Home Blog Page 205

അല്ലു അര്‍ജുന് വിശാഖപട്ടണത്തില്‍ ആരാധകരുടെ സ്വീകരണം, പുഷ്പ 2 അവസാനഘട്ടത്തില്‍

0

തങ്ങളുടെ ആരാധനാപാത്രത്തെ കാണാനായി വിശാഖപട്ടണം എയര്‍പോര്‍ട്ടിനു പുറത്ത് തടിച്ചുകൂടി അല്ലു അര്‍ജുന്റെ ആരാധകര്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ അവസാന ഘട്ട ഷൂട്ടിനായി വിശാഖപട്ടണത്തിലെത്തിയ താരത്തെ കാണാനാണ് ആരാധകര്‍ തടിച്ചുകൂടിയത്. ഗംഭീര വരവേല്‍പ്പാണ് വിമാനമിറങ്ങിയ അല്ലു അര്‍ജുന് ആരാധകര്‍ നല്‍കിയത്. തുടര്‍ന്ന് തുറന്ന കാറില്‍ ലൊക്കേഷനിലേക്ക് സഞ്ചരിച്ച അല്ലു അര്‍ജുന് അകമ്പടിയായി ആയിരക്കണക്കിന് ഫാന്‍സ്‌ തങ്ങളുടെ വാഹനങ്ങളില്‍ പിറകെ ചെന്നു. താരത്തിനു നേരെ പൂക്കള്‍ ചൊരിഞ്ഞും കൊടി വീശിയും മറ്റും ആരാധകര്‍ സ്നേഹപ്രകടനം നടത്തി. അല്ലു അര്‍ജുനും ഏറെ സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് ആരാധകരുടെ ഈ പ്രവൃത്തിയെ വരവേറ്റത്. പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂള്‍’ ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.

2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷനത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം. രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്

ദുരൂഹത നിറച്ച് എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ മാർച്ച് 22ന്

0

മഞ്ഞ് മൂടിയ ഒരു രാത്രിയിൽ നഗരത്തിലെ ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുൻപിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകൾ മിന്നുവും. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അപകടം തരണം ചെയ്യുന്നു. തുടർന്ന് ബസിനുള്ളിൽ കയറി യാത്ര തുടരുന്ന ഇവർ അപരിചിതനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നു. മാധവനെന്ന ഇയാൾ ഈ യാത്രയിൽ പല തരത്തിലും ഇവരെ സഹായിക്കുന്നു. ഇയാളുടെ പ്രവർത്തികളിൽ മുഴുവൻ ദുരൂഹതയാണ്. ഹൈറേഞ്ചിലേക്ക് പോകുന്ന ബസ് നിരവധി അപകടങ്ങൾ യാത്രയിൽ തരണം ചെയ്യുന്നു. ഹൈറേഞ്ചിലെത്തിയ ബസിൽ നിന്നും പുറത്തിറങ്ങുന്ന അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തുടർന്ന് നടക്കുന്ന ദുരൂഹമായ സംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു.

മാതാ ഫിലിംസിൻ്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ” മാർച്ച് 22ന് തീയേറ്ററുകളിലെത്തുന്നു.

പത്മരാജ് രതീഷ്, രേണു സൗന്ദർ, പൗളി വത്സൻ, ഷിജു പനവൂർ, അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ, ഷിബു ലാബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി, നാൻസി തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു.

നിർമ്മാണം – എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഢി ആർ, ക്രിസ്റ്റിബായി സി, ഛായാഗ്രഹണം – ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് – അരുൺ ആർ എസ്, ഗാനരചന – സനിൽകുമാർ വള്ളിക്കുന്നം, സംഗീതം -രാജ്മോഹൻ വെള്ളനാട്, ആലാപനം – നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, സരിത സി ബാബു, റിലീസ് – മാതാ ഫിലിംസ്, പിആർഓ- അജയ് തുണ്ടത്തിൽ.

