Home Blog Page 260

രജനികാന്തിനൊപ്പം മോഹൻലാലും ‘ജയ്ലർ’ എന്ന ചിത്രത്തിലൂടെ ഒന്നിക്കുന്നു ?

0

പ്രേക്ഷകരെ ആവേശത്തിലാക്കി രജനികാന്തും മോഹൻലാലും ‘ജയ്ലർ’ എന്ന ചിത്രത്തിലൂടെ  ഒന്നിക്കുന്നു. മലയാളി ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം കൂടിയാണ് ‘ജയ്ലർ’. ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രമാണ് ജയ്ലർ. ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത് അതും രണ്ടോ മൂന്നോ സീനിൽ മാത്രമാണ്.

രജനികാന്തിന്റെ 169- ആം ചിത്രം കൂടിയാണ് ജയ്ലർ. തമന്നയാണ് ചിത്രത്തിലെ നായിക. രജനിയുടെ കഥാപാത്രത്തിന്റെ പേര് മുത്തുവേൽ പാണ്ഡ്യൻ ‘ എന്നാണ് . കന്നഡ താരം ശിവ രാജ് കുമാറാണ് ചിത്രത്തിലെ വില്ലൻ വേഷം കൈകാര്യം ചെയുന്നത്. രമ്യ കൃഷ്ണൻ, പ്രിയങ്ക മോഹൻ, ശിവ കാർത്തികേയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. സൺ പിക്ചർസിന്റെ ബാനറിൽ കലാനിധി മാരനാണു ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ഏപ്രിൽ 14ന് പുറത്തിറങ്ങുമെന്നു റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

സംഗീതം ഒരുക്കുന്നത് അനിരുദ് രവിചന്ദർ സംഗീതവും രചനയും നെൽസൺ തന്നെയാണ്. ജയ്ലർ എന്ന ചിത്രത്തിന് രജനികാന്ത് വാങ്ങിയ പ്രതിഫലം 148 കോടി രൂപയാണെന്നത് റിപ്പോർട്ട്‌ ചെയുന്നു.ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി രജനി മാറും.

ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത’യിൽ പോലീസ് വേഷത്തിൽ പ്രസന്ന

0

ദുൽഖർ സൽമാൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന  പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിൽ തമിഴ് നടൻ പ്രസന്നയും കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നു. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഷബീർ കല്ലറക്കൽ, ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ് മറ്റു കഥാപാത്രങ്ങളാണ്.

ദുൽഖറിന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമിച്ച കിംഗ് ഓഫ് കൊത്ത മലയാളം, ഹിന്ദി, തമിഴ്,തെലുങ്ക്, കന്നഡ എന്നി ഭാഷകളിലും റിലീസ് ചെയ്യും. പ്രസന്ന ജനുവരി 5ന് ഷൂട്ടിംഗിന് ജോയിൻ ചെയ്തുവെന്നു റിപ്പോർട്ട്‌ വന്നിട്ടുണ്ട്. 25 മുതൽ 30 വരെയായിരിക്കും. കേരള പോലീസ് സേനയിലെ ശക്തനായ ഒരു പോലീസ് ഉദ്യോഗസ്ഥാനായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുക.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പൊറിഞ്ചു മറിയം ജോസ് ഫെയിം അഭിലാഷ് എൻ ചന്ദ്രനാണ്. ഛായഗ്രഹണം വിശാൽ സിൻഹ സംഗീതം അമിത് ത്രിവേദിയാണ്. ദുൽഖറിന്റെ ഒടുവിൽ ഇറങ്ങിയത്  ആർ ബൽകി സംവിധാനം ചെയ്ത ‘ചുപ്പ് : ദി റിവേഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ് എന്ന ബോളിവുഡ് ചിത്രമാണ്.

ഇന്ന് തീയേറ്ററിൽ എത്തിയ പുതിയ ചിത്രൾ ‘ജിന്ന് ‘, ‘എന്നാലും ന്റെളിയാ ‘

0

സിനിമ പ്രേക്ഷകർക്കു പുതിയ ചിത്രങ്ങളുമായി ഇന്ന് തീയേറ്ററുകളിൽ എത്തുന്നത് ‘ജിന്ന്,’ ‘എന്നാലും ന്റെളിയാ’ എന്നിവയാണ്. ഒരിടവേളക്ക് ശേഷം സുരാജ് വെഞ്ഞാറുംമൂട് ഹാസ്യ കഥാപാത്രമായി അഭിനയിക്കുന്ന ചിത്രമാണ് ‘എന്നാലും ന്റെളിയാ’ എന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. ജിന്നിന്റെ റിലീസ് കഴിഞ്ഞയാഴ്ചയാണ് തീയേറ്ററുകളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ  മാറ്റിവെക്കേണ്ടിവന്നു.

