വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. നിയാസ് ബക്കർ, ശിവജി ഗുരുവായൂർ, ബാലാജി, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, ജെയിംസ് ഏലിയ എന്നീ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു.
ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ഡി ഐ കളറിംഗ് തുടങ്ങിയവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്.
കലാസംവിധാനം: സന്തോഷ് കൊയിലൂ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് – രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘടനം: റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, സ്റ്റിൽസ്: നജീബ് – നിഷാബ് – ജോബിൻ, ഡിസൈൻസ്: രാഹുൽ രാജ്, പി ആർ ഒ: പി.ശിവപ്രസാദ്.
English Summary : Oru Jathi Manushyan release soon
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിൻ്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുകയാണ്. ഇന്ദ്രൻസും , ആതിര പട്ടേലുമാണ് പുതിയ പോസ്റ്ററിൽ ഉള്ളത്.
രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘വീകം’ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. പതിവ് വാണിജ്യ ചേരുവകൾ പൂർണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – പ്രദീപ് എം.വി, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ – പ്രദീപ് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ, അസോസിയേറ്റ് ഡയറക്ടർ: ജിതിൻ രാജഗോപാൽ, അഖിൽ കഴക്കൂട്ടം, ജോ ജോർജ്, സൗണ്ട് ഡിസൈൻ: സച്ചിൻ.സി, ശബ്ദ മിശ്രണം: എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ.- പി.ശിവപ്രസാദ്, സ്റ്റിൽസ് – അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാതങ്ങളാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രം ബർമുഡ ഈ മാസം പത്തൊൻപത്തിന് തീയ്യേറ്ററുകളിൽ എത്തും .
ചിത്രത്തിലെ മോഹൻലാൽ പാടിയ “ചോദ്യച്ചിഹ്നം പോലെ ” എന്ന ഗാനവും ദുൽക്കർ സൽമാന്റെ പേജിലൂടെ പുറത്തിറക്കിയ ട്രൈലറും ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാർത്ഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന, സുജിത്ത്, പ്രൊഡക്ഷന്‍
എക്‌സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
English Summary : Bermuda movie release on august 19
പത്തനംതിട്ട: ഓക്‌സിജൻ സിലിണ്ടർ തീർന്നതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള വഴിയിൽ രോഗി മരിച്ചു.
വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് 67കാരനായ രാജൻ ആംബുലൻസിൽ മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആംബുലൻസ് ഡ്രൈവർ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ അർധരാത്രിയാണ് സംഭവം. പനിയെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ആശുപത്രിയിലേക്കുള്ള വഴിയിൽ ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ തീർന്നതിനെ തുടർന്നാണ് രോഗി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. തകഴിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാമെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും ആംബുലൻസ് ഡ്രൈവർ അനുവദിച്ചില്ല.
കാർത്തിയെ നായകനാക്കി 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച ‘ വിരുമൻ‘ ആഗസ്റ്റ് 12-ന്, നാളെ ലോകമെമ്പാടും റിലീസാവുകയാണ്. ഇതു വരെ ഒരു കാർത്തി സിനിമയ്ക്കും നൽകാത്ത പ്രചരണമാണ് അണിയറക്കാർ വിരുമന് നൽകി വരുന്നത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാർത്തിയും അദിതിയും പങ്കെടുത്ത പ്രചരണ പരിപാടികൾ മാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. ചിത്രത്തിൽ ഗ്രാമീണ നായകനും നായികയുമായിട്ടാണ് കാർത്തിയും അദിതിയും എത്തുന്നത്. ഇതിൻ്റെ സ്റ്റില്ലുകളും നേരത്തെ പുറത്തു വന്നിരുന്നു. കോടമ്പാക്കത്തിപ്പോൾ കാർത്തി-അദിതി ജോഡി പൊരുത്തമാണ് ചർച്ചാ വിഷയം.അതിന് ഉത്തേജനം നൽകും വിധം ചിത്രത്തിലെ വേഷത്തിൽ നിന്നും വ്യത്യസ്തമായി ഈ സെൻസേഷണൽ ജോഡികളുടെ മോഡേൺ സ്റ്റൈൽ ഫോട്ടോകൾ പുറത്ത് വിട്ട് തരംഗമാക്കിയിരിക്കയാണ് അണിയറക്കാർ.
മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന വിരുമനിൽ സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് കാർത്തിയുടെ നായിക. ‘പരുത്തി വീരൻ ‘ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘ കൊമ്പൻ ‘ . ഇതിനു ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ‘ വിരുമൻ ‘. ഇത് ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കുമെന്ന് അണിയറക്കാർ. അച്ഛനും മകനും തമ്മിലുള്ള പോരാണ് ഇതിവൃത്തം. പ്രകാശ് രാജാണ് കാർത്തിയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും കടുത്ത മത്സരാഭിനയത്തിനാണ് പ്രേക്ഷകർ സാക്ഷികളാവാനിരിക്കുന്നത്. എസ്.കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു.അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്. ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽ നൂറിൽ പരം തിയേറ്ററുകളിൽ ‘ വിരുമൻ ‘റീലീസ് ചെയ്യുന്നത്.
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ കോഴിക്കോട് മാവൂര്‍ റോഡ് പറയഞ്ചേരിയിലെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവലപ്പേഴ്സ് എംഡി കാര്‍ത്തിക് എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലും ഗള്‍ഫിലുമായി നിലവില്‍ 159 ഷോറൂമുകളാണ് കല്യാണ്‍ ജൂവലേഴ്സിനുള്ളത്.
ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ബ്രാന്‍ഡുകളിലൊന്നാണ് കല്യാണ്‍ ജൂവലേഴ്സ് എന്ന് മഞ്ജു വാര്യര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആഭരണ വ്യവസായരംഗത്തെ മാറ്റിമറിച്ച ഈ ബ്രാന്‍ഡിനോട് സഹകരിക്കുന്നതില്‍ അഭിമാനമുണ്ട്. ഈയടുത്ത കാലത്ത് കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്കായി സമഗ്രമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിരുന്നു. ഉപയോക്തൃ സൗഹൃദമായ ഇത്തരം ഉദ്യമങ്ങളിലൂടെ കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡിന് സവിശേഷമായ വ്യക്തിത്വം നേടിയെടുക്കാന്‍ സാധിച്ചു. അതിമനോഹരമായി ഒരുക്കിയിരിക്കുന്ന പുതിയ ഷോറൂമില്‍ ഏറ്റവും ട്രെന്‍ഡിയായ ആഭരണരൂപകല്‍പ്പനകളാണ് ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്കായി ഏറ്റവും ഉയര്‍ന്ന ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിന്‍റെ ഭാഗമായാണിത്. ഉപയോക്താക്കളുടെ പിന്തുണയോടെ വിപണിയിലെ മേല്‍ക്കൈ നിലനിര്‍ത്തുന്നതിന് ബ്രാന്‍ഡിന് കഴിയുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.
കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കല്യാണ്‍ കോഴിക്കോടിന്‍റെ ഭാഗമായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്കുന്നതിനാണ് ശ്രമിച്ചുവന്നിരുന്നത്. ഇതേ ചിന്തയോടെയാണ് കൂടുതല്‍ വിപുലമായ സൗകര്യങ്ങളോടെ ലോകോത്തര ആഡംബരത്തോടെയും സേവനങ്ങളുടെ പിന്തുണയോടെയും മികച്ച ഷോപ്പിംഗ് അനുഭവം ഉള്‍ക്കൊള്ളിച്ച് പുതിയ ഷോറൂം ആരംഭിച്ചത്. മഞ്ജു വാര്യര്‍ക്കൊപ്പം ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിന് അതിയായ സന്തോഷമുണ്ട്. പുതിയ ഷോറൂമിലെ സൗകര്യങ്ങളും ആഭരണരൂപകല്‍പ്പനയും ബ്രാന്‍ഡ് നല്കുന്ന സൗകര്യങ്ങളും ഉപയോക്താക്കള്‍ വിലമതിക്കുമെന്നാണ് പ്രതീക്ഷ. അടിസ്ഥാന മൂല്യങ്ങളായ വിശ്വാസ്യതയും സുതാര്യതയും നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഷോറൂം ഉദ്ഘാടനത്തിന്‍റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 75 ശതമാനം വരെ ഇളവ് നല്കും. കൂടാതെ ഉപയോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്കുന്നതിന്‍റെ ഭാഗമായി നിബന്ധനകളോടെ സ്വര്‍ണനിരക്കില്‍ ഗ്രാം ഒന്നിന് 75 രൂപയുടെ ഇളവും നല്കും. ഓഗസ്റ്റ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ സവിശേഷമായ ഈ ഓഫറുകള്‍ സ്വന്തമാക്കാം.
കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്‍റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
കല്യാണിന്‍റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ എന്നിവയെല്ലാം പുതിയ ഷോറൂമില്‍ ലഭ്യമാകും. കൂടാതെ സോളിറ്റയര്‍ ഡയമണ്ടുകള്‍ പോലെയുള്ള സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയും ഇവിടെയുണ്ട്.
ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalyanjewellers.net/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഫിലിം ആർട്ട് മീഡിയ ഹൗസിന്റെ ബാനറിൽ , പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രം “റെഡ് ഷാഡോ ” പൂർത്തിയായി. മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിനെയും കാണാതാകുന്നതോടെ സംശയത്തിന്റെ നിഴൽ ആന്റോയിൽ പതിയുന്നു. ആന്റോയെ തിരയുന്നതിനിടയിൽ ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു. അതിനിടയിൽ ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നു. കാണാതായ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. ആന്റോ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. തുടർന്ന് മെമ്പർ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂർത്തങ്ങൾ മറ്റൊരു ഗതിയിലേക്ക് സഞ്ചരിക്കുന്നു. ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകൾക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് റെഡ് ഷാഡോ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപർണ , വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ , അജോൻ ജോളിമസ്, നവീൻ, അനൂപ്, ഷാജി ചീനിവിള , സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി , മുബീർ, മനോജ്, ഹരി, രാധാകൃഷ്ണൻ , അനിൽ പീറ്റർ എന്നിവർ അഭിനയിക്കുന്നു. ബാനർ , നിർമ്മാണം – ഫിലിം ആർട്ട് മീഡിയ ഹൗസ്, കഥ, സംവിധാനം – ജോളിമസ്, തിരക്കഥ, സംഭാഷണം – മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം – ജിട്രസ്, എഡിറ്റിംഗ് , ഡി ഐ – വിഷ്ണു കല്യാണി , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – മണക്കാട് അയ്യപ്പൻ, പ്രോജക്ട് കോ ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ, ഗാനരചന – അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം – അനിൽ പീറ്റർ , ബൈജു അഞ്ചൽ, ഗായകർ – എം ജി ശ്രീകുമാർ , അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാൽ, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം – റിക്സൺ ജോർജ് സ്റ്റാലിൻ , ചമയം – രതീഷ് രവി , കല- അനിൽ പുതുക്കുളം, ആക്ഷൻ -രതീഷ് ശിവ, കൊറിയോഗ്രാഫി – ഈഹ സുജിൻ , കോസ്റ്റ്യും – വി സിക്സ് , അസ്സോസിയേറ്റ് ഡയറക്ടർ – ബിജു സംഗീത , പ്രൊഡക്ഷൻ കൺട്രോളർ – ജോസ് കളരിക്കൽ , ലൊക്കേഷൻ മാനേജർ – സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സംവിധാന സഹായികൾ – അനിൽ കൃഷ്ണൻ , ആനന്ദ് ശേഖർ, മെസ് മാനേജർ – ഷാജി ചീനിവിള , യൂണിറ്റ് – എച്ച് ഡി സിനിമാകമ്പനി, ഡിസൈൻ – അഖിൽ വിജയ്, സ്റ്റിൽസ് – സിയാദ്, ജിയോൻ , പി ആർ ഓ – അജയ് തുണ്ടത്തിൽ .
ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബര്‍മൂഡ’. ചിത്രത്തിലെ രണ്ടാം ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. മധുശ്രീ നാരായണൻ ആലപിച്ച ” നീ ഒരിന്ദ്രജാലമേ ” എന്ന ഗാനം ചലച്ചിത്ര താരം നിവിൻ പൊളിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രമേശ് നാരായൺ ആണ്. ചിത്രം ആഗസ്റ്റ് മാസം 19ന് തിയേറ്ററുകളിൽ എത്തും.
ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിൻ്റെ രചന കൃഷ്ണദാസ് പങ്കിയുടേതാണ്. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാർത്ഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
രാഷ്‌ട്ര രത്‌ന അവാർഡ്; 27 രാജ്യങ്ങളിൽ നിന്നായി 1500ലധികം നോമിനേഷനുകൾ
ന്യൂഡെൽഹി: രാജ്യത്തിനകത്തെ പ്രവത്തനങ്ങളിലൂടെ അതാത് മേഖലകളിൽ മാതൃക തീർത്ത വ്യക്‌തികൾക്കും സ്‌ഥാപനങ്ങൾക്കും വേൾഡ് എൻആർഐ കൗൺസിൽ നൽകുന്ന രാഷ്‌ട്ര രത്‌ന അവാർഡ്, പ്രവാസി ലോകത്ത് മാതൃക സൃഷ്‌ടിച്ച വ്യക്‌തികൾക്കും സ്‌ഥാപനങ്ങൾക്കും നൽകുന്ന ‘പ്രവാസി രത്‌ന അവാർഡ്’ എന്നിവക്കായി ഇതുവരെ ലഭിച്ചത് 2300 അപേക്ഷകളാണെന്ന് കൗൺസിൽ പത്രകുറിപ്പിൽ അറിയിച്ചു.
