Home Blog Page 265

ചന്തമുള്ളൊരു ചന്തക്കാരി എന്ന ഗാനവുമായി പുതിയ ചിത്രം ‘പൂവൻ’

0

ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം ‘പൂവൻ’ലെ ചന്തമുള്ളൊരു ചന്തക്കാരി എന്ന ഗാനം വൻഹിറ്റായി കൊണ്ടിരിക്കുന്നു. ജനുവരി 6നാണ് ചിത്രത്തിന്റെ റിലീസ്.

സൂപ്പർ ശരണ്യയിൽ വില്ലനായി അഭിനയിച്ച് ശ്രദ്ധനേടിയ വിനീത് വാസുദേവനാണ് ഈ ചിത്രത്തിന്റെ സംവിധാനം. ക്രിസ്മസ്ന്റെയും ന്യൂ ഇയർന്റെയും ആഘോഷങ്ങൾ ചുവടുവെക്കുന്നതാണ് ഈ സിനിമയിലെ ഗാനരംഗങ്ങൾ. സജിൻ ചെറുകയിൽ, അനിഷ്മ, റിങ്കു, വരുൺ ധാര, നിർമ്മാതാവ് ഗിരീഷ് എ ഡി എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

വീട്ടിൽ ഒരു കോഴികുഞ്ഞിനെ കൊണ്ടുവരുകയും അത് വളർന്നു വലിയ പൂവൻ കോഴിയാവുകയും പതിയെ ആ വീട്ടിലെ എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റുകയും ചെയുന്നതാണ് ഈ ചിത്രത്തിന്റെ പ്രേമേയം.

ടൈറ്റാനിക്കിനെ കുറിച്ചുള്ള വിമർശനങ്ങൾ :കാമറൂൺ വെളിപ്പെടുത്തുന്നു

0

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ ഒരു പ്രണയകാവ്യാമാണ് ടൈറ്റാനിക്. ജെയിംസ് കാമറൂണിന്റെ ചിത്രമായ ടൈറ്റാനിക് 1997ഡിസംബർ 19 ന് പുറത്തിറങ്ങി 25 വർഷം പിന്നിടുന്നു. ഈ ചിത്രവുമായി ഒരുപാട് വിമർശനങ്ങൾ പുറത്തുവന്നിരുന്നു. കാനഡിയൻ മാധ്യമങ്ങൾക്ക് അഭിമുഖം നടത്തിയതിനെ കുറിച്ച് കാമറൂൺ പറയുന്നു.

മഞ്ഞുമലയിൽ ഇടിച്ചു കപ്പൽ അപകടമുണ്ടാകുന്നതും ജാക്ക് മരിക്കുകയുമായിരുന്നു പ്രേമേയം. എന്നാൽ റോസിനു ജാക്കിനെ രക്ഷിക്കാനുള്ള സാഹചര്യയുണ്ടായിരുന്നു എന്നുള്ള വാദങ്ങളാണ് പുറത്തുവരുന്നത്.

ജാക്ക് ഇതിൽ മരിക്കണമെന്നത് അനിവാര്യമാണെന്നം ആ സാഹചര്യത്തിൽ ഒരാൾ മാത്രമേ രക്ഷപെടുമായിരുന്നുള്ളു ഇതിനു ഒരു ഹൈപ്പൊതേർമിയ വിദഗ്ധന്റെ സഹായത്തിൽ ഫോറെൻസിക് പരിശോധന നടത്തിയെന്നുമാണ് കാമറൂൺ പറയുന്നത്.

ഏറ്റവും കൂടുതൽ ബോക്സ്ഓഫീസിൽ കളക്ഷൻ ലഭിച്ച മൂന്നാമത്തെ ചിത്രം കൂടിയാണ് ടൈറ്റാനിക്. ടൈറ്റാനിക് 4 കെ റീമോ സ്റ്റേർഡ് പതിപ്പ് ഫെബ്രുവരിയിൽ ഇറങ്ങാനിരിക്കുന്നത്. കേറ്റ് വിൻസ്ളെറ്റ്, ലിയാനാഡോ ഡികോപ്രിയോ എന്നിവരാണ് ജാക്കും റോസുമായി അഭിനയിക്കുന്നത്. എന്നാൽ ഇദ്ദേഹം സംവിധാനം ചെയ്ത അവതാർ : ദി വേ ഓഫ് വാട്ടർ എന്ന ചിത്രം വൻവിജയമായി തുടരുകയാണ്.

