Home Blog Page 214

ആലുവ യു സി കോളേജ് ഇളക്കി മറിച്ച് ടീം ‘ആന്റണി’ !

0

ജോജു ജോർജ്ജിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ഫാമിലി-മാസ്സ്-ആക്ഷൻ മൂവിയാണ് ‘ആന്റണി’. ഡിസംബർ 1ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി കല്യാണി പ്രിയദർശന്റെ നേതൃത്വത്തിൽ ടീം ‘ആന്റണി’ ആലുവ യു സി കോളേജിലെത്തി. പ്രൊഡ്യൂസർ ഐൻസ്റ്റിൻ സാക് പോൾ, ജിജു ജോൺ, ആർജെ ഷാൻ, പത്മരാജ് രതീഷ് തുടങ്ങിയവർ നിറസാനിധ്യം അറിയിച്ച ചടങ്ങിൽ വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും ആർത്തുല്ലസിച്ചു. പാട്ടുപാടിയും ഡാൻസ് കളിച്ചും യു സി കോളേജിനെ ഇളക്കി മറിച്ച ശേഷമാണ് ടീം ‘ആന്റണി’ അരങ്ങൊഴിഞ്ഞത്.

ജോജുവിനും കല്യാണിക്കും പുറമെ ചെമ്പൻ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിലാണ് ഐൻസ്റ്റിൻ സാക് പോൾ നിർമ്മിക്കുന്നത്. രാജേഷ് വർമ്മ തിരക്കഥ രചിച്ച ചിത്രം കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച്, മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണൽ എലമെന്റ്സും ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ‘സരിഗമ’യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്.

2019 ഓഗസ്റ്റ് 23ന് തിയറ്ററുകളിൽ പൊടിപറത്തി, പ്രേക്ഷക ഹൃദയങ്ങളിൽ ആരവം തീർത്ത ‘പൊറിഞ്ചു മറിയം ജോസ്’ന്റെ വൻ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടിൽ എത്തുന്ന സിനിമയാണ് ‘ആന്റണി’. പൊറിഞ്ചുവിലെ ‘കാട്ടാളൻ പോറിഞ്ചു’വിനെ കടത്തിവെട്ടാനൊരുങ്ങി ഇത്തവണ രണ്ടും കൽപിച്ച് ‘ആന്റണി’യിലൂടെ ആന്റണിയായി പ്രേക്ഷകരിലേക്കെത്തുകയാണ് ജോജു. ‘പൊറിഞ്ചു മറിയം ജോസ്’ റിലീസ് ചെയ്ത് 4 വർഷങ്ങൾക്ക് ശേഷം അതേ സംവിധായകന്റെ ‘ആന്റണി’ എന്ന ചിത്രത്തിലൂടെ ജോജു വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ആരാധകരുടെ ആവേശവും ആകാംക്ഷയും എത്രത്തോളം ആയിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇരു കരങ്ങളും നീട്ടി ആന്റണിയെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ ഒന്നടങ്കം. രണദിവെ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് ജേക്സ് ബിജോയിയാണ് സം​ഗീതം പകരുന്നത്.

ചിത്രസംയോജനം: ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ: ശബരി.

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കൽ ഹൈക്കോടതി മരവിപ്പിച്ചു

0

തിരുവനന്തപുരം: നിരന്തരമായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിൽ ഗതാഗത സെക്രട്ടറി റദ്ദാക്കിയ റോബിൻ ബസിന്റെ പെർമിറ്റ് ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. റോബിൻ ബസ് ഉടമയും മറ്റ് സംഘടനകളും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

റോബിൻ ബസ് നിരന്തരം നിയമലംഘനങ്ങൾ നടത്തുകയാണെന്നും ഇതിനായി കോടതി ഉത്തരവുകൾ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഗതാഗത സെക്രട്ടറി പെർമിറ്റ് റദ്ദാക്കുകയായിരുന്നു.

എന്നാൽ, നിയമവിരുദ്ധമായ നടപടികളിൽ ഏർപ്പെട്ടിട്ടില്ലെന്ന് വാദിച്ച് റോബിൻ ബസ് ഉടമയും സംഘടനകളും ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച ഹൈക്കോടതി, പെർമിറ്റ് റദ്ദാക്കൽ നടപടി താൽക്കാലികമായി മരവിപ്പിച്ചു.

