Home Blog Page 300

പ്രണയം കടങ്കഥയല്ല സത്യമാണ്. ആ സത്യത്തിന് മരണമില്ല …… ഒരു പക്കാ നാടൻ പ്രേമം ജൂൺ 24 – ന് തീയേറ്ററുകളിൽ

0

മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയം ആ ഗ്രാമവാസികൾക്ക് പ്രിയങ്കരമായിരുന്നു. അവർ ഒന്നാകണേ എന്ന് പലരും മനസ്സാ പ്രാർത്ഥിച്ചെങ്കിലും പല പ്രണയങ്ങളെയും പോലെ അവരുടെ മോഹങ്ങളെയും കാലം തല്ലികെടുത്തി. സ്നേഹം വിരഹമാണന്നും വിരഹം വേദനയാണന്നും കണ്ണനും തുളസിയും തിരിച്ചറിഞ്ഞു. അവർ ഒന്ന് ഉറപ്പാക്കി. തങ്ങളുടെ പ്രണയം കടങ്കഥയല്ല സത്യമാണ്. ആ സത്യത്തിന് മരണമില്ല. വൈകിയാണങ്കിലും അത് പുനർജനി നേടുക തന്നെ ചെയ്യും. ആ വിശ്വാസത്തിൽ ഇരുവരും കാത്തിരുന്നു. ഒപ്പം അവർ ഒന്നാകാൻ ആഗ്രഹിച്ച ഉറ്റമിത്രങ്ങളും …… ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു. ബാനർ – എ എം എസ് പ്രൊഡക്ഷൻസ്, നിർമ്മാണം – സജാദ് എം, സംവിധാനം – വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം – ഉണ്ണി കാരാത്ത്, രചന – രാജു സി ചേന്നാട്, എഡിറ്റിംഗ് – ജയചന്ദ്രകൃഷ്ണ, ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,വിനു കൃഷ്ണൻ , സംഗീതം – മോഹൻ സിത്താര, ആലാപനം – കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, ജ്യോത്സന , അൻവർ സാദത്ത്, ശിഖ പ്രഭാകർ , പശ്ചാത്തല സംഗീതം – എസ് പി വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഹസ്മീർ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – വിൻസന്റ് പനങ്കൂടാൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഡാനി പീറ്റർ , കല-സജി കോടനാട്, ചമയം – മനീഷ് ബാബു, കോസ്‌റ്റ്യും – രാംദാസ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ – ശിവക്ക് നടവരമ്പ് , ഡിസൈൻസ് – ഡോ.സുജേഷ് മിത്ര, സ്റ്റിൽസ് – പവിൻ തൃപ്രയാർ, പി ആർ ഓ – അജയ് തുണ്ടത്തിൽ

തല്ലുമാല ആഗസ്റ്റ് 12 ന്

0

ടോവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന തല്ലുമാല ആഗസ്റ്റ് 12 ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രമായി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്. മണവാളൻ വസീം എന്നാണ് ടൊവിനോയുടെ കഥാപാത്രതത്തിന്റെ പേര്.

സൗബിൻ , ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് എന്നിവരാണ് മറ്റു താരങ്ങൾ .

English Summary : Thallumala releasing on August 12th in theatres

സജിന്‍ ലാൽ – സമ്പത്ത് റാം ചിത്രത്തിൽ സുപ്രധാന വേഷവുമായി ഡോ എൻ.എം ബാദുഷ

0

തമിഴ് നടന്‍ സമ്പത്ത് റാം മലയാളത്തില്‍ നായകനാകുന്ന സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത നിർമ്മാതാവും പ്രൊജക്ട് ഡിസൈനറുമായ ഡോ എൻ.എം ബാദുഷ സുപ്രധാന വേഷത്തിൽ എത്തുന്നു. ജീവന്‍ ടിവി ചീഫ് ന്യൂസ് എഡിറ്റർ ബാബു വെളപ്പായ ആണ് ഈ സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ചിത്രത്തിന്റെ താരനിര്‍ണയം നടക്കുന്നു. 72 ഫിലിംസിന്റെ ബാനറില്‍ ഷമീം സുലൈമാനാണ് ചിത്രം നിര്‍മിക്കുന്നത്. ബി.വി. അരുണ്‍ കുമാറാണ് പ്രോജക്റ്റ് ഡിസൈനര്‍. 

ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ദേശീയ അവാര്‍ഡിന്റെ പരിഗണനയിലെത്തിയ ക്രയോണ്‍സ്, താങ്ക്യു വെരിമച്ച്, റിലീസിങ്ങിനൊരുങ്ങുന്ന ഹന്ന എന്നീ ചിത്രങ്ങളാണ് സജിന്‍ലാലിന്റെ സംവിധാന ചിത്രങ്ങൾ. ഗാങ്‌സ്റ്റര്‍ ഓഫ് ഫൂലന്‍, ബിഗ് ബജറ്റ് ചിത്രമായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്നിവയാണ് സജിന്‍ ലാലിന്റെ പുതിയ പ്രോജക്റ്റുകള്‍. വാർത്ത പ്രചരണം : പി ശിവപ്രസാദ്

കടുവ രണ്ടാമത്തെ ടീസർ എത്തി

0

പൃഥ്വിരാജ് നായകനാകുന്ന കടുവ യുടെ രണ്ടാമത്തെ ടീസർ എത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. 8 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്തിയപ്പോൾ പ്രഖ്യാപിച്ച ചിത്രമാണ് കടുവ.

വിവേക് ഒബ്‌റോയ് ,സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

English Summary : Kaduva Official Teaser 2 released

ആന്റെ സുന്ദരനികിയിൽ നസ്രിയ നിരാശപ്പെടുത്തിയോ ?

0

ഒരു ഇടവേളയ്ക്കു ശേഷം നസ്രിയ നസിം അഭിനയിച്ച തെലുങ്ക് ചിത്രമാണ് നാനി നായകനാകുന്ന ആന്റെ സുന്ദരനികി. നസ്രിയയെ അമിതമായി പ്രമോഷൻ ചെയ്തപ്പോൾ ചിത്രത്തിൽ നസ്രിയയെ നായികയായി കാസ്റ്റ് ചെയ്യാൻ ശക്തമായ കാരണമുണ്ടെന്ന് പ്രേക്ഷകർക്ക് തോന്നി. എന്നാൽ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർക്ക് എന്തിനാണ് നസ്രിയയ്ക്ക് ഇത്രയും പ്രമോഷൻ നൽകിയത് എന്ന് മനസിലാകുന്നില്ല, നസ്രിയയുടെ കഥാപാത്രത്തിന് യാതൊരു പ്രത്യേകതയും പറയാനും ഇല്ല.

മറ്റേതൊരു നടിയും നസ്രിയ അവതരിപ്പിച്ച കഥാപാത്രത്തെ ഇതുപോലെയോ ഒരുപക്ഷേ ഇതിലും മികച്ചതായോ ചെയ്യുമെന്ന് തോന്നും, തെലുങ്കിൽ ഇത് നസ്രിയയുടെ ആദ്യ ചിത്രമാണ് .

നസ്രിയയുടെ കഴിവ് പുറത്തെടുക്കുന്നതിൽ സംവിധായകൻ പരാജയപ്പെട്ടതാകാം, അല്ലെങ്കിൽ ആ കഥാപാത്രത്തിന്റെ കുഴപ്പവുമാകാം, എന്തായാലും അരങ്ങേറ്റ ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യത നേടാൻ നസ്രിയയ്ക് സാധിച്ചില്ല.

English to Malayalam : over-hyped Ante Sundaraniki movie Nazriya failed to impress

വിഘ്‌നേഷുമൊത്ത് നയൻതാര കൊച്ചിയിൽ

0

വിവാഹശേഷം നയൻതാരയും വിഘ്‌നേഷ് ശിവനും കൊച്ചിയിലെത്തി. നയൻതാരയുടെ അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല അതിനാൽ അമ്മയുടെ അനുഗ്രഹം വാങ്ങാനാണ് ഇരുവരും കൊച്ചിയിൽ എത്തിയത്.

ഇരുവരും കേരളത്തിൽനിന്ന് എന്ന് തിരിച്ചുപോകും എന്നത് വ്യക്തമല്ല. ഓറഞ്ച് നിറത്തിലുള്ള ചുരിദാറായിരുന്നു നയൻതാരയുടെ വേഷം, മാധ്യമങ്ങളോട് ഇരുവരും പ്രതികരിച്ചില്ല.

