Home Blog Page 215

ജോഷി-ജോജു ചിത്രം ‘ആന്റണി’ ഡിസംബർ 1 മുതൽ തിയറ്ററുകളിലേക്ക്

0

‘പൊറിഞ്ചു മറിയം ജോസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് നിർമ്മിക്കുന്നത്. വേറിട്ട ദൃഷ്യാവിഷ്ക്കാരത്തിൽ വ്യത്യസ്തമായ കഥ പറയുന്ന ഈ ചിത്രത്തിന് രാജേഷ് വർമ്മയാണ് തിരക്കഥ തയ്യാറാക്കിയത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ‘സരിഗമ’യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്.

ജോഷിയുടെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ പ്രേക്ഷകരെ വളരെയേറെ ആകർഷിക്കുന്ന ഒരു സിനിമ ആയിരിക്കും ‘ആന്റണി’ എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്. കുടുംബപ്രേക്ഷകരെ പരി​ഗണിച്ചുകൊണ്ട് ഒരുക്കിയ ഈ ചിത്രത്തിൽ മാസ് ആക്ഷൻ രം​ഗങ്ങളോടൊപ്പം ഇമോഷണൽ എലമെന്റ്സും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ ‘ആന്റണി’ ഒരു ഫാമിലി-ആക്ഷൻ സിനിമയാണ് എന്ന് പറയാം.

ജോജു ജോർജ്ജിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം നിർവഹിച്ച ‘പൊറിഞ്ചു മറിയം ജോസ്’ പ്രേക്ഷകരെ വലിയ രീതിയിൽ സ്വാധീനിച്ച ഒരു സിനിമയാണ്. മാസ് ആക്ഷൻ രം​ഗങ്ങളോടെ എത്തിയ ചിത്രത്തിൽ ‘കാട്ടാളൻ പോറിഞ്ചു’ എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്. ജോജുവിന്റെ ആഭിനയ ജീവിതത്തിലെ ഏറ്റവും പവർഫുൾ മാസ്സ് കഥാപാത്രമാണ് കാട്ടാളൻ പോറിഞ്ചു എന്ന് പ്രേക്ഷകർ ഒന്നടങ്കം വിധി എഴുതിയിരുന്നു. ഇപ്പോഴിതാ ‘പൊറിഞ്ചു മറിയം ജോസ്’ന്റെ വൻ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടിൽ വീണ്ടും ഒരു സിനിമ എത്തുന്നു. ഇത് പ്രേക്ഷക ഹൃദയത്തിലുണ്ടാക്കുന്ന ആവേശം ചെറുതല്ല. തീപ്പൊരു പാറുന്ന ചിത്രങ്ങൾ തീയറ്ററുകളിലുണ്ടാക്കുന്ന ആരവം ‘പൊറിഞ്ചു മറിയം ജോസ്’ലൂടെ ഒരിക്കൽ നമ്മൾ അറിഞ്ഞതാണ്.

ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അ​ഗ്രവാൾ, രജത്ത് അ​ഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.

നാച്ചുറൽ സ്റ്റാർ നാനിയും മൃണാൽ താക്കൂറും ജോഡികളായെത്തുന്ന ‘ഹായ് നാണ്ണാ’ ! ട്രെയിലർ റിലീസായി

0

നാച്ചുറൽ സ്റ്റാർ നാനിയെയും മൃണാൽ താക്കൂറിനെയും നായികാനായകന്മാരാക്കി നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ‘ഹായ് നാണ്ണാ’യുടെ ട്രെയിലർ പുറത്തിറങ്ങി. വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 7 മുതൽ തിയറ്ററുകളിലെത്തും. ഇ4 എന്റർടെയ്ൻമെന്റാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ബേബി കിയാര ഖന്ന സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഹെഷാം അബ്ദുൾ വഹാബാണ് സംഗീതം പകരുന്നിരിക്കുന്നത്. ‘ദസറ’യിലെ മാസ് കഥാപാത്രത്തിന് ശേഷം തികച്ചും ഒരു കുടുംബനാഥന്റെ വേഷത്തിൽ നാനി ഈ പ്രത്യക്ഷപ്പെടുന്ന സിനിമയാണ് ‘ഹായ് നാണ്ണാ’.