ഹൈക്കോടതിയുടെ ഈ വിധി റോബിൻ ബസ് ഉടമകൾക്ക് താൽക്കാലിക ആശ്വാസം നൽകിയിരിക്കുകയാണ്. എന്നാൽ, ഹൈക്കോടതിയുടെ അന്തിമ വിധി വരും ദിവസങ്ങളിലായിരിക്കും പുറപ്പെടുവിക്കുകയെന്നതിനാൽ അവസാന തീരുമാനം കാത്തിരിക്കേണ്ടിവരും.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടും, സംസ്ഥാനത്ത് മഴ ശക്തമാകും

0

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച പുലർച്ചയോടെ വടക്കൻ തമിഴ്നാട്-തെക്കൻ ആന്ധ്രാ തീരത്ത് എത്താനാണ് സാധ്യത.

ഈ ചുഴലിക്കാറ്റിന് പുറമെ, വടക്കൻ ശ്രീലങ്കയ്ക്കും സമീപ പ്രദേശത്തുമായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതും മഴയ്ക്ക് ശക്തിപകരും.

ഈ ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്.

മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, മലയോര മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്താണ് ചെയ്യേണ്ടത്?

  • താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക.
  • മലയോര മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ മഴയിൽ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുക.
  • നദികളിലും തോടുകളിലും വെള്ളം കൂടിയാൽ അപകടകരമായ പ്രദേശങ്ങളിൽ നിന്ന് മാറുക.
  • വൈദ്യുതി ഉപകരണങ്ങളിൽ നിന്ന് അകലം പാലിക്കുക.
  • മഴയിൽ നിന്ന് സംരക്ഷിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര ” മാളികപ്പുറം

0

അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ “മാളികപ്പുറം” എന്ന സീരിയൽ പ്രേക്ഷകരുടെ ഹൃദയത്തിൽ വിജയകരമായി സ്ഥാനം പിടിച്ചു.

ഉണ്ണിമോളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അയ്യപ്പനും വാവരും അവളുടെ ജീവിതപ്രതിസന്ധികളിൽ താങ്ങായി മാറുന്ന അപൂർവ്വനിമിഷങ്ങളിലൂടെ പരമ്പര കടന്നുപോകുന്നു. ഉണ്ണിമോളുടെ ജീവിതത്തിലെ വേദനാജനകവുമായ നിമിഷങ്ങളിലൂടെ വികസിക്കുന്നു ഈ പരമ്പര, അവളുടെ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ഈ നിമിഷങ്ങളിലും അയ്യപ്പനോടുള്ള അവളുടെ അഗാധമായ ഭക്തി വരച്ചുകാട്ടുന്നു.

കിടപ്പാടം നഷ്ടപെട്ട ഉണ്ണിമോൾക്ക് അത് തിരികെ കിട്ടുന്നതിനുള്ള അത്ഭുതപ്രവർത്തികളുമായി എത്തുകയാണ് തുടർന്ന് ശബരിമല ശ്രീ ധർമ്മശാസ്താവ്. ഉണ്ണിമോളുടെ അച്ഛൻ വിനോദ് തിരികെ എത്തിക്കുന്നതിലൂടെ എന്നോ നഷ്ടപ്പെട്ടുപോയ അച്ഛൻ സ്നേഹവും ലാളനയും ഉണ്ണിമോൾക്ക് ലഭിക്കുന്നു . ഉണ്ണിമോളുടെ സഹനശക്തിയുടെയും അവളുടെ പരീക്ഷണങ്ങളെ വിജയങ്ങളാക്കി മാറ്റുന്ന അചഞ്ചലമായ വിശ്വാസത്തിന്റെയും അസാധാരണമായ കഥയാണ് “മാളികപ്പുറം” വിവരിക്കുന്നത്. അയ്യപ്പന്റെ കാരുണ്യത്തിന്റെയും വാത്സല്യത്തിന്റെയും അത്ഭുതപ്രവർത്തികളുമായി പരമ്പര മുന്നേറുന്നു .

പരമ്പര ” മാളികപ്പുറം” തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷ ണം ചെയ്യുന്നു .

