Home Blog Page 299

റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്യുന്ന “വേദ്” ൽ സൽമാൻ അതിഥിയായി എത്തുന്നു

0

റിതേഷ് ദേശ്മുഖിന്റെ ആദ്യസംവിധാന ചിത്രമായ വേദ് എന്ന മറാത്തി ചിത്രത്തിൽ സൽമാൻഖാൻ എത്തുന്നു എന്ന് റിപ്പോർട്ടുകൾ, ചിത്രത്തിൽ സൽമാന്റെ ഒരു ഗാനരംഗമാണ് ഉണ്ടാവുക എന്നും അതിന്റെ ചിത്രീകരണം ഈ മാസം അവസാനം തുടങ്ങുമെന്നും സൂചന

“റിതേഷ് സൽമാനുമായി കുറച്ചു നാളായി ചർച്ചകൾ നടത്തി വരികയായിരുന്നു, ഒടുവിൽ ജൂൺ 25, 26 തീയതികളിൽ മുംബൈയിൽ ഗാനം ചിത്രീകരിക്കാൻ തീരുമാനമായി .

പൂജാ ഹെഗ്‌ഡെ, വെങ്കിടേഷ്, ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി എന്നിവരോടൊപ്പം അഭിനയിക്കുന്ന കഭി ഈദ് കഭി ദീപാവലിയുടെ ഷൂട്ടിംഗിലാണ് സൽമാൻ ഇപ്പോൾ, ഹൈദരാബാദിലാണ് ഷൂട്ടിംഗ് നടക്കുന്നത് ,

സൽമാനും റിതേഷും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കില്ല ഇത്. നേരത്തെ റിതേഷിന്റെ 2014ൽ പുറത്തിറങ്ങിയ ലായ് ഭാരിയിൽ സൽമാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു.

English Summary : Salman Khan shoot a song for Riteish Deshmukh’s directorial movie ved

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ കൂട്ടുകെട്ടിലെ “വരാൽ”; ഫൈനൽ ഷെഡ്യൂൾ ലണ്ടനിൽ തുടങ്ങി

0

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ‘വരാൽ’. ചിത്രത്തിൻ്റെ ഫൈനൽ ഷെഡ്യൂൾ ലണ്ടനിൽ പുരോഗമിക്കുന്നു. അനൂപ് മേനോൻ തന്നെയാണ് ചിത്രീകരണം തുടങ്ങിയ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. 20-20 എന്ന എക്കാലത്തെയും ഹിറ്റ്‌ ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം   കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് ‘വരാൽ’.  അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരുടെ വ്യത്യസ്തമായ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ്‌ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോനാണ് നിർവ്വഹിക്കുന്നത്.   സായ്കുമാർ, ആദിൽ ഇബ്രാഹിം, മേഘനാഥൻ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, കൊല്ലം തുളസി, വലിയശാല രമേഷ്, മൻരാജ്, അഖിൽ പ്രഭാകരൻ, ബാലാജി, വിജയൻ വി നായർ, മുഹമ്മദ് ഫൈസൽ, ജനത വിജയൻ, മുതിർന്ന പൊലീസുദ്യോഗസ്ഥനായ കെ.ലാൽജി, ജയകൃഷ്ണൻ, ജിബി എബ്രഹാം, ജോൺ ഡാനിയൽ ചാരുമ്മൂട്, ജെയ്സ് ജോസ്, സുധീർ ചേർത്തല, മാധുരി ബ്രിഗാൻസ, പ്രിയങ്ക, ഗൗരി നന്ദ, നിത പ്രോമി, ശോഭ സിംങ്ങ്  തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രൊജക്ട് ഡിസൈനർ എൻ.എം ബാദുഷ. പ്രൊജക്ട് കോർഡിനേറ്റർ: അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രൻ, ചിത്രസംയോജനം: അയൂബ് ഖാൻ, ബി.ജി.എം: ഗോപി സുന്ദർ, സംഗീതം: ഗോപി സുന്ദർ, നിനോയ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: സജി കൊരട്ടി, ആർട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ; കെ.ആർ പ്രകാശ്, സ്റ്റിൽസ്- ഷാലു പെയാട്, പി.ആർ.ഒ – പി.ശിവപ്രസാദ് എന്നിവരാണ് മറ്റ്‌ അണിയറ പ്രവർത്തകർ.

വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് ചിത്രം “വെടിക്കെട്ട്”; രണ്ടാം ഷെഡ്യുൾ ചിത്രീകരണം തുടങ്ങി

0

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന  ‘വെടിക്കെട്ട്’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യുൾ ചിത്രീകരണം തുടങ്ങി.  വിഷ്ണു ഉണ്ണികൃഷ്ണന് നേരിട്ട അപകടത്തെ തുടർന്ന് ചിത്രീകരണം നിർത്തി വെക്കേണ്ടി വന്നിരുന്നു. എന്നാൽ പത്ത് ദിവസങ്ങൾക്കു ശേഷം വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 14 ഇലവൺ സിനിമാസിൻ്റെ ബാനറിൽ റോഷിത്ത് ലാൽ ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. 

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. പുതുമുഖങ്ങളായ ഐശ്യര്യ അനിൽകുമാർ, ശ്രദ്ധ ജോസഫ് എന്നിവരാണ് വെടിക്കെട്ടിലെ നായികമാർ. ചിത്രത്തിൻ്റെ ആഘോഷ പ്രതീതി എല്ല തരത്തിലും സൂചിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത്. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം: ജേയ്ക്സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ.പി, പ്രൊസക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം: സജീഷ് താമരശ്ശേരി, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം:  ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ: സുപ്രീം സുന്ദർ, മാഫിയ ശശി, സൗണ്ട് ഡിസൈൻ:  എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ: ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം:  ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ: സുജയ് എസ് കുമാർ, ഗ്രാഫിക്സ്: നിധിൻ റാം, ഡിസൈൻ: ടെൻപോയിൻ്റ്, സ്റ്റിൽസ്: അജി മസ്ക്കറ്റ്, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

“വിവാഹ ആവാഹനം”: നിരഞ്ജ് മണിയൻ പിള്ളയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

0

ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം’. ചിത്രത്തിലെ നായകനായ നിരഞ്ജ് മണിയൻ പിള്ളയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. അരുൺ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. യാഥാർത്യ സംഭവങ്ങളെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്. 

അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സോണി സി.വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം.

എഡിറ്റർ- അഖിൽ എ.ആർ, സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആർട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാർ, മേക്കപ്പ്- റോണക്സ് സേവ്യർ, രതീഷ് കൃഷ്ണൻ, സൗണ്ട് ഡിസൈൻ- എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുനൻ, ഫിനാൻസ് കൺട്രോളർ- ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനർ- ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ- ശ്യാം സുന്ദർ, സ്റ്റിൽസ്- വിഷ്ണു രവി, വിഷ്ണു കെ വിജയൻ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

‘ഇവൾ കമലാ-ഹസൻ’ തുടക്കം ആയി പൂജയും സ്വിച്ച് ഓൺ കർമവും ഗുഡല്ലൂരിൽ വെച്ച് നടന്നു

0

ഒരു മുറിക്കുള്ളിൽ ആരോരും അറിയാതെ വർഷങ്ങളോളം കഴിഞ്ഞ ഒരു പെൺകുട്ടിയുടെയും അവളുടെ കാമുകൻ്റെയും ത്യാഗ പൂർണമായ *യഥാർത്ഥ ജീവിത കഥയുടെ ദൃശ്യാവിഷ്ക്കാരമായി സിനിമ ഒരുങ്ങുന്നു. ‘ഇവൾ കമലാ-ഹസൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങുന്നു. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് എസ്. പി ആണ്. ഗുഡല്ലൂർ പൊന്നൂർ ശ്രീകുമരൻ കോവിലിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ചിത്രത്തിൽ കമലയായി ഗംഗാലക്ഷ്മിയും ഹസനായി റിയാസ് പത്താനും അഭിനയിക്കുന്നു. കൂടാതെ തമിഴിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഊട്ടി, ഗുഡല്ലൂർ, പാലക്കാട്‌, വട്ടവട തുടങ്ങിയ ലൊക്കേഷനുകളിൽ മൂന്ന് ഷെഡ്യൂളുകളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നത്. പി ആർ.ഒ: പി.ശിവപ്രസാദ്

ജയിലറായി രജനികാന്ത് ; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0

സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയചിത്രം “ജയിലർ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രജനികാന്തിന്റെ 169-ാം ചിത്രമാണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്, സംവിധാനം നെൽസൺ .