‘രാഷ്‌ട്ര രത്‌ന അവാർഡിനായി മാത്രം ഇന്ത്യയുൾപ്പടെ 27 രാജ്യങ്ങളിൽ നിന്ന് നോമിനേഷനുകളും അപേക്ഷകളുമായി 1560 എണ്ണമാണ് ഓഗസ്‌റ്റ് 7വരെ ലഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേക്കേറിയ പ്രവാസികളാണ് ഇന്ത്യയിലുള്ള രാഷ്‌ട്രീയ പ്രവർത്തകരെയും സിനിമാ താരങ്ങളെയും നോമിനേറ്റ് ചെയ്‌തിരിക്കുന്നത്. സാമൂഹിക-സാംസ്‌കാരിക-ബിസിനസ് രംഗത്ത് നിന്നുള്ളവരെ നോമിനേറ്റ് ചെയ്‌തിരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്’ – കൗൺസിൽ പ്രതിനിധികൾ പറഞ്ഞു.
‘പ്രവാസി രത്‌ന അവാർഡിനായി 800ൽ താഴെ അപേക്ഷകളും നോമിനേഷനുകളുമാണ് ലഭിച്ചത്. ഇരു പുരസ്‌കാരങ്ങൾക്കും അർഹതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാനോ ഇത്തരക്കാരെ നോമിനേറ്റ് ചെയ്യാനോ ഉള്ള അവസരം ഓഗസ്‌റ്റ് 31വരെയുണ്ട്. അപ്പോഴേക്കും അപേക്ഷകൾ 5000 കടക്കുമെന്നാണ് പ്രതീക്ഷ’ – കൗൺസിൽ അറിയിച്ചു.
‘അപ്രതീക്ഷിതമായ അപേക്ഷകരുടെ ഒഴുക്ക് ജൂറി നടപടി പൂർത്തീകരിക്കാൻ കാലതാമസം ആവശ്യപ്പെടുന്നുണ്ട്. എങ്കിലും ഒക്‌ടോബറിൽ തന്നെ അവാർഡ് വിതരണം നടപ്പിലാക്കും. ദുബായിൽ കേന്ദ മന്ത്രിമാരും സെലിബ്രെറ്റികളും പങ്കെടുക്കുന്ന ചടങ്ങിലാണ് ഇരു പുരസ്‌കാരങ്ങളുടെയും വിതരണം നടക്കുക’ – അധികൃതർ പറഞ്ഞു.പ്രവാസി രത്‌ന അവാർഡ്
പ്രവാസ ലോകത്ത് സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, ബിസിനസ്, കലാ-കായിക മേഖലകളിൽ അനുകരണീയ മാതൃകകൾ സൃഷ്‌ടിച്ച ഇന്ത്യക്കാരായ വ്യക്‌തികൾക്കും ഇന്ത്യക്കാർ നേതൃത്വം കൊടുക്കുന്ന സ്‌ഥാപനങ്ങൾക്കും പ്രവാസി രത്‌ന അവാർഡിനായി അപേക്ഷ സമർപ്പിക്കാം. ഇത്തരക്കാരെ മറ്റുവ്യക്‌തികൾക്ക് നോമിനേറ്റ് ചെയ്യുകയുമാവാം. ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും WordlNRICouncil.orgഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്.രാഷ്‌ട്ര രത്‌ന അവാർഡ്
ഇന്ത്യയിൽ ജീവിച്ചുകൊണ്ട് തന്നെ സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, ബിസിനസ്, കലാ-കായിക മേഖലകളിൽ സവിശേഷ മാതൃക സൃഷ്‍ടിച്ച വ്യക്‌തികൾക്കോ സ്‌ഥാപനങ്ങൾക്കോ രാഷ്‌ട്ര രത്‌ന അവാർഡിനായി അപേക്ഷിക്കാം. ഈ പുരസ്‌കാരത്തിന്റെ ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും WordlNRICouncil.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അർഹതയുള്ളവരെ നോമിനേറ്റ് ചെയ്യാനുള്ള അവസരവും ഉണ്ട്.
