Home Blog Page 221

കടുവയുടെ വേട്ട ആരംഭം; ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

0

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ് മഹാരാജ രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മുംബൈയിൽ നടന്ന ഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ട്രെയിലർ പുറത്തിറക്കിയത്. നേരത്തെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും സൂപ്പര്‍ഹിറ്റ്‌ ആയതോടെ ടൈഗറില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

ടൈഗർ അരങ്ങുവാഴുന്ന മോസ്റ്റ് വാണ്ടഡ് കള്ളന്മാരുടെ താവളമായ സ്റ്റുവർട്ട്‌പുരത്തേക്ക് കാഴ്ചക്കാരെ കൂട്ടികൊണ്ട് പോകും വിധത്തിലാണ് ട്രെയിലർ രൂപകല്പന ചെയ്തിരിക്കുന്നത്.

സ്റ്റുവർട്ട് പുരത്തെ പേരുകേട്ട കള്ളനായ നാഗശ്വര റാവു, അധികാരമോവും, സ്ത്രീകളോടുള്ള ആസക്തിയും, പണത്തോട് കൊതിയുമുള്ള ഒരു പക്കാ ആന്റി-ഹീറോ. ആരെയെങ്കിലും തല്ലുകയോ എന്തെങ്കിലും കൊള്ളയടിക്കുകയോ ചെയ്യുന്നതിനുമുമ്പ് മുന്നറിയിപ്പ് നൽകുന്ന ശീലവും ടൈഗറിനുണ്ട്. ഇങ്ങനെ സ്റ്റുവർട്ട്പുരത്തെ കിരീടമില്ലാത്ത രാജാവായി വാണ നാഗേശ്വര റാവുവിന്റെ കഥ ഒരു ഘട്ടത്തിൽ തന്റെ അറസ്റ്റോടെ അവസാനിച്ചു എന്നു കരുതുമെങ്കിലും, ടൈഗർ നാഗേശ്വര റാവുവിന്റെ കഥയുടെ ആരംഭമായിരുന്നു അത്. ടൈഗർ നാഗേശ്വര റാവുവിന്റെ രക്തരൂക്ഷിതമായ വേട്ടയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ തുടർന്നു കാണാൻ സാധിക്കുക. മാസ് മഹാരാജ രവി തേജ ടൈറ്റിൽ റോളിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.

നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌.

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ്, സുദേവ് നായർ, നാസർ, ഹരീഷ് പെരടി തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

0

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത വന്നതോടെ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ ആകാശത്തോളം ഉയർന്നിരുന്നു.

ഇപ്പോഴിതാ ‘കംപ്ലീറ്റ് ആക്ടർ’ മോഹൻലാൽ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. ഇതുവരെയുള്ള അപ്‌ഡേറ്റുകളിൽ അത്രയധികം സന്തോഷത്തിലുള്ള ആരാധകർ ഇനി വരുന്ന അപ്‌ഡേറ്റുകൾക്കും സർപ്രൈസുകൾക്കുമായി കാത്തിരിക്കുകയാണ്. സ്റ്റാർ കാസ്റ്റ് പോലെ തന്നെ അത്രയും പ്രധാനപ്പെട്ട അണിയറപ്രവർത്തകരും ചിത്രത്തിൽ അണിനിറക്കുന്നുണ്ട്. സ്റ്റാർ പ്ലസ്സിൽ മഹാഭാരത് സീരീസ് സംവിധാനം ചെയ്ത മുകേഷ് കുമാർ സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ നിർത്തുന്ന തരത്തിൽ മുകേഷ് കുമാർ ‘കണ്ണപ്പ’യിൽ പ്രവർത്തിക്കുമെന്ന് തീർച്ച.

മണി ശർമ്മ, സ്റ്റീഫൻ ദേവസി എന്നിവർ ചിത്രത്തിൽ സംഗീതം ഒരുക്കുന്നു. ഇതുവരെ കാണാത്ത സിനിമയുടെ പുതിയ ലോകം തീർക്കാനായി ‘കണ്ണപ്പ’ ഒരുങ്ങുന്നു. പ്രേക്ഷകരും ആരാധകരും ഒരുപോലെ അക്ഷമരായി കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി.

