Home Blog Page 208

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘വിശ്വംഭര’യിൽ തൃഷ നായികയായെത്തുന്നു

0

മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി ‘ബിംബിസാര’ ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘വിശ്വംഭര’യിൽ ചിരഞ്ജീവിയുടെ നായികയായി തെന്നിന്ത്യൻ ക്വീൻ തൃഷ കൃഷ്ണൻ എത്തുന്നു. സെറ്റിൽ ജോയിൻ ചെയ്ത തൃഷയെ ഗംഭീര സ്വീകരണം നൽകി ചിരഞ്ജീവിയും സംവിധായകനും നിർമ്മാതാക്കളും വരവേറ്റു. ചിത്രത്തിന്റെ ഹൈദരാബാദിലെ സെറ്റിൽ അടുത്തി‍ടെയാണ് ചിരഞ്ജീവി ജോയിൻ ചെയ്തത്. ഈ ഫാന്റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രത്തിനായ് 13 കൂറ്റൻ സെറ്റുകളാണ് ടീം ഹൈദരാബാദിൽ സ്ഥാപിച്ചത്.

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2025 ജനുവരി 10 മുതൽ തിയറ്ററുകളിലെത്തും. ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാൾ ഏറ്റവും ചിലവേറിയ ചിത്രമാണിത്. ചിരഞ്ജീവിയും തൃഷയും ഇതിന് മുന്നെ 2006 സെപ്തംബർ 20ന് പുറത്തിറങ്ങിയ ‘സ്റ്റാലിൻ’ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചഭിനയിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം: എം എം കീരവാണി, ഗാനരചന: ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്ക്രിപ്റ്റ് അസോസിയേറ്റ്സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ: സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പിആർഒ: ശബരി.

തീ പാറുന്ന ഷോട്ടുകൾക്കിടയിൽ രജനികാന്തിന്റെ മാസ്സ് എൻട്രി ! ‘ലാൽ സലാം’ ട്രെയിലർ പുറത്ത്

0
https://youtu.be/-lpb8tNFvYA?si=L5GZKHGBHeSBRwqD

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ന്റെ ട്രെയിലർ പുറത്തിറങ്ങി. ക്രിക്കറ്റ്, രാഷ്ട്രീയം, അധികാരം, വിശ്വാസം തുടങ്ങിയ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിലർ ചിത്രത്തിന്റെ പ്രമേയം സൂചിപ്പിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. മിന്നിമറയുന്ന ഷോട്ടുകളിൽ, തീ പാറുന്ന ദൃശ്യങ്ങളോടൊപ്പം വിക്രാന്തിന്റെയും വിഷ്ണു വിശാലിന്റെയും വമ്പൻ പോരാട്ടവും ​അപ്രതീക്ഷിതമായ ര‍‍ജനീകാന്തിന്റെ ​മാസ്സ് എൻട്രിയും ഗംഭീര ഫൈറ്റിനോടൊപ്പം ജയത്തിനായ് കാത്തിരിക്കുന്ന ഒരു കൂട്ടത്തേയും കാണാം. ഫെബ്രുവരി 9ന് തിയറ്റർ റിലീസ് ചെയ്യുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. സുബാസ്കരനാണ് നിർമ്മാതാവ്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായ് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാനാണ് സംഗീതം പകരുന്നത്.

വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തിൽ ‘മൊയ്ദീൻ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. രജനികാന്ത് അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാർ. ചിത്രത്തിന്റെ പ്രമേയം ക്രിക്കറ്റാണെങ്കിലും അതിലുപരി മറ്റു ചില വിഷയങ്ങൾകൂടി സംസാരിക്കുന്ന സിനിമയാണിത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

‘3’, ‘വൈ രാജ വൈ’ എന്നീ ചിത്രങ്ങൾക്കും ‘സിനിമാ വീരൻ’ എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വർഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ‘ലാൽ സലാം’.

ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീൺ ഭാസ്‌കർ, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലൻ, പിആർഒ: ശബരി.

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

0

മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ‘ക്യൂൻ എലിസബത്ത്’ ഒടിടി റിലീസിനൊരുങ്ങുന്നു. ജന മനസ്സുകളിൽ സ്വീകാര്യത നേടിയെടുത്ത ഒടിടി പ്ലാറ്റ് ഫോമായ ‘Zee5’ലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് ‘ക്യൂൻ എലിസബത്ത്’ എത്തുന്നു. ഫെബ്രുവരി 14ന് സ്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം ‘Zee5’ആണ് സ്വന്തമാക്കിയിരിക്കുന്നത്.
ട്രൈലെർ

കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായ് ഒരുക്കിയ ചിത്രം ഡിസംബർ 29നാണ് തിയറ്റർ റിലീസ് ചെയ്തത്. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമ്മിച്ച ചിത്രത്തിന് അർജുൻ ടി സത്യന്റെതാണ് തയ്യാറാക്കിയത്.

ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.

ഛായാഗ്രഹണം: ജിത്തു ദാമോദർ, ചിത്രസംയോജനം: അഖിലേഷ് മോഹൻ, സം​ഗീതം: രഞ്ജിൻ രാജ്, ​ഗാനരചന: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ, കലാസംവിധാനം: എം ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു, ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

ദുൽഖർ സൽമാൻ-വെങ്കി അറ്റ്‌ലൂരി കൂട്ടുകെട്ടിൽ ‘ലക്കി ഭാസ്‌കർ’ ! ഫസ്റ്റ് ലുക്ക് പുറത്ത്…

0

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘ലക്കി ഭാസ്‌കർ’ൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായ് ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

മികവുറ്റ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയത്തിന്റെ തന്റെതായ സ്ഥാനം ഊട്ടിയുറപ്പിച്ച നടനാണ് ദുൽഖർ സൽമാൻ. ദുൽഖർ സൽമാന്റെ അഭിനയ ജീവിതം ആരംഭിച്ച് 12 വർഷം തികയുന്ന അവസരത്തിലാണ് ‘ലക്കി ഭാസ്‌കർ’ൻ്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന പ്രതിസന്ധികളെയാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

ഛായാഗ്രഹണം: നിമിഷ് രവി, ചിത്രസംയോജനം: നവിൻ നൂലി, പിആർഒ: ശബരി.

സന്തോഷ് നാരായണനും ധീയും ആദ്യമായി മലയാളത്തിൽ! ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ ‘വിടുതൽ’ ഗാനം പുറത്ത്

0

ലോകമാകെ ഭാഷാഭേദമന്യേ ആരാധകരെ സൃഷ്ടിച്ചെടുത്ത ഗാനമായിരുന്നു ‘എന്‍ജോയ് എന്‍ജാമി’. കൊച്ചുക്കുട്ടികള്‍ മുതല്‍ പ്രായ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുപോലെ ഏറ്റെടുത്ത ഈ പാട്ടിന്‍റെ ശബ്‍ദമായിരുന്ന ധീ ആദ്യമായി മലയാളത്തിൽ പാടുന്ന പാട്ടായി പുറത്തിറങ്ങിയിരിക്കുകയാണ് ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ ‘വിടുതൽ’ എന്ന ഗാനം. തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനും ഈ ഗാനത്തിന് സംഗീതമൊരുക്കിക്കൊണ്ട് മലയാളത്തിൽ അരങ്ങേറുകയാണ്. ‍ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി 9നാണ് തിയേറ്റർ റിലീസിനൊരുങ്ങുന്നത്.