അപേക്ഷയും നാമനിർദ്ദേശവും ഓഗസ്‌റ്റ് 31നകം [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കണം. സംശയങ്ങൾ, ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ഉണ്ടങ്കിൽ അതും ഇമെയിൽ ചെയ്യാവുന്നതാണ്. ഇമെയിൽ ഹിന്ദി, ഇംഗ്ളീഷ് എന്നിവയിൽ ഏതെങ്കിലും ഭാഷകളിൽ ആയിരിക്കാൻ ശ്രദ്ധിക്കണം.
! നടൻ കാർത്തിയുടെ പുതിയ സിനിമയായ 2ഡി എൻ്റർടൈൻമെൻ്റി ൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച ‘ വിരുമൻ ‘ വരുന്ന ആഗസ്റ്റ് 12- ന് വെള്ളിയാഴ്ച പ്രദർശനത്തിനെത്തുകയാണ്. ഇതിൻ്റെ മുന്നോടിയായി സിനിമയുടെ പ്രചരണാർത്ഥം നടക്കുന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനായി കാർത്തിയും, നായിക അദിതി ശങ്കറും, സംവിധായകൻ മുത്തയ്യയും സഹ നിർമ്മാതാവ് രാജ ശേഖർ കർപ്പൂര പാണ്ഡ്യനും 9- ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. ഇപ്പോൾ ചിത്രത്തിൻ്റെ പ്രചരണത്തിനായി മലേഷ്യൻ സന്ദർശനത്തിലാണ് കാർത്തിയും അദിതിയും. ഹോട്ടൽ ഹൈസിന്ദിൽ വെച്ച് ഉച്ചക്ക് 2 മണിക്കാണ് വാർത്താ സമ്മേളനം. അച്ഛനും മകനും തമ്മിലുള്ള പോരിനെ അവലംബമാക്കി ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ എൻ്റർടൈനറാണ് ചിത്രം. ‘ കൊമ്പൻ ‘ എന്ന സൂപ്പർ ഹിറ്റ് സിനിമ സമ്മാനിച്ച കാർത്തിയും മുത്തയ്യയും ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വിരുമൻ. യുവൻ ഷങ്കർ രാജയുടെതാണ് സംഗീതം.ഫോർച്യുൻ സിനിമാസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. സി. കെ. അജയ് കുമാറാണ് പി ആർ ഒ.
ആഗസ്റ്റ് 12 മുതൽ എസ്എസ് ഫ്രെയിംസ് ഒ.ടി.ടി യിലൂടെ പ്രദർശനത്തിനെത്തും…
ജാനകി സുധീര്‍, അമൃത വിനോദ്, സാബു പ്രൗദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലെസ്ബിയൻ പ്രണയത്തിൻ്റെ പ്രമേയത്തിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളി വൂണ്ട്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി സിനിമയില്‍ പ്രതിപാദിക്കുന്നതായി ട്രെയ്‌ലറിൽ നിന്ന് മനസിലാക്കാൻ സാധിക്കും. ഏറെ വിവാദങ്ങൾക്കും ഭീഷണികൾക്കും ശേഷം ചിത്രം ആഗസ്റ്റ് 12 ന് ഒ.ടി.ടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഹോളി വൂണ്ട്, അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമല്ലെന്ന് ഓർമപ്പെടുത്തുന്നു. അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.
പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാർ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്. എഡിറ്റിങ്: വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഓ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
*പാട്ടിന്റെ സ്റ്റുഡിയോ കട്ട് രംഗങ്ങൾ ഷെയർ ചെയ്ത് ഫഹദ് ഫാസിൽ….*
ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിക്കുന്ന ഷൈൻ നിഗം നായകനാകുന്ന ബർമുഡ എന്ന സിനിമയിലെ മോഹൻലാൽ പാടിയ “ചോദ്യചിഹ്നം പോലെ ” എന്ന ഗാനം ഇതിനോടകം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഒപ്പം താരമായി അജ്മൽ ഷായും..!!!
കളമശ്ശേരിക്കാരനായ ഈ ഒന്നാംക്ലാസുകാരൻ പാട്ടു കേട്ടിഷ്ടപ്പെട്ടയുടൻ മുഴുവൻ വരികളും നല്ല ഭംഗിയുള്ള തന്റെ കൈപ്പടയിൽ പകർത്തിയെഴുതി.
അജ്മലിന്റെ ആ പാട്ടെഴുത്ത് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ, ബർമുഡയുടെ അണിയറ പ്രവർത്തകർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുകയാണ്!!
രമേശ് നാരായൺ ആണ് “ചോദ്യചിഹ്നം പോലെ” എന്ന പാട്ടിന് ഈണം പകർന്നിരിക്കുന്നത്.ഗാനരചന വിനായക് ശശികുമാർ.