‘എന്നാലും ന്റെളിയാ’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബാഷ് മുഹമ്മദും ചിത്രം നിർമിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനുമാണ്. ലെന, സിദ്ധിഖ്, ഗായത്രി അരുൺ, സുരാജ് വെഞ്ഞാറുംമൂട് എന്നിവർ പ്രധാന വേഷങ്ങൾ ചെയുന്നു. ഛായഗ്രഹണം പ്രകാശ് വേലായുധൻ, എഡിറ്റിംഗ് മനോജ്‌, സംഗീതം ഷാൻ റഹ്മാൻ, വില്യം ഫ്രാൻസിസ് എന്നിവർ നിർവഹിക്കുന്നു. തിരക്കഥ ശ്രീകുമാർ അറക്കലും ബാഷ് മുഹമ്മദും ചേർന്നാണ്.

ജിന്നിന്റെ സംവിധായകൻ സിദ്ധാർഥ് ഭരതനാണ്. ഒരു ഫാൻസി ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ ചിത്രമായ കലിയുടെ തിരക്കഥ രചിച്ച രാജേഷ് ഗോപി നാഥനാണ് ജിന്നും ഒരുക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ഷറഫുദീൻ, ശാന്തി ബാലകൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ദീപു എസ് ജോസഫ്, ഛായഗ്രഹണം ഗിരീഷ് ഗംഗാധരൻ എന്നിവരാണ്.

കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു

0

കലാ സംവിധായകനും പ്രൊഡക്ഷൻ ഡിസൈൻനറുമായ സുനിൽ ബാബു (50) അന്തരിച്ചു.  കാലിലുണ്ടായ നീരി നെ തുടർന്നാണ് മൂന്ന് ദിവസം മുന്നേ എറണാകുളം അമൃത ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി ഹൃദയഘാതത്തെ തുടർനാണ്  മരണം സംഭവിച്ചത്.

പത്തനംതിട്ട മല്ലപ്പള്ളിയാണ് സ്വദേശം. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പൻനായരുടെയും സരസ്വതിയമ്മയുടെയും മകനാണ്.അനന്തഭദ്രത്തിലെ കലാസംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

മൈസൂർ ആർട്സ് കോളേജിലെ പഠനത്തിന് ശേഷം കലാ സംവിധായകൻ സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തു വെച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡിലെ തിരക്കുള്ള കലാസംവിധായകൻ കുടിയായിരുന്നു.

വിജയ് നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘വാരിസ് ‘ ആണ് സുനിലിന്റെ അവസാനമായി പ്രവർത്തിച്ചത്. ഗജനി, ലക്ഷ്യ, എം എസ് ധോണി, സ്പെഷ്യൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. ഭാര്യ :പ്രേമ മക്കൾ : ആര്യ 

നിമിഷയ്ക്ക് പിറന്നാൾ ആശംസയുമായി അനു സിതാര

0

സിനിമ പ്രേക്ഷകരുടെ ഏറെ ഇഷ്ടപെട്ട യുവനടികളാണ് അനു സിതാരയും നിമിഷ സജയനും. ഇരുവരും സുഹൃത്തുക്കളുമാണ്. ഇവർ രണ്ടു പേരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഇന്നലെ നിമിഷ സജയന്റെ പിറന്നാൾ കൂടിയായിരുന്നു. അനു സിതാര ആശംസകൾ അറിയിച്ചു കൊണ്ട് പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളാണ് ശ്രെദ്ധ നേടിയിരിക്കുന്നത്. രണ്ടുപേരും ഒന്നിച്ചു മലമുകളിൽ ഓടി കയറുന്നതും ഒന്നിച്ചു ചിരിക്കുന്നത് കളിക്കുന്നതുമെല്ലാമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

‘പിറന്നാൾ ആശംസകൾ നിമ്മി ‘എന്നാണ് അനു സിതാര കുറിച്ചിരിക്കുന്നത്. ‘നന്ദി ചിങ്കി’ എന്ന് നിമിഷ മറുപടി കൊടുക്കുകയും ചെയ്തു. ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന ചിത്രത്തിലാണ് നിമിഷ അവസാനമായി വേഷമിട്ടത്. നിമിഷ മറാത്തി ചിത്രത്തിലും അഭിനയിച്ചിരുന്നു. ‘പത്തു തല’ യാണ് അനുവിന്റെ പുതിയ ചിത്രം മാർച്ച്‌ 30 ന് റിലീസിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.

നടൻ ജഗതി ശ്രീകുമാറിന് ഇന്ന് 72-ആം പിറന്നാൾ

0

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഹാസ്യകഥാപാത്രമാണ് നടൻ ജഗതി ശ്രീകുമാർ. ഇന്ന് 

72- ആം  ജന്മദിനം ആഘോഷിക്കുകയാണ് അദ്ദേഹം. ലോകത്തുള്ള നിരവധി ആരാധകരാണ് ജന്മദിനാശംസകൾ അറിയിക്കുന്നത്.

ജഗതി ശ്രീകുമാറും മമ്മൂട്ടിയും ചേർന്നുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചുകൊണ്ട് ജന്മദിനാശംസകൾ നേരുന്നത്.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി അഭിനയിച്ച സിബിഐ ഫൈവിലൂടെ ജഗതിയെ പ്രേക്ഷകർക്കു കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. സേതുരാമയ്യർക്കൊപ്പം വിക്രം എന്ന കഥാപാത്രമായി ജഗതി ശ്രീകുമാർ അഭിനയിച്ചിരുന്നു. കുറച്ചു മിനിറ്റുകൾ മാത്രമേ ഇദ്ദേഹം ആ സീനിൽ ഉണ്ടായിരുന്നുള്ളു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്തിരുന്ന ‘ഇടവപ്പാതി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോകുംവഴിയിൽ 2012മാർച്ച്‌ 10ന്  അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ആ അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരുക്കെറ്റ് ചികിത്സായിലായിരുന്നു. ജഗതി ഒരുപാട് ചികിത്സക്ക് ശേഷമാണു ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്.

പുതുവർഷത്തിൽ സമ്മാന പൊതികളുമായി നയൻ‌താരയും വിഘ്‌നേഷും

0

മലയാള ചലച്ചിത്ര ലോകത്തിലൂടെ തുടക്കം കുറിച്ച നയൻ‌താര ഇപ്പോൾ തെന്നിന്ത്യൻ താരറാണിയാണ്. ഇപ്പോൾ നയൻ‌താരയും വിഘ്‌നേഷും പുതുവർഷത്തിൽ ചെന്നൈയിൽ  താമസിക്കുന്ന തെരുവിലെ പാവങ്ങൾക്ക് സമ്മാനപൊതികളുമായി എത്തിയിരിക്കുന്ന വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്.

പേപ്പർ ബാഗുകളിൽ പുതു വസ്ത്രങ്ങൾ സമ്മാനിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. പുതുവർഷത്തിന്റെ ആഘോഷമായിട്ടാണ് ഇരുവരും ഇതു ആളുകൾക്ക് സമ്മാനിച്ചിരിക്കുന്നത്. തെന്നിന്ത്യൻ താരറാണിയായ നയൻ‌താര ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ പോകുകയാണ്.

ഈ വർഷം ചിത്രം എത്തുമെന്ന് 

പ്രതീക്ഷിക്കുന്നു. നയൻ‌താര അവസാനമായി ചെയ്ത ചിത്രമാണ് ‘കണക്ട് ‘. വിഘ്‌നേഷ് ശിവന്റെയും നയൻതാരയുടെയും നിർമ്മാണ കമ്പനിയായ റൗഡി പിക്ചർസ് ആണ് കണക്റ്റിന്റെ നിർമാതാക്കൾ.സത്യ രാജ്, അനുപം ഖേർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും അശ്വിൻ ശരവണനാണ് ചെയ്തിരിക്കുന്നത്.