മുഹ്സിൻ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണൻ ഈണം നൽകി ധീയും ഓഫ്റോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പോരാട്ടങ്ങളേയും ധീരതയേയും വീര്യമുള്ള മനസ്സുകളേയും പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ടിന്‍റെ ലിറിക്കൽ വീഡിയോ ആസ്വാദക ഹൃദയങ്ങളെ ത്രസിപ്പിക്കുന്നതാണ്. 2012-ൽ ‘ആട്ടക്കത്തി’ എന്ന സിനിമയിലൂടെ സിനിമാ മേഖലയിൽ തുടക്കമിട്ട സന്തോഷ് നാരായണൻ ഇതിനകം ‘പിസ’, ‘സൂധുകാവും’, ‘ജിഗർതണ്ട’, ‘ഇരൈവി’, ‘കബാലി’, ‘പരിയേറും പെരുമാൾ’, ‘വട ചെന്നൈ’, ‘ജിപ്സി’, ‘കർണൻ’, ‘സർപാട്ട പരമ്പരൈ’, ‘മഹാൻ’, ‘ദസര’, ‘ചിറ്റാ’, ‘ജിഗർതണ്ട ഡബിൾ എക്സ്’ തുടങ്ങി ഏവരും ഏറ്റെടുത്ത ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ റീൽസ് ഭരിക്കുന്ന എൻജോയ് എൻജാമി, മാമധുര, മൈനാരു വെട്ടി കാട്ടി, ഉനക്ക് താൻ തുടങ്ങിയ ഹിറ്റുകളും അദ്ദേഹം സമ്മാനിക്കുകയുണ്ടായി. അതിനാൽ തന്നെ സംഗീതമായും പശ്ചാത്തല സംഗീതമായും ഈ ടൊവിനോ ചിത്രത്തിൽ എന്തൊക്കെ അത്ഭുതങ്ങളാകും സന്തോഷ് നാരായണൻ ഒളിപ്പിച്ചിരിക്കുന്നതെന്നറിയാൻ പ്രേക്ഷകർ ആകാംക്ഷയിലാണ്. സിനിമയിലേതായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ആദ്യത്തെ ഗാനം ഏറെ പ്രതീക്ഷ നൽകിയിരിക്കുകയുമാണ്.

‍ഡാർവിൻ കുര്യാക്കോസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന പ്രത്യേകതയുമുണ്ട്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

സിനിമയുടെ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗം അന്നൗൺസ് ചെയ്ത് നിവിൻ പോളി

0

ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർത്ഥ കാഴ്ചകൾ ബിഗ് സ്ക്രീനിൽ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ചെറുതും വലുതുമായി ആക്ഷൻ ഹീറോ ബിജു തീർപ്പാക്കിയത് എത്രയെത്ര കേസുകൾ. ജനമൈത്രി പൊലീസ് വെറും പേരല്ലെന്നും ജനങ്ങളോട് മൈത്രിയുള്ളവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയ സിനിമ കൂടി ആയിരുന്നു ആക്ഷൻ ഹീറോ ബിജു.

തീയറ്ററുകളിൽ യഥാർത്ഥ ജീവിതത്തിലെ ആക്ഷൻ ഹീറോയായി എത്തിയ ബിജു പൗലോസ് പ്രേക്ഷകരെ രസിപ്പിച്ചതും ചിന്തിപ്പിച്ചതും ആവേശം കൊള്ളിച്ചതും ചെറുതായിട്ടൊന്നുമല്ല. ചിത്രം റിലീസ് ചെയ്ത് എട്ടു വർഷം പൂർത്തിയാകുമ്പോൾ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിവിൻ പോളി തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ ഈ സന്തോഷ വാർത്ത അറിയിച്ചത്. ആക്ഷൻ ഹീറോ ബിജു ഇറങ്ങി എട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞ നിവിൻ ഏറെ ആവേശത്തോടെയാണ് രണ്ടാം ഭാഗം അന്നൗൺസ് ചെയ്തിരിക്കുന്നത്

എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമ്മിക്കുന്നത്. ഏതായാലും സിനിമാപ്രേമികൾ വളരെ ആവേശത്തോടെ യാണ് ഈ വാർത്തയെ വരവേറ്റത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്.

റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ നിവിൻ പോളി – റാം ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ക്ക് ഇന്ന് പ്രീമിയർ ഷോ..