ഒരു രാജാവിന്റെ കഥ പറഞ്ഞുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. ആ രാജാവിനൊരു മകൾ ഉണ്ട്. എന്നാൽ കഥയിൽ എവിടെയും അമ്മയെ കുറിച്ച് പറയുന്നില്ല. ചിത്രത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ ട്രെയിലറിൽ പ്രധാനമായും പ്രണയം, കുടുംബ ജീവിതം, മാതൃത്വം, സ്നേഹം, ഏകാന്തത, വിരഹം തുടങ്ങിയ വികാരങ്ങളാണ് പ്രകടമാവുന്നത്. ഇതൊരു ഫാമിലി എന്റർടെയ്‌നർ സിനിമയാണെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ടീസറും നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ മൂന്ന് ​ഗാനങ്ങളും വളരെയേറെ പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ പുറത്തുവിട്ടിരിക്കുന്ന ട്രെയിലർ ചിത്രത്തിന്റെ പ്രമേയം വ്യക്തമാക്കുന്നില്ല എന്നതിലുപരി വലിയ രീതിലുള്ള ആകാംക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്.

സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണിയും പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ലയുമാണ് കൈകാര്യം ചെയ്യുന്നത്. സതീഷ് ഇവിവിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: ശീതൾ ശർമ്മ, പിആർഒ: ശബരി.

കൊച്ചി: കുസാറ്റിലെ ടെക്ക് ഫെസ്റ്റിൽ തിക്കിലും തിരക്കിലും നാല് വിദ്യാർത്ഥികൾ മരിച്ചു, ഇരുപതിലധികർക്ക് പരുക്ക്

0


കൊച്ചി: കുസാറ്റിലെ ടെക്ക് ഫെസ്റ്റിൽ തിക്കിലും തിരക്കിലും നാല് വിദ്യാർത്ഥികൾ മരിച്ചു, ഇരുപതിലധികർക്ക് പരുക്ക്

കൊച്ചി കലാലയ സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഇരുപതിലധികം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.

കുസാറ്റിലെ ഓപ്പൺ എയർ സ്റ്റേജിൽ നടന്ന ടെക്ക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് അപകടം. മഴയത്ത് കൂടുതൽ വിദ്യാർത്ഥികൾ വേദിയിലേക്ക് ഓടിക്കയറിയതാണ് അപകട കാരണം.

ദൃക്‌സാക്ഷിയായ ഒരു വിദ്യാർത്ഥി പറഞ്ഞു, “ആദ്യം വന്നവർ കാലിടറി വീഴുകയും ഇതിന് മുകളിലേക്ക് മറ്റ് വിദ്യാർത്ഥികളും വീണാണ് അപകടം സംഭവിച്ചത്. വേദിയുടെ മുൻഭാഗത്ത് ആളുകൾ കൂടുതലായിരുന്നതിനാൽ അപകടം കൂടുതൽ ഗുരുതരമായി. മഴയത്ത് വേദിയിലേക്ക് ഓടിക്കയറുന്നത് അപകടകരമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.”

പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലും പത്തടിപ്പാലം കിന്റർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ മാർ ഇവാനിയോസ് കോളേജിൽ  കെഎസ്‌യു അട്ടിമറി ജയം

0

കേരള സർവകലാശാലയിലെ തിരഞ്ഞെടുപ്പിൽ മാർ ഇവാനിയോസ് കോളേജിൽ  കെഎസ്‌യു അട്ടിമറി ജയം നേടി. മാർ ഇവാനിയോസ് കോളേജിലും നെടുമങ്ങാട് ഗവൺമെന്റ് കോളേജിലും കെഎസ്‌യു വിജയിച്ചു.