‘ലാൽ സലാം’; 2024 പൊങ്കൽ റിലീസായി ചിത്രം തീയേറ്ററുകളിലേക്ക്

0

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2024 പൊങ്കൽ നാളിൽ ചിത്രം തീയേറ്ററുകളിലെത്തും. വിഷ്ണു വിശാൽ, വിക്രാന്ത് ചിത്രത്തിൽ അഥിതി വേഷത്തിൽ രജനികാന്ത് എത്തുന്നു. റിലീസ് ഡേറ്റ് പോസ്റ്ററിൽ വിഷ്ണു വിശാലും രജനീകാന്തും നിൽക്കുന്നത് കാണാം. ഒരു പഴയ കാറിന് മുന്നിൽ രജനികാന്ത് നിൽക്കുന്നതും പോസ്റ്ററിൽ നിന്ന് വ്യക്തം. വൈ രാജ വൈ എന്ന ചിത്രം കഴിഞ്ഞ് 8 വർഷങ്ങൾക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. സംഗീതം – എ ആർ റഹ്മാൻ, ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റർ – പ്രവീണ് ഭാസ്‌കർ, പി ആർ ഒ – ശബരി

മലയാളത്തിന്റെ മഹാനടൻ മധുവിന്റെ നവതിയാഘോഷം ” മധു മൊഴി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

0

നടൻ , നിർമ്മാതാവ് , സംവിധായകൻ തുടങ്ങി മലയാളസിനിമയിൽ ആറു പതിറ്റാണ്ടുകൾ പിന്നിട്ട മലയാളത്തിന്റെ മഹാനടൻ മധുവിന്റെ നവതിയോടനുബന്ധിച്ച് ഏഷ്യാനെറ്റും ട്രിവാൻഡ്രം ഫിലിം ഫ്രാറ്റേണിറ്റിയും ചേർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഇവന്റ് ” മധു മൊഴി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

മധുവിനെ ആദരിക്കുന്ന ചടങ്ങാണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. തുടർന്ന് ചലച്ചിത്രതാരങ്ങളും പ്രശസ്ത ഗായകരും മധുവിന്റെ ചിത്രങ്ങളിൽ നിന്നുള്ള പാട്ടുകൾ കോർത്തിണക്കിയുള്ള സംഗീതവിരുന്നുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. മോഹൻലാൽ , ബിജു മേനോൻ , ഇന്ദ്രജിത് , സിദ്ദിഖ് , കെ എസ് ചിത്ര , എം ജി ശ്രീകുമാർ , മധു ബാലകൃഷ്ണൻ , നജിം അർഷാദ് , അഫ്സൽ , രാജലക്ഷ്മി , ഗായത്രി , കൃഷ്ണപ്രഭ തുടങ്ങി നിരവധിപേർ ഈ സംഗീതവിരുന്നിൽ അണിനിരന്നു.

കൂടാതെ ചലച്ചിത്രരംഗത്തെ പ്രമുഖരായ അടൂർ ഗോപാലകൃഷ്ണൻ , ഷാജി എൻ കരുൺ , പ്രിയദർശൻ , സത്യൻ അന്തിക്കാട് , ജനാർദ്ദനൻ , ദിലീപ് , മണിയൻ പിള്ള രാജു , മേനക , അംബിക , ജലജ , രാഘവൻ , സുധീർ കരമന , ഇടവേള ബാബു , സീമ , ശ്രീലത നമ്പൂതിരി , സാഗ അപ്പച്ചൻ തുടങ്ങി സിനിമ സാംസ്കാരികമേഖലയിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

ഏഷ്യാനെറ്റിൽ ” മധു മൊഴി ” ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 11 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

പുരി ജഗന്നാഥിന് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘ഡബിൾ ഐ സ്മാർട്’; സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്

0

ആക്ഷൻ മാസ്സ് എന്റർടെയിനർ സിനിമകൾക്ക് പേര് കേട്ട സംവിധായകനായ പുരി ജഗന്നാഥ് രാം പൊതിനെനിയുമായി ഒന്നിക്കുന്ന ‘ഡബിൾ ഐ സ്മാർട്’ മാസ്സ് ആക്ഷൻ സിനിമ പ്രേമികൾക്ക് പുതിയൊരു ദൃശ്യവിസ്മയം സമ്മാനിക്കാൻ ഒരുങ്ങുകയാണ്. ബിഗ് ബഡ്ജറ്റ് എന്റർടെയിനറായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്.

ഒരു പവർഫുൾ പോസ്റ്ററോട് കൂടിയാണ് ടീം ഡബിൾ ഐ സ്മാർട് പുരി ജഗന്നാഥിന് പിറന്നാൾ ആശംസകൾ നേർന്നത്. നായകൻ രാമും വില്ലൻ സഞ്ജയ് ദത്തും ഒരുമിച്ചുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഡബിൾ ബാരൽ തോക്കുകളുടെ അകമ്പടിയോടെയാണ് ഇരുവരും പോസ്റ്ററിൽ കാണുന്നത്. രാമും സഞ്ജയ് ദത്തും സെറ്റിലിഷ് ഗെറ്റപ്പിലാണ് എത്തുന്നത്.

ഐ സ്മാർട് ശങ്കറിന്റെ സീക്വൽ ആയിട്ടാണ് ഡബിൾ ഐ സ്മാർട്ട് എത്തുന്നത്. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഹോളിവുഡ് ഛായാഗ്രാഹകൻ ഗിയാനി ഗിയനെല്ലിയാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷാകളിൽ മാർച്ച് 8, 2024 മഹാ ശിവരാത്രി നാളിൽ ചിത്രം പ്രദർശനത്തിനെത്തും. പി ആർ ഒ – ശബരി

ഇനി കടുവയുടെ വേട്ട; ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ട്രെയിലര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

0

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ് മഹാരാജ രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3-ന് ട്രെയിലര്‍ പുറത്തിറങ്ങും എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും സൂപ്പര്‍ഹിറ്റ്‌ ആയതോടെ ടൈഗറില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.

നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌.

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്

നെടുമുടി വേണു അവസാനമായി അഭിനയിച്ച കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിൽ

0

മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിലെത്തുന്നു.
തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യർ. ചെറുമകൾ മീനാക്ഷി മാത്രമാണ് സ്വന്തമെന്ന് പറയാനായി അദ്ദേഹത്തിനുള്ളത്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മീനാക്ഷിക്കു വേണ്ടി മാത്രമാണ് അയ്യർ ജീവിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിലൂടെ കടന്നുപോകുന്ന മീനാക്ഷിയുടെ വൈവിധ്യ മനോവികാരങ്ങൾക്കനുസരിച്ച് നിലപാട് എടുക്കുന്ന മുത്തച്ഛൻ. അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പത്തിലൂടെയാണ് ചിത്രത്തിന്റെ കഥാസന്ദർഭങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്.
നെടുമുടി വേണുവിനു പുറമെ മീനാക്ഷിയെ അവതരിപ്പിക്കുന്നത് അഞ്ജലികൃഷ്ണയാണ്. ഒപ്പം ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു.
ബാനർ – ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിർമ്മാണം, സംവിധാനം – കെ മഹേന്ദ്രൻ , ഛായാഗ്രഹണം – റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ് – ശരൺ ജി ഡി, ഗാനരചന – സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം – രാജേഷ് വിജയ്, ആലാപനം – മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, വിതരണം- ഗോപികണ്ണാ ജി, പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ്, കല-സംഗീത് (ചിക്കു ), ചമയം – അനിൽ നേമം, കോസ്‌റ്റ്യും – തമ്പി ആര്യനാട്, ആക്ഷൻ- ബ്രൂസ്‌ലി രാജേഷ്, കോറിയോഗ്രാഫി – അയ്യപ്പദാസ് , കളറിസ്റ്റ് മഹാദേവൻ, സൗണ്ട് മിക്സ് – അനൂപ് തിലക്, ഓഡിയോ റിലീസ് – എം സി ഓഡിയോസ്, പി ആർ ഓ -അജയ് തുണ്ടത്തിൽ .

ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് ആരോപണം ഉന്നയിച്ച സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷൻ ഇഡി കസ്റ്റഡിയിൽ

0

കൊച്ചി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു.കരുവന്നൂർ കേസിൽ ഇതാദ്യമായാണ് ഒരു സിപിഎം നേതാവിനെ ഇഡി കസ്റ്റഡിയിലെടുക്കുന്നത്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. നേരത്തെ, ചോദ്യംചെയ്യലിനിടെയിൽ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പി ആർ അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു.മുളവടികൊണ്ടു തന്നെ തുടർച്ചയായി മർദിച്ചുവെന്നും കുനിച്ചുനിർത്തി കഴുത്തിലിടിച്ചെന്നുമടക്കം ആരോപണങ്ങൾ പി ആർ അരവിന്ദാക്ഷൻ പരാതിയിൽ ഉന്നയിച്ചു .എന്നാൽ ചോദ്യചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം ആണ് പരാതി നൽകിയതെന്നും നൽകിയ പരാതിയിൽ കഴമ്പില്ലെന്നും ഇഡി വ്യക്തമാക്കിയിരുന്നു

ചേതൻ കുമാർ – രാക്ഷ് രാം ചിത്രം ‘ബർമ’ ഒരുങ്ങുന്നു

0

‘ഗട്ടിമേള’, ‘പുട്ടഗൗരി മധുവെ’ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ രാക്ഷ് രാം ആദ്യമായി അഭിനയിക്കുന്ന ചിത്രമായ ‘ബർമ’ ഒരുങ്ങുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ‘ബർമ’കന്നഡ, തെലുഗ്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിനെത്തും. ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