മണ്ഡലകാലം ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം ഏഴ് ലക്ഷം കടന്നു

0

പത്തനംതിട്ട: മണ്ഡലകാലം 13-ാം ദിനം പിന്നിടുമ്പോൾ ഏഴ് ലക്ഷത്തിലധികം തീർത്ഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്. ഇന്നലെ മാത്രം വെർച്വൽ ക്യു വഴി 54,000 പേർ ദർശനം നടത്തി. വരും ദിവസങ്ങളിലും തിരക്ക് വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.

ഇന്നലെ വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 51,308 പേരിൽ രാവിലെ 9 ആയപ്പോഴേക്കും 18,308 പേർ ദർശനം നടത്തി. പുലർച്ചെ 3ന് നട തുറക്കുമ്പോഴാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്.

വെർച്വൽ ക്യു ബുക്ക് ചെയ്യാതെ വരുന്നവർക്ക് തിരിച്ചറിയൽ രേഖ കാണിച്ചാൽ സന്നിധാനത്തേക്ക് പോകാൻ സ്പോട്ട് ബുക്കിംഗ് പാസ് നൽകുന്നുണ്ട്. ഇതു പ്രയോജനപ്പെടുത്തി ദിവസം 8500 മുതൽ 9000 പേർ വരെ എത്തുന്നുണ്ട്.

ഈ തീർത്ഥാടന കാലത്ത് ഏറ്റവും അധികം തിരക്ക് അനുഭവപ്പെട്ട ശനിയാഴ്‌ച വെർച്വൽ ക്യു വഴി മാത്രം എഴുപതിനായിരം പേരാണ് ദർശനം നേടിയത്. അതേസമയം വരും ദിവസങ്ങളിലും തിരക്ക് വർധിക്കുമെന്നും പ്രതിദിനമെത്തുന്ന ഭക്തരുടെ എണ്ണം 90,000 വരെയാകാമെന്നുമാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.

കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ദ ഗോള്‍ഡന്‍ ടച്ച് അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു

0

മുംബൈ: കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകനായ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ദ ഗോള്‍ഡന്‍ ടച്ച് ബോളിവുഡ് മെഗാസ്റ്റാറും കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു. പ്രകാശനചടങ്ങില്‍ ടി.എസ്. കല്യാണരാമന്‍ ആത്മകഥയുടെ ആദ്യ പകര്‍പ്പ് അമിതാഭ് ബച്ചന് കൈമാറി.

കല്യാണ്‍ ജൂവലേഴ്സിന്‍റെ കഥയും ടി.എസ്. കല്യാണരാമന്‍റെ ജീവിതവും ഒരേസമയം ലളിതവും പരസ്പരം വേര്‍പിരിക്കാന്‍ കഴിയാത്തതുമാണെന്ന് ദ ഗോള്‍ഡന്‍ ടച്ചിന്‍റെ പ്രകാശനം നിര്‍വഹിച്ചു കൊണ്ട് അമിതാഭ് ബച്ചന്‍ പറഞ്ഞു. സ്വന്തം സംരംഭവുമായി മുന്നിട്ടിറങ്ങുന്ന ഏതൊരു സംരംഭകനും കഠിനമായ സാഹചര്യങ്ങളില്‍ വേണ്ട കാഴ്ചപ്പാടും വിശ്വാസവും നിശ്ചയദാര്‍ഡ്യവും പകര്‍ന്ന് നല്‍കുന്ന കൈപ്പുസ്തകമാണ് ഈ ആത്മകഥയെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ ചെറിയ തുടക്കത്തില്‍നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണശൃംഖലയായി വളര്‍ന്നതിന്‍റെ വ്യക്തിഗതമായ വിവരണമാണ് ഈ പുസ്തകത്തില്‍. ഒട്ടേറെ വെല്ലുവിളികളെയും തടസ്സങ്ങളെയും നേരിട്ട്തീവ്രമായ ഉത്കര്‍ഷേച്ഛയോടെ മുന്നോട്ടു നീങ്ങിയതിന്‍റെ കഥകള്‍ ആകര്‍ഷകമായി കല്യാണരാമന്‍ ആത്മകഥയില്‍ വിവരിക്കുന്നു. 