മാർ ഇവാനിയോസ് കോളേജിൽ 24 വർഷങ്ങൾക്ക് ശേഷമാണ് കെഎസ്‌യു യൂണിയൻ തിരിച്ചുപിടിച്ചത്. മെൽവിൻ തോമസ് തരകൻ ആണ് ചെയർമാൻ.

നെടുമങ്ങാട് ഗവൺമെന്റ് കോളേജിൽ 14 വർഷങ്ങൾക്ക് ശേഷമാണ് കെഎസ്‌യു യൂണിയൻ തിരിച്ചുപിടിച്ചത്.

പാങ്ങോട് മന്നാനിയ കേളേജ്, പെരിങ്ങമല ഇക്ബാൽ കോളേജ്, നഗരൂർ ശ്രീശങ്കര കോളേജ്, തിരുവനന്തപുരം ഗവ. ലോ കോളേജ് എന്നിവിടങ്ങളിലും കെഎസ്‌യു വിജയിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം വുമൺസ് കോളേജ്, ചെമ്പഴത്തി എസ്എൻ കോളേജ്, ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്ഐയും ജയിച്ചു. ധനുവച്ചപുരം VTMNSS കോളേജിൽ എബിവിപിയ്ക്കാണ് യൂണിയൻ.

മമ്മൂട്ടി-ജിയോ ബേബി ചിത്രം ‘കാതൽ ദി കോർ’ 54ആമത് ഐഎഫ്‌എഫ്‌ഐയിൽ പ്രദർശിപ്പിച്ചു ! മികച്ച അഭിപ്രായങ്ങളുമായി ചിത്രം പ്രേക്ഷകഹൃദയങ്ങളിൽ…

0

മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതൽ ദി കോർ’. നവംബർ 23ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം ഇത്തവണത്തെ 54ആമത് ഐഎഫ്‌എഫ്‌ഐയിൽ പ്രദർശിപ്പിച്ചു. ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് എന്നിവർ സിനിമ കാണാൻ ​ഗോവയിലെത്തിയിരുന്നു. വളരെ മികച്ച അഭിപ്രായങ്ങളാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം എന്താണെണ് എന്നതിന്റെ യാതൊരു സൂചനയും നൽകാത്ത വിധത്തിലായിരുന്നു ടീസറും ട്രെയിലറും എത്തിയിരുന്നത്. അക്കാരണത്താൽ സിനിമ സംവ്വദിക്കാൻ പോവുന്നത് എന്തായിരിക്കും എന്നറിയാനുള്ള അതിയായ ആകാംക്ഷയും പ്രേക്ഷകർക്കുണ്ടായിരുന്നു.

ജിയോ ബേബിയുടെ സിനിമകൾ പ്രേക്ഷകരെ ചിന്തിപ്പിക്കാറുണ്ട്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയിരുന്നു. ‘കാതൽ ദി കോർ’ലും പറയത്തക്ക പ്രത്യേകതകൾ ഉണ്ടായിരിക്കും എന്ന ഉറപ്പ് പ്രേക്ഷകർക്കുണ്ടായിരുന്നു. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്ത് തെളിയുന്ന ഭാവവ്യത്യാസങ്ങൾ അത് ശരിവെക്കുന്ന വിധത്തിലാണ്.

ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്ന് തിരക്കഥ തയ്യാറാക്കിയ ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് ജ്യോതിക എത്തിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിച്ചത്.

ഛായാഗ്രഹണം: സാലു കെ തോമസ്, ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.

