെയും കടന്ന് ചിത്രം പ്രേക്ഷകരിലേക്ക്

0
https://youtu.be/sIIOWSjoTd8

കൊച്ചി: ഒരു മില്യണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് പുതിയ ചിത്രം ‘റബേക്ക സ്റ്റീഫന്‍റെ ചതുരമുറി 6.5 ഇഞ്ച്’. വേറിട്ട പ്രമേയത്തിലെ ആവിഷ്ക്കാരത്താല്‍ ചിത്രം പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടുന്നു. സെന്‍സ ഇന്‍റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്, 24 ഫ്രെയിം ഗ്ലോബല്‍ എക്സലന്‍സി ഫിലിം അവാര്‍ഡ്, തുടങ്ങിയ രാജ്യാന്തര ഫിലിം അവാര്‍ഡുകളില്‍ മികച്ച ഡയറക്ടര്‍, മികച്ച ചിത്രം, മികച്ച ഛായാഗ്രാഹകന്‍ തുടങ്ങിയ പുരസ്ക്കാരങ്ങള്‍ ‘റബേക്ക സ്റ്റീഫന്‍റെ ചതുരമുറി 6.5 ഇഞ്ച’് നേടി. കൂടാതെ പതിനെട്ടോളം രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ആശ്വാസ് മൂവി പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് സപ്പന മൂവി ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ആശ്വാസ് ശശിധരന്‍ നിര്‍മ്മിച്ച് മുഹമ്മദ് സജീഷ് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘റബേക്ക സ്റ്റീഫന്‍റെ ചതുരമുറി 6.5 ഇഞ്ച്’.

മോട്ടിവേഷന്‍ സ്വഭാവത്തിലുള്ള ഒരു വേറിട്ട മലയാളചിത്രമാണ് ‘റബേക്ക സ്റ്റീഫന്‍റെ ചതുരമുറി 6.5 ഇഞ്ച്’. ഏറെ സാമൂഹ്യപ്രാധാന്യമുള്ള വിഷയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കുടുംബ ബന്ധങ്ങളും പുതിയ കാലത്തെ നമ്മുടെ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളും ആകുലതകളുമാണ് ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. മക്കളെ സ്നേഹിക്കുന്ന എല്ലാ മാതാപിതാക്കളും മക്കള്‍ക്കൊപ്പമിരുന്ന് കാണേണ്ട ചിത്രം തന്നെയാണ്’റബേക്ക സ്റ്റീഫന്‍റെ ചതുരമുറി 6.5 ഇഞ്ച്’.ഛായാഗ്രഹണം- ടി. ഷമീർ മുഹമ്മദ്, എഡിറ്റിംഗ്- ഐജു അന്റു,കോ പ്രൊഡ്യൂസർ -ഷാജി ആലപ്പാട്ട് അസോസിയേറ്റ് ഡയറക്ടർ -ശ്രീകുമാർ വള്ളംകുളം,മേക്കപ്പ് ലിബിൻ മോഹനൻ. കലാസംവിധാനം- മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്, രതീഷ് വണ്ടിപ്പെരിയാർ.വസ്ത്രാലങ്കാരം -ഷാജി കൂനമ്മാവ്. പ്രൊഡക്ഷൻ കൺട്രോളർ- നിസാർ മുഹമ്മദ്. പ്രൊജക്ട് ഡിസൈനർ -ജോസ് വരാപ്പുഴ. പ്രൊഡക്ഷൻ മാനേജർ- സജിത് സത്യൻ. ക്രിയേറ്റീവ് മീഡിയ -പപ്പ മൂവി ഡോം. അനഗ്ഡോട്ട് മുഹൈമിൻ.അസിസ്റ്റന്റ് ഡയറക്ടർ രശ്മി ആർ സ്റ്റിൽസ് അജീഷ് ആവണി. സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി. ഡിസൈനർ എം ഡിസൈൻസ്.
പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥൻ, പൂജ അരുൺ, സായ് വെങ്കിടെഷ്, എന്നിവരാണ് അഭിനേതാക്കൾ

മാർവൽ സ്റ്റുഡിയോയുടെ കോസ്മിക് അഡ്വഞ്ചർ തോർ ലവ് ആൻഡ് തണ്ടറിന്റെ ട്രെയിലർ പുറത്തിറങ്ങി

0

മാർവൽ സ്റ്റുഡിയോയുടെ കോസ്മിക് അഡ്വഞ്ചർ തോർ ലവ് ആൻഡ് തണ്ടറിന്റെ ട്രെയിലർ പുറത്തിറങ്ങി.തോർ സീരിസിലെ നാലാമത്തെ ചിത്രമാണ് ഇത്.ക്രിസ്റ്റ്യൻ ബെയ്‌ൽ വില്ലൻ വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത് .ഗോർ ദ് ഗോഡ് ബുച്ചർ എന്ന കഥാപാത്രത്തെയാകും ബെയ്‌ൽ അവതരിപ്പിക്കുന്നത് . തോർ: രഗ്നരോക് ഒരുക്കിയ തൈക വൈറ്റിയാണ് ചിത്രം സംവിധാനം ചെയുന്നത് .ജേൻ ഫോസ്റ്ററായി നതാലി പോർട്മാൻ തിരികെയെത്തുന്നു. ജെയ്മി അലക്സാണ്ടർ, തൈക വൈറ്റ്റ്റി, റസൽ ക്രോ എന്നിവരാണ് മറ്റ് താരങ്ങൾ.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ മാർവൽ സ്റ്റുഡിയോസ് തോർ ലവ് ആൻഡ് തണ്ടർ ജൂലൈ 8 ന് ഇന്ത്യൻ തിയേറ്ററുകളിൽ റിലീസ് ചെയ്യും