‘പഠാൻ’ ചിത്രത്തിന്റെ വിവാദം ഒഴിയുന്നില്ല

0

ഷാരുഖ് ഖാൻ -ദീപിക ചിത്രമായ പഠാൻ വിവാദത്തിൽ നിന്ന് ഒഴിയുന്നില്ല. ചിത്രം ജനുവരി 25ന് റിലീസാകാൻ ഇരിക്കെയാണ് പ്രതിഷേധം.അഹമ്മദാബാദിൽ ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി സ്ഥാപിച്ചിരുന്ന പോസ്റ്ററുകളാണ് നീക്കം ചെയ്തത്.

ഇന്നലെ അഹമ്മദാബാദ് മാളിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ ഹിന്ദു സംഘടനയായ ബജ്രാജ് ദൾ ആണ് കീറികളഞ്ഞത്. ഇതിനു പുറമെ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി. ഷാരുഖ് ഖാനും ദീപികയും അഭിനയിച്ച പഠാൻ എന്ന ചിത്രത്തിലെ ‘ബേഷരം രംഗ് ‘ എന്ന ഗാനം പുറത്തിറങ്ങിയതു മുതലാണ് വിവാദം തുടങ്ങിയത്.

ദീപികയുടെ കാവി നിറത്തിലുള്ള ബൈക്കിനിയുടെ ഗാനമാണ് ഇത്രയും വിവാദം കത്തികയറാൻ കാരണം. പ്രേതിഷേധക്കാർ ഷാരുഖ് ഖാന്റെ കോലം കത്തിക്കുകയും ചിത്രം നിരോധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

വാരിസിന്റെ ട്രെയ്ലർ പുറത്തിറങ്ങി

0

സിനിമ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് വിജയ് ചിത്രം ‘വാരിസ്’ ന്റെ ട്രെയിലർ പുറത്തിറങ്ങി. ഡിസംബർ 24ന് ചെന്നൈയിൽ വെച്ച് വാരിസിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ക്ലീൻ യു സർട്ടിഫിക്കറ്റാണ് സിനിമയ്ക്കു ലഭിച്ചിരിക്കുന്നത്. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്.

വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ്  വിജയ് അവതരിപ്പിക്കുന്നത്. നടന്റെ അച്ഛനായി അഭിനയിക്കുന്നത് ശരത് കുമാറാണ്. വളർത്തച്ഛന്റെ മരണത്തിനു ശേഷം കോടികണക്കിനുള്ള ഡോളർ ബിസിനസ് സാമ്രാജ്യത്തിനു ഉടമയാകുന്ന വിജയ് രാജേന്ദ്രനായിട്ടാണ് അഭിനയിക്കുന്നത്.

സംഗീത കൃഷ്ണ, പ്രഭു, ശരത് കുമാർ, ശ്യാം, ജയസുധ, ശ്രീകാന്ത്, ഖുശ്ബു എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സിനിമ നിർമ്മിക്കുന്നത് ദിൽ രാജുവാണ്. ശ്രീ വെങ്കടേശ്വര ക്രീയേഷൻസ് ബാനറിലാണ്. പൊങ്കൽ റിലീസിനായി തെലുങ്കിലും തമിഴിലും ചിത്രം പ്രദർശനതിന് എത്തുന്നതാണ്. ഛായഗ്രഹണം കാർത്തിക് പളനി എഡിറ്റിംഗ് പ്രവീൺ കെ എൽ നിർവഹിക്കുന്നു.

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

0

കേരളീയത നിറഞ്ഞു നിന്ന ഗാനങ്ങളും കവിതകളും കൊണ്ട് ശ്രെദ്ധയനായ എഴുത്തുകാരനായിരുന്നു  ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ   ബീയാർ പ്രസാദ് (62) ഏറെ നാളായി അസുഖബാധിതനായി ചികിത്സായിലായിരുന്നു. ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന ചിത്രത്തിലൂടെയാണ്  ഗാനരചയിതാവായി തുടക്കം

കുറിച്ചത്.

സിനിമ കൂടാതെ നിരവധി സംഗീത  ആൽബങ്ങൾക്കും രചന നിർവഹിച്ചു. തട്ടും പുറത്ത് അച്യുതൻ, ജലോത്സവം, വെട്ടം എന്നിങ്ങനെ അറുപതോളം സിനിമകൾക്ക്‌ രചന നിർവഹിച്ചിട്ടുണ്ട്. 1993 ൽ ജോണി എന്ന സിനിമയ്ക്കു തിരക്കഥ രചിച്ചു കൊണ്ടാണ് ചലച്ചിത്ര മേഖലയ്ക്കു പ്രേവേശിക്കുന്നത്.