നടൻ ശ്രീനിവാസന്റെ പുതിയ ചിത്രം കുറുക്കൻ

0

വളരെക്കാലം രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന നടൻ ശ്രീനിവാസൻ വീണ്ടും സിനിമയിൽ സജിവമാകുന്നു. മകൻ വിനീത്  ശ്രീനിവാസനോടൊപ്പമാണ് ‘കുറുക്കൻ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത്.

ഞാൻ പൊതുവേദികളിൽ  സജിവാമല്ലാത്തതു കൊണ്ട് ആരും എന്നെ അധികം അഭിനയിക്കാനും മറ്റുള്ള കാര്യങ്ങൾക്കു ക്ഷണിക്കാറിലെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ നല്ലൊരു തിരക്കഥകൃത്തും കൂടുതൽ തിരക്കഥ എഴുതിയതും ഞാൻതന്നെയാണ്. ഞാൻ എന്നെ തന്നെ  പൊക്കിപറഞ്ഞതാണെന്ന് ആരും ഒന്നും കരുതരുതെന്നും തമാശയിലൂടെ പറഞ്ഞു.

ഇപ്പോൾ ഞാൻ പൊതുവേദികളിൽ പങ്കെടുക്കറുണ്ടെന്നും ഒരുപാട് നല്ല ആളുകളെ കാണാൻ കഴിഞ്ഞുവെന്നും കൂട്ടിച്ചേർത്തു. ‘കാപ്പ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി നടത്തിയ പരിപാടിയിലാണ് ഇത്രയും സംസാരിച്ചത്.

2022 ലെ ഫോർബ്സ് പട്ടികയിൽ രണ്ട്‌ മലയാള ചിത്രങ്ങൾ കൂടി

0

2022-ലെ ഫോർബ്സ് മാസികയിൽ രണ്ട്‌ മികച്ച മലയാള ചലച്ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. മാസികയിൽ ഇടം പിടിച്ച ചിത്രങ്ങൾ റോഷാക്ക്, ന്നാ താൻ കേസ് കൊട് എന്നിവയാണ്.

ഗുഡ് ബൈ, ടിൻ ഡർ സ്വിൻഡ്ലർ, എവരി തിങ്ങ് എവരി വെയർ ആൾ അറ്റ് വൺ, ആർ ആർ, ഡൗൺ ഫാൾ എന്നിവയാണ് മറ്റു ചിത്രങ്ങൾ. മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ റോഷാക്ക് സംവിധാനം ചെയ്തത് നിസ്സാം ബഷീറും ഈ ചിത്രം നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയുമാണ്. ജഗദീഷ്, കോട്ടയം നസീർ, ഷറഫുദീൻ, സഞ്ജു ശിവറാം, ബിന്ദു പണിക്കർ എന്നിവരാണ് ഈ ചിത്രത്തിന്റെ മറ്റു കഥാപാത്രങ്ങൾ.

ന്നാ താൻ കേസ് കൊട് എന്ന ചിത്രം രതീഷ് പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഇദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളാണ് കനകം കാമിനി കലഹ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. ഈ ചിത്രത്തിന്റെ നായിക ഗായത്രി ശങ്കറാണ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ്.

രാമലീലക്കുശേഷം ദിലീപിന്റെ പുതിയ ചിത്രം ബാന്ദ്ര ഒരുങ്ങികഴിഞ്ഞു

0

നീണ്ടഇടവേളക്കുശേഷം ദിലീപ് നായകനായി ഒരുങ്ങുന്ന ചിത്രമാണ ‘ബാന്ദ്ര’. അണ്ടർവേൾഡ് ഡോണയിട്ടാണ് ഇതിൽ അഭിനയിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാക്കിയ തെന്നിന്ത്യൻ താരം ‘തമ്മന്ന’യാണ് നായിക. അരുൺ ഗോപി ഒരുക്കുന്ന ചിത്രമാണ് ബാന്ദ്ര.