‘ബഹദൂർ’, ‘ബർജാരി’, ‘ഭാരതി’, പുനീത് രാജ്‌കുമാർ ചിത്രം ‘ജെയിംസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചേതൻ കുമാർ സംവിധാനം ചെയുന്ന ചിത്രമാണ് ‘ബർമ’. ബർമയുടെ മുഹൂർത്തം ചടങ്ങുകൾ ബസവൻഗുഡി ദൊഡ ഗണപതി ക്ഷേത്രത്തിൽ നടന്നു. അശ്വിനി പുനീത് രാജ്‌കുമാർ ചിത്രത്തിന്റെ ക്ലാപ്‌ബോർഡ് അടിച്ചപ്പോൾ രാഘവേന്ദ്ര രാജ്‌കുമാർ സ്വിച്ച് ഓൺ ചടങ്ങുകൾ നടത്തി. ആക്ഷൻ പ്രിൻസ് ധ്രുവ് സർജയിലൂടെ ചിത്രത്തിന്റെ ആദ്യ ഷോട്ട് എടുത്ത് ആരംഭിക്കുകയും ചെയ്‌തു.

ആദിത്യ മേനോൻ, ദീപക് ഷെട്ടി എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ ഒക്ടോബർ മാസത്തിൽ ആരംഭിക്കും. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും. സംഗീതം – വി ഹരികൃഷ്‌ണ, ആക്ഷൻ – ഡോ. കെ. രവിവർമ, എഡിറ്റർ – മഹേഷ് റെഡ്ഢി, ക്യാമറ – സങ്കേത് എം വൈ സി, ആർട്ട് ഡയറക്ടർ – രാഖിൽ, പി ആർ ഒ-  ശബരി

ബിജു മേനോൻ,മേതിൽ ദേവികാചിത്രം.കഥ ഇന്നുവരെ

0

ബിജു മേനോനെ നായകനാക്കി മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.

“കഥ ഇന്നുവരെ”.

ബിജു മേനോന്റെ നായികയായി, പ്രശസ്ത നർത്തകിയും പ്രമുഖയുമായ മേതിൽ ദേവിക അഭിനയിക്കുന്നു. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയെത്തിയെങ്കിലും ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.

ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിൽ അനു മോഹൻ,നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ജോമോൻ ടി ജോൺ ഷമീർ മുഹമ്മദ് എന്നിവരുടെ പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് “കഥ ഇന്നുവരെ” നിർമ്മിക്കുന്നത്.
ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിൻ സിനിമാസും നിർമ്മാണ പങ്കാളികളാണ്.ഛായാഗ്രഹണം-ജോമോൻ ടി ജോൺ,സംഗീതം-അശ്വിൻ ആര്യൻ,എഡിറ്റിംഗ്-ഷമീർ മുഹമ്മദ്,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ ഡിസൈനർ-സുഭാഷ് കരുൺ,കോസ്റ്റ്യൂംസ്- ഇർഷാദ് ചെറുകുന്ന്,മേക്കപ്പ്-സുധി സുരേന്ദ്രൻ, പ്രോജക്ട് ഡിസൈനർ വിപിൻ കുമാർ,സൗണ്ട് ഡിസൈൻ-ടോണി ബാബു,സ്റ്റിൽസ്- അമൽ ജെയിംസ്, ഡിസൈൻസ്-ആനന്ദ് രാജേന്ദ്രൻ,പ്രൊമോഷൻസ്-10ജി മീഡിയ,പി ആർ ഒ- എ എസ് ദിനേശ്.

‘ചന്ദ്രമുഖി 2’ ; കേരളത്തിൽ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

0

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി.

“പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിന് ശേഷം ലൈക്ക പ്രൊഡക്ഷൻസുമായി ഞങ്ങൾ സഹകരിക്കുന്ന ചിത്രമാണ് ചന്ദ്രമുഖി 2. ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്ന ആറാമത്തെ ചിത്രമാണ്. ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ശ്രീ ഗോകുലം മൂവീസ് ഡിസ്ട്രിബ്യുഷൻ വ്യാപിപ്പിക്കുകയും കൂടി ചെയ്തതോടെ ലൈക്ക പ്രൊഡക്ഷൻസുമായി തുടർന്നും ചിത്രങ്ങൾ പ്രതീക്ഷിക്കാം. ” ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തിയുടെ വാക്കുകൾ.

സെപ്റ്റംബർ 28നാണ് ചിത്രം തീയേറ്ററിൽ റിലീസിനായി ഒരുങ്ങുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. ബോളിവുഡ് സ്റ്റാർ കങ്കണ റണാവത്ത് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സീനിയർ ഡയറക്ടർ പി.വാസുവാണ് സംവിധാനം ചെയ്യുന്നത്. പി.വാസുവിന്റെ 65-മത്തെ ചിത്രമാണ് ‘ചന്ദ്രമുഖി 2’. മുൻനിര പ്രൊഡക്ഷൻ ഹൗസായ ‘ലൈക്ക പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. വേട്ടയിൻ രാജ ആയിട്ടാണ് രാഘവ ലോറൻസ് എത്തുന്നത്.

18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടർച്ചയാണ് ‘ചന്ദ്രമുഖി 2’. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.

‘ചന്ദ്രമുഖി 2’ന്റെ ട്രെയിലർ കണ്ട പ്രേക്ഷകർ വൻ പ്രതീക്ഷയിലാണ്. ഹൊറർനോടൊപ്പം നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. പി ആർ ഒ – ശബരി

പാരനോർമൽ പ്രൊജക്ട് ട്രയിലർ റിലീസ്

0

എസ് എസ്‌ ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച്‌ ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരക്കിയ ഇംഗ്ലീഷ് ഹൊറർ ചിത്രമായ “പാരനോർമൽ പ്രൊജക്റ്റി” ന്റെ ട്രെയ്‌ലർ റിലീസ് ആയി. അമേരിക്കൻ ഫിലിം വിതരണ കമ്പനി ആയ ഡാർക്ക് വെബ് ഫിലിംസ് ആണ് ഈ ഹൊറർ സിനിമ പുറത്തിറക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേഷൻ, എക്സ്സോർസിസം എന്നീ വിഷയങ്ങളാണ് ഈ സിനിമ പ്രതിപാദിക്കുന്നത്‌. പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ് ആയ ആൽവിൻ ജോഷ്, സാം അലക്സ്, കാർത്തിക് രഘുവരൻ, ക്രിസ്റ്റി ഫെർണാൻഡോസ് എന്നിവരുടെ കേസ് ഡയറികളാണ് ഈ സിനിമയിലുടനീളം അവതരിപ്പിക്കുന്നത്.

തികച്ചും വ്യത്യസ്തമായ പാറ്റേർണിൽ ആണ് സിനിമയുടെ ആഖ്യാന ശൈലി. സൗത്ത് ഇന്ത്യ പശ്ചാത്തലമാക്കി വരുന്ന ഈ ഹൊറർ സിനിമയിൽ ഷാഡോ സിനിമാറ്റോഗ്രഫി ആണ് ഉപയോഗിച്ചിരിക്കുന്നത്.പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഒഴിഞ്ഞ കോളേജ് ബിൽഡിംഗിൽ അധികൃതരുടെ നിർദ്ദേശപ്രകാരം എത്തുന്ന പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ്, അവർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം

പല യഥാർത്ഥ സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമാറ്റോഗ്രഫി, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ എസ് എസ്‌ ജിഷ്ണു ദേവ് തന്നെയാണ്. ട്രെയ്‌ലർ പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് എബിൻ എസ് വിൻസെന്റ് ആണ്. സ്നേഹൽ റാവു, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, സുദർശനൻ റസ്സൽപുരം, ജലത ഭാസ്കർ, ചിത്ര, അവന്തിക, അമൃത് സുനിൽ, നൈതിക്, ആരാധ്യ, മാനസപ്രഭു, ഷാജി ബാലരാമപുരം, അരുൺ എ ആർ, റ്റി സുനിൽ പുന്നക്കാട്, സുരേഷ് കുമാർ, ചാല കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സിനിമയുടെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീ വിഷ്‌ണു ജെ എസ് ആണ് . പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് സൗരവ് സുരേഷ്. ജമ്പ് സ്കെയർ ധാരാളം ഉള്ള ഈ സിനിമയിൽ സ്പെഷ്യൽ മേയ്ക്കപ്പ് ചെയ്തിരിക്കുന്നത് ഷൈനീഷ എം എസ് ആണ്. സിനിമയുടെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് റ്റി സുനിൽ പുന്നക്കാട് ആണ്. പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത് വിനിൽ രാജ്, സ്പ്ളെൻഡിഡ് ഒലയോ, പ്രജിൻ വി കെ എന്നിവർ ചേർന്നാണ്. സിനിമയുടെ പി ആർ ഓ അജയ് തുണ്ടത്തിൽ ആണ്.