ചിത്രത്തിൽ പ്രിയങ്കാ മോഹൻ, രമ്യാ കൃഷ്ണൻ എന്നിവർക്കൊപ്പം ഐശ്വര്യാ റായിയും പ്രധാനവേഷത്തിലുണ്ടാവുമെന്നാണ് സൂചന, രജനികാന്ത് ജയിലർ ആയി ആണ് ഈ ചിത്രത്തിൽ വേഷമിടുന്നത്.

English Summary : Rajinikanth’s next titled Jailer

അജയൻ വിൻസെൻ്റ് കെ.ടി.കുഞ്ഞുമോൻ്റെ ‘ ജെൻ്റിൽമാൻ2 ‘ഛായഗ്രാഹകൻ

0

‘ ജെൻ്റിൽമാൻ ‘ കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ‘ ബ്രമാണ്ഡ ചിത്രമായ ‘ ജെൻ്റിൽമാൻ2 ‘ വിൻ്റെ സംവിധായകൻ ആരായിരിക്കും എന്ന അഭ്യൂഹങ്ങൾക്ക് അറുതി വരുത്തി കൊണ്ട് , നാനിയെ നായകനാക്കി ‘ ആഹാ കല്യാണം ‘ എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ. ഗോകുൽ കൃഷ്ണയാണ് സംവിധായകൻ എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ പ്രഖ്യാപിച്ചിരുന്നു. സംഗീത സംവിധായകനായി മരഗതമണി (കീരവാണി), നായികമാരായി മലയാളികളായ നയൻതാരാ ചക്രവർത്തി, പ്രിയാ ലാൽ എന്നിവരുടെ പേരുകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒപ്പം അണിയറ സാങ്കേതിക വിദഗ്ദ്ധരും ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭരായിരിക്കും എന്നും കുഞ്ഞുമോൻ പറഞ്ഞിരുന്നു.

ഇപ്പോൾ ഛായഗ്രാഹകനായി ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരിൽ ഒരാളായ അജയൻ വിൻസെൻ്റിൻ്റെ പേരു പ്രഖ്യാപിച്ചിരിക്കുന്നു കുഞ്ഞുമോൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലെയും ബ്രമാണ്ഡ സിനിമകൾക്ക് ക്യാമറാമാനായി പ്രവർത്തിച്ച അനുഭവ സമ്പത്തിൻ്റെ ഉടമയായ അജയൻ വിൻസെൻ്റിൻ്റെ ‘ അന്നമയ്യ ‘, ‘ രുദ്രമാദേവി ‘, ‘ ഡാം 999 ‘ എന്നീ സിനിമകളുടെ സിനിമാട്ടോഗ്രാഫി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞുമോൻ തന്നെ നിർമ്മിച്ച ‘ രക്ഷകൻ ‘ എന്ന സിനിമയുടെ ക്യാമറാമാനും ഇദ്ദേഹമായിരുന്നു. അതി നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചാണത്രേ അജയൻ ‘ ജെൻ്റിൽമാൻ2’ വിൻെറ ഛായാഗ്രഹണം നിർവഹിക്കുക.

ചിത്രത്തിലെ നായകൻ, മറ്റ് അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ ആരൊക്കെയായിരിക്കും എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികളും സിനിമാ രംഗത്തുള്ളവരും. അതിനെ കുറിച്ചുള്ള അറിയിപ്പുകൾ ഉടൻ ഉണ്ടാവുമെന്നും ‘ ജെൻ്റിൽമാൻ2 ‘വിൻ്റെ ഷൂട്ടിങ്ങ് ആഗസ്റ്റ് അവസാന വാരം ആരംഭിക്കുമെന്നും കെ.ടി.കുഞ്ഞുമോൻ പറഞ്ഞു.

ഒടിടിയിൽ ഇന്ന് റിലീസ് ആയ ചിത്രങ്ങൾ

0

തീയറ്ററിൽ ചിത്രങ്ങൾ കാണാൻ സാധിക്കാത്തവർക്ക് ആസ്വദിക്കാൻ പുതിയ ചിത്രങ്ങളിൽ ചിലത് ഇന്ന് OTT ൽ റിലീസ് ആയി. മഞ്ജുവാര്യരുടെ ജാക്ക് ആൻഡ് ജിൽ നയൻതാരയുടെ സർവൈവൽ ത്രില്ലറായ ഒ2, തമിഴ് ചിത്രം സുഴൽ തുടങ്ങിയവ ഇന്ന് റിലീസ് ചെയ്തു.