ദിലീപിന്റെ അഭിനയജീവിതത്തിലെ 147-മത്തെ ചിത്രമാണ ‘ബാന്ദ്ര’. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ തയാറെടുപ്പ്. അരുൺ ഗോപിയും ദിലീപും രാമലീലക്കു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. വലം കയ്യിൽ  ഗണ്ണും ഇടം കയ്യിൽ എരിയുന്ന സിഗരറ്റുമായി ഇരിക്കുന്ന ചിത്രം വളരെ ശ്രെദ്ധനേടിയിരുന്നു.

വിനായക അജിത്താണ് ചിത്രത്തിന്റെ നിർമ്മാണം. ഛായഗ്രഹണം ഷാജികുമാർ, സംഗീതം സാം സി എസാണ് ഒരുക്കുന്നത്. തിരക്കഥ ഉദയകൃഷ്ണൻ. ലെന, കലാഭവൻ ഷാജോൺ, ശരത്കുമാർ, വി ടി വി ഗണേഷ്, ഈശ്വരി റാവു, ആര്യൻ സന്തോഷ്‌ എന്നിവർ മുഖ്യാവേഷം അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ രാജസ്ഥാനിൽ വെച്ച് പുറത്തീകരിച്ചതായി റിപ്പോർട്ട്‌ പുറത്തുവന്നിട്ടുള്ളത്.

ദൃശ്യ വിസ്മയം തീർത്തു അവതാർ രണ്ടാം ഭാഗം പ്രേക്ഷകഹൃദയങ്ങളിലേക്ക്

0

ജെയിംസ് കാമറൂണിന്റെ ‘അവതാർ : ദി വേ ഓഫ് വാട്ടർ ‘ എന്ന ചിത്രം  പ്രേക്ഷക മനസ്സിലേക്ക് ദൃശ്യവിസ്മയം തീർക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് 3,598 കോടിരുപയാണ് ഇതു വരെ നേടിയത്. 6 ഭാഷകളിലായാണ് ചിത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

ഡോക്ടർ സ്ട്രെഞ്ചിനെ മറികടന്നുകൊണ്ടാണ് ഇന്ത്യയിൽ അവതാർ രണ്ടാം ഭാഗം ഓടിക്കൊണ്ടിരിക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത് സോ സൽദാന, സാം വർത്തിംഗ്ടൺ, കേറ്റ് വിൻസ്ലൈറ്റ് എന്നിവരാണ്.

രഞ്ജിത്തിനെതിരെ പ്രതിഷേധം തുടരുന്നു

0

നൻ പകൽ നേരത്ത് മയക്കം എന്ന ലിജോ ജോസ് പല്ലിശേരിയുടെ ചിത്രത്തിന്റെ പ്രദർശനത്തിനെതിരെ സംഘർഷമാണ് ഇപ്പോൾ രഞ്ജിത്നെതിരെ വിമർശനങ്ങൾ നടക്കുന്നത്. ഇരുപാത്തിയേഴാമത് രാജ്യന്തര ചലച്ചിത്രമേളയുടെ അവസാനദിവസമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ‘തന്നെ കൂവി തോൽപിക്കാനാവില്ല ‘എന്ന വാക്കുകൾ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

ഇതിനെതിരെ അനുപമ മോഹൻ ഒരു കുറിപ്പ് തയ്യാറാക്കിയത് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഐ എഫ് എഫ് കെയുടെ തുടക്കം തന്നെ ഇദ്ദേഹം ഓരോ അനിഷ്ടങ്ങൾ പ്രകടിപ്പിച്ചിരുന്നു. സൊസൈറ്റിയിൽ ഉയർന്നനിലയിലുള്ളവർ പങ്കെടുക്കുന്ന പരിപാടിയിൽ ഒരു വ്യത്യാസവും കൂടാതെ സിനിമ സദസ്സിലേക്ക് ചെറുപ്പ വലിപ്പമില്ലാതെ സാധരണക്കാർ പങ്കെടുക്കുന്നതിനോട് ഇദ്ദേഹത്തിനു അത്ര മതിപ്പില്ലാതെയാണ് കാണുന്നതെന്നും അനുപമ കൂട്ടിച്ചേർത്തു.

