രജനികാന്തും ലൈക പ്രൊഡക്ഷന്സും ഒന്നിക്കുന്നു. രജനികാന്ത് ലൈക പ്രൊഡക്ഷന്സുമായി രണ്ടു സിനിമകളുടെ കരാര് ഒപ്പിട്ടു. ഈ ചിത്രങ്ങളുടെ പൂജ നവംബര് അഞ്ചിന് ചെന്നൈയില് നടക്കും. അടുത്തവര്ഷം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ആലോചന. ആദ്യ ചിത്രം ഡോണ് സംവിധായകന് സിബിയാണ് നിര്വഹിക്കുന്നത്. രണ്ടാമത്തെ ചിത്രമാകട്ടെ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുമെന്നും റിപോര്ട്ടുകള് ഉണ്ട്. ചിത്രങ്ങളെ കുറിച്ചുള്ള കൂടുതല് അപ്ഡേറ്റുകള് ഉടന് പുറത്തുവിടും. പൊന്നിയന് സെല്വന്റെ വന് വിജയത്തിനു ശേഷമാണ് ലൈക പ്രൊഡക്ഷന് രജനികാന്തുമായി രണ്ടു ചിത്രങ്ങള് ഒരുക്കുന്നത്. പി.ആര്.ഒ- ശബരി.
സൂപ്പര്സ്റ്റാര് രജനികാന്ത് ലൈക പ്രൊഡക്ഷന്സുമായി രണ്ട് ചിത്രങ്ങളുടെ കരാര് ഒപ്പിട്ടു
Related Post
-
ശർവാനന്ദ് രക്ഷിത വിവാഹനിശ്ചയം
ടോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർമാരിൽ ഒരാളായ യുവ നായകൻ ശർവാനന്ദ് തൻ്റെ ബാച്ചിലർഹുഡ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ഐടി പ്രൊഫഷണൽ ആയ…
-
തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി
26 ജനുവരി 2023: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗൺ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ZEE5, അതിന്റെ അടുത്ത തമിഴ്…
-
കെജിഎഫ്2 നെ മറികടന്നു ഷാരുഖ് ചിത്രം ‘പഠാൻ’ മുന്നോട്ട്
ബോക്സ് ഓഫീസിൽ വമ്പൻ നേട്ടങ്ങളില്ലാതിരുന്ന ബോളിവുഡ് ഏറെ പ്രതീക്ഷയോടെയാണ് പഠാനെ കാത്തിരുന്നത്. എന്നാൽ കാത്തിരിപ്പു വെറുതെയായില്ലെന്നാണ് ചിത്രത്തിന്റെ ആദ്യ ദിനത്തിലെ…