Home Blog Page 301

ഡോ.അജിത് പെഗാസസിൻ്റെ പുതിയ ചിത്രം ‘ആഗസ്റ്റ് 27’; ചിത്രീകരണം പുരോഗമിക്കുന്നു

0

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ജെബിത അജിത് നിർമിക്കുന്ന ‘ആഗസ്റ്റ് 27’ എന്ന പുതിയ ചിത്രത്തിൻ്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി. സൗന്ദര്യമത്സരംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ഡോ. അജിത് രവി പെഗാസസാണ് ചിത്രത്തിന്റെ സംവിധാനം. കൊച്ചിയിലെ ‘ലെ മെരിഡിയൻ’ ഹോട്ടലിൽ വെച്ച് നടന്ന ഈ വർഷത്തെ പ്രമുഖ ഫാഷൻ ഷോ ആയ ‘മിസ് കേരള 2022’ ഇവൻ്റിൽ വെച്ചാണ് ഔദ്യോഗിക പോസ്റ്ററും പുറത്തിറക്കിയത്.

ദ്വിഭാഷാ ചിത്രമെന്ന പ്രത്യേകതയും ആഗസ്റ്റ് 27ന് ഉണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തിരുവനന്തപുരം കൊച്ചി മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. കുമ്പളത്തു പദ്മകുമാർ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിവ്വഹിച്ചിരിക്കുന്നത് കൃഷ്ണ പി.എസ് ആണ്.

ഷിജു അബ്‌ദുൾ റഷീദ്, ജസീല, റിഷാദ്, സുഷ്മിത ഗോപിനാഥ്‌ , എം .ആർ ഗോപകുമാർ, സജിമോൻ പാറയിൽ, നീന കുറുപ്പ്, താര കല്യാൺ എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കുടുംബബന്ധങ്ങളുടെ കഥയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ശാന്തി അലൻ, അമൽ വിജയ്, വള്ളിക്കോട് രമേശൻ, മധു മുണ്ഡകം എന്നിവരുടെ വരികൾക്ക് അഖിൽ വിജയ്, സാം ശിവ എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സാനന്ദ് ജോർജ്ജ് ആണ്. കലാസംവിധാനം: ഗ്ലാട്ടൻ പീറ്റർ, സഹസംവിധായകർ: സബിൻ. കെ. കെ, കെ. പി അയ്യപ്പദാസ്. മേക്ക് അപ്പ്: സൈജു, എഡിറ്റിങ്: ജയചന്ദ്ര കൃഷ്‌ണ, വസ്ത്രാലങ്കാരം: റസാഖ് തിരൂർ, പ്രൊഡക്ഷൻ കൺട്രോളർ: ജബ്ബാർ മതിലകം, ജിതിൻ മലയിൻകീഴ്, കളറിസ്റ്റ്: മഹാദേവൻ, സൗണ്ട് ഇഫക്ട്സ്: രാജ് മാർത്താണ്ഡം, സ്റ്റിൽസ്: ജിനീഷ്, ഡിസൈൻ: ഷിബു പത്തുർ(പെഗാസസ്), വാർത്താപ്രചരണം: പി ശിവപ്രസാദ്.

വിശുദ്ധ മെജോയിലെ കണ്ണ് കരിമേഖ കണ്ണ് എന്ന് തുടങ്ങുന്ന മനോഹര ഗാനം പുറത്തിറങ്ങി

0

പ്ലാൻ ജെ സിനിമ, സി എൻ ജി എന്നിവർ ചേർന്ന് നിർമിച്ചു ജോമാൻ ടി ജോൺ അവതരിപ്പിക്കുന്ന വിശുദ്ധ മെജോയിലെ കണ്ണ് കരിമേഖ കണ്ണ് എന്ന് തുടങ്ങുന്ന മനോഹര ഗാനം പുറത്തിറങ്ങി. ജസ്റ്റിൻ വർഗീസ് ഈണമിട്ട തനി നാടൻ രീതിയിൽ ഉള്ള മനോഹരമായ പാട്ടിൽ ഡിനോയ് പൗലോസ് ലിജി മോൾ എന്നിവർക്കിടയിലെ ചെറിയ പ്രണയത്തിന്റെ കഥയാണ് പറയുന്നത്. നാടൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനത്തിന്റെ രചന സുഹൈൽ കോയ ആണ്.വിനോദ് ഷൊർണൂർ, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്‌ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം കിരൺ ആന്റണി.ജോമോൻ ടി ജോൺ ക്യാമറയും ഷമീർ മുഹമ്മദ്‌ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് തണ്ണീർ മത്തൻ ദിനങ്ങളുടെ രചയിതാവ് കൂടിയായ ഡിനോയ് പൗലോസ് ആണ്. ജോമോൻ ഷമീർ ഡിനോയ് ജസ്റ്റിൻ കൂട്ടുകെട്ട് തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിശുദ്ധ മെജോ. മെജോ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതവും പ്രണയവും ലളിതവും മനോഹരവും ആയി അവതരിപ്പിക്കുന്ന ചിത്രമാണ് വിശുദ്ധ മെജോ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ഷൊർണൂർ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്. അപ്രതീക്ഷിതമായി എത്തി തീയറ്റർ കീഴടക്കിയ വൻ വിജയം നേടിയ തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം വീണ്ടും ആണ് കൂട്ടുകെട്ട് ഒരുമിക്കുമ്പോൾ ലഭിക്കുന്ന പ്രതീക്ഷക്ക് നീതി പുലർത്താൻ ഗാനത്തിനു ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്


സസ്പെസിന് വിരാമം ഗോകുൽ കൃഷ്ണ കെ.റ്റി.കുഞ്ഞുമോൻ്റെ  ‘ ജെൻ്റിൽമാൻ2 ‘ സംവിധായകൻ

0
സൂര്യൻ,ജെൻ്റിൽമാൻ, കാതലൻ, കാതൽ ദേശം,രക്ഷകൻ എന്നീ ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിച്ച് മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളി നിർമ്മാതാവ് ‘ ജെൻ്റിൽമാൻ ‘ കെ.റ്റി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ‘ ജെൻ്റിൽമാൻ2 ‘ വിൻ്റെ സംവിധായകൻ ആരായിരിക്കും എന്ന അഭ്യൂഹങ്ങൾക്ക് അറുതിയായി.നാനിയെ നായകനാക്കി ‘ ആഹാ കല്യാണം ‘ എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ. ഗോകുൽ കൃഷ്ണയാണ്   ബ്രഹ്മാണ്ഡ  ചിത്രമായ ‘ ജെൻ്റിൽമാൻ2‘ വിൻ്റെ സംവിധായകൻ. നിർമ്മാതാവ് തന്നെയാണു ഇക്കാര്യം തൻ്റെ സോഷ്യൽ മീഡിയാ പേജിലൂടെ അറിയിച്ചത്. ഇതോടെ ആരായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന സിനിമാ പ്രേമികളുടെയും, സിനിമാ രംഗത്തുള്ളവരുടെയും ദീർഘകാല ചർച്ചക്ക് വിരാമമായി. പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ വിഷ്ണു വർദ്ധൻ്റെ സഹ സംവിധായകനായി ബില്ല, അറിന്തും അറിയാമലും, പട്ടിയൽ, സർവ്വം എന്നീ സിനിമകൾക്ക് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ച അനുഭവ സമ്പത്തിൻ്റെ ഉടമ കൂടിയാണ് ഗോകുൽ കൃഷ്ണ. ഷങ്കർ എന്ന സംവിധായകനെ സമ്മാനിച്ച നിർമ്മാതാവാണ് കുഞ്ഞുമോൻ. എ. ആർ. റഹ്മാനെ പ്രശസ്തനാക്കിയതും കുഞ്ഞുമോൻ സിനിമകളായിരുന്നു. ‘ ജെൻ്റിൽമാൻ2 ‘ വിലൂടെ മറ്റൊരു ബ്രഹ്മാണ്ഡ സംവിധായകനെയാണ്  താൻ സമ്മാനിക്കാനിരിക്കുന്നത് എന്നാണ്  കുഞ്ഞുമോൻ പറയുന്നത്.

നേരത്തെ തന്നെ സംഗീത സംവിധായകനായി  കീരവാണി എന്ന മരഗതമണി,നായികമാരായി നയൻതാരാ ചക്രവർത്തി, പ്രിയാ ലാൽ എന്നിവരുടെ പേരുകൾ പ്രഖ്യാപിച്ചിരുന്നു. നായകൻ ആരെന്ന സസ്പെൻസ് ഇപ്പോഴും നില നിർത്തുകയാണ് നിമ്മാതാവ്. ‘ ജെൻ്റിൽമാൻ2 ‘, വിൻ്റെ അണിയറ സാങ്കേതിക വിദഗ്ദർ, മറ്റ് അഭിനേതാക്കൾ  എല്ലാവരും ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭരാണെന്നും അതിനെ കുറിച്ചുള്ള അറിയിപ്പുകൾ  വരും ദിവസങ്ങളിൽ തന്നെ ഉണ്ടാവുമെന്നും കുഞ്ഞുമോൻ അറിയിച്ചു. ജെൻ്റിൽമാൻ ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ കെ.റ്റി.കുഞ്ഞുമോൻ നിർമ്മിച്ച് എ.ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘ ജെൻ്റിൽമാൻ2‘ വിൻ്റെ ചിത്രീകരണം വരുന്ന ചിങ്ങ മാസത്തിൽ ഇന്ത്യയിലും വിദേശത്തുമായി ആരംഭിക്കും.  


                                 #സി. കെ. അജയ് കുമാർ, പി ആർ ഒ

സുനൈന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ റെജീന ‘ യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

0

പ്രശസ്ത തെന്നിന്ത്യൻ നടി സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ.ഡി.സിൽവ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ റെജീന ‘. സതീഷ് നായരാണ് ‘ റെജീന ‘യുടെ നിർമ്മാതാവും സംഗീത സവിധായകനും.
പ്രശസ്ത സംവിധായകരായ ആഷിഖ് അബുവും, വെങ്കട് പ്രഭുവും ചേർന്ന് ഇന്ന് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഒരു സ്റ്റൈലിഷ് ത്രില്ലർ ചിത്രമത്രെ ‘ റെജീന ‘

യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ എൽ പി യുടെ ബാനറിൽ നിർമ്മിക്കുന്ന ‘ റെജീന ‘ ക്ക് വേണ്ടി മലയാളത്തിൽ ഹരി നാരായണൻ രചിച്ച് സതീഷ് നായർ സംഗീതം നൽകിയ ഗാനങ്ങൾ രമ്യാ നമ്പീശൻ, വൈക്കം വിജലക്ഷ്മി എന്നിവരാണ് ഗായകർ. ക്രൈം ത്രില്ലറായ ‘ റെജീന ‘ യെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അണിയറക്കാർ അറിയിച്ചു.

                                                                                                                                                                                       #സി.കെ.അജയ് കുമാർ,പി ആർ ഒ

ഡിഐജി വേഷത്തിൽ നായകനായി ശങ്കറിന്റെ ശക്തമായ തിരിച്ചുവരവ്. ഓർമ്മകളിൽ പൂർത്തിയായി

0

പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന “ഓർമ്മകളിൽ ” ചിത്രീകരണം പൂർത്തിയായി. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഒരിടവേളയ്ക്കു ശേഷം ശങ്കർ , ഒരു ഡിഐജി കഥാപാത്രത്തിലൂടെ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് ഓർമ്മകളിൽ . തൊട്ടിൽപ്പാലം, പറളിയാർ വെള്ളച്ചാട്ടം, വൈകുണ്ഠം പ്ളാന്റേഷൻസ് തുടങ്ങി കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ നിരവധി ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. ശങ്കർ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി എന്നിവർ അഭിനയിക്കുന്നു. ബാനർ – പ്രീമിയർ സിനിമാസ് , രചന , നിർമ്മാണം, സംവിധാനം – എം. വിശ്വപ്രതാപ് , ഛായാഗ്രഹണം – നിതിൻ കെ രാജ്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – എം വിശ്വപ്രതാപ് , സംഗീതം – ജോയ് മാക്സ്‌വെൽ , ആലാപനം – ജാസി ഗിഫ്റ്റ്, സുജാത മോഹൻ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – എ എൽ അജികുമാർ , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, കല-ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ – ടി മഗേഷ്, ഡിസൈൻസ് – വിനീത് വാസുദേവൻ, സംവിധാന സഹായികൾ – ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , സ്റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് – അജേഷ് ആവണി , പി ആർ ഓ – അജയ് തുണ്ടത്തിൽ .

വയനാട് ചുരമിറങ്ങാൻ ഒരുങ്ങി ‘ചെക്കൻ’. റിലീസ് ജൂൺ 10 ന്

0

ഗോത്രഗായകനായൊരു വിദ്യാർത്ഥി വർത്തമാനകാലത്ത് നേരിടുന്ന അവഗണനകളുടെ കഥ പറയുന്ന മ്യൂസിക്കൽ സിനിമ ” ചെക്കൻ ” ജൂൺ 10-ന് തീയേറ്ററുകളിലെത്തുന്നു. ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. കൂടാതെ ആതിര ,അബൂ സലിം, വിനോദ് കോവൂർ, തെസ്നിഖാൻ , നഞ്ചിയമ്മ, അലി അരങ്ങാടത്ത് , അമ്പിളി , സലാം കല്പറ്റ , മാരാർ, അഫ്സൽ തുവൂർ തുടങ്ങിയവരും അഭിനയിക്കുന്നു. അട്ടപ്പാടിയുടെ ഗായിക നഞ്ചിയമ്മ ചിത്രത്തിൽ മനോഹരമായൊരു താരാട്ട് പാട്ട് പാടുകയും ഒപ്പം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാനർ – വൺ ടു വൺ മീഡിയ, നിർമ്മാണം – മൻസൂർ അലി, കഥ, തിരക്കഥ, സംവിധാനം – ഷാഫി എപ്പിക്കാട്, ഛായാഗ്രഹണം – സുരേഷ് റെഡ് വൺ , എഡിറ്റിംഗ് – ജർഷാജ്, സംഗീതം – മണികണ്ഠൻ പെരുമ്പടപ്പ് , ആലാപനം – നഞ്ചിയമ്മ, മണികണ്ഠൻ പെരുമ്പടപ്പ് , ഗാനരചന – മണികണ്ഠൻ, ഒ.വി. അബ്ദുള്ള, പശ്ചാത്തലസംഗീതം – സിബു സുകുമാരൻ , ചമയം – ഹസ്സൻ വണ്ടൂർ , കല-ഉണ്ണി നിറം, കോസ്റ്റ്യും – സുരേഷ് കോട്ടാല, പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത് വണ്ടൂർ , പ്രൊഡക്ഷൻ മാനേജർ – റിയാസ് വയനാട്, ഫിനാൻസ് കൺട്രോളർ – മൊയ്ദു കെ വി , സ്റ്റിൽസ് – അപ്പു, ഡിസൈൻസ് – മനു ഡാവിഞ്ചി,

പി ആർ ഓ – അജയ് തുണ്ടത്തിൽ.

തൃക്കാക്കര പിടിച്ച് യുഡിഫ് , ഉമ തോമസ് വിജയിച്ചു

0

തൃക്കാക്കരയിൽ വൻ ഭൂരിപക്ഷത്തിൽ ഉമ വിജയിച്ചു. പി ടി തോമസ് നേടിയതിനേക്കാൾ വോട്ട് നേടിയാണ് ഉമ വിജയിച്ചത്. LDF സർക്കാരിന്റെ ജനവിരുദ്ധതയ്ക്കുള്ള മറുപടിയാണ് ഈ വിജയം എന്ന് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. 24300 വോട്ടുകൾക്കാണ് ഉമ വിജയിച്ചത്.

വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും ലീഡ് നേടാന്‍ എല്‍ഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന് സാധിച്ചില്ല. കേരളത്തിൽ അക്കൗണ്ട് തുറക്കാനാവാതെ ബി ജെ പി വീണ്ടും പരാജയപ്പെട്ടു.

English Summary : Uma Thomas Won

49 വർഷങ്ങൾ , വിവാഹചിത്രങ്ങൾ പങ്കുവെച്ചു ബിഗ് ബി

0

അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹിതരായിട്ട് 49 വർഷം പൂർത്തിയാകുന്നു. വിവാഹ വാർഷിക ദിനത്തിൽ ഇരുവരുടെയും വിവാഹചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ . ഞങ്ങളുടെ വിവാഹവാർഷികത്തിൽ നിങ്ങളുടെ ആശംസകൾക്ക് നന്ദി എന്ന കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

1973 ജൂൺ 3 ന് ആയിരുന്നു ഇരുവരും വിവാഹിതരായത് . ഇരുവരും ആദ്യമായി ഒന്നിച്ച ബൻസി ബിർജു പുറത്തിറങ്ങുന്നതും 49 വർഷങ്ങൾ മുൻപായിരുന്നു. 11 ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

English Summary : Amitabh Bachan and Jaya Bachan’s wedding anniversary

ബേസിൽ ജോസഫ് ദർശന ടീമിന്റെ ‘ജയ ജയ ജയ ജയ ഹേ ‘ ചിത്രികരണം പുരോഗമിക്കുന്നു

0

ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ
ജയ ജയഹേ’. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ വിപിൻ ദാസാണ് സംവിധായകൻ.വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമി ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.അമൽ പോൾസനാണ് സഹ നിർമ്മാണം.അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായിയാണ് ചിത്രികരണം പുരോഗമിക്കുന്നത്.കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു ഒരു കോമഡി എന്റെർറ്റൈനറാണ് ചിത്രം.ബബ്ലു അജുവാണ് ചായഗ്രാഹകൻ,ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല – ബാബു പിള്ള,ചമയം – സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം – അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം – പ്രശാന്ത് നാരായണൻ,മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ,ധനകാര്യം – അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്

കുട്ടികളുടെ ചിത്രം ‘ത തവളയുടെ ത’ പുതിയ പോസ്റ്റർ പുറത്തിറങ്ങി

0

ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിന്‍റെയും, 14/11 സിനിമാസ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ച് നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമായി ഒരുക്കുന്ന ‘ത തവളയുടെ ത’ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറതതിറങ്ങി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ബാലു എന്ന കൊച്ചു കുട്ടിയായി മാസ്റ്റർ അൻവിൻ ശ്രീനു ആണ് വേഷമിടുന്നത്. ബാലുവിന്റെ അമ്മയായ ഗംഗയായി അനുമോളും, ബാലുവിന്റെ അച്ഛൻ വിശ്വനാഥനായി സെന്തിലും അഭിനയിച്ചിരിക്കുന്നു. ഇവർക്ക് പുറമെ ആനന്ദ് റോഷൻ, ഗൗതമി നായർ, നെഹല, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്ണൻ, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

കുട്ടികൾക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീർത്തുമൊരു ഫാൻ്റസി സ്വഭാവത്തിലൂടെ പോകുന്ന കുടുംബ ചിത്രമാണ് ‘ത തവളയുടെ ത’. ചിത്രത്തിൽ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, സംഗീതം: നിഖിൽ രാജൻ മേലേയിൽ, രചന: ബീയാർ പ്രസാദ്, കലാസംവിധാനം: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്, മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, നിശ്ചല ഛായാഗ്രഹണം: ഇബ്സൺ മാത്യൂ, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പി.കെ, പി.ആർ.ഒ: പി. ശിവപ്രസാദ്‌ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

നടി ഷംന കാസിം വിവാഹിതയാകുന്നു

0

നടിയും നർത്തകിയുമായ ഷംന കാസിം (പൂർണ) വിവാഹിതയാകുന്നു. ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയാണ് വരൻ, ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാന് ഷാനിദ്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

2004 ൽ മാഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഷംന , തെലുങ്ക്, തമിഴ് ഭാഷ ചിത്രങ്ങളിലും വേഷമിട്ടു. കണ്ണൂർ സ്വദേശിയാണ് ഷംന

English Summary : shamna kasim got engaged

നെറ്റ്ഫ്ലിക്സ് റഷ്യയിൽ സംപ്രേക്ഷണം നിർത്തിവച്ചു

0
യുക്രയിനിലേക്കുള്ള റഷ്യയുടെ അധിനിവേശ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യയിലെ പ്രവർത്തനങ്ങൾ നെറ്റ്ഫ്ലിക്സ് (Netflix) താൽക്കാലികമായി നിർത്തിവച്ചു. റഷ്യൻ വരിക്കാർക്ക് ഇനി നെറ്റ്ഫ്ലിക്സ് (Netflix) കാണാൻ കഴിയില്ല. റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നു.

മാർച്ച് ആദ്യവാരം റഷ്യയിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. നിലവിലെ ബില്ലിംഗ് സൈക്കിളിന്റെ അവസാനം ട്രാൻസ്മിഷൻ പൂർണ്ണമായും നിർത്തുമെന്ന് നെറ്റ്ഫ്ലിക്സ് അധികൃതർ പറഞ്ഞു.

English Summary : Netflix suspends broadcasts in Russia