സ്വന്തം തട്ടകമായ തൃശൂരില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാന്‍ഡുകളിലൊന്നായി കല്യാണ്‍ ജൂവലേഴ്സിനെ രൂപപ്പെടുത്തിയ കല്യാണരാമന്‍റെ സംരംഭകത്വ യാത്രയുടെ സാരാംശമാണ് ഈ പുസ്തകം. 1908 മുതലുള്ള പരമ്പരാഗത കുടുംബ വ്യാപാരത്തെ കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡായി വളര്‍ത്തിയെടുത്ത കഥ മനോഹരമായി ഈ പുസ്തകത്തില്‍നിന്ന് വായിച്ചെടുക്കാം. കല്യാണരാമന്‍റെ സംരംഭക യാത്രയിലെ വെല്ലുവിളികളേയും വിജയങ്ങളേയും മൂല്യങ്ങളേയും ആത്മകഥയില്‍ ഏറെ ഇഴയടുപ്പത്തോടെ അവതരിപ്പിക്കുന്നു.

ദ ഗോള്‍ഡന്‍ ടച്ചിലൂടെ കല്യാണ്‍ ജൂവലേഴ്സിന്‍റെ കഥയാണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സംരംഭകത്വത്തിലേയ്ക്കുള്ള യാത്രയുടെ കഥയാണിത്. ഈ ആത്മകഥ വായനക്കാര്‍ക്ക് പ്രചോദനകരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പെന്‍ഗ്വിന്‍ ബിസിനസ് ഇംപ്രിന്‍റിനു കീഴില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പുസ്തകം https://amzn.eu/d/dSVFAmN  എന്ന ലിങ്കില്‍നിന്നും വാങ്ങാം.

ടർബോ ജോസായി മമ്മൂട്ടി ! ‘ടർബോ’ ഫസ്റ്റ് ലുക്ക് റിലീസായി

0

‘കണ്ണൂർ സ്‌ക്വാഡ്’ന്റെയും ‘കാതൽ ദി കോർ’ന്റെയും വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘ടർബോ’യുടെ ഫസ്റ്റ് ലുക്ക് റിലീസായി. കറുപ്പ് ഷർട്ടും സിൽവർ കരയോടുകൂടിയ മുണ്ടും ഉടുത്ത് കഴുത്തിലൊരു മാലയുമായ് നിൽക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണുന്നത്. പിറകിൽ ഒരു കൂട്ടം ആളുകൾ ഓടി വരുന്നതായും കാണാം. ഇതൊരു പൊടി പറത്തും സിനിമയാണെന്ന വലിയ സൂചനയാണ് പോസ്റ്റർ നൽകുന്നത്. മമ്മൂട്ടി നായകനായെത്തുന്ന ഈ മാസ്സ് ആക്ഷൻ കൊമേർഷ്യൽ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജസ്റ്റിൻ വർഗ്ഗീസിന്റെതാണ് സംഗീതം. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

ഫാമിലി-മാസ്സ്-ആക്ഷൻ മൂവി ‘ആന്റണി’യുടെ ട്രെയിലർ പുറത്തിറങ്ങി ! ചിത്രം ഡിസംബർ 1ന് റിലീസ്

0

മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജ്ജ് നായകനാകുന്ന ഫാമിലി-മാസ്സ്-ആക്ഷൻ മൂവി ‘ആന്റണി’യുടെ ട്രെയിലർ റിലീസായി. ചിത്രം ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരാണ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. രാജേഷ് വർമ്മയുടെതാണ് തിരക്കഥ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ‘സരിഗമ’യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച് ഒരുക്കിയ ‘ആന്റണി’യിൽ മാസ്സ് ആക്ഷൻ രംഗങ്ങൾക്ക് പുറമെ ഇമോഷണൽ എലമെന്റ്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

‘പൊറിഞ്ചു മറിയം ജോസ്’ന്റെ വൻ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമയാണ് ‘ആന്റണി’. 2019 ഓഗസ്റ്റ് 23നാണ് ‘പൊറിഞ്ചു മറിയം ജോസ്’ തിയറ്റർ റിലീസ് ചെയ്തത്. ‘കാട്ടാളൻ പോറിഞ്ചു’ എന്ന കഥാപാത്രമായാണ് ജോജു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ജോജുവിന്റെ ആഭിനയ ജീവിതത്തിലെ ഏറ്റവും പവർഫുൾ മാസ്സ് കഥാപാത്രമായ് ‘കാട്ടാളൻ പോറിഞ്ചു’വിനെ പ്രേക്ഷകർ അടയാളപ്പെടുത്തി. ‘പൊറിഞ്ചു മറിയം ജോസ്’ റിലീസ് ചെയ്ത് നാല് വർഷങ്ങൾക്ക് ശേഷം അതേ സംവിധായകന്റെ ‘ആന്റണി’ എന്ന ചിത്രത്തിലൂടെ ‘ആന്റണി’യായി ജോജു പ്രേക്ഷകരിലേക്കെത്തുമ്പോൾ ആകാംക്ഷയും ആവേശവും ആരവവും പ്രതീക്ഷയും നിറഞ്ഞ മനസ്സോടെ സിനിമ കാണാനായ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.

ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ: ശബരി.

ജ്ഞാനസാഗർ ദ്വാരക ചിത്രം ‘ഹരോം ഹര’യുടെ മലയാളം ടീസർ പുറത്തിറക്കി മമ്മൂട്ടി

0

ജ്ഞാനസാഗർ ദ്വാരക തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ‘ഹരോം ഹര’യുടെ മലയാളം ടീസർ മമ്മൂട്ടി പുറത്തിറക്കി. സുധീർ ബാബു നായകനായും മാളവിക ശർമ്മ നായികയായും, സുനിൽ, ജെ പി, ലക്കി ലക്ഷ്മൺ, രവി കാലെ, അക്ഷര ഗൗഡ & അർജുൻ ഗൗഡ തുടങ്ങിയവർ മറ്റ് അഭിനേതാക്കളായും എത്തുന്ന ഈ ചിത്രം ശ്രീ സുബ്രഹ്മണ്യേശ്വര സിനിമാസ് (എസ്എസ്‌സി)ന്റെ ബാനറിൽ സുമന്ത് ജി നായിഡുവാണ് നിർമ്മിക്കുന്നത്.

പോലീസ് അറസ്റ്റ് ചെയ്ത പ്രതിനായകനെ കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ടീസറിൽ അദ്ദേഹത്തിന്റെ അനുയായികൾ പോലീസിനെ തടയാൻ ശ്രമിക്കുന്നു. ശേഷം ടീസർ സുധീർ ബാബുവിന്റെ കഥാപാത്രമായ സുബ്രഹ്മണ്യനിലൂടെ സഞ്ചരിക്കുന്നു. പോരാട്ടത്തിന് തയ്യാറായി നിൽക്കുന്ന ഒരുകൂട്ടം ആളുകളെ കാണിക്കുന്ന ടീസറിൽ ചിത്രത്തിലെ കഥാപാത്രങ്ങളുടെ മുഖങ്ങൾ മിന്നിമറയുന്നു. യുദ്ധക്കളത്തിൽ വിജയിക്കുന്നതോടൊപ്പം അതിജീവിക്കാനും ധൈര്യം കാണിക്കേണ്ടതുണ്ടെന്ന് സ്ഥാപിക്കുന്ന ടീസർ അടിയും ഇടിയും രക്തവും കലർന്ന ഒരു മാസ്സ് ആക്ഷൻ ചിത്രമായിരിക്കും ‘ഹരോം ഹര’ എന്ന സൂചന നൽകുന്നു. എന്നാൽ പ്ലോട്ട്‌ലൈൻ വെളിപ്പെടുത്താതെ, കഥാപാത്രങ്ങളിലൂടെ കടന്നുപോവുന്ന ടീസർ ചിത്രത്തിന്റെ പ്രമേയം വ്യക്തമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

ഒരു സാധാരണക്കാരനിൽ നിന്ന് പട്ടണത്തിലെ തലവനായി മാറുന്ന ‘സുബ്രഹ്മണ്യം’ എന്ന കഥാപാത്രത്തെ പക്വതയോടെ സുധീർ ബാബു അവതരിപ്പിച്ചു. നിരവധി പാളികളാൽ നിലകൊള്ളുന്ന ഈ കഥാപാത്രം ഒരു പവർഫുൾ മനുഷ്യനെയാണ് തുറന്നുകാണിക്കുന്നത്. കുപ്പം പശ്ചാത്തലമാക്കിയുള്ള കഥ ആയതിനാൽ രായലസീമ സ്ലാംഗിലാണ് സംഭാഷണങ്ങൾ പറയുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 2024ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യും.

ഛായാഗ്രഹണം: അരവിന്ദ് വിശ്വനാഥൻ, ചിത്രസംയോജനം: രവിതേജ ഗിരിജല, സംഗീതം: ചൈതൻ ഭരദ്വാജ്, പിആർഒ: ശബരി.

സാം മനേക്‌ഷായുടെ ജീവിതം പറയുന്ന ‘സാം ബഹാദൂർ’ ! ഡിസംബർ 1 ന് റിലീസ്

0

ഫീൽഡ് മാർഷൽ സാം മനേക്‌ഷാ എംസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘സാം ബഹാദൂർ’ ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. വിക്കി കൗശൽ ടൈറ്റിൽ റോളിലും ഫാത്തിമ സന ഷെയ്ഖ്, സന്യ മൽഹോത്ര, നീരജ് കബി, എഡ്വേർഡ് സോണൻബ്ലിക്ക്, മുഹമ്മദ് സീഷൻ അയ്യൂബ് തുടങ്ങിയവർ മറ്റ് അഭിനേതാക്കളായും എത്തുന്ന ഈ ചിത്രം RSVP മൂവീസിന്റെ ബാനറിൽ റോണി സ്ക്രൂവാലയാണ് നിർമ്മിക്കുന്നത്. ഭവാനി അയ്യർ, ശന്തനു ശ്രീവാസ്തവ എന്നിവർക്കൊപ്പം സംവിധായികയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഗുൽസാർ വരികൾ ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ശങ്കർ എഹ്‌സാൻ ലോയ് സംഗീതം പകരുന്നു.

ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയാണ്‌ സാം ഹോർമുസ്ജി സാം ബഹാദൂർ ജംഷെഡ്ജി മനേക്‌ഷാ. 1914 ഏപ്രിൽ 3ന് ജനിച്ച അദ്ദേഹം 2008 ജൂൺ 27നാണ് അന്തരിച്ചത്. നൈനിത്താളിലെ ഷർവുഡ് കോളേജിലും ഡെറാഡൂനിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ക്യൂറ്റായിലെ മിലിട്ടറി സ്റ്റാഫ് കോളേജിലുമായിരുന്നു പഠനം. പാഴ്സി മാതാപിതാക്കളായ ഹോർമുസ്ജിയുടെയും ഹില്ല മനേക്ഷയുടെയും മകനായി ജനിച്ച സാം ഹോർമുസ്ജി ഫ്രാംജി ജംഷഡ്ജി മനേക്‌ഷാ പഞ്ചാബിലെ അമൃത്സറിലാണ് വളർന്നത്. ഒരു നല്ല വിദ്യാർത്ഥിയായ അവന് ഗൈനക്കോളജിസ്റ്റായ പിതാവിനെപ്പോലെ ലണ്ടനിൽ പോയി വൈദ്യശാസ്ത്രം പഠിക്കാനായിരുന്നു ആഗ്രഹം. പക്ഷെ ഹോർമുസ്ജിക്ക് വിദേശ വിദ്യാഭ്യാസം താങ്ങാൻ കഴിയാത്തതിനാൽ ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ) പ്രവേശന പരീക്ഷയിൽ പങ്കെടുത്തു. തുടർന്ന് 1932 ഒക്‌ടോബർ 1ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 40 കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ ഭാഗമായി.

ലോകമഹായുദ്ധത്തിൽ ബർമയിൽ നടന്ന പോരാട്ടം മുതൽ വിവിധ ഘട്ടങ്ങളിലൂടെ സാം മനേക്‌ഷായുടെ ജീവിതം ഇന്ത്യ കണ്ടു. 1947ലെ വിഭജനത്തിനും കാശ്മീർ പ്രവേശനത്തിനും, 1962ലെ ചൈനയ്‌ക്കെതിരായ യുദ്ധത്തിലെ പരാജയത്തിനും ഒടുവിൽ 1971ലെ യുദ്ധത്തിലെ വിജയവും, ബംഗ്ലാദേശിന്റെ രൂപീകരണവും ഉൾപ്പെടുത്തി ഒരുക്കുന്ന ഈ സിനിമ അദ്ദേഹത്തിന്റെ ജീവിതത്തിലെ അനേകം നാഴികക്കല്ലുകൾ വെളിപ്പെടുത്തുന്നതോടൊപ്പം നമ്മുടെ മഹത്തായ രാജ്യത്തിന്റെ ചരിത്രവും വളർച്ചയും കാണിക്കുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും പാകിസ്ഥാനെ പരാജയപ്പെടുത്താൻ അവർ എങ്ങനെ ഒരുമിച്ച് പ്രവർത്തിച്ചു എന്നും ദൃഷ്യാവിഷ്ക്കരിക്കുന്ന ഈ ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഫാത്തിമ സന ​​ഷെയ്ഖും സാമിന്റെ ഭാര്യ സിലൂ എന്ന കഥാപാത്രത്തെ സന്യ മൽഹോത്രയും അവതരിപ്പിക്കുന്നു. ജവഹർലാൽ നെഹ്‌റുവായി നീരജ് കബിയും യഹ്യാ ഖാൻ ആയി മുഹമ്മദ് സീഷൻ അയ്യൂബും എത്തുന്നു.

ഫീൽഡ് മാർഷൽ സാം മനേക്‌ഷാ കുറിച്ചുള്ള ഈ സിനിമ ഗംഭീരനായ ഉദ്യോഗസ്ഥനും മാന്യനുമായ അദ്ദേഹത്തിന് ഒരു എളിയ ആദരവാണ്. ഇന്ത്യൻ സായുധ സേന ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനം ഉണർത്തുന്നു. അവരുടെ വീര കഥകളും ബഹുമാനവും സമഗ്രതയും അദ്വിതീയമായ രാജ്യസ്നേഹത്തെ പ്രചോദിപ്പിക്കുന്നു.

മമ്മൂട്ടി-വൈശാഖ്-മിഥുൻ മാനുവൽ ചിത്രം ‘ടർബോ’ ! ഫസ്റ്റ് ലുക്ക് നാളെ വൈകീട്ട് 5 മണിക്ക്

0

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകീട്ട് 5 മണിക്ക് പുറത്തുവിടും. ‘കണ്ണൂർ സ്‌ക്വാഡ്’ന്റെയും ‘കാതൽ ദി കോർ’ന്റെയും വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന അടുത്ത ചിത്രമാണ് ‘ടർബോ’. ഈ മാസ്സ് ആക്ഷൻ കൊമേർഷ്യൽ ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ് കൈകാര്യം ചെയ്യുന്നത്.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജസ്റ്റിൻ വർഗ്ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആഞ്ചാമത്തെ സിനിമയാണ് ‘ടർബോ’.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്. ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

കോമഡി ഹൊറർ ത്രില്ലർ ചിത്രം ‘കോൺജറിങ് കണ്ണപ്പൻ’ ഡിസംബർ 8ന് റിലീസ് ! കേരളാ ഡിസ്ട്രിബ്യൂഷൻ ഡ്രീം ബിഗ് ഫിലിംസ്

0

തമിഴ് നടൻ സതീഷിനെ നായകനാക്കി നവാ​ഗതനായ സെൽവിൻ രാജ് സേവ്യർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഹൊറർ ത്രില്ലർ ചിത്രം ‘കോൺജറിങ് കണ്ണപ്പൻ’ ഡിസംബർ 8ന് തിയറ്റർ റിലീസ് ചെയ്യും. എജിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ​ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിക്കുന്നത്. ‘ദളപതി68’ എന്ന് താൽക്കാലികമായ് പേരിട്ടിരിക്കുന്ന വിജയിയുടെ 68ആമത്തെ സിനിമ നിർമ്മിക്കുന്നത് എജിഎസ് എന്റർടെയ്ൻമെന്റ്സാണ്. ഈ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന 24ആമത്തെ സിനിമയാണ് ‘കോൺജറിങ് കണ്ണപ്പൻ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്.

സതീഷിന് പുറമെ റെജിന കസാന്ദ്ര, നാസർ, ആനന്ദ് രാജ്, ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവമായിരിക്കും സമ്മാനിക്കുക. യുവ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.

ചിത്രസംയോജനം: പ്രദീപ് ഇ രാഘവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഡി ശരവണ കുമാർ, അസോസിയേറ്റ് ക്രിയേറ്റീവ് പ്രൊഡ്യുസർ: ഐശ്വര്യ കൽപാത്തി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: എസ് എം വെങ്കട്ട് മാണിക്യം, ക്രിയേറ്റീവ് പ്രൊഡ്യുസർ: അർച്ചന കൽപാത്തി, കോസ്റ്റ്യൂം: മീനാക്ഷി എൻ, പിആർഒ: ശബരി.