Home Blog Page 266

ഭാവിക്കായുള്ള കാത്തിരിപ്പല്ല, പ്രാപ്തരാകുകയാണ് വേണ്ടത്: പ്രജയ് കാമത്

0

IFFK 2022 ചലച്ചിത്രമേള: സാങ്കേതിക രംഗത്ത് കൂടുതൽ പുരോഗതി കാത്തിരിക്കുന്നതിനേക്കാൾ നിലവിലുള്ള സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ധാരണയുണ്ടാകുകയാണ് വേണ്ടതെന്നു മെർജ് എക്സ് ആറിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളോജിക്കൽ ഓഫീസറുമായ പ്രജയ് കാമത്. ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതിലൂടെ പോസ്റ്റ് പ്രൊഡക്ഷൻ ചിലവുകൾ കുറയ്ക്കാനാകും. സംവിധായകർക്ക് ഭാവിയിൽ ചിത്രീകരണസ്വാതന്ത്ര്യം ഉണ്ടാകാനും ടെക്‌നോളജിയുടെ വളർച്ച സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തരമേളയുടെ ഭാഗമായി കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്, ഛായാഗ്രാഹകൻ അഴകപ്പൻ, നിർമ്മാതാവ് ബി.രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.

English Summary : It’s not about waiting for the future, it’s about becoming capable: Prajay Kamat

ഫിലിം റിവ്യൂ എഴുതിയാൽ സമ്മാനം നേടാം

0

IFFK 2022 ചലച്ചിത്രമേള: രാജ്യാന്തര മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി ചലച്ചിത്ര അക്കാദമി ഫിലിം റിവ്യൂ മത്സരം സംഘടിപ്പിക്കുന്നു. മേളയിൽ കണ്ട ഏതെങ്കിലും ഒരു ചിത്രത്തെപ്പറ്റി 1000  വാക്കിൽ കവിയാതെ റിവ്യൂ തയ്യാറാക്കി പി ഡി എഫ് ഫോർമാറ്റിൽ [email protected] എന്ന വിലാസത്തിൽ വേണം അയക്കേണ്ടത് .  മലയാളം / ഇംഗ്ലീഷ് ഭാഷയിൽ റിവ്യൂ തയ്യാറാക്കാം .

റിവ്യൂവിനോപ്പം പേര്, വിലാസം, ഡെലിഗേറ്റ് ഐ ഡി നമ്പർ, ഫോൺ നമ്പർ എന്നിവ എഴുതിയിരിക്കണം. മത്സര വിജയികൾക്ക് മയൂർ ആർട്സ് ചന്ദ്രസേനൻ നായർ ഒന്നാം സമ്മാനമായി 7000 രൂപയും രണ്ടാം സമ്മാനമായി  5000 രൂപയും നൽകും. മേളയുടെ സമാപന ദിവസം വിജയിയെ പ്രഖ്യാപിക്കുന്നതാണ്. റിവ്യൂ അയക്കേണ്ട അവസാന തീയതി- ഡിസംബർ 15, വൈകിട്ട് ആറ് മണി.

English Summary ; Write a review and win a prize

ചക്രവാതച്ചുഴി ന്യൂനമർദമായി; അടുത്ത 24 മണിക്കൂറിനുള്ളിൽ വ്യാപക മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം∙ കേരള -കർണാടക തീരത്ത് തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ച  ‘മാൻദൗസ്’ ചുഴലിക്കാറ്റിന്റെ ഭാഗമായ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറു -വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ഇന്ത്യൻ തീരത്ത്നിന്ന് അകന്നു അടുത്ത 2-3 ദിവസത്തിനുള്ളിൽ ദുർബലമാകാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ  അടുത്ത 24 മണിക്കൂറിനുള്ളിൽ വ്യാപകമായ  മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

English Summary ; cyclonic depression; Widespread rain likely in next 24 hours

“റോയ് “വിജയാഘോഷം

0

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’ സോണി ലിവ് ഒടിടിയിൽ റിലീസായി,

പ്രേക്ഷകരുടെ അംഗീകാരം നേടി ഹിറ്റായതിന്റെ വിജയാഘോഷവും സംവിധായകൻ സുനിൽ ഇബ്രാഹിമിന്റെ ജന്മദിനാഘോഷവും എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്നു.വിജയാഘോഷ ചടങ്ങിൽ നിർമ്മാതാക്കളായ സനൂബ് കെ യൂസഫ്,
സജീഷ് മഞ്ചേരി, സൂരാജ് വെഞ്ഞാറമൂട്, സുനിൽ ഇബ്രാഹിം, സിജ റോസ്,ജിൻ
ഭാസ്കർ, ബോബൻ സാമുവൽ, ഡോക്ടർ റോണി, രാജഗോപാലൻ ,ദിൽജിത്ത് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച ചിത്രമാണ്” റോയ് “.

ഡോക്ടർ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി. കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, ശ്രീലാൽ പ്രസാദ്,ഡെയ്സ് ജെയ്സൺ, രാജഗോപാലൻ പങ്കജാക്ഷൻ,വിനയ് സെബാസ്റ്റ്യൻ,യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍,നിപുൺ വർമ്മ, അനുപ്രഭ, രേഷ്മ ഷേണായി,നന്ദിത ശങ്കര,ആതിര ഉണ്ണി,മില്യൺ പരമേശ്വരൻ,ബബിത്, ലക്ഷ്മി,തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍, ഗായകർ-സിത്താര കൃഷ്ണകുമാർ,സൂരജ് സന്തോഷ്,നേഹ നായർ,റാഖിൽ ഷൗക്കത്ത് അലി,രാജേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍- എം. ബാവ, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- രമ്യ സുരേഷ്, എഡിറ്റര്‍- വി. സാജന്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യക്കല- റഹീം പിഎംകെ,ഫണല്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍- എം. ആര്‍. വിബിന്‍, സുഹൈല്‍ ഇബ്രാഹിം, ഷമീര്‍ എസ്., പ്രൊഡക്ഷന്‍ മാനേജര്‍- സുഹൈല്‍ VPL, ജാഫര്‍,

പി ആർ ഒ- എ എസ് ദിനേശ്.

English Summary : Roy Movie Success meet

ആരോമലിന്റെ ആദ്യത്തെ പ്രണയം പൂർത്തിയായി

0

ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ മുബീൻ റൗഫ് (Mubeen Rouf ) സംവിധാനം ചെയ്യുന്ന “ആരോമലിന്റെ ആദ്യത്തെ പ്രണയം ” ചിത്രീകരണം പൂർത്തിയായി. നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മുബീൻ റൗഫ് . നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ നായകനാകുന്നത് കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ദിഖ് സാമനാണ്. സിദ്ദിഖിന്റെ ആദ്യ മലയാള ചിത്രമാണിത്. നായികയാകുന്നത് അമാന ശ്രീനിയാണ്. അവരെ കൂടാതെ സലിംകുമാർ , വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ , റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെൽബിൻ ,രവി എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ – ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ് , സംവിധാനം – മുബീൻ റൗഫ് (Mubeen Rouf ), ഛായാഗ്രഹണം – എൽദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം – മിർഷാദ് കയ്പമംഗലം, എഡിറ്റിംഗ് , കളറിസ്റ്റ് – അമരിഷ് നൗഷാദ്, ഗാനരചന – രശ്മി സുശീൽ, മിർഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം – ചാൾസ് സൈമൺ, ശ്രീകാന്ത് ശങ്കരനാരായണൻ , ആലാപനം – കെ എസ് ഹരിശങ്കർ , ഹിഷാം അബ്ദുൾ വഹാബ്, അരവിന്ദ് വേണുഗോപാൽ, സച്ചിൻരാജ്, വിനോദ് കോവൂർ, ക്രിയേറ്റീവ് ഡയറക്ടർ – അമരിഷ് നൗഷാദ്, പ്രൊഡക്ഷൻ കൺട്രോളർ – റിയാസ് വയനാട്, പശ്ചാത്തലസംഗീതം – ശ്രീകാന്ത് ശങ്കരനാരായണൻ , കല-സിദ്ദിഖ് അഹമ്മദ്, ചമയം – ഷിജുമോൻ , കോസ്‌റ്റ്യും – ദേവകുമാർ എസ് , കാസ്റ്റിംഗ് ഡയറക്ടർ – റമീസ് കെ , ത്രിൽസ് – സജീർഖാൻ , മരയ്ക്കാർ , കോറിയോഗ്രാഫി – സാകേഷ് സുരേന്ദ്രൻ , സംവിധാന സഹായികൾ – സൂര്യൻ, അലൻ വർഗ്ഗീസ്, അനു എസ് പ്രസാദ്, ലൊക്കേഷൻ മാനേജർ – അനന്തകൃഷ്ണൻ , സ്‌റ്റുഡിയോ – ഫ്യൂച്ചർ വർക്ക്സ് മീഡിയ ഫാക്ടറി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – മുഹമ്മദ് ഫയസ് , അശ്വിൻ മോട്ടി, ഡിസൈൻസ് – അർജുൻ സി രാജ്, മീഡിയ ഫാക്ടറി , സ്റ്റിൽസ് – ബെൻസൻ ബെന്നി,

പി ആർ ഓ – അജയ് തുണ്ടത്തിൽ 

English Summary : Aromalinte aadyapranayam shootting complete

സംവിധായകൻ ബോബി കൊല്ലി ചിത്രം ‘വാൾട്ടയർ വീരയ്യ’ യിലെ രവി തേജയുടെ’ ഫസ്റ്റ് ലൂക്കും ടീസറും,പുറത്തിറങ്ങി

0

സംവിധായകൻ ബോബി കൊല്ലി ഒരുക്കുന്ന ചിത്രം ‘വാൾട്ടയർ വീരയ്യ’ യിലെ നടൻ രവി തേജയുടെ’ ഫസ്റ്റ് ലൂക്കും ടീസറും, പുറത്തിറങ്ങി.. ചിരഞ്ജീവി നായകനാകുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്നത്.. ചിത്രത്തിന്റെ കഥയും സംഭാഷണവും ബോബി കൊല്ല തന്നെയാണ്. ശ്രുതി ഹാസനാണ് ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. രവി തേജയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ജി കെ മോഹൻ സഹനിർമ്മാതാവാണ്.

ആർതർ എ വിൽസൺ ക്യാമറ ചലിപ്പിക്കുമ്പോൾ നിരഞ്ജൻ ദേവരാമനെ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറുമാണ്. സുസ്മിത കൊനിഡേലയാണ് വസ്ത്രാലങ്കാരം.കഥയും സംഭാഷണവും ബോബി തന്നെ എഴുതിയപ്പോൾ കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്ത് വിഭാഗത്തിൽ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരും ഉൾപ്പെടുന്നു. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. അടുത്ത വർഷം ജനുവരി 13-ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും..

കഥ, സംഭാഷണം, സംവിധാനം: കെ എസ് രവീന്ദ്ര (ബോബി കൊല്ലി), നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്സ്, സംഗീത സംവിധായകൻ: ദേവി ശ്രീ പ്രസാദ്
ഡിഒപി: ആർതർ എ വിൽസൺ, എഡിറ്റർ: നിരഞ്ജൻ ദേവരാമനെ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, സഹനിർമ്മാതാക്കൾ: ജി കെ മോഹൻ, പ്രവീൺ എം, തിരക്കഥ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി
രചന: ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി, സിഇഒ: ചെറി, കോസ്റ്റ്യൂം ഡിസൈനർ: സുസ്മിത കൊനിഡേല, ലൈൻ പ്രൊഡ്യൂസർ: ബാലസുബ്രഹ്മണ്യം കെ.വി.വി, പബ്ലിസിറ്റി : ബാബാ സായി കുമാർ , പിആർഒ: ശബരി

English Summary : Waltair Veerayya firstlook poster released

മലയാള കാർട്ടൂണിസ്റ്റും എഴുത്തുകാരനും മലയാളം അദ്ധ്യാപകനുമായിരുന്നു പ്രൊഫസർ. ജി. സോമനാഥന്റെ 15-ാം ചരമവാർഷികം

0

വാസുവേട്ടന്റെ സ്രഷ്ടാവും നമ്മുടെ വീട്ടുമുറ്റത്ത് നിന്ന് കണ്ടെത്തിയ അറുപതുകളിലെ അനശ്വര കഥാപാത്രങ്ങളും ചിന്നൻ ചുണ്ടേലിയും ചെല്ലൻ മുയലും ഉൾപ്പെടെ 30-ഓളം പുസ്തകങ്ങളുടെ രചയിതാവും പ്രധാനമായും ബാലസാഹിത്യകാരനുമായ പ്രൊഫ. ജി.സോമനാഥൻ. 1934 മാർച്ച് 4ന് കൊട്ടാരക്കരയ്ക്കടുത്തുള്ള പരുത്തിയറയിൽ ആർ ഗോവിന്ദന്റെയും ജി ഭാർഗവിയുടെയും മകനായി ജനിച്ചു. മലയാളത്തിൽ ബിരുദാനന്ദര ബിരുദം നേടി വിവിധ ശ്രീ നാരായണ കോളേജുകളിൽ അദ്ധ്യാപകനായി. ജനയുഗം, മാതൃഭൂമി വാരികകളിൽ സ്ഥിരമായി കാർട്ടൂൺ വരച്ചിരുന്നു. ചിന്നൻ ചുണ്ടെലി, ചെല്ലൻ മുയൽ തുടങ്ങിയ പരമ്പരകൾ ശ്രദ്ധേയമായിരുന്നു. ചാണക്യസൂത്രങ്ങൾ എന്ന സിനിമയുടെ സംവിധായകനുമാണ്. 1999 ൽ ചെല്ലൻ മുയൽ എന്ന കൃതിക്ക് കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിത്രീകരണത്തിനുള്ള പുരസ്കാരം  ലഭിച്ചു. 2007 ഡിസംബർ 13 ന് അന്തരിച്ചു.

കൃതികൾ

ചെല്ലൻ മുയൽ, പാണ്ടൻ കില്ലാഡി, ഒരു മുയൽക്കഥ, നാരദകഥകൾ, നാരദകഥകൾ, അക്ബർ ചിരിക്കുന്നു, നടുക്കുന്ന കഥകൾ, സ്വൽപ്പം സുവിശേഷം, കൗതുകകഥകൾ, മൂക്ക്‌, പവിഴമുത്തുകൾ, പത്തടി ആലുവ

English Summary ; Prof. G. SOMANATHAN’s 15th death anniversary

സിനിമാ നിരൂപണം നടത്തേണ്ടത് അറിവുള്ളവർ: റീമാ ബൊറ

0

IFFK 2022 ചലച്ചിത്രമേള: ചലച്ചിത്ര രംഗത്തെ കുറിച്ചുള്ള ധാരണയുള്ളവരാകണം സിനിമാ നിരൂപണം നടത്തേണ്ടതെന്ന് അസാമീസ് സംവിധായികയും ജൂറി അംഗവുമായ റീമാ ബൊറ.സിനിമ നിർമ്മിക്കാനുള്ള ധന സമാഹരണത്തിന് സമൂഹ മാധ്യമങ്ങൾ ഉപകരിച്ചിട്ടുണ്ട്. എന്നാൽ അതേ മാധ്യമങ്ങളിൽ തന്റെ ചിത്രത്തെകുറിച്ച് വസ്തുതാ വിരുദ്ധമായ   വിശകലനങ്ങൾ വന്നിട്ടുണ്ടെന്നും സിനിമാ രംഗത്തെ കുറിച്ച് ധാരണയുണ്ടാക്കിയ ശേഷമാകണം നിരൂപകർ   വിമർശനതിന് ഇറങ്ങേണ്ടതെന്നും റീമാ ബൊറ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചു ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുയായിരുന്നു റീമാ ബൊറ.

സിനിമ നിരൂപണത്തെ അക്കാദമികതലത്തിൽ നിന്നും സാധാരണക്കാരിലേക്ക് എത്തിക്കാൻ നവ മാധ്യമ ചർച്ചകൾ ഉപകരിക്കുന്നതായി ചർച്ചയിൽ പങ്കെടുത്ത നിരൂപകനായ പി പ്രേമചന്ദ്രൻ പറഞ്ഞു. എല്ലാതരം എഴുത്തുകളും അഭിപ്രായങ്ങളും ഉണ്ടാകണമെന്നും പ്രേക്ഷകരാണ് അഭിപ്രായങ്ങൾ വേർതിരിച്ചെടുക്കേ ണ്ടതെന്നും സംവിധായകൻ കൃഷ്‌ണേന്ദു കലേഷ് പറഞ്ഞു. എൻ മമ്മദ്, ശൈലൻ, സ്വാതി ലക്ഷ്മി വിക്രം, ശ്രേയ  തുടങ്ങിയവർ പങ്കെടുത്തു.

IFFK 2022: നിത്യ ലളിത.. കെ പി എ സി ലളിതയുടെ അഭിനയജീവിതം പ്രകാശിപ്പിച്ചു

0

IFFK 2022 ചലച്ചിത്രമേള: അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം കെ പി എ സി ലളിതയുടെ അരനൂറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തെ ആസ്‌പദമാക്കി ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ നിത്യ ലളിത- കെ പി എ സി ലളിതയുടെ അഭിനയജീവിതം എന്ന പുസ്തകം പ്രകാശനം ചെയ്തു. എസ് .ശാരദക്കുട്ടി രചിച്ച പുസ്തകം നടി ചിപ്പി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരന് നൽകിയാണ് പ്രകാശിപ്പിച്ചത്.

ചലച്ചിത്ര  അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി. അജോയ്, കെ പി എ സി ലളിതയുടെ മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ, എസ്. ശാരദക്കുട്ടി, ഭാഗ്യലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

തട്ടിപ്പിൽ കുരുങ്ങി മോഡലുകൾ

0

കൊച്ചി∙ വ്യാജ ലോക റെക്കോര്‍ഡിന്‍റെ കൂട്ടുപിടിച്ച് ഫാഷന്‍ റാംപില്‍ മോഡലിങ് കമ്പനികളുടെ പുത്തന്‍ തട്ടിപ്പ്. മത്സരാര്‍ഥികളായ മോഡലുകളില്‍ നിന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പണം വാങ്ങി സംഘാടകര്‍ നല്‍കിയത് കടലാസിന്‍റെ വിലപോലുമില്ലാത്ത ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍. 

ഷോ സംഘടിപ്പിച്ച എറണാകുളത്തെ ഫ്രന്‍ഡ്സ് ആന്‍‍ഡ് ബ്യൂട്ടി ഗ്രൂപ്പിനെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നൽകും. എഫ് ആന്‍ഡ് ബിയുടെ നേതൃത്വത്തില്‍ കൊച്ചിയിലും കോട്ടയത്തുമായാണ് പരാതി പ്രകാരമുള്ള ലോക തട്ടിപ്പ് ഫാഷന്‍ ഷോകള്‍ നടന്നത്. യൂണിവേഴ്സല്‍ അച്ചീവേഴ്സ് ബുക്ക് ഓഫ് റെക്കോര്‍ഡ്, ഫ്യൂച്ചര്‍ കലാംസ് ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നീ ബഹുമതികള്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കുട്ടി മോഡലുകളടക്കം തട്ടിപ്പിനിരയായതായി പരാതിയിൽ പറയുന്നു.