English Summary : Nayanthara and Vignesh shivan at kerala after marriage

വർഷങ്ങൾക്കുമുൻപ് താൻ എടുത്ത വിജയ്‌സേതുപതിയുടെ ചിത്രം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

0

12 വർഷങ്ങൾക്ക് മുൻപ് താൻ എടുത്ത നടൻ വിജയ് സേതുപതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. 2010 എടുത്ത ചിത്രമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ആരാധകർ ഏറ്റെടുത്ത പോസ്റ്റിനുതാഴെ ധാരാളം കമെന്റുകൾ വരുന്നുണ്ട്. വണ്ണം കുറച്ച് വീണ്ടും സ്മാർട്ട് ആകണം അണ്ണാ എന്നാണ് ഒരു ആരാധകൻ പറയുന്നത്. നിങ്ങൾ ഒരുമിച്ചുള്ള സിനിമ എന്നാണ് ഉണ്ടാവുക എന്നും ആരാധകർ ചോദിക്കുന്നു

വിക്രം ആണ് വിജയ്‌സേതുപതിയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള സിനിമ. നയൻതാര , പൃഥ്വിരാജ് എന്നിവർ വേഷമിടുന്ന ഗോൾഡ് ആണ് അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രം.

English Summary : Sharing Vijay sethupathi’s old photo taken by Director Alphons Puthran

“സച്ചി ഇത് നിങ്ങൾക്ക് വേണ്ടി”; ആകാശ് സെൻ നായകൻ ആകുന്ന ഡോൺമാക്സ് ചിത്രം ‘അറ്റ്’ ടീസർ പങ്കുവെച്ച് ജോൺ എബ്രഹാം

0

എഡിറ്ററും സംവിധായകനുമായ ഡോൺമാക്സ് ഒരുക്കുന്ന ‘അറ്റ്’ എന്ന സിനിമയുടെ ഔദ്യോഗിക ടീസർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ജോൺ എബ്രഹാം. അന്തരിച്ച മഹാനായ എഴുത്തുകാരനും സംവിധായകനുമായ സച്ചിയുടെ മകനും പുതുമുഖവുമായ ആകാശ് സെൻ നായകനാകുന്ന ആദ്യ ചിത്രമാണ് അറ്റ്. മലയാളത്തിൽ എച്.ഡി.ആർ ഫോർമാറ്റിൽ ഇറങ്ങുന്ന ആദ്യ ടീസറാണിത്. നിലവിൽ സച്ചി അവസാനമായി ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന തരംഗം സൃഷ്ടിച്ച ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് നിർമിച്ച് നായകനായി അഭിനയിക്കുകയാണ് ജോൺ എബ്രഹാം. അയ്യപ്പൻ കോശിയുടെ വിജയ തരംഗത്തിനിടെയായിരുന്നു സച്ചിയുടെ അകാല മരണം. ഇപ്പോഴിതാ രണ്ട് വർഷത്തിന് ശേഷം ആകാശ് സെൻ സിനിമ രംഗത്തേക്ക് ചുവട് വെക്കുമ്പോൾ സച്ചിയോട് ഉള്ള ബഹുമാനവും സ്നേഹബന്ധവും സച്ചിയുടെ പ്രിയ പുത്രൻ്റെ സിനിമ ടീസർ പങ്കുവെച്ച് സന്തോഷം പ്രകടിപ്പിക്കുകയാണ് ഈ പ്രിയ ബോളിവുഡ് താരം. ജോൺ എബ്രഹാമിന് പുറമെ നിരവധി താരങ്ങളാണ് മലയാളത്തിന് അകത്തും പുറത്തുമായി ടീസർ പങ്കുവെച്ചത്. ഇൻ്റർനെറ്റ് ലോകത്തെ ചതികുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്വർക്കുകളും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺമാക്സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്.

ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സച്ചിയുടെ ആത്മമിത്രം കൂടിയായ പ്രഥ്വിരാജ് സുകുമാരൻ്റെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിൽ ടൈറ്റില്‍ ലോഞ്ച് ചെയ്തിരുന്നത്. എറണാകുളം, ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിൻ്റെ ലൊക്കേഷനുകൾ ഒരുക്കിയത്. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ‘അറ്റ്’ ന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദും ആണ്.

