ആദിയും അമ്മുവും തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു

സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ കഴിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ കാണാതായ 60 കുട്ടികളെയാണ് ഇനിയും പോലീസിന് കണ്ടെത്താൻ കഴിയാത്തത്. ഭിക്ഷാടന മാഫിയ, അന്യ സംസ്ഥാന നാടോടി സംഘങ്ങൾ, മനുഷ്യക്കടത്ത് സംഘങ്ങൾ എന്നിവ തട്ടികൊണ്ടുപോയ കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലാന്നാണ് സംസ്ഥാന പോലീസിന്റെ ഭാഷ്യം. അതിലേക്കുള്ള ഉത്തരം തേടലുമായി ഇന്നലെ തീയേറ്ററുകളിലെത്തിയ “ആദിയും അമ്മുവും ” എന്ന ചിത്രം ഇത്തരുണത്തിൽ കൂടുതൽ പ്രസക്തമാകുന്നതും അതുകൊണ്ടു തന്നെ. കുട്ടികളുടെ സുരക്ഷിതത്ത്വം പ്രമേയമാക്കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു.

നിഷ്കളങ്കരായ കുട്ടികളുടെ മനസ്സിലേക്ക് നാം പകർന്നു കൊടുക്കുന്ന നിറം പിടിപ്പിച്ച കഥകൾ, അവരുടെ വ്യക്തിത്വ വികാസത്തേയും സ്വഭാവ രൂപീകരണത്തേയും സ്വാധീനിക്കാറുണ്ട്. ആദി എന്ന പത്തുവയസ്സുകാരനും സംഭവിച്ചത് അതായിരുന്നു.
ആദിയുടെ കൂടെ താമസിക്കുന്ന അമ്മാവനിൽ നിന്നും കേൾക്കുന്ന നിറം പിടിപ്പിച്ച കഥകൾ, ആദിയെ അതീന്ദ്രിയ ശക്തികൾക്കു പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നു. നിരവധി ശ്രമങ്ങൾക്കൊടുവിൽ, പതിയിരിക്കുന്ന അപകടങ്ങളറിയാതെ അവനാ ലോകത്തേക്ക് കടക്കുന്നു. ആ യാത്ര അവനെ കൊണ്ടെത്തിക്കുന്നത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഭീകരമായ വിപത്തിന്റെ മേൽ പരാമർശിച്ച വഴിയിലേക്കാണ്. തുടർന്ന് അരങ്ങേറുന്ന സംഭവങ്ങൾ തീർത്തും ദുരുഹവും ഉദ്വേഗജനകവുമാണ്.

ആദി, ആവ്നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ , ബാലാജി ശർമ്മ, സജി സുരേന്ദ്രൻ , എസ് പി മഹേഷ്, അജിത്കുമാർ , അഞ്ജലി നായർ , ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവർ അഭിനയിക്കുന്നു.
ബാനർ – അഖിൽ ഫിലിംസ്, നിർമ്മാണം -സജി മംഗലത്ത്, സംവിധാനം – വിൽസൺ തോമസ്, സജി മംഗലത്ത്, കഥ തിരക്കഥ ഗാനരചന – വിൽസൺ തോമസ്, ഛായാഗ്രഹണം – അരുൺ ഗോപിനാഥ് , എഡിറ്റിംഗ് – മുകേഷ് ജി മുരളി, പ്രൊഡക്ഷൻ കൺട്രോളർ – നിജിൽ ദിവാകരൻ, പ്രൊഡക്ഷൻ ഡിസൈനർ – അജിത്കുമാർ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – എസ്. പി. മഹേഷ്, അസ്സോസിയേറ്റ് ഡയറക്ടർ – രതീഷ് ഓച്ചിറ, ഋഷിസൂര്യൻ പോറ്റി, സംഗീതം – ആന്റോ ഫ്രാൻസിസ് , ആലാപനം – ജാസി ഗിഫ്റ്റ്, കെ. കെ. നിഷാദ്, ജാനകി നായർ, കല- ജീമോൻ മൂലമറ്റം, ചമയം -ഇർഫാൻ , കോസ്‌റ്റ്യും – തമ്പി ആര്യനാട്, കോറിയോഗ്രാഫി – വിനു മാസ്റ്റർ, പശ്ചാത്തല സംഗീതം – വിശ്വജിത്ത്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – ചന്തു കല്യാണി , അനീഷ് കല്ലേലി , ക്രിയേറ്റീവ് ഹെഡ് – സുരേഷ് സിദ്ധാർത്ഥ , വിഷ്വൽ എഫക്ട്സ് – മഹേഷ് കേശവ് , ഫിനാൻസ് മാനേജർ – ബിജു തോമസ്, സ്റ്റിൽസ് – സുനിൽ കളർലാന്റ്, പി ആർ ഓ – വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ.

admin:
Related Post