IFFK 2022: ‘നൻപകൽ നേരത്ത് മയക്കം’ ഇന്ന്… നാലാം ദിനത്തിൽ 67 ചിത്രങ്ങൾ

0

IFFK 2022: രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ ഒൻപതു മത്സര ചിത്രങ്ങളടക്കം 67 സിനിമകൾ പ്രദർശിപ്പിക്കും. ചരിത്രവും ദേശീയതയും പ്രമേയമാക്കുന്ന പലസ്തീൻ ചിത്രം ആലം, ബ്രിട്ടീഷ് കൊളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാർ, ബ്രസീൽ ചിത്രം കോര്‍ഡിയലി യുവേഴ്സ്, മണിപ്പൂരി ചിത്രം ഔർ ഹോം, മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം മെമ്മറിലാൻഡ് തുട‌ങ്ങിയവയാണ് തിങ്കളാഴ്ചത്തെ മത്സര ചിത്രങ്ങൾ. ടാഗോര്‍ തിയറ്ററില്‍ ഉച്ചതിരിഞ്ഞ് 3.30നാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രദർശനം.
പ്രോസിക്യൂട്ടറുടെ കലുഷിതമായ ജീവിത കഥ പറയുന്ന എമിൻ ആൽഫെർ ചിത്രം ബർണിങ് ഡേയ്സ്, ദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ ജോനാസ് ട്രൂ ഏബയുടെ യു ഹാവ് ടു കം ആൻഡ് സീ ഇറ്റ്, എ ലവ് പാക്കേജ്,ബ്ലൂ കഫ്‌താൻ,നൈറ്റ്‌ സൈറൺ, ഡിയർ സത്യജിത് തുടങ്ങി 24 ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനോടുള്ള ആദര സൂചകമായി ചാമരം എന്ന ചിത്രത്തിന്റെ പ്രദർശനവും ഇന്നുണ്ടാകും. ഇരുള ഭാഷയിൽ പ്രിയനന്ദൻ  ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ  നോർമൽ, രാരിഷ്. ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴു ചിത്രങ്ങളാണ് മലയാളം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. 

ഹൊറർ ചിത്രങ്ങൾ ആസ്വദിക്കാനുള്ള പ്രേക്ഷക താല്പര്യം മുൻനിറുത്തി മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ പ്രദർശനാവും ഇന്നാണ്.
നിശാഗന്ധിയിൽ രാത്രി 12 ന് റിസേർവേഷൻ ഇല്ലാതെ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം.

മീറ്റ് ദി ഡയറക്ടർ

രാവിലെ 11 ന് , ടാഗോർ തിയേറ്റർ 

ഇൻ കോൺവർസേഷൻ –

അതീന റേച്ചൽ സംഗാരി &  ചൈതന്യ തംഹാനെ 
ഉച്ചകഴിഞ്ഞ്  2:30 ന് ശ്രീ തിയേറ്ററിൽ 

ഹോമേജ് &പുസ്തക പ്രകാശനം; ജോൺ പോൾ 
ഉച്ചകഴിഞ്ഞ്  3:15 ന് , നിളാ തിയേറ്ററിൽ  

സെമിനാർ; വിർച്വൽ പ്രൊഡക്ഷൻ – ദി ഫ്യുച്ചർ ഓഫ് ഫിലിം മേക്കിങ് 
പ്രജയ് കമത്, മെർജ് X R 
വൈകിട്ട് 4:00 ന്, ഹോട്ടൽ അപ്പോളോ ഡിമോറയിൽ   

ഓപ്പൺ ഫോറം

വൈകിട്ട് 5.00 ന്, ടാഗോർ തിയേറ്ററിൽ  

താമരശ്ശേരി ചുരം, കവർ സോങ്സ്

രാത്രി 8:30 ന്, ടാഗോർ തിയേറ്ററിലെ പ്രത്യേക വേദിയിൽ

IFFK 2022: അറ്റ്ലസ് രാമചന്ദ്രന് ആദരമർപ്പിക്കാൻ വൈശാലിയിലെ ലോമപാദനെത്തി

0

IFFK 2022 ചലച്ചിത്രമേള: അന്തരിച്ച ചലച്ചിത്ര നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രന് ഇരുപത്തിയേഴാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. ഭരതൻ ചിത്രം വൈശാലി പ്രദർശിപ്പിച്ചുകൊണ്ടാണ് മേള സിനിമയുടെ നിർമ്മാതാവിന് സ്മരണാഞ്ജലി ഒരുക്കിയത്.

പ്രദർശനത്തിന് മുന്നോടിയായി നടന്ന അനുസ്‌മരണത്തിൽ ചിത്രത്തിലെ ലോമപാദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബു ആന്റണിയും പങ്കെടുത്തു. രാമചന്ദ്രനും വൈശാലിയും തന്റെ കലാജീവിതത്തിലെ നാഴിക കല്ലുകളാണെന്നും ഒരു വ്യവസായി എന്നതിലുപരി കലാസ്നേഹി എന്ന നിലയിലാണ് രാമചന്ദ്രൻ അനുസ്മരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  ചലച്ചിത്ര അക്കാദമി വൈസ് ചെയർമാന്‍ പ്രേം കുമാർ, സെക്രട്ടറി സി അജോയ് എന്നിവർ പങ്കെടുത്തു.