Home Blog Page 216

അദിവി ശേഷിന്റെ ‘ജി2’വിൽ ബനിത സന്ധു നായിക !

0

അദിവി ശേഷിന്റെ ‘ജി2’ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതിന് പിന്നാലെ ചിത്രത്തിലെ നായികയെ വെളിപ്പെടുത്തി. ഗൂഡചാരി ജി2വിൽ സേഷിനൊപ്പം ബനിത സന്ധു അഭിനയിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ നിർമ്മാതാക്കൾ പങ്കുവെച്ചിരിക്കുന്നത്. ‘ഒക്‌ടോബർ’, ‘സർദാർ ഉദം’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച താരമാണ് ബനിത.

‘ജി2’വിനെ കുറിച്ച് ബനിത പറഞ്ഞതിങ്ങനെ,”ഇത് എന്റെ ആദ്യത്തെ പാൻ-ഇന്ത്യ സിനിമയാണ്, അവിശ്വസനീയവും ദീർഘവീക്ഷണമുള്ളതുമായ ഒരു ടീമുമായി സഹകരിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഞാൻ ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ ഒരു വേഷമാണിത്, എനിക്ക് കാത്തിരിക്കാനാവില്ല. പ്രേക്ഷകർക്ക് എന്നെ തികച്ചും പുതുമയുള്ള ഒരു അവതാരത്തിൽ കാണാൻ കഴിയും. ഈ സിനിമയിൽ പ്രവർത്തിക്കുന്നത് എനിക്ക് ഒരു ക്രിയേറ്റീവ് സന്തോഷമായിരിക്കും.”

ബനിതക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള അദിവി ശേഷിന്റെ വാക്കുകൾ,”ഞാൻ ബനിതയെ G2 ലോകത്തേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു, അതിശയകരമായ ഒരു സഹകരണത്തിനായി ഞാൻ പ്രതീക്ഷിക്കുന്നു.”

പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എകെ എന്റർടെയ്ൻമെന്റ്‌സ് എന്നിവയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനയ് കുമാർ സിരിഗിനീഡിയാണ് സംവിധായകൻ.

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി

0

പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’ എന്ന ഗാനം പുറത്തിറങ്ങി. കൃഷ്ണകാന്തിന്റെ വരികളിലൂടെയാണ് തമാശക്കാരനും അതേസമയം സാഹസികനുമായ ഹനുമാനെ ഈ ​ഗാനത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ശിശുദിനത്തിൽ റിലീസ് ചെയ്ത ​ഈ സിം​ഗിളിലെ ഹനുമന്റെ ശക്തികൾ കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതോടൊപ്പം അവരെ ആകർഷിക്കുന്നതുകൂടിയാണ്. തേജ സജ്ജ നായകനായെത്തുന്ന ‘ഹനു-മാൻ’ തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി 2024 ജനുവരി 12നാണ് റിലീസ് ചെയ്യുന്നത്.

വിഎഫ്‌എക്‌സ് വലിയ രീതിയിൽ ആവശ്യമുള്ള ‘ഹനുമാൻ’ പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണ്. ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് സിനിമ പ്രധാനമായും സജ്ജീകരിച്ചിരിക്കുന്നത്. സിനിമയുടെ ആശയം സാർവത്രികമായതിനാൽ, ലോകമെമ്പാടും മികച്ച പ്രകടനം കാഴ്ചവക്കാൻ സാധ്യതയുണ്ട്. പ്രശാന്ത് വർമ്മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡി നിർമ്മിക്കുന്ന ചിത്രം ശ്രീമതി ചൈതന്യയാണ് അവതരിപ്പിക്കുന്നത്.

വിനയ് റായി വില്ലനായും വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലും എത്തുന്ന ഈ ചിത്രത്തിൽ അമൃത അയ്യരാണ് നായിക. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദാശരധി ശിവേന്ദ്രയാണ് ഛായാഗ്രാഹകൻ.

അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ചിത്രസംയോജനം എസ് ബി രാജു തലാരി കൈകാര്യം ചെയ്യും. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, പ്രൊഡക്ഷൻ ഡിസൈനർ: ശ്രീനാഗേന്ദ്ര തങ്കാല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അസ്രിൻ റെഡ്ഡി, ലൈൻ പ്രൊഡ്യൂസർ: വെങ്കട്ട് കുമാർ ജെട്ടി, അസോസിയേറ്റ് പ്രൊഡ്യൂസർ: കുശാൽ റെഡ്ഡി & പുഷ്പക് റെഡ്ഡി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ ദി കോർ’ ! ട്രെയിലർ പുറത്തിറങ്ങി

0

മെഗാസ്റ്റാർ മമ്മുട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ ദി കോർ’ന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം നവംബർ 23 മുതൽ തിയറ്ററുകളിലെത്തും. വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

മമ്മൂട്ടി നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാത്യു ദേവസ്സിയുടെ ക്യാരക്ടർ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറാക്കി മമ്മുട്ടി തന്നയാണ് മാത്യു ദേവസ്സിയെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. ചിത്രത്തിലെ ‘എന്നും എൻ കാവൽ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. അൻവർ അലി വരികൾ ഒരുക്കിയ ഗാനം ജി വേണുഗോപാലും കെ.എസ് ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുകൊണ്ട് ‘കാതൽ ദി കോർ’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

‘കണ്ണൂർ സ്‌ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘കാതൽ ദി കോർ’ പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിക്കും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.

തൃശ്ശൂർ രാഗം തീയേറ്ററിനെ ജനസാഗരമാക്കി ജനപ്രിയ നായകൻ..! ബാന്ദ്രയുടെ വിജയം പ്രേക്ഷകർക്കൊപ്പം ആഘോഷിച്ച് ദിലീപ്

0

കഴിഞ്ഞ ദിവസമാണ് ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ബാന്ദ്ര തീയറ്ററുകളിൽ എത്തിയത്. ഇമോഷനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ചലച്ചിത്രാനുഭവം സമ്മാനിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ വിജയം ആഘോഷിക്കുവാൻ തൃശ്ശൂർ രാഗം തീയറ്ററിൽ എത്തിയ ജനപ്രിയ നായകന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. പൂർണമായും ഒരു ജനസാഗരമാണ് അവിടെ കാണുവാൻ സാധിച്ചത്. അലൻ അലക്സാണ്ടർ ഡൊമിനിക്ക് എന്ന നായക കഥാപാത്രമായി ജനപ്രിയ നായകൻ ദിലീപ് ചിത്രത്തിൽ തകർത്ത് അഭിനയിച്ചപ്പോൾ താര ജാനകിയായി തമന്നയും മികച്ച അഭിനയം പങ്ക് വെച്ചിട്ടുണ്ട്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. സിദ്ധിഖ്, മംമ്ത മോഹൻദാസ്, സിദ്ധിഖ്, ഗണേഷ് കുമാർ എന്നിങ്ങനെ ഓരോരുത്തരും മത്സരിച്ചാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മാസിനൊപ്പം മികച്ചൊരു പ്രണയ കഥയും കുടുംബ ബന്ധങ്ങളും സൗഹൃദവും ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പൂർണമായും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം തന്നെയാണ് ബാന്ദ്ര.

ജോഷി, ജോജു, കല്യാണി ചിത്രം ആന്റണി ആദ്യ ഗാനം എത്തി

0

മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി ‘പൊറിഞ്ചു മറിയം ജോസ്’നു ശേഷം, ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർക്കൊപ്പം കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരെ അണിനിരത്തി സംവിധാനം ചെയ്യുന്ന ‘ആന്റണി’ എന്ന ചിത്രത്തിലെ ‘ചെല്ലക്കുരുവി’ക്ക് എന്ന ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും സംഗീതം ചേർത്ത് ജേക്സ് ബിജോയ് ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ ആണ്. ജ്യോതിഷ് ടി കാസി ആണ് വരികൾ രചിച്ചിരിക്കുന്നത്. തീപ്പൊരി പറത്തുന്ന സിനിമയാണ് ‘ആന്റണി’ എന്ന് Teaser സൂചിപ്പിച്ചു കഴിഞ്ഞു.. ഉടൻ തിയറ്ററുകളിൽ എത്തുന്ന ‘ആന്റണി’ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം..