പഠാൻ ചിത്രത്തിന് പ്രതിഷേധവുമായി വിവിധ സംഘടനകൾ

0

പഠാൻ ചിത്രത്തിലെ ഷാരുഖ് ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന ‘ബേഷാരം രംഗ് ‘എന്ന ഗാനരംഗത്തിൽ ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയെ കുറിച്ചാണ് വിവാദങ്ങൾ നടക്കുന്നത്. യാഷ് രാജ് ഫിലിംസിൽ നിർമിച്ചിരിക്കുന്ന സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാൻ.’ ഈ ചിത്രത്തിൽ ഷാരുഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ ആദ്യമായി ഒന്നിച്ചാഭിനയിച്ചു.

ഷാരുഖ് ഖാന്റെ മറ്റൊരു ചിത്രമായ ‘ഡങ്കി’ യുടെ ചിത്രികരണം നടക്കുന്നതറിഞ്ഞു ഹിന്ദു സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ ബജ്റാഗ്ദളിന്റെയും പ്രവർത്തകർ പ്രതിഷേധവുമായി എത്തിട്ടുണ്ട്.ജബൽപുരിലെ വിനോദ സഞ്ചാരകേന്ദ്രമായ ബേദഘട്ടിൽ വെച്ചാണ് ഷൂട്ടിംഗ് നടക്കുന്നത്.

2023 ജനുവരി 25ന് തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്ത പതിപ്പുകളും ചിത്രത്തിന്റെ റിലീസ് ചെയ്യാനുള്ള ഷെഡ്യൂളും തയാറാക്കിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ സംഗീതം വിശാൽ -ശേഖർ ഉം ഈണം ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്നാണ്.

അവതാറിന്റെ രണ്ടാം ഭാഗത്തിനു ഗംഭീരാ വിജയമാണ് പ്രേഷകർ നൽകുന്നത്

0

സിനിമ പ്രേമികൾക്ക് അത്ഭുത കാഴ്ചകളൊരുക്കി അവതാർ രണ്ടാം ഭാഗം പ്രദർശനം തുടരുന്നു. ഇന്ത്യയിലെ ബോക്സ്‌ ഓഫീസിൽ ദി വേ ഓഫ് വാട്ടർ ഗംഭീര തുടക്കമാണ് കുറിച്ചിരിക്കുന്നത്. ആന്ധ്ര പ്രദേശ്, തമിഴ്നാട്, കേരള, കർണാടക എന്നിവിടങ്ങളിലാണ് അവതാർ രണ്ടിന്റെബിസിനസ്സ് പ്രധാനമായും നയിച്ചത്. ഒരു ദശാബ്ദത്തിലേറെയായി അവതാറിന്റെ തുടർച്ചയായദി വേ ഓഫ് വാട്ടർ ഡിസംബർ 16ന് വെളിച്ചം കണ്ടു.

ആദ്യഭാഗം 2009 ൽ പുറത്തിറങ്ങി.13 വർഷത്തിനു ശേഷമാണ് രണ്ടാം ഭാഗം അവതാർ : ദി വേ ഓഫ് വാട്ടർ സ്ക്രീനുകളിൽ എത്തിയത്. ജെയ്ക്കും നെയ്ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്തു.20 th സെഞ്ച്വറി സ്റ്റുഡിയോസും ലൈറ്റ് സ്‌റ്റോം എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

തങ്കം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

0

  തങ്കത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ടീസറാണ് പുറത്തിറങ്ങിയത്. നവാഗതനായ സഹീദ് അരാഫത്താണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടയിലെ രസകരമായ തമാശകളാണ് അണിയറപ്രവർത്തകർ പങ്കുവെക്കുന്നത്.

ദംഗൽ, അഗ്ലി തുടങ്ങിയ ശ്രെദ്ധയങ്ങളായ  ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതമായ മറാത്തി നടനും തിരക്കഥകൃത്തുമായ ഗിരീഷ് കുൽക്കർണി മലയാളം സിനിമയിലേക്ക് ആദ്യമായി എത്തുന്നുവെന്ന പ്രേത്യേകതയും ചിത്രത്തിനുണ്ട്.

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, കൊച്ചുപ്രേമൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളിലുണ്ട്. ജോജിക്കു ശേഷം ശ്യാം പുഷ്ക്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് തങ്കം.