‘ഇന്ത്യൻ-2’, ‘തലൈവർ170’ എന്നിവയുടെ ചിത്രീകരണത്തിനിടെ നേരിയ നിമിഷം പങ്കിട്ട് ഉലഗനായകൻ കമൽ ഹാസനും സൂപ്പർസ്റ്റാർ രജിനികാന്തും

0

ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് ഉലഗനായകൻ കമൽ ഹാസനും സൂപ്പർസ്റ്റാർ രജിനികാന്തും. ഇരുവരെയും ഒരുമിച്ച് കാണുന്നത് പ്രേക്ഷകർക്ക് എല്ലായിപ്പോഴും ​ഇഷ്ടമാണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് ആകാംക്ഷയും ആവേശവും പകർന്നുകൊണ്ട് 21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ തങ്ങളുടെ അതാത് സിനിമകളായ ‘ഇന്ത്യൻ-2’, ‘തലൈവർ170’ എന്നിവയുടെ ചിത്രീകരണത്തിനിടെ ഇരുവരും ഒരുമിച്ച് നേരിയ നിമിഷം പങ്കിടുന്നു.

ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന മാസ്റ്റർപീസ് ചിത്രമാണ് ‘ഇന്ത്യൻ 2’. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരൻ നിർമ്മിച്ച ഈ ചിത്രം 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം രത്നവേലു നിർവഹിക്കും. എ.ശ്രീകർ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആർഒ: ശബരി.

സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ 170ആമത് ചിത്രമാണ് ‘തലൈവർ170’. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തിൽ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ചിത്രം ‘ജയ്ഭീം’ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിം​ഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ലൈക്ക പ്രൊഡക്ഷൻസ്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് തലൈവർ 170-യുടെ സം​ഗീതസംവിധാനം.

മെഗാസ്റ്റാർ ചിരഞ്ജീവി-വസിഷ്ഠ കൂട്ടുകെട്ടിൽ ‘#മെഗാ156’ ! ചിത്രീകരണം ആരംഭിച്ചു

0

മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്റെ ബാനറിൽ ‘ബിംബിസാര’ ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രം ‘#മെഗാ156’ന്റെ ലോഞ്ചിംഗ് ചടങ്ങും റെക്കോർഡിംഗ് സെക്ഷനും നടന്നു. ചിത്രീകരണത്തിന് തുടക്കമിട്ട ചിത്രത്തിന്റെ ക്ലാപ്പ് ബോർഡ് സംവിധായകൻ മാരുതിയാണ് ഡിസൈൻ ചെയ്തത്. ആദ്യ ഷെഡ്യൂളിൽ ചിരഞ്ജീവി ടീമിനൊപ്പം ചേരുന്നുണ്ട്.

വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘#മെഗാ156’ ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാൾ ചിലവേറിയ ചിത്രമായിരിക്കും. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ശേഷം പുറത്തുവിട്ട മറ്റ് രണ്ട് പോസ്റ്ററുകളും പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു.

ഛോട്ടാ കെ നായിഡു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കോത്തഗിരി വെങ്കിടേശ്വര റാവുവും സന്തോഷ് കാമിറെഡ്ഡിയുമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ് എന്നിവർ വരികൾ ഒരുക്കുന്ന ചിത്രത്തിലെ ​ഗാനങ്ങൾക്ക് എം എം കീരവാണിയാണ് സംഗീതം പകരുന്നത്.

സ്ക്രിപ്റ്റ് അസോസിയേറ്റ്സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ: സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പിആർഒ: ശബരി.

മകനു വേണ്ടിയും സ്ത്രീത്വത്തിനു വേണ്ടിയും മായമ്മ നടത്തുന്ന പോരാട്ടക്കാഴ്ച്ചകൾ ……. മായമ്മ തുടങ്ങി