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇൻ അസോസിയേഷൻ വിത്ത് നെക്സ്റ്റൽ സ്റ്റുഡിയോസ് & അൾട്രാ മീഡിയ & എന്റർടൈൻമെന്റ്, രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, സ്റ്റിൽസ് – അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ഷിജോ ജോസഫ് , സഹ നിർമാതാക്കൾ – ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, ശുശീൽ കുമാർ അഗർവാൾ, രജത്ത് അഗർവാൾ & നിതിൻ കുമാർ, മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഡിസ്ട്രിബ്യൂഷൻ – ഡ്രീം ബിഗ് ഫിലിംസ്.

മമ്മുട്ടി ചിത്രം ‘ബസൂക്ക’ ! സെക്കൻഡ് ലുക്ക് പുറത്തുവിട്ടു

0

മെ​ഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ​ഗെയിം ത്രില്ലർ ചിത്രം ‘ബസൂക്ക’യുടെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടു. നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ സെക്കൻഡ് ലുക്കും പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് കൂടുതൽ അപ്ഡേപ്പുകൾ വരും ദിവസങ്ങളിലായി അറിയിക്കും.

സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം മേനോൻ സുപ്രധാന വേഷത്തിലെത്തുന്നു.

മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്.

‘കാപ്പ’യുടെ വൻ വിജയത്തിന് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ഒന്നിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. റിലീസിനൊരുങ്ങി നിൽക്കുന്ന ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഈ കൂട്ടുകെട്ടിൽ ഒരുക്കുന്ന സിനിമയാണ്. പിആർഒ: ശബരി.

ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ ‘ലാൽ സലാം’ ! ടീസർ റിലീസായി

0
https://youtu.be/7tQPxLKsSgg

രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തീ പാറുന്ന ടീസറിൽ മിന്നിമറിയുന്ന ഷോട്ടുകളോടൊപ്പം നേർക്കുനേർ പോരാടിക്കൊണ്ടിരിക്കുന്ന വിഷ്ണു വിശാലിനെയും വിക്രാന്ത് സന്തോഷിനെയും കാണാം. ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും അതിലുപരി മറ്റു ചില വിഷയങ്ങൾകൂടി സംസാരിക്കുന്ന സിനിമയാണ് ‘ലാൽ സലാം’ എന്നാണ് ടീസറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. വ്യത്യസ്ത ​ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന രജനികാന്തിനെയും ടീസറിൽ കാണാം. രജനികാന്ത് യഥാർത്ഥത്തിൽ എത്തരമൊരു കഥാപാത്രമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നതിന്റെ യാതൊരു സൂചനയും ടീസർ നൽകുന്നില്ല. ടീസർ കാണുന്ന പ്രേക്ഷകർക്കുള്ള വലിയ രീതിൽ ആകാംക്ഷ പുലർത്താനും അതേസമയം ആശയകുഴപ്പത്തിലാക്കാനും സാധിക്കുന്ന വിധത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ‘ലാൽ സലാം’ 2024 പൊങ്കൽ ദിനത്തിൽ തീയേറ്ററുകളിലെത്തും. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്.

വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അഥിതി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമായിരിക്കും രജനികാന്തിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിനായി സം​ഗീതം പകരുന്നത്.

‘വൈ രാജ വൈ’ എന്ന ചിത്രം കഴിഞ്ഞ് 8 വർഷങ്ങൾക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് വീണ്ടും സംവിധാനം രം​ഗത്തേക്ക് തിരിച്ചെത്തുന്നത്. പിആർഒ: ശബരി.

hjhhj

നരേനും മീര ജാസ്മിനും ഒന്നിക്കുന്ന ‘ക്യൂൻ എലിസബത്ത്’ !’ചെമ്പകപൂവെന്തെ’ ഗാനം പുറത്തിറങ്ങി

0

വർഷങ്ങളുടെ ഇടവേളക്ക് ശേഷം മീരാ ജാസ്മിനും നരേനും ജോഡികളായെത്തുന്ന ‘ക്യൂൻ എലിസബത്ത്’ലെ ‘ചെമ്പകപൂവെന്തെ’ എന്ന ഗാനം പുറത്തിറങ്ങി. ജോ പോൾ വരികൾ ഒരുക്കിയ ഗാനത്തിന് രഞ്ജിൻ രാജ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഹരിചരൺ ആണ് ഗായകൻ.എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ഒരുങ്ങുന്നത്.

‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടൽ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന ‘ക്യൂൻ എലിസബത്ത്’ത്തിനായ് പ്രേക്ഷകർ സന്തോഷത്തോടെ കാത്തിരിക്കുന്നു. ഈ ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതത്തിലേക്കുള്ള ഉജ്ജ്വലമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മീരാ ജാസ്മിൻ. സൗമ്യനും നിഷ്കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്സ് എന്ന കഥാപാത്രമായി നരേൻ സ്‌ക്രീനിലെത്തുമ്പോൾ പ്രേക്ഷകർ ഇരു കരങ്ങളും നീട്ടി സ്വീകരിക്കാനൊരുങ്ങുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ‘2018’ എന്ന ചിത്രത്തിലെ മൽസ്യബന്ധന തൊഴിലാളിയുടെ റോളിന് കിട്ടികൊണ്ടിരിക്കുന്ന അംഗീകാരങ്ങൾക്ക് ശേഷം നരേൻ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമാണ് ‘ക്വീൻ എലിസബത്തി’ലെ അലക്സ്.

ചിത്രീകരണം പൂർത്തിയാക്കിയ ‘ക്വീൻ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു.

ഹിറ്റ് ചിത്രങ്ങളായ ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അർജുൻ ടി സത്യനാണ്.

മീരാ ജാസ്മിനും നരേനും പുറമെ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ഛായാഗ്രഹണം: ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിൻ രാജ്, ഗാനരചയിതാക്കൾ: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ,ജോ പോൾ, എഡിറ്റർ: അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ P രാജ്, പോസ്റ്റർ ഡിസൈൻ: മനു, ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

പ്രണയാർദ്രമായ് മമ്മൂട്ടിയും ജ്യോതികയും ! ‘കാതൽ ദി കോർ’ ആദ്യ ലിറിക്കൽ വീഡിയോ ‘എന്നും എൻ കാവൽ’…

0

Ennum En Kaaval Lyrical Video from #KaathalTheCore

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ, ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന, മമ്മുട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ലെ ആദ്യ ലിറിക്കൽ വീഡിയോ ‘എന്നും എൻ കാവൽ’ പുറത്തിറങ്ങി. മാത്യൂസ് പുളിക്കൻ കംബോസ് ചെയ്ത ഈ ​ഗാനത്തിന് അൻവർ അലിയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ജി വേണുഗോപാലും കെ.എസ് ചിത്രയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

നവംബർ 23 മുതൽ തിയറ്ററുകളിലെത്തുന്ന ‘കാതൽ ദി കോർ’ൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ അപ്ഡേറ്റ് ചെയ്തുകൊണ്ട് മമ്മുട്ടി തന്നയാണ് മാത്യു ദേവസ്സിയെ പരിചയപ്പെടുത്തിയത്. ചിത്രത്തിന്റെ ട്രെയിലർ വരും ദിവസങ്ങളിലായി പുറത്തുവിടും. ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കും.

