HomeNewsഅമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു; മോഹൻലാലിന്റെ അസൗകര്യം കാരണം

അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു; മോഹൻലാലിന്റെ അസൗകര്യം കാരണം

കൊച്ചി, ആഗസ്റ്റ് 26: മലയാള സിനിമയുടെ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചിരിക്കുന്നു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. നടനും അമ്മ പ്രസിഡന്‍റുമായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്.

മോഹൻലാൽ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹൻലാലിന് നേരിട്ട് തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular