Home Blog Page 290

ലാലു അലക്സ്‌ പ്രധാനവേഷത്തിലെത്തുന്ന “ഇമ്പം”; ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കി

0

ബ്രോ ഡാഡിയ്ക്ക് ശേഷം ലാലു അലക്‌സ് മുഴുനീള വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി. ബാംഗ്ളൂർ ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര നിര്‍മ്മിച്ച് ശ്രീജിത്ത് ചന്ദ്രന്‍ ആണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലാലു അലക്സിനെ കൂടാതെ ദീപക് പറമ്പോള്‍, മീര വാസുദേവ്, ദര്‍ശന, ഇര്‍ഷാദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ചിത്രത്തില്‍ കലേഷ്‌ രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങി നിരവധി അഭിനേതാക്കൾ അണിനിരക്കുന്നു.   

ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് ആയ നിധിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള ഫാമിലി എന്റര്‍ടൈനറാണ് . അതിരനിലെ” പവിഴമഴ  “പോലെയുള്ള മനോഹരഗാനങ്ങൾക്ക് ഈണം നൽകിയ ജയഹരിയാണ് സംഗീതം ഒരുക്കുന്നത്.

ഛായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിംഗ്: കുര്യാക്കോസ് കുടശ്ശെരില്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഗാനരചന: വിനായക് ശശികുമാര്‍, ആര്‍ട്ട്‌: ആഷിഫ്‌ എടയാടന്‍, കോസ്ട്യൂം: സൂര്യ ശേഖര്‍, മേക്കപ്പ്: മനു മോഹന്‍, പ്രോഡക്ഷന്‍ കണ്ട്രോളർ: ഷബീര്‍ മലവെട്ടത്ത്, അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, പ്രൊജക്റ്റ്‌ ഡിസൈനര്‍: അബിന്‍ എടവനക്കാട്, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻ: ഷിബിൻ ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പോപ്പീസ് ബേബി കെയറിന്റെ കോട്ടയത്തെ രണ്ടാമത്തെ എസ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലെറ്റ് നാഗമ്പടത്ത് ഉദ്ഘാടനം ചെയ്തു

0

ഫാസ്റ്റസ്റ്റ് ഗ്രോയിങ് ബേബി കെയർ ബ്രാൻഡായ പോപ്പീസ് ബേബി കെയറിന്റെ കോട്ടയത്തെ രണ്ടാമത്തെ എസ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലെറ്റ് നാഗമ്പടത്ത് ഓഗസ്റ്റ് 27നു ശനിയാഴ്ച ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സിനിമാ താരങ്ങളും മോഡലുകളുമായ ഗായത്രി സുരേഷും അനുമോളും മുഖ്യാതിഥികളായ ചടങ്ങിൽ പോപ്പീസ് മാനേജ്മന്റ് സ്റ്റാഫും മറ്റു വിശിഷ്ടാഥിതികളും സന്നിഹിതരായിരുന്നു.

പ്രേക്ഷക പ്രീതി നേടുന്ന പ്രവാസി ഡ്രൈവറുടെ കഥ പറയുന്ന “ടു മെൻ” എന്ന ചിത്രത്തിലൂടെ പ്രശസ്തനാകുന്ന കലാ സംവിധായൻ ജോയൽ ജോർജ്

0

നല്ല കാലം മുഴുവൻ പ്രവാസി ലോകത്ത് ചിലവിടുന്ന ഒരു ഡ്രൈവർ..
അയാളുടെ കഥ ആണ് ‘ടു മെൻ’ . പ്രവാസി ജീവിതം അതെ ഫീലോടെ മലയാളത്തിലെത്തിയിട്ട് കുറെ ആയി ഈ സിനിമയുടെ പ്രത്യകതയും അതാണ് . ഇർഷാദ് അലി , എം.എ നിഷാദ് , രഞ്ജി പണിക്കർ , ലെന , ഡോണി ഡാർവിൻ എന്നിങ്ങനെയാണ് താരനിര.. മാനുയൽ ക്രൂസ് ഡാർവിൻ നിർമിക്കുന്ന ചിത്രം
കെ സതീഷ് സംവിധാനം ചെയ്ത് ഓഗസ്റ്റ് അഞ്ചിന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയിരുന്നു . ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രൊജക്റ്റ് ഡിസൈനറും ആർട്ട് ഡയറക്ടറുമായ ജോയൽ ജോർജ് .

“ഞാനും ഡാനിയും (ടു മെൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ) ചേർന്ന് രാസ്ത എന്റർടൈൻമെന്റ് എന്നൊരു ബാനർ തുടങ്ങിയിരുന്നു .മെൽവിൻ ജി ബാബു സംവിധാനം ചെയുന്ന ഒരു ചിത്രം, പേര് അനൗൻസ് ചെയ്‌തിട്ടില്ല,മൂന്നു വർഷത്തിലേറെയായി അതിന്റെ പ്രീപ്രൊഡക്ഷൻ ജോലികളുമായി ബന്ധപ്പെട്ടിരിക്കുകയായിരുന്നു.. ഈ അവസരത്തിലാണ്
‘ഡി ഗ്രൂപ്പ്’നിർമിക്കുന്ന ‘ടു മെൻ’ എന്ന ചിത്രത്തിൽ പ്രൊജക്റ്റ് ഡിസൈനറും ആർട്ട് ഡയറക്ടറും ആയി ജോയിൻ ചെയുന്നത് . “

വൻ ബഡ്ജറ്റ് ചിത്രങ്ങളിൽ നിന്ന് ‘ടു മെൻ’ എന്ന ചിത്രം ഏതു രീതിയിൽ വേറിട്ടു നിൽക്കും എന്നൊരു ചോദ്യത്തിന് വളരെ ആത്മവിശ്വാസത്തോട് കൂടിയാണ് ജോയൽ മറുപടി നൽകിയത് .

“ഈ ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും വേണ്ടി ഓരോ വാഹനങ്ങൾ തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ടായിരുന്നു.. ആർട്ട് ആണ് ഇത് ഏറ്റവും ഭംഗി ആയി അലോട്ട് ചെയേണ്ടത് . പുറമെയുള്ള ചിത്രീകരണം ആയത് കൊണ്ട് തന്നെ പല ഫെസിലിറ്റീസും ലഭിക്കാൻ പാടാണ്. ഉദാഹരണത്തിന് നമ്മുടെ നാട്ടിലെ ചിത്രീകരണത്തിന് ഒരു തോക്ക് വേണമെങ്കിൽ കിട്ടാൻ എളുപ്പമാണ് അവിടെ അങ്ങനെ അല്ല, അതൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ്.അവസാനം ഷാർജ ഷൂട്ടിംഗ് ക്ലബ്ബിൽ നിന്നാണ് ഒരു ഗൺ കിട്ടിയത് .ഏതു സിനിമ ഉണ്ടാക്കാനും കഷ്ട്ടപാടുണ്ട് അത് കൊണ്ട് കഷ്ടപ്പാടിന്റെ കണക്കിനേക്കാൾ ഈ ചിത്രത്തിന് വേണ്ടി ഓരോ വ്യക്തിയുടെയും കഴിവ് ഉപയാഗിച്ച രീതിയും അത് അവസാനം ഭംഗി ആയി തന്നെ ചിത്രത്തിലേക്ക് എത്തുകയും ചെയ്തു .അതുകൊണ്ട് തന്നെ ധൈര്യമായി ഈ സിനിമ നിങ്ങൾക്ക് കാണാം.”

‘ടു മെൻ ‘ തിയറ്ററിൽ കണ്ട പ്രേക്ഷകർ ഇത് വരെ വളരെ മികച്ച അഭിപ്രായമാണ് പങ്ക് വെയ്ക്കുന്നത് . സൗഹൃദവും സിനിമയോടുള്ള അങ്ങേയറ്റം സ്നേഹവും ചേർന്നപ്പോൾ മലയാളത്തിൽ കാമ്പുള്ള ഒരു സിനിമ ഉണ്ടായി എന്ന് തന്നെ പറയാം . ജോയൽ നിർമിക്കുന്ന ‘ഫിഫത് സീസൺ’ എന്ന ഒരു ഓഫ് ബീറ്റ് ചിത്രവും ഉടൻ റിലീസിന് ഒരുങ്ങുകയാണ് .

സംവിധായകനാകാൻ ആഗ്രഹമുള്ള ഒരു ചെറുപ്പക്കാരൻ പ്രൊഡക്ഷൻ മേഖലയിലും അഭിനയ മേഖലയിലും ആർട്ട് മേഖലയിലും എല്ലാം ഓടി നടക്കുന്നത് കാണുമ്പോൾ ഒരു ദിവസം ജോയൽ സിനിമ ലോകം കീഴടക്കും എന്ന് പ്രതീക്ഷിക്കാം . ഓഗസ്റ്റ് 5 ന് ടു മെൻ തിയറ്ററിൽ റിലീസിന് എത്തിയപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് കേരളക്കര കൊടുത്തത് നിരാശപെടുത്താത്ത വരവേൽപ്പാണ് . എന്നാലും ഇന്ന് സിനിമ ലോകം നേരിടുന്ന വെല്ലുവിളി എന്ന് പറയുന്നത് തിയറ്ററുകളിലേക്ക് എത്താൻ മടി കാണിക്കുന്ന പ്രേക്ഷകർ ആണ്.ആഗ്രഹങ്ങളും കഴിവും കൂട്ടിച്ചേർത്തു നമ്മുടെ നാട്ടിൽ റിലീസ് ആകുന്ന ഓരോ ചിത്രത്തിനും അർഹിക്കുന്ന വരവേൽപ് കൊടുക്കേണ്ടത് മലയാളി പ്രേക്ഷകന്റെ ചുമതലകൂടിയായി കാണാം .

ഇപ്പോൾ ജോയൽ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഒരു ചിത്രം മെൽവിൻ ജി ബാബു ഉൾപ്പടെ മലയാളത്തിലെ ഏറ്റവും മികച്ച ക്രിയേറ്റേഴ്സ്
അണിനിരക്കുന്ന ചിത്രം ഉടൻ പ്രതീക്ഷിക്കാം . ജോയൽ സിനിമാലോകം അല്ലാതെ മീഡിയ ഗോഡ്( mediagod.in ) എന്ന അഡ്വെർടൈസിങ് കമ്പനിയും മറ്റൊരു
ഐ. ടി കമ്പനിയും നടത്തികൊണ്ട് പോകുന്നുണ്ട്.

ഒറിജിനലിനെ വെല്ലുന്ന പുനരാവിഷ്കാരം: വീണ്ടും ആസ്വാദക ഹൃദയങ്ങള്‍ കവരാന്‍  ‘ജനുവരിയിൽ യുവലഹരിയിൽ‍’ ഗാനം

0

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജോസ് ഒരുക്കിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ‘ജനുവരിയിൽ യുവലഹരിയിൽ‍’ എന്ന ഗാനം പുനരാവിഷ്കരിച്ച് ഒരു  കൂട്ടം ഡോക്ടര്‍മാര്‍ പുഷ്പഗിരി മെഡിക്കൽ കോളേജിലെ 2016 എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ഒറിജിനലിനെ വെല്ലുന്ന പുതിയ വീഡിയോ ഗാനവുമായി എത്തിയിരിക്കുന്നത്. സിനിമയിലെ ഗാനവും പുഷ്പഗിരി മെഡിക്കൽ കോളേജിൽ തന്നെയാണ് ചിത്രീകരിച്ചത്.

അരുൺ വിജയ് ആണ് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശരത് ഗീത ലാൽ ആണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മൂവി മങ്കി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. വീഡിയോ ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ് യേശുദാസ്, ഫ്രാങ്കോ, സിസിലി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് വേണ്ടി ഗാനം ആലപിച്ചത്. വയലാർ ശരത് ചന്ദ്ര വർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് ഈണം നൽകിയത്.

അസോസിയേറ്റ് ക്യാമറ – അൻജിത്ത് പേരയം, ഹെലി ക്യാം – അനന്തു, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ – ഡോ. റിന്റു റേച്ചൽ കുരുവിള, ഡോ. അമൃത ലാസൻ, അസിസ്റ്റന്റ് ക്യാമറമാൻ – ശരത്ത് ശംഭു.

ജഗതിയെ കാണാനെത്തി സുരേഷ്‌ഗോപി

0

നടൻ ജഗതിശ്രീകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി. ജഗതി ശ്രീകുമാറിനെപ്പറ്റിയുള്ള പുസ്തക പ്രകാശന ചടങ്ങിനോടനുബന്ധിച്ചാണ് ജഗതിയുടെ വീട്ടിൽ സുരേഷ്‌ഗോപി എത്തിയത്. പുസ്തക പ്രകാശനത്തിന് ശേഷം ജഗതിയുടെ കാൽ തൊട്ട് വന്ദിച്ചാണ് സുരേഷ്‌ഗോപി മടങ്ങിയത്.

വീഡിയോ കാണാം

English Summary :  Suresh Gopi Visits Jagathy Sreekumar

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും” ചിത്രീകരണം പൂർത്തിയായി..

0

ദൃശ്യം ഫെയിം സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്ന് നിർമ്മിച്ച് നവാഗതനായ രഘുമേനോൻ

സംവിധാനം ചെയ്യുന്ന ചിത്രമായ ‘ജവാനും മുല്ലപ്പൂവും ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്കൂൾ അധ്യാപികയുടെ കഥപറയുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്.

ചിത്രത്തിൽ ദേവി അജിത്ത്, ബാലാജി ശർമ്മ, നന്ദു പൊതുവാൾ, സാധിക മേനോൻ, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാർ, ബാലശങ്കർ, കവിത രഘുനന്ദനൻ, അമ്പിളി, ലത ദാസ്, മാസ്റ്റർ തൻമയി മിഥുൻ മാധവൻ, സിനി എബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു. ഷ്യാൽ സതീഷ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ സനൽ അനിരുദ്ധൻ ആണ്.

സംഗീതം: 4 മ്യൂസിക്ക്, ഗാനങ്ങൾ: ബി.കെ ഹരിനാരായണൻ & സുരേഷ് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ആർട്ട്: അശോകൻ ചെറുവത്തൂർ, കോസ്റ്റ്യൂം: ആദിത്യ നാണു മേക്കപ്പ്: പട്ടണം ഷാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രീ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ, പ്രൊഡക്ഷൻ മാനേജർ: ധനേഷ് കൃഷ്ണകുമാർ, അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വി.പി, ഡിസൈൻ: ലൈനോജ് റെഡ്ഡിസൈൻ, സ്റ്റിൽസ്: ജിതിൻ മധു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഇന്ദ്രജിത്ത്‌  സുകുമാരൻ,വിഷ്‌ണു ഉണ്ണികൃഷ്‌ണൻ ചിത്രം “അനുരാധ  ക്രൈം നമ്പർ 59/ 2019”; ആദ്യ ലിറിക്കൽ വീഡിയോ റിലീസായി

0

ഇന്ദ്രജിത്ത്‌  സുകുമാരൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, അനു സിത്താര, സുരഭി ലക്ഷ്മി 

എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ രചനയും സംവിധാനവും ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുരാധ ക്രൈം നമ്പർ.59/ 2019. ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ പൃഥ്വിരാജിന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറങ്ങി.

 ഗോൾഡൻ എസ് പിക്ച്ചേഴ്‌സിൻ്റെ ബാനറിൽ ഷെരിഫ് എം.പി, ശ്യാം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

ഡിക്സൺ പൊടുത്താസ്  ആണ് ഈ  ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സസ്പൻസ് ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്. 

ഹരിശ്രീ അശോകൻ, അനിൽ നെടുമ്ങ്ങാട്, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, സന്തോഷ് കീഴാറ്റൂർ, സുരഭി സന്തോഷ്, ബേബി അനന്യ, ഗോപി കൃഷ്‌ണ, പൊന്നമ്മ ബാബു, മനോഹരി ജോയ്  തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു. സന്ദീപ് സുധയുടെ വരികൾക്ക് അരുൺ രാജ് സംഗീതം പകരുന്നു. സംഭാഷണം- ജോസ് തോമസ് പോളക്കൽ, പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽകോട്ട, എഡിറ്റർ- ശ്യാം ശശിധരൻ, പശ്ചാത്തല സംഗീതം- 4 മ്യൂസക്,