നയൻതാരയുടെ O2 ഹോട്ട് സ്റ്റാറിലാണ് റിലീസ് ആയത് , സുഴൽ , ജാക്ക് ആൻഡ് ജിൽ എന്നീ ചിത്രങ്ങൾ ആമസോൺ പ്രൈം വീഡിയോ യിൽ ലഭ്യമാണ്. ഇവ കൂടാതെ ഒട്ടനവധി ചിത്രങ്ങൾ ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. കൂടാതെ ഈ മാസം തന്നെ ധാരാളം ചിത്രങ്ങളും പ്രദർശനത്തിന് ഒടിടിയിൽ എത്തും

English Summary : Ott Releases to stream online

സുകുമാരൻ ഓർമ്മയായിട്ട് 25 വർഷം

0

നടൻ സുകുമാരൻ ഓർമ്മയായിട്ട് ഇന്ന് 25 വർഷം, നായകനായും വില്ലനായും മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരമാണ് സുകുമാരൻ. 1997 ജൂൺ 16 ന് ആണ് സുകുമാരൻ മരണമടയുന്നത് , ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

നിർമ്മാല്യം എന്ന ചിത്രത്തിലൂടെയാണ് സുകുമാരൻ സിനിമയിൽ എത്തുന്നത്, അധ്യാപകനായും സേവനമനുഷ്ഠിച്ചു. 1977 ന് ശേഷം ധാരാളം സിനിമകളുടെ ഭാഗമായ സുകുമാരൻ ഒരുപിടി നല്ല കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചാണ് വിടവാങ്ങിയത്.

English Summary : 25th death anniversary of actor Sukumaran

സർക്കാരു വാരി പാട്ട ആമസോൺ പ്രൈം വീഡിയോയിൽ

0

തീയേറ്ററുകളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച മഹേഷ് ബാബുവിന്റെ സർക്കാരു വാരി പാട്ട ജൂൺ 23 മുതൽ എല്ലാ പ്രൈം വീഡിയോ ഉപഭോക്താക്കൾക്കും കാണാൻ കഴിയും . മഹേഷ് ബാബുവും കീർത്തി സുരേഷും ഒന്നിച്ച ആക്ഷൻ ചിത്രമാണ് സർക്കാരു വാരി പാട്ട. ചിത്രത്തിലെ ഗാനവും ശ്രദ്ധനേടിയിരുന്നു. മഹേഷ് ബാബുവിന്റെ ഏറ്റവും വിജയകരമായ ചിത്രങ്ങളിൽ ഒന്നാണിത്.

കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ വാണിജ്യ ഹിറ്റുകളിൽ ഒന്നായ സർക്കാരു വാരി പാട്ട യുഎസ്എയിലെയും തെലുങ്ക് സിനിമാ വ്യവസായത്തിലെയും കളക്ഷൻ റെക്കോർഡും തകർത്തു. മലയാളം, തമിഴ്, തെലുങ്ക് , കന്നഡ , ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം ആമസോണിൽ ലഭ്യമാകും.

English Summary : Sarkaru Vaari Paata on Amazon Prime Video

മുൻ ഭാര്യ കിരൺ റാവുവിനും മകൻ ആസാദിനുമൊപ്പം അമ്മയുടെ ജന്മദിനം ആഘോഷിച്ച് ആമിർ ഖാൻ

0

ആമിറിന്റെ അമ്മ സീനത്ത് ഹുസൈൻ കേക്ക് മുറിക്കുന്ന ആഘോഷത്തിന്റെ വീഡിയോ വൈറലാകുകയാണ്. കാരണം ഈ അടുത്ത് വിവാഹ മോചിതരായ അമീർ ഖാനും മുൻ ഭാര്യ കിരൺ റാവുവും അവരുടെ മകൻ ആസാദിനൊപ്പം ആ ആഘോഷത്തിൽ പങ്കെടുത്തു. അവർ സഹ-മാതാപിതാക്കളായി തുടരുന്നു.