‘കാതൽ ദി കോർ’ലൂടെ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. സാലു കെ തോമസ് ഛായാഗ്രാഹണം നിർവഹിക്കുന്നത് ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

‘കണ്ണൂർ സ്‌ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിക്കും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്ന് തിരക്കഥ ഒരുക്കിയ കാതലിന്റെ പ്രമേയം തന്നെ ആകർഷിച്ച ഒന്നാണെന്ന് തെന്നിന്ത്യൻ താരവും ജ്യോതികയുടെ ഭർത്താവുമായ സൂര്യ നേരത്തെ പറഞ്ഞിരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, എഡിറ്റിംങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.

മമ്മുട്ടി ചിത്രം ബസൂക്ക ! പുതിയ അപ്ഡേഷൻ നാളെ 5 മണിക്ക്…

0

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ പുതിയ അപ്ഡേഷൻ നാളെ അഞ്ച് മണിക്ക്. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ക്രൈം ഡ്രാമയാണ്.

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം മേനോൻ സുപ്രധാന വേഷത്തിലെത്തുന്നു.

മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്.

‘കാപ്പ’യുടെ വൻ വിജയത്തിന് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ഒന്നിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. റിലീസിനൊരുങ്ങി നിൽക്കുന്ന ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഈ കൂട്ടുകെട്ടിൽ ഒരുക്കുന്ന സിനിമയാണ്. പിആർഒ: ശബരി.

നാനിയുടെ ‘ഹായ് നാണ്ണാ’ ! മൂന്നാമത്തെ സിംഗിൾ ‘മെല്ലെ ഇഷ്ടം’ പുറത്തിറങ്ങി

0

നാച്ചുറൽ സ്റ്റാർ നാനിയും മൃണാൽ താക്കൂറും ജോഡികളായെത്തുന്ന ‘ഹായ് നാണ്ണാ’യിലെ മൂന്നാമത്തെ സിംഗിളായ ‘മെല്ലെ ഇഷ്ടം’ പുറത്തിറങ്ങി. ‘ടി സീരിസ് മലയാളം’ എന്ന യൂ ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ ​ഗാനം ഹെഷാമും ആവണി മൽഹറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ അലാട്ട് വരികൾ ഒരുക്കിയ ​ഗാനത്തിന് ഹെഷാം അബ്ദുൾ വഹാബാണ് സം​ഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പ്രേക്ഷകരെ ആവേശം കൊള്ളിച്ചപ്പോൾ, ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മൂന്ന് സിംഗിളും യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്.

നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ‘ഹായ് നാണ്ണാ’ വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് നിർമ്മിക്കുന്നത്. ബേബി കിയാര ഖന്ന സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 7 മുതൽ തിയറ്ററുകളിലെത്തും.

സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണിയും പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ലയുമാണ് കൈകാര്യം ചെയ്യുന്നത്. സതീഷ് ഇവിവിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: ശീതൾ ശർമ്മ, പിആർഒ: ശബരി

‘ഈഗിൾ’ ബ്ലാസ്റ്റിംഗ് ടീസർ പുറത്തിറങ്ങി ! നായകനായി രവി തേജയും വില്ലനായി വിനയ് റായിയും

0

ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ കാർത്തിക് ഗട്ടമനേനി സംവിധാനം ചെയ്യുന്ന രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഈഗിൾ’ന്റെ ടീസർ പുറത്തിറങ്ങി. രവി തേജയുടെ വോയ്‌സ്‌ ഓവറോടെ ആരംഭിക്കുന്ന ടീസറിന്റെ അവസാനത്തിലാണ് രവി തേജയുടെ കഥാപാത്രത്തെ കാണിക്കുന്നത്. അനുപമ പരമേശ്വരനും ശ്രീനിവാസ് അവസരളയും തമ്മിലുള്ള സംഭാഷണത്തിലൂടെയും നവദീപിന്റെ വാക്കുകളിലൂടെയും രവി തേജയുടെ കഥാപാത്രത്തെ വെളിപ്പെടുത്തുന്നു. വിനയ് റായിയാണ് വില്ലൻ.