ആർട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- രാംദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അരുൺലാൽ കരുണാകരൻ, അസ്സോസിയേറ്റ്  ഡയറക്ടർ- സക്കീർ ഹുസ്സൈൻ, സോണി ജി.എസ് കുളക്കൽ, അസിസ്റ്റന്റ് ഡയറക്ടർ- അമീർ അഷ്‌റഫ് ,ശിവനുദ്രൻ ,മാർട്ടിൻ, പ്രൊഡക്ഷൻ എക്സിക്യൂറ്റീവ്- ശിവൻ പൂജപ്പുര, സൗണ്ട് ഡിസൈൺ- ചാൾസ്, സൗണ്ട് മിക്സിങ്ങ്- ജിജു മോൻ ടി ബ്രൂസ്, ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പലൂർ, പ്രൊഡക്ഷൻ മാനേജർ- വിനോദ് എ,  സ്റ്റിൽസ  രാംദാസ് മാത്തൂർ, പി.ആർ.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സെക്യൂരിറ്റി ജോസേട്ടനും സിഥിൻ പൂജപ്പുരയും പിന്നെ ഫ്ളാറ്റിലെ ജീവിത കാഴ്ച്ചകളും …… ശ്രദ്ധനേടി ശുഭദിനം ട്രയിലർ

0

നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച്, ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലർ ചിത്രം “ശുഭദിന”ത്തിന്റെ ട്രയിലർ ശ്രദ്ധ നേടുന്നു . നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്നവരുടെ വൈവിധ്യങ്ങളായ ജീവിതമുഹൂർത്തങ്ങൾക്കൊപ്പം ആ ഫ്ളാറ്റിലെ തന്നെ സിഥിൻ പൂജപ്പുര എന്ന ചെറുപ്പക്കാരന്റെ മനോവ്യാപാരങ്ങളും അതിന്റെ അനന്തരഫലങ്ങളുമാണ് ട്രയിലർ കാഴ്ച്ചയിലുള്ളത്. ഫ്ളാറ്റ് സെക്യൂരിറ്റി ജോസേട്ടന്റെ സാന്നിധ്യവും ട്രയിലറിൽ നിറഞ്ഞു നില്ക്കുന്നുണ്ട്. മാച്ച് ബോക്സ്, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തി.മി.രം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ള ശിവറാം മണിയുടെ ചിത്രമാണ് ശുഭദിനം. ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ബാനർ – നെയ്യാർ ഫിലിംസ്, നിർമ്മാണം – ഗിരീഷ് നെയ്യാർ, എഡിറ്റിംഗ് , സംവിധാനം – ശിവറാംമണി, ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , രചന -വി എസ് അരുൺകുമാർ , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാർ, സംഗീതം – അർജുൻ രാജ്കുമാർ , ആലാപനം – വിജയ് യേശുദാസ് , സൂരജ് സന്തോഷ്, അനാർക്കലി മരിക്കാർ , പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് – അജയ് തേങ്കര, സൗണ്ട് മിക്സിംഗ് – അനൂപ് തിലക്, സൗണ്ട് ഡിസൈൻ – രാധാകൃഷ്ണൻ എസ് , സതീഷ് ബാബു, ഷൈൻ ബി.ജോൺ , ത്രിൽസ് – അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ മാനേജ്മെന്റ് – ദി സോഷ്യൽ സ്ക്കേപ്പ്, ട്രയിലർ റിലീസ് – ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, സെറ്റ് ഡിസൈൻസ് – 401 ഡിസൈൻ ഫാക്ടറി , ഡി ഐ – കെഎസ്എഫ്ഡിസി , വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, ദി സോഷ്യൽ സ്ക്കേപ്പ്, ഡിസൈൻസ് – നെയ്യാർ ഫിലിംസ്, നവീൻ വി , സിജീഷ് ശിവൻ, ടൈറ്റിൽ ഡിസൈൻ – ജോണി ഫ്രെയിംസ്, സ്റ്റിൽസ് – മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ – അജയ് തുണ്ടത്തിൽ .