ഇല്ലത്തെ കല്യാണത്തിന്, മഴതുള്ളികൾ പൊഴിഞ്ഞിടുമീ നാടൻവഴി (വെട്ടം ),കേരനിരകളാടും (ജലോത്സവം ), കാസവിന്റെ തട്ടമിട്ടു എന്നിങ്ങനെയുള്ള ഗാനങ്ങളെല്ലാം വളരെ ശ്രെദ്ധ നേടിയതാണ്.

ബീയാർ പ്രസാദിന്റെ നിര്യണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഗാനരചയിതാവ്, സംവിധായകൻ, അവതാരകൻ, പ്രഭാഷകൻ, നാടക രചയിതാവ് എന്നി നിലകളിലും ശ്രെദ്ധ നേടിയിരുന്നു.

സൽമാൻ ഖാൻ ആരാധകാനോടൊപ്പം

0

ബോളിവുഡിൽ ലക്ഷകണക്കിന്നു ആരാധകരുള്ള ഒരു താരമാണ് സൽമാൻ ഖാൻ. താരങ്ങളോടുള്ള ഇഷ്ടം കാരണം ആരാധകർ കാണിക്കുന്ന പല കഥകളും നമ്മൾ കേട്ടിട്ടുണ്ടാകും.

എന്നാൽ ബോളിവുഡ് താരമായ സൽമാൻ ഖാനെ ഒന്നു നേരിൽ കാണാനായി മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് മുംബൈയിൽ എത്തിയ ഒരു ആരാധകന്റെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത്.

ജബൽപൂർ സ്വദേശിയായ സമീർ സൽമാൻ 1100 കിലോമീറ്ററോളം സൈക്കിളിൽ യാത്രചെയ്താണ് ഇവിടെ എത്തിയിരിക്കുന്നത്. വളരെ  കഷ്ടപ്പെട്ട് തന്നെ കാണാൻ എത്തിയ ആരാധകനോട് സൽമാൻ വളരെ സന്തോഷത്തോടെ വരവേൽക്കുകയും ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും ചെയ്തു. ആരാധകന്റെ കൂടെ ഫോട്ടോക്ക് പോസ്സ് ചെയ്യുകയും ചെയ്തു.

സൽമാൻ ഖാന്റെ ഫാൻസ്‌ ഗ്രൂപ്പിൽ സൽമാനും സമിറും ഒന്നിച്ചുള്ള ഫോട്ടോസ് പ്രതീക്ഷപെട്ടത്തോടെയാണ് സമറിന്റെ സൈക്കിൾ യാത്ര പുറംലോകം അറിയുന്നത്.

ടൈഗർ 3, കിസി കാ ഭായി കിസി കി ജാൻ എന്നിവയാണ് റിലീസിനായി ഒരുങ്ങുന്നത്. ടൈഗർ 3 എന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി, കത്രിന കൈഫ്‌ എന്നിവരും സൽമാനോടൊപ്പം അഭിനയിക്കുന്നുണ്ട്.

സ്കൂൾ കലോത്സവം രണ്ടാം ദിവസം കൂടുതൽ മത്സരങ്ങൾ

0

കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിവസം കടക്കവേ കൂടുതൽ മത്സരങ്ങൾ വേദിയിലെത്തും. ഇവക്ക് കാണികൾ കൂടുമെന്ന് സംഘടകർ പറയുന്നു.

ഇന്നത്തെ മുഖ്യആകർഷണം ഒപ്പന, നാടോടിനൃത്തമാണ്. ചാക്യർക്കൂത്ത്, കഥപ്രസംഗം, പ്രസംഗം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടകം, പുരക്കളി എന്നിവ കൂടി കലോത്സവത്തിന് മറ്റുകൂട്ടും. 232 പോയിന്റുമായി കണ്ണൂരാണ് ഒന്നാമത്. കോഴിക്കോട് രണ്ടാം സ്ഥാനത്തും. കൊല്ലം, പാലക്കാട്‌ മൂന്നാം സ്ഥാനത്തും നില്കുന്നു. രണ്ടാം ദിനമായ ഇന്ന് 59 മത്സരങ്ങളാണ് നടക്കുന്നത്.