റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്ക് സുപരിചിതനായ ബിജോയ് കണ്ണൂർ (ഉദയരാജ് ) ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ഒരു മുത്തച്‌ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ വൈവിധ്യതലങ്ങളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് കണ്ണൂർ വേഷമിടുന്നത്. കൊച്ചുമകനാകുന്നത് മാസ്റ്റർ ഫിൻ ബിജോയ് ആണ്. ഏഷ്യാനെറ്റ് പ്ളസ്സിലൂടെ പോപ്പുലറായ ചിന്നുശ്രീ വൽസലനാണ് നായികയാകുന്നത്. തിരുവനന്തപുരം വെള്ളായണിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ബിജോയ് കണ്ണൂർ (ഉദയരാജ് ), ചിന്നുശ്രീ വർസലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ബാനർ – ശ്രീമുരുകാ മൂവി മേക്കേഴ്സ് , തിരക്കഥ, സംവിധാനം – ശ്രീഭാരതി , നിർമ്മാണം – സുരേഷ് സി എൻ , ഛായാഗ്രഹണം – റിജു ആർ അമ്പാടി, എഡിറ്റിംഗ് – ശ്യാം സാംബശിവൻ, കഥ -ബിജോയ് കണ്ണൂർ, സംഭാഷണം – ദേവിക എൽ എസ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സജി അടൂർ , അസ്സോസിയേറ്റ് ഡയറക്ടർ – നന്ദൻ , പ്രൊഡക്ഷൻ മാനേജർ – എസ് ആർ ശിവരുദ്രൻ , ഗാനരചന – ഹരികൃഷ്ണൻ വണ്ടകത്തിൽ, സംഗീതം – ജോജോ കെൻ (ഗായികയും എം എൽ എയുമായ ദലീമയുടെ ഭർത്താവ്), ആലാപനം – ഇക്ബാൽ കണ്ണൂർ, ഫിൻ ബിജോയ്, ഫാത്തിമ, പ്രിയ ബൈജു , പശ്ചാത്തലസംഗീതം – ജിയോ പയസ്, ചമയം – അമൽദേവ് ജെ ആർ, കല-അഖിൽ ജോൺസൺ, കോസ്റ്റ്യും – അഭിലാഷ് എസ് എസ് , സ്‌റ്റുഡിയോ – ഐക്കൺ മൾട്ടിമീഡിയ തിരുവനന്തപുരം, ഡിസൈൻസ് – ടെറസോക്കോ ഫിലിംസ്, സ്റ്റിൽസ് – ഉദയൻ പെരുമ്പഴുതൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ .
തമിഴ് ചിത്രം റീലിലെ നായകൻ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്നു
Related Post
-
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
-
‘വേട്ടയൻ’; രജനികാന്തിന്റെ ഭാഗങ്ങൾ പൂർത്തിയായി
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 170-ആമത് ചിത്രമായ 'വേട്ടയനിൽ' രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. 2024 ഒക്ടോബറിൽ…
-
റാം പൊതിനേനി, പുരി ജഗന്നാഥ് പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’ ; ടീസർ പുറത്ത്
https://youtu.be/FxtNEd4FpEo?si=I30rLIdN_yZuVTYa ബ്ലോക്ക്ബസ്റ്റർ ചിത്രം "ഐ സ്മാർട് ശങ്കർ" തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി…