Home Blog Page 264

2022 ൽ അമ്മയായ താരദമ്പതികൾ

0

കാജൽ അഗർവാൾ

കോവിഡ് കാലത്തായിരുന്നു 2020 ഒക്ടോബറിലായിരുന്നു കാജൽ അഗർവാളിന്റെയും ഗൗതം കിച്ലുവും വിവാഹം വളരെ അടുത്ത ബന്ധുക്കൾടെ സാനിധ്യത്തിൽ ലളിതമായി വിവാഹം നടത്തുകയായിരുന്നു. ഈ വർഷം ഏപ്രിൽ 19ന് ഇവർക്ക് ഒരു ആൺ കുഞ്ഞ് പിറന്നത്. കുട്ടിക്ക് നീൽ എന്നാണ് പേര് നൽകിയിരിക്കുന്നത്.

നയൻ‌താര

പ്രേക്ഷകരുടെ ലേഡി സൂപ്പർ സ്റ്റാറാണ്  നയൻ‌താര. ചെന്നൈലെ ഒരു ആഡംബര റിസോർട്ടിൽ 2022 ജൂണിലാണ് നയൻതാരയുടെയും വിഘനേഷിന്റെയും  വിവാഹം നടന്നത്. ഇന്ത്യൻ സിനിമാലോകത്തെ വൻതാരനിരകൾ പങ്കെടുത്ത ഒരു വിവാഹമായിരുന്നു. ഇപ്പോൾ കഴിഞ്ഞ ഒക്ടോബറിൽ വാടക ഗർഭധാരണയിലുടെ രണ്ട്‌ ആൺ കുട്ടികൾക്ക് ജന്മം നൽകിയത്. കുട്ടികൾക്കു ഉയിർ ഉയിര് എന്നാണ് പേര് നൽകിയിരിക്കുന്നത്. ദീപാവലിയ്ക്ക് കുട്ടികളുമായുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നു.

സൗന്ദര്യ രജനികാന്ത്

തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്ന്റെ രണ്ടാമത്തെ മകൾ സൗന്ദര്യ രജനി കാന്തിനും വിശാഗനും സെപ്റ്റംബർ 11ന്  ആൺ കുഞ്ഞ് ജനിച്ചു വീർ എന്നാണ് പേര്  നൽകിയിരിക്കുന്നത്. ഇവർക്കു  വേദ് കൃഷ്ണ എന്നൊരു മകനും കൂടെ ഉണ്ട്.

`ക്രിസ്റ്റഫർ`ൽ സ്നേഹ; പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

0

സ്നേഹ അവതരിപ്പിക്കുന്ന ബീന മറിയം ചാക്കോ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. സ്നേഹ അവതരിപ്പിക്കുന്ന ബീന മറിയം ചാക്കോ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒരു കൊടുങ്കാറ്റ്  എന്ന ടാഗ് ലൈനിൽ ഉള്ള സ്നേഹയുടെ കഥാപത്രത്തെ പോസ്റ്ററിൽ കാണാം. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്’ എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോൾ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, കളറിസ്റ്റ്: ഷൺമുഖ പാഡ്യൻ, ഡി.ഐ: മോക്ഷ പോസ്റ്റ്, പി.ആർ.ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സെന്തിലും അനുമോളും ഒന്നിക്കുന്ന ‘ത തവളയുടെ ത’; ആദ്യ ഗാനം റിലീസായി

0

14/11 സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത തവളയുടെ ത’. ചിത്രത്തിൻ്റെ ആദ്യ ഗാനം പുറത്തിറങ്ങി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ബാലു എന്ന കൊച്ചു കുട്ടിയായി മാസ്റ്റർ അൻവിൻ ശ്രീനു ആണ് വേഷമിടുന്നത്. ബാലുവിന്റെ അമ്മയായ ഗംഗയായി അനുമോളും, ബാലുവിന്റെ അച്ഛൻ വിശ്വനാഥനായി സെന്തിലും അഭിനയിച്ചിരിക്കുന്നു. ഇവർക്ക് പുറമെ ആനന്ദ് റോഷൻ, ഗൗതമി നായർ, നെഹല, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്ണൻ, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

കുട്ടികൾക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീർത്തുമൊരു ഫാൻ്റസി സ്വഭാവത്തിലൂടെ പോകുന്ന കുടുംബ ചിത്രമാണ് ‘ത തവളയുടെ ത’. ചിത്രത്തിൽ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, സംഗീതം: നിഖിൽ രാജൻ മേലേയിൽ, രചന: ബീയാർ പ്രസാദ്, കലാസംവിധാനം: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്, മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, നിശ്ചല ഛായാഗ്രഹണം: ഇബ്സൺ മാത്യൂ, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പി.കെ, പി.ആർ.ഒ: പി. ശിവപ്രസാദ്‌ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും”; പുതിയ ഗാനം റിലീസായി

0

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയിലെ പുതിയ ഗാനം റിലീസായി. 4 മ്യൂസിക്കിന്റെ സംഗീത സംവിധാനത്തിൽ ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് വിജയ. യേശുദാസാണ്. ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ “ഒന്നു തൊട്ടേ അന്ന് തൊട്ടേ” എന്ന ഗാനം ഒരു നാട്ടിൻപുറത്തെ കഥ പറയുന്ന രീതിയിലുള്ള കലാലയ ജീവിതം ഓർമ്മപ്പെടുത്തുന്ന പഴമയുടെ കാലത്തേക്ക് കൊണ്ടുപോകുന്ന രീതിയിൽ ആണ് ഗാനത്തിലെ ചിത്രീകരണം നടത്തിയിരിക്കുന്നത്

നവാഗതനായ രഘുമേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ,ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ക്യാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ,
അസോസിയേറ്റ് പ്രൊഡ്യൂസർ: ആർ ഡി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ആർട്ട് അശോകൻ ചെറുവത്തൂർ, സംഗീതം: 4 മ്യൂസിക്സ് & മത്തായി സുനിൽ, ഗാനരചന: ബി.കെ ഹരിനാരായണൻ & സുരേഷ് കൃഷ്ണൻ, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വി.പി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈൻ: ചാൾസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, വി.എഫ്.എക്സ്: ജിഷ്ണു പി ദേവ്, സ്റ്റിൽസ്: ജിതിൻ മധു, ഡിസൈൻസ്: മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ജനുവരി റിലീസായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു

നാനി, ശ്രീകാന്ത് ഒഡേല, സുധാകർ ചെറുകുരി, SLV സിനിമാസിന്റെ ദസറ ക്ലൈമാക്‌സ് ചിത്രീകരണം തുടങ്ങി

0

നാച്ചുറൽ സ്റ്റാർ നാനിയുടെ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യ ചിത്രമായ ദസറ അണിയറയിൽ തയ്യാറെടുക്കുകയാണ്. നാനിയുടെ ഫസ്റ്റ് ലുക്ക് മുതൽ അടുത്തിടെ പുറത്തിറങ്ങിയ ആദ്യ ഗാനമായ ധൂം ധാം വരെ മികച്ച പ്രതികരണം നേടുകയും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുകയും ചെയ്തിരുന്നു.

സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഇന്ന് ഗോദാവരിക്കനി കൽക്കരി ഖനി സെറ്റിൽ ആരംഭിച്ചു. പതിനഞ്ച് ദിവസത്തെ ഷെഡ്യൂളിൽ പ്രധാനപ്പെട്ട ക്ലൈമാക്സ് സീക്വൻസാണ് ചിത്രീകരിക്കാൻ പോകുന്നത്.