പ്രൊജക്റ്റ്‌ ഡിസൈൻ: ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്‌: അരുൺ മോഹനൻ, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് റെജിസ്, ആക്ഷൻ:കനൽക്കണ്ണൻ, ക്രീയേറ്റീവ് ഡയറക്ഷൻ: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, പി ആർ ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ: മാമിജോ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

ഹോട്സ്റ്റാറിൽ ഈ വർഷം തുടരെ രണ്ടാം വിജയം കൊയ്ത് മോഹൻലാൽ; പാൻ ഇന്ത്യൻ തലത്തിൽ പ്രശംസകൾ ലഭിച്ച് ’12ത് മാൻ’

0

ആശിർവാദ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വീണ്ടും മോഹൻലാൽ-ജീത്തു ജോസഫ് മെഗാഹിറ്റ് കൂട്ടുകെട്ട് മൂന്നാം തവണയും ഒന്നിച്ച ’12ത് മാൻ’ ദേശീയ തലത്തിൽ തന്നെ വൻ വിജയമായി മാറിയിരിക്കുന്നു. ഹോട്സ്റ്റാറിൽ ഈ വർഷം പുറത്തിറങ്ങിയ ഇന്ത്യയിലെ ഏറ്റവും അധികം വ്യൂവർഷിപ്പ് നേടിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ തന്നെ ഇടം പിടിച്ചിരിക്കുകയാണ്, റീലീസ് ചെയ്ത് ഏകദേശം മൂന്നാം വാരം പിന്നിടുമ്പോൾ ഈ ജിത്തു ജോസഫ് ചിത്രം. കഴിഞ്ഞ മാസം മെയ് 21ന് മോഹൻലാലിൻ്റെ 62ആം പിറന്നാൾ ദിനത്തിന് കൃത്യം ഒരു ദിവസം മുന്നോടിയായിട്ടായിരുന്നു ഡിസ്നി ഹോട്ട്‌സ്റ്റാർ വഴി ’12ത് മാൻ’ സ്ട്രീമിംഗ് ചെയ്തത്. ഹോളിവുഡ്-ഫ്രഞ്ച് ക്ലാസിക് മിസ്റ്ററി ചിത്രങ്ങളുടെ അവതരണ ശൈലിയോടും സംവിധാനമികവിനോടും കിടപിടിക്കുന്ന രീതിയിൽ ഉള്ള ചിത്രത്തിൻ്റെ ചിത്രീകരണ മികവ് രാജ്യാന്തര തലത്തിലാണ് നിരവധി നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായങ്ങളുമായി എത്തിയത്. ട്വിറ്ററിൽ ഈ വർഷം ഏറ്റവുമധികം ട്രെൻഡിങ് ലിസ്റ്റിൽ നിന്ന മലയാള ചിത്രവുമായി മാറി 12ത് മാൻ. വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ഗംഭീര അഭിപ്രായങ്ങൾ ആണ് ചിത്രത്തെ തേടിയെത്തിയത്.

നിരൂപകപ്രശംസകൾ കൊണ്ടും പ്രേക്ഷകപ്രീതികൊണ്ടും ഇത്തവണയും മോഹൻലാലിന് ഒരു ഗംഭീര പിറന്നാൾ സമ്മാനം നൽകിയ ജിത്തു ജോസഫിനെ വല്യ തോതിലാണ് മോഹൻലാൽ ആരാധകർക്കിടയിൽ തന്നെ ഓൺലൈൻ തലത്തിൽ ആഘോഷമാക്കിയത്. മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളിൽ പുത്തൻ നാഴികക്കല്ലായി മാറിയ ത്രില്ലർ ചിത്രങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച പാൻ ഇന്ത്യൻ തലത്തിൽ തന്നെ പ്രശസ്തമായ ചൈനയിൽ ഉൾപ്പെടെ റീമേക്ക് ചെയ്യപെട്ട ചിത്രങ്ങൾ ആയിരുന്നു ദൃശ്യവും ദൃശ്യം 2വും. എന്നിട്ട് പോലും ഹാട്രിക് വിജയം ഉന്നം വെച്ച് വീണ്ടും ഈ വിജയകൂട്ടുകെട്ട് ഒന്നിച്ച മൂന്നാമത്തെ ത്രില്ലർ ചിത്രത്തിനായി വമ്പൻ പ്രതീക്ഷകളും വാനോളം ഹൈപ്പുമാണ് നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി വമ്പൻ മാർക്കറ്റിംഗ് പരിപാടികൾ തന്നെ ആണ് ഡിസ്നി ഹോട്സ്റ്റാറും ഒരുക്കിയത് ഇത്തവണ. ഈ കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഇടയിൽ വളരെയധികം ചിത്രത്തിൻ്റെ നിലവാരത്തെ കുറിച്ചും ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷേ ആശങ്കകളെയെല്ലാം കാറ്റിൽ പറത്തുന്ന തലത്തിൽ വീണ്ടും ഈ മെഗാഹിറ്റ് കൂട്ടുകെട്ട് വിജയകുതിപ്പ് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