നാദിര്‍ഷ- ഷെയ്ന്‍ നിഗം ചിത്രം; മ്യൂസിക് കംമ്പോസിങ്ങ് തുടങ്ങി

0

ഷെയ്ൻ നിഗത്തെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ മ്യൂസിക് കംമ്പോസിങിന് തുടക്കമായി. മൂവി മെജീഷ്യൻസിൻ്റെ ബാനറിൽ വിനീത അഭിജിത്ത്, വർഗ്ഗീസ്, അഭിജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുദുൾ വഹാബ് ആണ്. ഇതു വരേയും പേരിടാത്ത ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ്.എൻ.എം ബാദുഷ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സിനിമയുടെ ചിത്രീകരണം ഡിസംബർ ആദ്യവാരം തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.വാർത്ത പ്രചരണം പി.ശിവപ്രസാദ്

പാ.രഞ്ജിത്ത് – കാളിദാസ് ജയറാം ചിത്രം നക്ഷത്തിരം നകർകിരത് ആഗസ്റ്റ് 31 റീലീസ് !, ട്രെയിലർ പുറത്ത് !!

0

കാളിദാസ് ജയറാമിനെ നായനാക്കി പാ.രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ‘നക്ഷത്തിരം നകർകിരത്’ എന്ന പുതിയ ചിത്രത്തിന്റെ   ട്രെയിലറും  പുതിയ സ്റ്റില്ലുകളും പുറത്തു വിട്ടു . ട്രെയിലറിന്  യുവതി – യുവാക്കൾക്കിടയിൽ വൻ സ്വീകരണമാണ്  ലഭിച്ചു കൊണ്ടിരിക്കുന്നത്. യൂത്ത് ഫെസ്റ്റിവൽ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ രഞ്ജിത്ത് ചിത്രത്തിൻ്റെ പ്രമേയം തന്നെ പ്രണയമാണ്. പ്രണയത്തിന് പിന്നിൽ സമൂഹം മെനയുന്ന കഥകളാണ് ചിത്രത്തിന് ആധാരം. ദുഷാര വിജയൻ ആണ് നായിക. കലൈ അരസൻ മറ്റൊരു കേന്ദ്ര കഥാപാത്രമാവുന്നു.ഹരികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.കിഷോര്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ ‘ ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് ‘ എന്ന സിനിമിലൂടെ ശ്രദ്ധേയനായ തെന്മയാണ് സംഗീത സംവിധായകൻ. ‘സർപട്ട പരമ്പരൈ ‘ എന്ന  സിനിമക്ക് ശേഷം പാ.രഞ്‍ജിത്ത് അണിയിച്ചൊരുക്കുന്ന ചിത്രമാണിത്’ . പാ. രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ‘നക്ഷത്തിരം നകർകിരത്’ ആഗസ്റ്റ് 31- ന്  മുരളി സിൽവർ സ്ക്രീൻ  പിക്ചേർസ് കേരളത്തിൽ  റിലീസ് ചെയ്യും.

വാർത്താ വിതരണം: സി.കെ.അജയ്കുമാർ 

മമ്മൂട്ടി- ബി.ഉണ്ണികൃഷ്ണന്‍ ത്രില്ലർ ചിത്രം “ക്രിസ്റ്റഫർ” ; ടൈറ്റിലും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്തിറക്കി

0

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിലും ഫസ്റ്റ്ലുക്ക്‌ പോസ്റ്ററും പുറത്തിറക്കി. “ക്രിസ്റ്റഫർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്

ആർ.ഡി. ഇലുമിനേഷൻസ് ആണ്. ‘ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ‘ എന്ന ബൈലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ടിതിന്.

ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് ചിത്രം “വെടിക്കെട്ട്”; ചിത്രീകരണം പൂർത്തിയായി

0

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന  ‘വെടിക്കെട്ട്’ എന്ന ചിത്രത്തിൻ്റെ  ചിത്രീകരണം നീണ്ട 75 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം പൂർത്തിയായി. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിൻ്റെ ഉത്സവാഘോഷ പ്രതീതി

ജനിപ്പിക്കുന്ന  പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി.

ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം: അൽഫോൺസ്, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ.പി,

പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്,

മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ,

കോസ്റ്റ്യൂം:  ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ: ഫിനിക്സ് പ്രഭു , മാഫിയ ശശി, സൗണ്ട് ഡിസൈൻ:  എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ: ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം:  ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ: സുജയ് എസ് കുമാർ, ഗ്രാഫിക്സ്: നിധിൻ റാം, ഡിസൈൻ: ടെൻപോയിൻ്റ്, സ്റ്റിൽസ്: അജി മസ്ക്കറ്റ്, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.