0

നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സർപ്പക്കാവുകളിലും പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും അവൾക്കു അനുഭവിക്കേണ്ടി വരുന്ന ജയിൽ വാസത്തിന്റെയും ഒപ്പം മകനുവേണ്ടിയും സ്ത്രീത്വത്തിനു വേണ്ടിയും അവൾ നടത്തുന്ന തുടർ പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം ” മായമ്മ ” തുടങ്ങി.
ചിത്രത്തിൽ നായകനും നായികയുമാകുന്നത് പുതുമുഖങ്ങളായ അരുണും അങ്കിത വിനോദുമാണ്. കൂടാതെ ജയൻ ചേർത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണൻ, പി ജെ രാധാകൃഷ്ണൻ, ബിജു കലാവേദി, ഇന്ദുലേഖ, കെ പി എ സി ലീലാമണി, ആതിര സന്തോഷ്, രാഖി മനോജ് എന്നിവരും കഥാപാത്രങ്ങളാകുന്നു.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – രമേശ്കുമാർ കോറമംഗലം, നിർമ്മാണം – പുണർതം ആർട്ട്സ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസ്സോസിയേഷൻ വിത്ത് യോഗീശ്വരാ ഫിലിംസ് (പ്രൈവറ്റ് ലിമിറ്റഡ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – രാജശേഖരൻ നായർ ജെ, ശബരീനാഥ്, ഗണേഷ് പ്രസാദ്‌, ഗിരീശൻ, വിഷ്ണു, ഛായാഗ്രഹണം – നവീൻ കെ സാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ കഴകൂട്ടം, കല- അജി പായ്ച്ചിറ, ചമയം – ഉദയൻ നേമം, കോസ്റ്റ്യും – ബിജു മങ്ങാട്ട്കോണം, പ്രൊഡക്ഷൻ കൺട്രോളർ – അജയ്ഘോഷ് പരവൂർ, ഗാനരചന – രമേശ്കുമാർ കോറമംഗലം, ഉമേഷ് പോറ്റി (നാവോറ്), സംഗീതം – രാജേഷ് വിജയ്, ആലാപനം – അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി, പ്രമീള, സംവിധാന സഹായികൾ – റാഫി പോത്തൻകോട്, കുട്ടു ഗണേഷ്, അനൂപ്, സുധീഷ് ജനാർദ്ദനൻ, ലൊക്കേഷൻ മാനേജർ – പത്മാലയൻ മംഗലത്ത്, സ്റ്റിൽസ് – കണ്ണൻ പള്ളിപ്പുറം, പിആർഓ – അജയ് തുണ്ടത്തിൽ.

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ” ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം “

0

ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന “ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം” എന്ന പുതിയ പരമ്പരയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
“ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം” അളകനന്ദയുടെ കുടുംബ കഥയാണ്, അവളെ ഒരു ഐ.പി.എസ് ഓഫീസർ ആക്കാനുള്ള അവളുടെ പിതാവിന്റെ സ്വപ്നംമാത്രമല്ല, ഒരു ഡോക്ടർ ആകാനുള്ള അവളുടെ ആഗ്രഹത്തിന്റെയും കൂടിക്കഥയാണ് ഈ പരമ്പര. ബന്ധങ്ങളുടെ , സൗഹൃദങ്ങളുടെ, സ്നേഹത്തിന്റെ രചനാത്മകമായ ആവിഷ്കാരമാണ് ഓരോ കഥാപാത്രങ്ങളും.രഞ്ജിനി , യദു കൃഷ്ണൻ , സുജേഷ് , ശ്രീദേവി അനിൽ , ലക്ഷ്മിപ്രിയ , സുമി സന്തോഷ് , രശ്മി സോമൻ , ഹരിജിത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

“ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം”, നവംബർ 20, 2023 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു .

സൂപ്പർഹിറ്റ് പരമ്പര “കുടുംബ വിളക്ക്” രാത്രി 10 മണിക്കും ” സൂര്യ ഫെസ്റ്റിവൽ ” നവംബർ 19 മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 7:00 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