അഗത ക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകളുടെ പതിവ് ശൈലികളെ ആസ്പദമാക്കി ജിത്തു ഒരുക്കിയിരിക്കുന്ന ക്ലാസിക് മിസ്‌റ്ററി ചിത്രങ്ങളുടെ ഫോർമാറ്റിൽ ഉള്ള ഈ ചിത്രത്തിൻ്റെ തിരക്കഥാരചനക്ക് തന്നെ രണ്ട് വർഷത്തിൽ അധികം സമയമാണ് ചിലവഴിച്ചിരുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ജീത്തു ജോസഫ് ഇത്തവണ മറ്റൊരു വ്യക്തിയുടെ തിരക്കഥയിൽ ആണ് ഇത്തവണ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നവാഗതനായ കെ ആർ കൃഷ്ണകുമാർ ആണ് ചിത്രതതിൻ്റെ കഥയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഈ വർഷം ഇത് രണ്ടാം തവണയാണ് ഹോട്സ്റ്റാറിലൂടെ ഒ ടി ടി വിജയവുമായി ആശിർവാദ് പ്രൊഡക്ഷൻസും എത്തിയിരിക്കുന്നത്. ജനുവരിയിൽ മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ലൂസിഫറിന് ശേഷം വീണ്ടും ഒന്നിച്ച ‘ബ്രോ ഡാഡി’ ഇന്ത്യയിൽ തന്നെ ഹോട്സ്റ്റാറിൻ്റെ ചരിത്രത്തിൽ ഏറ്റവുമധികം ജനങ്ങൾ അദ്യദിനങ്ങളിൽ കണ്ട രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡ് നേട്ടവുമായി അൽഭുതം സൃഷ്ടിചിരുന്നു. ഈ വർഷം ഇനിയും മോൺസ്റ്റർ, എലോൺ, ബറോസ് തുടങ്ങി വ്യത്യസ്ത ജോണറുകളിലായി വളരെ അധികം പ്രതീക്ഷകൾ നിലനിർത്തുന്ന ചിത്രങ്ങളാണ് ആശിർവാദിൻ്റെ നിർമാണത്തിൽ റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്നത്. ഇവയ്ക്ക് പുറമെ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും നാലാം തവണയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ‘റാം’ നിരവധി നാളുകളായി കോവിഡ് പ്രശ്നങ്ങൾ കാരണം നിർമാണത്തിൽ നിലനിന്ന അനിശ്ചിതത്വങ്ങൾ നീക്കി അവസാനവട്ട ചിത്രീകരണതിനായി വിദേശത്തേക്ക് താമസിക്കാതെ തന്നെ അണിയറപ്രവർത്തകരും താരങ്ങളും പോകാൻ തയ്യാറെടുക്കുകയാണ് എന്നാണ് അണിയറ റിപ്പോർട്ടുകൾ.