ഇത് അപ്‌ഡേറ്റ് ചെയ്തുകൊണ്ട്, നാനി ഇൻസ്റ്റാഗ്രാമിൽ ലൊക്കേഷന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും എഴുതി, “അവസാന ഷെഡ്യൂളിന്റെ ആദ്യ ദിവസം. മനസ്സും ശരീരവും ഹൃദയവും രോഷവും അതിന്റെ പൂർണ്ണ ശേഷിയിൽ”.

ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീക്വൻസായിരിക്കുമെന്നും സിനിമയുടെ ഹൈലൈറ്റ് ആയിരിക്കുമെന്നും പറയുന്നു. ഈ ഷെഡ്യൂളിന് ശേഷം, ഒരു ഗാനം മാത്രമേ ചിത്രീകരിക്കാൻ ശേഷിക്കൂ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂരി വലിയ തോതിൽ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് ഒഡേല സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകും.നവിൻ നൂലി എഡിറ്ററും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറും വിജയ് ചഗന്തി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.ദസറ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ 2023 മാർച്ച് 30 ന് റിലീസ് ചെയ്യും.

ശ്രീകാന്ത് ഒഡെലയാണ് സംവിധാനം
സുധാകർ ചെറുകൂരിയാണ് നിർമ്മാണം
പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്
ഛായാഗ്രഹണം ഡയറക്ടർ: സത്യൻ സൂര്യൻ ISC
സംഗീതം: സന്തോഷ് നാരായണൻ
എഡിറ്റർ: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി
സംഘട്ടനം : റിയൽ സതീഷ്, അൻബരിവ്
 പിആർഒ: ശബരി

റൂട്ട് മാപ്പ് ചിത്രം ഉടനെ

0

സൂരജ് സുകുമാരൻ നായർ സംവിധാനം ചെയ്ത പുതിയ ചിത്രം ‘റൂട്ട് മാപ്പ് ‘ റിലീസിനായി  ഒരുങ്ങുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ഈ  ചിത്രികരണം  പൂർത്തീകരിച്ചിരിക്കുന്നത്.റൂട്ട് മാപ്പിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തും ചെന്നൈ ലുമാണ്.ശബരിനാഥാണ് ചിത്രം നിർമ്മിച്ചത് പദ്മശ്രീ മീഡിയ ഹൗസിന്റെ ബാനറിൽ.

തിരക്കഥ അരുൺ കായംകുളം, ഛായഗ്രഹണം ആഷിഖ് ബാബു, എഡിറ്റിംഗ് കൈലാഷ് എസ്‌ ഭവൻ, സംഗീതം പ്രശാന്ത്, അശ്വിൻ വർമ്മയുമാണ്.

മികച്ച സംഗീത സംവിധായകനുള്ള മാക്ട അവാർഡ് സതീഷ് നായർക്ക്

0

മലയാള സിനിമാ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ മാക്ട (മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ) സംഘടിപ്പിച്ച മാക്ട ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവെലിൽ (MISMF – 2022) ,സംഗീത വിഭാഗത്തിൽ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മറുനാടൻ മലയാളിയായ സതീഷ് നായർക്ക് ലഭിച്ചു. സൈന്ധവി ആലപിച്ച് സതീഷ് നായർ സംഗീതം പകർന്ന ‘ എന്നോട് നാൻ ‘ എന്ന തമിഴ് മ്യുസിക് ആൽബമാണ് അവർഡിന് അർഹനാക്കിയത്. യു ട്യൂബിൽ ലക്ഷ കണക്കിന് കാഴ്ചക്കാരെ നേടിയ മ്യുസിക് ആൽബമായിരുന്നൂ ‘ എന്നോട് നാൻ ‘ . ഡിസംബർ 22 – ന് നാളെ മാക്ട ” ഉത്സവം 2022 ” എന്ന പേരിൽ നടത്തുന്ന ഐ. വി. ശശി ചലച്ചിത്രോത്സവത്തിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. സുനൈനയെ കേന്ദ്ര കഥാപാത്രമാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യാ ചിത്രമായ ‘ റെജീന ‘ യിലൂടെ സിനിമാ സംഗീത സംവിധായകനായും അരങ്ങേറ്റം കുറിക്കയാണ് കോയമ്പത്തൂർ വാസിയായ സതീഷ് നായർ .

സി.കെ.അജയ്കുമാർ പി ആർ ഒ

തമന്നക്ക് ജന്മദിനാശംസകൾ നേർന്ന് ദിലീപ് ചിത്രം ബാന്ദ്രയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

0

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബാന്ദ്ര. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിലീപിന്റെ പിറന്നാൾ ദിനത്തിലാണ് റിലീസ് ചെയ്തത്. മാസ് ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ദിലീപ് പ്രത്യക്ഷപ്പെട്ടത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം വിനായക അജിത്ത് ആണ്.

രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയായ തമന്നക്ക് ജന്മദിനാശംസകൾ നേർന്ന് ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്.

തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – നോബിള്‍ ജേക്കബ്, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായി ചിത്രീകരിക്കുന്ന ബാന്ദ്രയുടെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയാകാറായി

നാലര മില്യൺ വ്യൂസ് കടന്ന് വിജയ് നായകനായ “വാരിസ്”ലെ പുതിയ ഗാനം

0

പൊങ്കൽ റിലീസായി 2023 ജനുവരി 12ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക…

വിജയ് നായകനാകുന്ന പുതിയ ചിത്രം ‘വാരിസ്’ലെ മൂന്നാമത്തെ ഗാനം റിലീസായി, ചുരുങ്ങിയ സമയം കൊണ്ട് നാലര മില്യൺ പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്. മലയാളത്തിൻ്റെ പ്രിയ ഗായിക കെ.എസ് ചിത്ര ആലപിച്ചിരിക്കുന്ന ഗാനത്തിൻ്റെ സംഗീതം എസ്.തമൻ ആണ് ഒരുക്കിയിരിക്കുന്നത്.’സോൾ ഓഫ് വാരിസ്’ എന്ന ടാഗ് ലൈനിൽ ഒരുക്കിയ ഗാനത്തിൻ്റെ വരികൾ വിവേകിൻ്റേതാണ്. വംശി പൈടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരത്തിന്റെ 66–ാമത്തെ ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്നാണ് നിർമാണം.

 തിമിഴിന് പുറമേ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുമായി ജനുവരി 12 ന് റിലീസ് ചെയ്യും. വിജയ്‌യ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘വാരിസ്’. പ്രഭു, എസ്.ജെ സൂര്യ, ജയസുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കാർത്തിക് പളനി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ്ങ് നിർവഹിക്കുന്നത് കെ.എൽ പ്രവീൺ ആണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

അപർണ ബാലമുരളിടെ കേന്ദ്ര കഥാപാത്രമായ പുതിയ ചിത്രം ‘ഇനി ഉത്തരം’

0

ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ‘ഇനി ഉത്തരം’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടികൊണ്ടിരിക്കുന്ന ഈ ചിത്രം സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്തത്. അപർണ മുരളി ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ജാനകി യെ അവതരിപ്പിക്കുന്നത്. എ ആന്റ് വി എന്റർടൈൻമെന്റ് ബാനറിൽ വരുൺ, അരുൺ നിർമ്മാണം ചെയുന്നത്.

കലാഭവൻ ഷാജോൺ മുഖ്യ കഥാപാത്രമായി ഈ ചിത്രത്തിലുണ്ട്. ഹരീഷ് ഉത്തമൻ, ജാഫർ ഇടുക്കി, ഭാഗ്യരാജ്, ജയൻ ചേർത്തല, സിദ്ധാർഥ് മേനോൻ എന്നിവർ മറ്റു കഥാപാത്രങ്ങൾ. ഡിസംബർ 23 മുതൽ സീ 5 ൽ ‘ഇനി ഉത്തരം ‘സ്ട്രീമിംഗ് ചെയ്യുക. ഛായഗ്രഹണം രവിചന്ദ്രൻ, തിരക്കഥ രഞ്ജിത് ഉണ്ണി, വസ്ത്രലങ്കാരം ധന്യ ബാലകൃഷ്ണൻ, പരസ്യ കല ജോസ് ഡോമനിക്, എ എസ്‌ ദിനേശനാണ് പി ആർ ഒ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ, സംഗീതം നൽകുന്നത് വിനായക് ശശി കുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് നൽകുന്നു.

2022-ൽ തെലുങ്കിലേ മികച്ച നടിമാർ

0

സമാന്ത

തമിഴിൽ വളരെ ശ്രെദ്ധ നേടിയ താരമാണ് സമാന്ത. മയോസൈറ്റിസ് രോഗത്തിനുശേഷം താരം ഇപ്പോൾ വിശ്രമത്തിലാണെങ്കിലും 2022 സമാന്തക്കു മികച്ച നാളുകൾ തന്നെയായിരുന്നു. തമിഴിൽ ‘കാത്തുവാക്കുലെരെണ്ട്‌ കാതൽ’ഉം തെലുങ്കിൽ ‘യാശോദ എന്നി ചിത്രങ്ങൾ പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. 2023-ൽ കുശി, ശാകുന്തളം എന്നി ചിത്രങ്ങളിലൂടെ വീണ്ടും എത്തുകയാണ് താരം.

രശ്മിക മന്ദാന

കന്നഡ സിനിമയിൽ നിന്നും തെലുങ്കിലേക്ക് ചേക്കേറിയ രശ്മിക മന്ദാനയുടെ വളർച്ചപെട്ടെന്നായിരുന്നു. 2022-ലെ രശ്മികയുടെ ഏറ്റവും മികച്ച ചിത്രങ്ങളായ ആടവല്ലു മികു-ജോഹർലു, ഉം സീത രാമ വുമാണ്.ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ എന്നിവരോടൊപ്പമുള്ള ചിത്രം ഈ വർഷത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു. വിജയ്ക്കൊപ്പമുള്ള വാരിസും, പുഷ്പയുടെ രണ്ടാം ഭാഗവുമാണ് 2023- ൽ പുറത്തുവരാൻ ഇരിക്കുന്നത്. മൂന്ന് കോടിയിലധികം രൂപയാണ് രശ്മിക ഒരു ചിത്രത്തിന് ഈടാക്കുന്നത്.

പൂജ ഹെഗ്‌ഡെ

പ്രേക്ഷക ഹൃദയം കീഴടക്കിയ നായിക പൂജാ ഹെഗ്‌ഡെ രാധേ ശ്യാം, ആചാര്യ, എഫ് 3 എന്നി ചിത്രങ്ങളിലാണ് ഈ വർഷം അഭിനയിച്ചത്. വിജയ് ക്കൊപ്പം ബീസ്റ്റിൽ അഭിനയിച്ചെങ്കിലും അത്രമാത്രം വിജയം കണ്ടില്ല. അതിഥി വേഷത്തിൽ എത്തിയെങ്കിലും എഫ് 3യിൽ പൂജാ ഹിറ്റാവുകയായിരുന്നു. ഹിന്ദി ചിത്രമായ സർക്കസിലും രൺവീർ സിങ്ങിനൊപ്പം താരം എത്തുന്നുണ്ട്. ഒരു സിനിമയ്ക്കായി താരം 4 കോടിരൂപയോളം പ്രതിഫലം വാങ്ങുന്നു എന്ന റിപ്പോർട്ട്‌.

നാടെങ്ങും വിശാലിൻ്റെ പടയോട്ടം; ഡിസംബർ 22- ന് ‘ ലാത്തി ‘ ചാർജ്ജ് !!!

0

മിഴ് സിനിമയുടെ ആക്ഷൻ ഹീറോ വിശാലിന് ഏറെ പ്രതീക്ഷയാണ് തൻ്റെ പുതിയ സിനിമയായ ‘ ലാത്തി ‘യിൽ. അതു കൊണ്ട് തന്നെ ഇതുവരെ ഇല്ലാത്ത രീതിയിൽ സിനിമയുടെ പ്രമോഷന് വേണ്ടി തമിഴ്നാട്ടിലും, തെലുങ്കാനയിലും, ആന്ധ്രയിലും, കർണാടകയിലും യുവാക്കളെ ആകർഷിക്കുവാൻ വേണ്ടി ഊണും ഉറക്കവുമില്ലാതെ അവിടങ്ങളിലെ കോളേജുകൾ തോറും സന്ദർശനം നടത്തി പടയോട്ടം തുടരുകയാണ് വിശാൽ. ആരാധകരിലും വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച്.

കഴിഞ്ഞ ദിവസം പ്രമുഖ സംവിധായകൻ ലോകേഷ് കനകരാജാണ് ‘ ലാത്തി ‘ യുടെ ട്രെയിലർ ചെന്നൈയിൽ നടന്ന പൊതു ചടങ്ങിൽ വെച്ച് റീലീസ് ചെയ്തത്. ‘ ലാത്തി ‘ ക്ക് വേണ്ടി  പുലിമുരുകൻ ‘ ഫെയിം സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കിയ വിശാലിൻ്റെ അതി സാഹസികമായ സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോർത്തിണക്കിയ ട്രെയിലർ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആരാധകരിൽ ആവേശമായി ആളി പടർന്നു. യു ട്യൂബിൽ നാല്പതു ലക്ഷത്തോളം കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുകയാണ് ട്രെയിലർ.പൊലീസ് കമ്മീഷണറായും, എസ് പി യായും , ഇൻസ്പെക്ടറായും ബിഗ് സ്ക്രീനിൽ തകർത്താടി പ്രേക്ഷകരെ ആവേശം കൊള്ളിച്ച വിശാൽ ലാത്തിയിൽ ഒരു സാധാരണ കോൺസ്റ്റബിളായിട്ടാണ് എത്തുന്നത്. എങ്കിലും കഥാപാത്രത്തിൻ്റെ വീറിനും വാശിക്കും തെല്ലും കുറവില്ല എന്ന് ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. ബാലസുബ്രമണ്യൻ്റെയും, ‘ ബാഹുബലി ‘ ഫെയിം ബാലകൃഷ്ണ തോട്ടയുടെയും ക്യാമറകൾ രംഗങ്ങളെ ബ്രഹ്മാണ്ഡമാക്കുന്നു. മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് നവാഗത സംവിധായകൻ ഏ.വിനോദ് കുമാർ ലാത്തി അണിയിച്ചൊരുക്കിയിരിക്കുന്നത്.

