സിനിമാ നിരൂപണം നടത്തേണ്ടത് അറിവുള്ളവർ: റീമാ ബൊറ

IFFK 2022 ചലച്ചിത്രമേള: ചലച്ചിത്ര രംഗത്തെ കുറിച്ചുള്ള ധാരണയുള്ളവരാകണം സിനിമാ നിരൂപണം നടത്തേണ്ടതെന്ന് അസാമീസ് സംവിധായികയും ജൂറി അംഗവുമായ റീമാ ബൊറ.സിനിമ നിർമ്മിക്കാനുള്ള ധന സമാഹരണത്തിന് സമൂഹ മാധ്യമങ്ങൾ ഉപകരിച്ചിട്ടുണ്ട്. എന്നാൽ അതേ മാധ്യമങ്ങളിൽ തന്റെ ചിത്രത്തെകുറിച്ച് വസ്തുതാ വിരുദ്ധമായ   വിശകലനങ്ങൾ വന്നിട്ടുണ്ടെന്നും സിനിമാ രംഗത്തെ കുറിച്ച് ധാരണയുണ്ടാക്കിയ ശേഷമാകണം നിരൂപകർ   വിമർശനതിന് ഇറങ്ങേണ്ടതെന്നും റീമാ ബൊറ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചു ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുയായിരുന്നു റീമാ ബൊറ.

സിനിമ നിരൂപണത്തെ അക്കാദമികതലത്തിൽ നിന്നും സാധാരണക്കാരിലേക്ക് എത്തിക്കാൻ നവ മാധ്യമ ചർച്ചകൾ ഉപകരിക്കുന്നതായി ചർച്ചയിൽ പങ്കെടുത്ത നിരൂപകനായ പി പ്രേമചന്ദ്രൻ പറഞ്ഞു. എല്ലാതരം എഴുത്തുകളും അഭിപ്രായങ്ങളും ഉണ്ടാകണമെന്നും പ്രേക്ഷകരാണ് അഭിപ്രായങ്ങൾ വേർതിരിച്ചെടുക്കേ ണ്ടതെന്നും സംവിധായകൻ കൃഷ്‌ണേന്ദു കലേഷ് പറഞ്ഞു. എൻ മമ്മദ്, ശൈലൻ, സ്വാതി ലക്ഷ്മി വിക്രം, ശ്രേയ  തുടങ്ങിയവർ പങ്കെടുത്തു.

admin:
Related Post