ചിരിയും ചിന്തയുമായി ഒരു ഫാമിലി എന്റർടെയ്നർ ഒരപാര കല്യാണവിശേഷം നവംബർ 30 ന്

0

സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്, പുരുഷോത്തമൻ ഇ പിണറായി എന്നിവർ ചേർന്ന് നിർമ്മിച്ച “ഒരപാര കല്യാണവിശേഷം ” നവംബർ 30 ന് തീയേറ്ററുകളിലെത്തുന്നു.
സർക്കാർ ജോലിയില്ലാത്തതിന്റെ പേരിൽ പെണ്ണ് കിട്ടാത്ത അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ, ശിവാനി ഭായ്, ഭീമൻ രഘു, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ശിവദാസ് മട്ടന്നൂർ, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുധീർ പറവൂർ, ശിവദാസ് മാറമ്പിള്ളി, കണ്ണൂർ ശ്രീലത, രശ്മി അനിൽ, എന്നിവർ കഥാപാത്രങ്ങളാകുന്നു.

രചന, സംവിധാനം- അനീഷ് പുത്തൻപുര, സഹനിർമ്മാണം – സജേഷ് വാകേരി, അരവിന്ദാക്ഷൻ കണ്ണോത്ത്, കഥ – സുനോജ്, ഛായാഗ്രഹണം – ഷമീർ ജിബ്രാൻ, എഡിറ്റർ – പി.സി.മോഹനൻ, സംഗീതം -ഹരികുമാർ ഹരേറാം, ഗാനരചന – പ്രേംദാസ് ഇരുവള്ളൂർ, പ്രെമോദ് വെള്ളച്ചാൽ, ആലാപനം – ജാസി ഗിഫ്റ്റ്, തേജസ്സ്, ശ്രീഗോപിക ഗോകുൽദാസ്, വിതരണം – ചാപ്റ്റർ ഇൻ ഫിലിം, കല – വിനീഷ് കൂത്തുപറമ്പ്, മേക്കപ്പ് -പ്രെജി, പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം, കോസ്റ്റ്യൂം – വിനീത് ദേവദാസ്, ബി.ജി.എം- സാമുവൽ അബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പൻചോല, ഫിനാൻസ് കൺട്രോളർ – സഹദേവൻ യു, ഡിസൈൻസ് – മനു ഡാവിഞ്ചി, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഒ – അയ്മനം സാജൻ, ഷെജിൻ ആലപ്പുഴ, അജയ് തുണ്ടത്തിൽ.

മമ്മൂട്ടി-വൈശാഖ്-മിഥുൻ മാനുവൽ ചിത്രമായ ‘ടർബോ’യിൽ രാജ് ബി ഷെട്ടിയും

0

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യിലൂടെ കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലേക്കെത്തുന്നു. ചിത്രത്തിന്റെതായി പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ഇക്കാര്യം നിർമ്മാതാക്കൾ അറിയിച്ചത്. തെലുങ്ക് നടൻ സുനിലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. താരത്തിന്റെ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. മറ്റ് അഭിനേതാക്കളുടെ പേരുകൾ വരും ദിവസങ്ങളിലായി വെളിപ്പെടുത്തും.

‘ഗരുഡ ഗമന വൃഷഭ വാഹന’ (2021), ‘കാന്താര’ (2022), ‘777 ചാർലി’ (2022) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച താരമാണ് രാജ് ബി ഷെട്ടി.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാൻന്റെ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗ്ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്.

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ ദി കോർ’ പ്രി-റിലീസ് ടീസർ

0

മെഗാസ്റ്റാർ മമ്മുട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ‘കാതൽ ദി കോർ’ നവംബർ 23 മുതൽ തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രി-റിലീസ് ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടു. പതിഞ്ഞ സ്വരത്തിൽ ഒഴുകുന്ന ടീസർ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്നു. ചിത്രത്തിന്റെ പ്രമേയം എന്നായിക്കും എന്ന വലിയൊരു ചോദ്യം കാഴ്ചക്കാർക്കുള്ളിൽ ഉരുവാക്കുന്ന വിധത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ‘കാതൽ ദി കോർ’ലൂടെ അഭിനയിച്ചുകൊണ്ട് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

‘കണ്ണൂർ സ്‌ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘കാതൽ ദി കോർ’ പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിക്കും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.