സിനിമയെ കുറിച്ച് വിശാൽ…

” ഞാൻ മുമ്പ് പല പടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലും അതു പോലെ ഒരു യുഷ്വൽ ക്യാരക്ടർ ആയിരുന്നുവെങ്കിൽ ഞാൻ നോ പറയുമായിരുന്നു. ഇതൊരു സാദാ കോൺസ്റ്റബിൾ കഥാപാത്രമാണ്. മേലുദ്യോഗസ്ഥരുടെ ആജ്ഞ അനുസരിക്കുക എന്നതാണ് കോൺസ്റ്റബിളിൻ്റെ ജോലി. സംവിധായകൻ വിനോദ് കുമാർ എന്നോട് ലാത്തിയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അതിൽ എന്തോ പുതുമ ഉണ്ടെന്ന് തോന്നി. ഏഴു വയസുകാരൻ്റെ അച്ഛനായി അഭിനയിക്കണം എന്ന് മടിച്ച് മടിച്ചാണ് എന്നോട് പറഞ്ഞത്. സാരമില്ല എന്ന് പറഞ്ഞ് കഥകേട്ടൂ. ചിത്രത്തിൽ എൻ്റെ മകനായി അഭിനയിച്ച ആ ബാലൻ സെക്കൻ്റ് ഹീറോയെ പോലെയാണ്. ഹൈ ലൈറ്റായ അവസാനത്തെ നാല്പത്തി അഞ്ചു മിനിറ്റ് രംഗങ്ങൾ ഒരേ സ്ഥലത്ത് ഷൂട്ട് ചെയ്യണം . ആ ആശയം എനിക്ക് ഇഷ്ടപ്പെട്ടു. ആദ്യം സാധാരണ രീതിയിലാണ് കേട്ടു തുടങ്ങിയത്. പക്ഷെ പിന്നീട് ഓരോ മുഹൂർത്തവും വിവരിക്കുന്തോറും കേട്ടു കേട്ട് എൻ്റെ ബോഡി ലാംഗ്വേജ് തന്നെ മാറി തുടങ്ങി.

സാധാരണയായി ഒരു സിനിമയ്ക്ക് ഒരു ക്ലൈമാക്സേ ഉണ്ടാവൂ. എന്നാൽ ഈ സിനിമയിൽ നാല് ക്ലൈമാക്സ് ഉണ്ടായിരിക്കും.ഒരു രംഗത്തിൽ ഇനി നായകന് ഇതിനപ്പുറം ഒന്നും ചെയ്യാനില്ല എന്ന് നിനച്ചിരിക്കുന്ന നിമിഷത്തിലായിരിക്കും തിരക്കഥ ‘ യൂ ടേൺ ‘ എടുക്കുക. വിനോദ് പറഞ്ഞതിനേക്കാൾ മൂന്നു മടങ്ങ് സിനിമ നന്നയി വന്നിട്ടുണ്ട്. ഇത് ഞാൻ അഭിനയിച്ച സിനിമയായത് കൊണ്ട് പറയുകയല്ല. പീറ്റർ ഹെയിനും, യുവൻ ഷങ്കർ രാജയുമാണ് ‘ ലാത്തി ‘ യുടെ രണ്ട് നെടും തൂണുകൾ. ഈ സിനിമ ഇത്രയും നന്നായി വന്നതിൽ അവരുടെ പങ്ക് വളരെ വലുതാണ്. “

നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ ലാത്തി നിർമ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ നാലു ഭാഷകളിലാണ് ചിത്രം എത്തുന്നത്.ആക്ഷനും വൈകാരികതയും സമ്മിശ്രമായി ഇഴ പിന്നിയ പോലീസ് സ്റ്റോറിയാണ് ‘ ലാത്തി ‘ക്ക് അവലംബം. തെന്നിന്ത്യൻ താരം സുനൈനയാണ് ചിത്രത്തിൽ വിശാലിൻ്റെ നായിക. മലയാളി നടൻ പി. എൻ. സണ്ണിയാണ് ഇതിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ. ചിത്രത്തിലെ പാട്ടുകളും ആരാധക ശ്രദ്ധയാകർഷിച്ചു. ജനപ്രിയ ചിത്രമായിരുന്ന കാർത്തിയുടെ ‘ കൈദി ‘ യിലൂടെ ശ്രദ്ധേയനായ പൊൻ. പാർത്ഥിപൻ സംഭാഷണ രചയിതാവും സംവിധായകനൊപ്പം തിരക്കഥാ രചനയിൽ പങ്കാളിയുമാണ് . ക്രിസ്തുമസ് – നവവത്സര ചിത്രമായി ഡിസംബർ 22- ന് ‘ ലാത്തി ‘ തിയറ്ററുകളിൽ എത്തും. ത്രീ ഫോർ ഫിലിംസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

 * സി.കെ.അജയ്കുമാർ