ആമിർ ഖാൻ തന്റെ തിരക്കുകളിൽ നിന്ന് കുറച്ച് സമയം മാറി കുടുംബത്തോടൊപ്പം ആ സമയം ചിലവഴിക്കുകയും ചെയ്തു. ആമിറിന്റെ അമ്മ സീനത്ത് ഹുസൈന്റെ ജന്മദിനമായിരുന്നു. ഇവർ ഒരുമിച്ചുള്ള വിഡിയോ ആരാധക ഏറ്റെടുത്തിരിക്കുകയാണ്.

അമിതാഭ് ബച്ചൻ, കത്രീന കൈഫ്, ഫാത്തിമ സന ​​ഷെയ്ഖ് എന്നിവരോടൊപ്പം അഭിനയിച്ച 2018 ലെ തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രമായിരുന്നു ആമിർ ഖാന്റെ അവസാന ഓൺസ്ക്രീൻ പ്രോജക്റ്റ്. ഒരു ഇടവേളയ്ക്ക് ശേഷം അമീർഖാന്റെ പുതിയചിത്രം ലാൽ സിംഗ് ഛദ്ദ ആഗസ്റ്റിൽ റിലീസിന് ഒരുങ്ങുകയാണ്.

https://www.instagram.com/tv/Cey73CPr3GP/?utm_source=ig_web_copy_link

English Summary : Aamir Khan Celebrates his Mom’s Birthday With Ex-Wife Kiran Rao And Son Azad

ബിടിഎസ്, ദക്ഷിണ കൊറിയൻ പോപ്പ് ഗ്രൂപ്പ്, ഇടവേള പ്രഖ്യാപിച്ചു

0
ദക്ഷിണ കൊറിയൻ പോപ്പ് ഗ്രൂപ്പ് ബിടിഎസ് “അനിശ്ചിതകാല ഇടവേള” എടുക്കുന്നു എന്ന് പ്രഖ്യാപിച്ചു, എന്നാൽ ആരാധകർക്ക് തങ്ങൾ “എപ്പോഴെങ്കിലും മടങ്ങിവരുമെന്ന്” അവർ വാഗ്ദാനം ചെയ്തു. വ്യക്തിഗത കരിയർ പിന്തുടരാൻ വേണ്ടിയാണ് ഈ ഇടവേള , ദക്ഷിണ കൊറിയൻ സമ്പദ്‌വ്യവസ്ഥയ്ക്കായി കോടിക്കണക്കിന് ഡോളർ സൃഷ്ടിച്ചതിന്റെ ക്രെഡിറ്റ് ഗ്രൂപ്പിലെ ഏഴ് അംഗങ്ങൾക്കാണ്.
ഒൻപത് വർഷമായി ഇവർ ഒരുമിച്ചാണ്. ബാൻഡ് അംഗങ്ങളായ ജിൻ, ജിമിൻ, ആർഎം, ജെ-ഹോപ്പ്, സുഗ, വി, ജങ്കൂക്ക് എന്നിവർ ഒരുമിച്ചുള്ള സ്പെഷ്യൽ അത്താഴ വിരുന്നിന് ശേഷമായിരുന്നു പ്രഖ്യാപനം. ബാൻഡിന്റെ തുടക്ക കാലത്ത് അവർ ഒരുമിച്ച് താമസിച്ചിരുന്ന പഴയ വീട്ടിലാണ് അത്താഴം ഒരുക്കിയിരുന്നത്.

ഒരുമണിക്കൂർ നീളമുള്ള വിഡിയോയിൽ തങ്ങൾ ഇനിം എന്ത് ഗാനമാണ് നിർമ്മിക്കേണ്ടത് എന്ന് അവർ ചോദിക്കുന്നു, തങ്ങളുടെ ശബ്ദവും ദിശാബോധവും വീണ്ടെടുക്കാൻ ഒരു ഇടവേള ആവശ്യമാണെന്നും എന്നാൽ വ്യക്തിഗത പ്രൊജക്ടുകളിൽ ഓരോരുത്തരും പ്രവർത്തിക്കും എന്നും അവർ പറഞ്ഞു വീഡിയോയുടെ അവസാനത്തിൽ ഗ്രൂപ്പ് അംഗങ്ങളിൽ പലരും കരയുകയും “ആർമി” എന്നറിയപ്പെടുന്ന തങ്ങളുടെ ആരാധകരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

English Summary : BTS Announces Hiatus