ഇടുക്കിയിലെ ഒരു മലയോര റിസോർട്ട് പ്രധാന ലോക്കേഷനായി ഒരുക്കിയ ’12ത് മാൻ’ കോവിഡ് കാലത്ത് നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്താണ് വളരെ വലിയ താരനിരയുമായി ചിത്രീകരണം പൂർത്തിയാക്കിയത്. ഏതാനും രംഗങ്ങൾ എറണാകുളത്തും ചിത്രീകരിച്ചിരിക്കുന്നു. മോഹൻലാലിന് പുറമെ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുൽ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി, പ്രിയങ്ക നായർ, അനു മോഹൻ, ചന്തുനാഥ്, നന്ദു എന്നിവരാണ് മറ്റ് പ്രമുഖ അഭിനേതാക്കൾ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വി എസ് വിനായക് ആണ്. വിനായക് ശശികുമാർ രചന നിർവഹിച്ച വരികൾക്ക് അനിൽ ജോൺസൺ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആൻ്റണി, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, കലാസംവിധാനം: രാജീവ് കോവിലകം, വസ്ത്രാലങ്കാരം: ലിൻ്റ ജീത്തു, മേക്ക് അപ്പ്: ജിതേഷ് പൊയ്യ, വി എഫ് എക്സ്: ടോണി മാഗ്മിത്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, പ്രൊഡക്ഷൻ കൺട്രോളർ: സേതു അടൂർ, വാർത്താപ്രചരണം: പി ശിവപ്രസാദ്.

നയൻതാരയുടെ വിവാഹത്തിൽ പങ്കെടുത്ത് ദിലീപ്

0

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം ഇന്ന് നടക്കുമ്പോൾ വിവാഹത്തിൽ പങ്കെടുത്ത ദിലീപിന്റെ സാന്നിധ്യം ശ്രദ്ധനേടി. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ബോഡിഗാഡ്.

ഷാരൂഖ് ഖാൻ, രജനികാന്ത് , വിജയ് സേതുപതി ഉൾപ്പടെ സിമിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നു.

കൂടുതൽ ചിത്രങ്ങൾ കാണാൻ : https://www.kerala9.com/events/nayanthara-marriage-photos-nayanthara-vignesh-shivan-wedding-photos/

English Summary: Dileep at Nayanthara’s wedding

നീലവെളിച്ചം ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

0

ആഷിക് അബുവിന്റെ ഹൊറർ ചിത്രം നീലവെളിച്ചത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ടോവിനോ തോമസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. പ്രേതബാധയുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന യുവകഥാകൃത്തിന്‍റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. ഡിസംബറിൽ ചിത്രം റിലീസിനെത്തും.

ഭാർഗവീനിലയം എന്ന പേരിൽ 1964ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ നേരത്തെ സിനിമയാക്കിയിരുന്നു. പ്രേം നസീർ, മധു, വിജയ നിർമല എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമായിരുന്നു അത്.

English Summary : Neelavelicham First look Poster Released

വിക്രം കണ്ടിട്ട് ഫഹദിനോട് വീണ്ടും ആരാധന കൂടി ; റിമി ടോമി

0

പ്രദർശനം തുടങ്ങിയപ്പോൾമുതൽ പ്രേക്ഷകർ മികച്ചത് എന്ന് ഒരേ സ്വരത്തിൽ പറഞ്ഞ ചിത്രമാണ് കമലഹാസൻ നായകനാകുന്ന “വിക്രം “. കേന്ദ്ര കഥാപാത്രം കമലാഹാസനാണെങ്കിൽ കൂടി ചിത്രത്തിലെ ഓരോ താരങ്ങളും മികച്ച രീതിയിൽ അഭിനയിച്ച ചിത്രംകൂടിയാണ് വിക്രം.

ഇപ്പോൾ വിക്രം കണ്ട റിമിടോമി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ

“Vikram movie കണ്ടിട്ട് ഫഹദ് ഫാസിൽ എന്ന ആക്ടറിനോട് വീണ്ടും ആരാധന കൂടി 😍🙏👏👏👏👏
കൂടാതെ ചെമ്പൻ വിനോദ് ,കാളിദാസ് ജയറാം,നരേൻ,ഹരീഷ് പേരാടി 👏👏
Kamal sir കൂടെ നമ്മുടെ നാട്ടിലെ നമ്മുടെ സ്വന്തം actors നെ കാണുമ്പോൾ അത് ഒരു proud ഫീൽ തന്നെ”

ഇതിന്റെ കമന്റ്ആയി ഒരാൾ സൂര്യയെ കുറിച്ച ഒരു വാക്ക് പറയാമായിരുന്നു എന്ന് പറഞ്ഞപ്പോൾ അതൊക്കെ പറയാമോ സസ്പെൻസല്ലേ എന്നായിരുന്നു റിമിയുടെ മറുപടി.

ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് സൂര്യ അഭിനയിച്ചത്.

English Summary : Rimy Tomy about Vikram Movie Worship Fahad again