ചിത്രത്തിന്റെ ക്യാമറ ഗൗതം ശങ്കറാണ് നിർവഹിച്ചിരിക്കുന്നത്. ഭാവന റിലീസിലാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. സംഗീതം ബിജി ബാലാണ്, എഡിറ്റിംഗ് കിരൺ ദാസും, മേക്കപ്പ് റോണക്സ് സേവിയറും, സൗണ്ട് ഡിസൈൻ ഗണേഷും, കലാ സംവിധാനം ഗോകുൽ ദാസുമാണ് നിർവഹിച്ചത്.

വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ്‌

0

അടുത്ത വർഷം ജനുവരി മുതൽ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ചൊവ്വാഴ്‌ച അറിയിച്ചു. വില വർധന 2 ശതമാനത്തോളം വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. “ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2023 ജനുവരി മുതൽ വാണിജ്യ വാഹനങ്ങളുടെ വില 2 ശതമാനം വരെ വർദ്ധിപ്പിക്കും” പ്രസ്‌താവനയിൽ പറയുന്നു. 

വ്യക്തിഗത മോഡലും വേരിയന്റും അനുസരിച്ച് വിലയിലെ വർദ്ധനവ് വ്യത്യാസപ്പെടുമെന്നും വാണിജ്യ വാഹനങ്ങളുടെ മുഴുവൻ ശ്രേണിയിലും ഇത് ബാധകമാകുമെന്നും പ്രസ്‌താവനയിൽ പറയുന്നു.

മാരുതി സുസുക്കിയും, ഹീറോ മോട്ടോകോർപ്പും വിലവർദ്ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടാറ്റയും പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്. പണപ്പെരുപ്പവും നിയന്ത്രണ ആവശ്യകതകളും മൂലമുള്ള ചെലവ് സമ്മർദ്ദം കാരണം 2023 ജനുവരി മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി മാരുതി സുസുക്കി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. 

ചെലവ് കുറയ്ക്കാനും വർധന ഭാഗികമായി നികത്താനും കമ്പനി പരമാവധി ശ്രമം നടത്തുമ്പോഴും ചില ആഘാതങ്ങൾ മൂലമുണ്ടാവുന്ന തിരിച്ചടി നികത്താൻ ഉപഭോക്താക്കളും തയ്യാറാകണമെന്ന് മാരുതി വ്യക്തമാക്കി. അതേസമയം, ഡിസംബർ 1 മുതൽ മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും എക്‌സ് ഷോറൂം വില വർധിപ്പിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് നവംബറിലാണ് പ്രഖ്യാപിച്ചത്. 

English Summary: Tata Motors to increase prices of commercial vehicles

സംവിധായകന്റെ മനസ്സിലൂടെ സഞ്ചരിച്ച തിരക്കഥാകൃത്തായിരുന്നു ജോൺപോൾ: കമൽ

0

IFFK 2022 ചലച്ചിത്രമേള: ഒപ്പം പ്രവർത്തിക്കുന്ന സംവിധായകന്റെ മനസ്സിലൂടെ സഞ്ചരിച്ച തിരക്കഥാകൃത്തായിരുന്നു ജോൺ പോളെന്ന് സംവിധായകൻ കമൽ. മികച്ച കഥപറച്ചിലുകാരനായിരുന്നിട്ടും ഒരു ചെറുകഥ പോലും എഴുതാതെ നൂറോളം തിരക്കഥ എഴുതിയതിലാണ് അദ്ദേഹത്തിന്റെ പ്രതിഭയെന്നും കമൽ പറഞ്ഞു. രാജ്യാന്തര മേളയിൽ ജോൺപോളിന് ആദരമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ചലച്ചിത്ര രംഗത്തെ പ്രമുഖർ ജോൺ പോളിനെ കുറിച്ചെഴുതിയ വിടപറയാത്ത ജോൺപോൾ എന്ന പുസ്തകം  ഗാനരചയിതാവ് ഷിബു ചക്രവർത്തി സംവിധായിക രേവതി വർമയ്ക്ക് നൽകി പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ് എഡിറ്റ് ചെയ്തത്. അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് എന്നിവർ പങ്കെടുത്തു.

English Summary : John Paul was the screenwriter who traveled through the director’s mind: Kamal