0

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യുടെ പ്രീമിയർ ഇന്ന് റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടക്കും. പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമായിരിക്കും എന്നാണ് ചിത്രത്തിൻ്റെ ഈ അടുത്ത് പുറത്തിറങ്ങിയ ടീസർ ഉറപ്പ് നൽകുന്നുണ്ട്. വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് ‘ഏഴ് കടൽ ഏഴ് മലൈ’ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക.

ഛായാഗ്രഹണം: എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒഫീഷ്യൽ ട്രെയിലർ.!

0

കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമൊക്കെയായി ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. പോലീസ് കഥാപാത്രമായി ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ ടൊവീനോയെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ട്രെയിലർ കാണുമ്പോൾ മനസ്സിലാക്കാനാകും. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ ഒരു ഇമോഷണൽ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിൽ പുതുമയുള്ളൊരു കുറ്റാന്വേഷണ ചിത്രമാകുമെന്നാണ് ട്രെയിലർ തരുന്ന പ്രതീക്ഷ. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്.

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

സിനിമയുടെ സംഗീതമൊരുക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

പ്രകാശം പരത്തിയ ഒരാൾ

0

പോർക്കുളം എന്ന ദേശത്തിൻ്റെ ചരിത്രത്തിൽ അസാധാരണമാം വിധം വ്യക്തിമുദ്ര പതിപ്പിച്ച് കടന്ന് പോയ വ്യക്തിയായിരുന്ന കുഞ്ഞുമുഹമ്മദ് മാസ്റ്റർ. ഒരു പുരുഷായുസ് മുഴുവൻ അധ്യാപകനായി സമൂഹത്തിനു വെളിച്ചം പകർന്ന് നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച മാസ്റ്റർ, നിരവധി തലമുറകളെ അക്ഷര ജ്വാല പകർന്നു നൽകി മുന്നോട്ട് പോകാൻ പ്രാപ്തമാക്കി. ഒരു അധ്യാപകൻ എങ്ങിനെ ആകണം എന്നുള്ളതിന് ഉത്തമ ഉദാഹരണമായിരുന്നു മാസ്റ്റർ. ജാതിക്കും മതത്തിനും അപ്പുറം മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൽപിക്കുകയും അഹിംസയും സത്യവും നീതിയും ധർമ്മവും കാരുണ്യവും ജീവിതത്തിൽ പകർത്തുകയും ചെയ്ത അദ്ദേഹത്തിൻ്റെ ജീവിത മൂല്യങ്ങളിലൂടെയുള്ള ഒരു യാത്രയാണ് എഴുത്തുകാരനും നിരവധി ഡോക്യുമെൻ്ററികളുടെ സംവിധായകനും തിരക്കഥകൃത്തുമായ റഫീക്ക് പട്ടേരി സംവിധാനം ചെയ്യുന്ന “പ്രകാശം പരത്തിയ ഒരാൾ” എന്ന ഡോക്യുമെൻ്ററി. ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മുഹമ്മദ്കുട്ടി ശാന്തിപറമ്പിലാണ്. ഛായാഗ്രഹണം സുനിൽ അതളൂർ. ഗാനം കൃപേഷ് നമ്പൂതിരിപ്പാട്. സംഗീതം കമർ സിഗ് നേച്ചർ ആലാപനം സുരേഷ് ശങ്കർ. കളറിസ്റ്റ് അരുൺ. ഗ്രാഫിക്സ് രവിവർമ്മ. സ്റ്റിൽസ് ബിജുലാൽ. എഡിറ്റിങ്ങ് വിബിൻ. നിർമ്മാണം മാരാത്ത് ഫാമിലി, പിആർഓ അജയ് തുണ്ടത്തിൽ.
മോട്ടി, റസാക്ക് മാരാത്ത്,
അബ്ദുസ്സലാം മാരാത്ത്,
ലൈല മാരാത്ത്,
ഇഖ്ബാൽ മാരാത്ത്,
ബിന്ദു ധർമ്മത്ത്,
മുഹമ്മദ്കുട്ടി ശാന്തിപറമ്പിൽ,
സി ഗിരീഷ്, അശ്വനി, അനാമിക, ദിൽഷ, ബദ്രിനാഥ്, അമിത്ത്,
കൃഷ്ണരാജ്, നിരഞ്ജൻ,
എന്നിവർ ഈ ഡോക്യുമെൻ്ററിയുടെ ഭാഗമാകുന്നു.

ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

0

തൃശ്ശൂരിലെ പുരാതനമായ വടക്കുംപുത്തന്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ നടൻ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഈ അനുരാഗജോഡിക കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹത്തോടെ പുതിയ ജീവിതത്തിലേക്ക് കടന്നു.

ചിരഞ്ജീവിക്ക് പത്മ വിഭൂഷൻ അവാർഡ്

0

2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാമേഖലയിലെ നേട്ടങ്ങള്‍ പരിഗണിച്ച് ഇത്തവണത്തെ പത്മവിഭൂഷണ്‍ പുരസ്‌കാരം തെലു​ഗു നടൻ ചിരഞ്ജീവി കരസ്ഥമാക്കി. അവാർഡ് ലഭിച്ചതിന്റെ സന്തോഷം തന്റെ ഒഫീഷ്യൽ അകൗണ്ടിലൂടെ ചിരഞ്ജീവി പ്രേക്ഷകരോട് പങ്കുവെച്ചു.

പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡുകളിലൊന്നായ പത്മ പുരസ്‌കാരങ്ങൾ നൽകുന്നത്. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന ഈ അവാർഡുകൾ കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് തുടങ്ങിയ വിഷയങ്ങളിലോ മേഖലകളിലോ പ്രവർത്തിക്കുന്നവർക്കാണ് നൽകുന്നത്.

രാഷ്ട്രപതി ഭവനിൽ നടക്കുന്ന ആചാരപരമായ ചടങ്ങുകളിൽ ഇന്ത്യൻ രാഷ്ട്രപതിയാണ് ഈ പുരസ്ക്കാരങ്ങൾ സമ്മാനിക്കുന്നത്.

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ” ഏതോ ജന്മ കല്പനയിൽ “

0

ഏഷ്യാനെറ്റ് പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും ഒരുപോലെ പ്രാദാന്യം നൽകുന്ന പുതിയ പരമ്പര “ഏതോ ജന്മ കൽപ്പനയിൽ” സംപ്രേക്ഷണം ചെയ്യുന്നു.

“ഏതോ ജന്മ കൽപ്പനയിൽ” പ്രണയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഒരു സമ്പൂർണ്ണ സംയോജനമാണ് അവതരിപ്പിക്കുന്നത്, ശ്രുതി എന്ന ഒരു മധ്യവർഗ പെൺകുട്ടിയുടെയും അഹങ്കാരിയും സമ്പന്നനുമായ ബിസിനസ്സ്മാൻ അശ്വിന്റെയും കഥയെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നേറുന്നത് . ഈ രണ്ട് വൈരുദ്ധ്യാത്മക വ്യക്തിത്വങ്ങൾ സാമൂഹിക മാനദണ്ഡങ്ങൾക്കപ്പുറമുള്ള ഒരു പ്രണയകഥയിൽ കുടുങ്ങിപ്പോകുമ്പോൾ ഉണ്ടാകുന്ന സംഘർഷനിമിഷങ്ങളിലൂടെ കഥ വികസിക്കുന്നു.

“ഏതോ ജന്മ കൽപനയിൽ” അതിന്റെ അതുല്യമായ കഥാ സന്ദർഭം, കഥാപാത്രങ്ങളുടെ അസാധാരണമായ പ്രകടനങ്ങൾ, വെല്ലുവിളികൾക്കിടയിലും പ്രണയത്തിന്റെ സങ്കീർണ്ണതകളുടെ തീവ്രത എന്നിവയിലൂടെ പ്രേക്ഷകരെ ആകർഷിക്കും .

“ഏതോ ജന്മ കൽപനയിൽ” തിങ്കൾ മുതൽ വെള്ളി വരെ ഉച്ചകഴിഞ്ഞ് 2 .30 ന് ജനുവരി 29 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.