മികച്ച ഛായാഗ്രാഹകരിൽ ഒരാളായ കാർത്തിക് ഘട്ടമനേനി തന്റെ ഗംഭീരമായ ടേക്കിംഗിലൂടെ സംവിധാനത്തിൽ തന്റെ പ്രാവീണ്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ആമുഖം പ്രതീക്ഷ നൽകുന്നതായി തോന്നുന്നു, അതുപോലെ തന്നെ ആഖ്യാനവും. കാമിൽ പ്ലോക്കി, കാർം ചൗള എന്നിവർക്കൊപ്പം കാർത്തിക് പകർത്തിയ ക്യാമറ ബ്ലോക്കുകൾ വളരെ ശ്രദ്ധേയമാണ്. ദവ്‌സന്ദിന്റെ തകർപ്പൻ സ്‌കോർ ദൃശ്യങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. വിവേക് ​​കുച്ചിഭോട്ല സഹനിർമ്മാതാവായി ടി ജി വിശ്വ പ്രസാദ് നിർമ്മിച്ച പീപ്പിൾ മീഡിയ ഫാക്ടറിയുടെ ‘ഈഗിൾ ഗംഭീരമാണ്. പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയുടെ മാസ്റ്റർ വർക്ക് വീഡിയോയിൽ വ്യക്തമാണ്.

മണിബാബു കരണത്തോടൊപ്പം ചേർന്ന് കാർത്തിക് ഗട്ടംനേനി സംവിധാനത്തിന് പുറമെ രചനയും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് മണിബാബു കരണത്താണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. 2024 ജനുവരി 13 സംക്രാന്തി ദിനത്തിൽ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ‘ഈഗിൾ’ റിലീസ് ചെയ്യും.

കാവ്യ ഥാപ്പർ നായികയും മധുബാല സുപ്രധാന വേഷത്തിലെത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നവദീപ്, ശ്രീനിവാസ് അവസരള, മധുബാല, പ്രണീത പട്‌നായിക്, അജയ് ഘോഷ്, ശ്രീനിവാസ് റെഡ്ഡി, ഭാഷ, ശിവ നാരായണ, മിർച്ചി കിരൺ, നിതിൻ മേത്ത, ധ്രുവ, എഡ്വേർഡ്, മാഡി, സാറ, അക്ഷര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചൈതന്യ പ്രസാദ്, റഹ്മാൻ & കല്യാൺ ചക്രവർത്തി എന്നിവർ വരികൾ ഒരുക്കിയ ​ഗാനത്തിന് ദാവ്‌സന്ദ് സംഗീതം പകരുന്നു.

ഛായാഗ്രഹണം: കാർത്തിക് ഗട്ടംനേനി, കാമിൽ പ്ലോക്കി, കാർം ചൗള എന്നിവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ: ശ്രീനാഗേന്ദ്ര തങ്കാല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, കോ-എഡിറ്റർ: ഉതുര, സഹസംവിധായകൻ: റാം റാവഡ്, ശബ്ദമിശ്രണം: കണ്ണൻ ഗണപത് (അന്നപൂർണ സ്റ്റുഡിയോസ്), സൗണ്ട് ഡിസൈൻ: പ്രദീപ്. ജി (അന്നപൂർണ സ്റ്റുഡിയോ), കളറിസ്റ്റ്: എ.അരുൺകുമാർ, സ്റ്റൈലിസ്റ്റ്: രേഖ ബൊഗ്ഗരപു, ആക്ഷൻ: രാം ലക്ഷ്മൺ, റിയൽ സതീഷ് & ടോമെക്ക്, വിഎഫ്എക്സ് സൂപ്പർവൈസർ: മുത്തു സുബ്ബയ്ഹ്, പിആർഒ: ശബരി.