വനിതാദിനം ആഘോഷമാക്കി അനുമോള്‍: ഒറ്റദിവസംകൊണ്ട് ഒ.ടി.ടിയിലെത്തിയത് നാല് സിനിമകളും ഒരു വെബ്‌സീരീസും

0

ആദ്യത്തേതായാലും നൂറാമത്തേതായാലും ഏതൊരു അഭിനേതാവിന്റെയും ജീവിതത്തില്‍ ഒരു സിനിമ റിലീസ് ചെയ്യുന്ന തിയതി വളരെയധികം പ്രധാനപ്പെട്ടതാണ്. വളരെയധികം ആകാംക്ഷയോടെയും അഭിമാനത്തോടെയുമാകും അവര്‍ ആ ദിവസം കടന്നുപോകുക. അപ്പോള്‍ ഒരുദിവസം തന്നെ ഒന്നിലധികം സിനിമ റിലീസ് ചെയ്യുകയാണെങ്കില്‍ ദിവസത്തിന്റെ തിരക്കും പ്രാധാന്യവും ഇരട്ടിയിലേറെയാകും. അങ്ങനെ നോക്കിയാല്‍ ഇക്കഴിഞ്ഞ ലോകവനിതാ ദിനത്തില്‍ അഞ്ചിരട്ടി തിരക്കിലൂടെയാണ് മലയാളത്തിന്റെ പ്രിയ നടി അനുമോള്‍ കടന്നുപോയതെന്ന് പറയാം. കാരണം, അനുമോള്‍ കേന്ദ്രകഥാപാത്രമായ നാല് സിനിമകളും ഒരു വെബ്‌സീരീസുമാണ് അന്ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്. ലോകസിനിമയില്‍ തന്നെ ഏതൊരു അഭിനേതാവിനും അപൂര്‍വ്വ ലഭിക്കുന്ന സംഭവമാണ് ഇതെന്നാണ് സിനിമാലോകത്തുള്ളവരുടെ വിലയിരുത്തല്‍.

ലോകവനിതാ ദിനത്തിലിറങ്ങിയ ഈ സിനിമകളും വെബ്‌സീരീസും എല്ലാം സ്ത്രീകേന്ദ്രീകൃതമായിരുന്നെന്നതും മറ്റൊരു പ്രത്യേകത. അവതാരകയായി തുടങ്ങിയ അനുമോള്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തന്റേതായ രീതിയില്‍ അനശ്വരമാക്കിയാണ് മലയാളസിനിമയില്‍ ചുവടുറപ്പിച്ചിരിക്കുന്നത്. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, ഞാന്‍, അകം, റോക്‌സ്റ്റാര്‍, ഉടലാഴം തുടങ്ങിയ സിനിമകള്‍ ആ അഭിനയ മികവ് വെളിപ്പെടുത്തിയ ഏതാനും ചിലവ മാത്രം. തമിഴില്‍ അരങ്ങേറ്റം കുറിച്ച ശേഷം മലയാളത്തിലെത്തിയപ്പോള്‍ അഭിനയത്തികവും ആഴമുള്ള പ്രതിഭയും ആവശ്യമായ കഥാപാത്രങ്ങളാണ് അനുമോളെ തേടിയെത്തിയതും. വെബ്‌സീരീസുകളിലൂടെ ഇപ്പോള്‍ തമിഴ് പ്രേക്ഷകരുടെ പ്രീതിയും അവര്‍ നേടിക്കഴിഞ്ഞു.

വിവിധ പ്ലാറ്റ്‌ഫോമുകളിലായി പത്മിനി, ടൂ മെന്‍, ഉടലാഴം, റാണി: ദ റിയല്‍ സ്‌റ്റോറി എന്നീ സിനിമകള്‍ക്ക് പുറമെ തമിഴ് വെബ്‌സീരീസ് ഹാര്‍ട്ട് ബീറ്റ് എന്നിവയാണ് അനുമോളുടേതായി മാര്‍ച്ച് എട്ടിന് റിലീസ് ചെയ്തത്.

ഇതില്‍ പത്മിനി പേര് സൂചിപ്പിക്കും പോലെ അനശ്വര ചിത്രകാരി ടി.കെ പത്മിനിയുടെ ബയോപിക് ആണ്. ടി.കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിന്റെ ബാനറില്‍ ടി.കെ ഗോപാലന്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുസ്‌മേഷ് ചന്ദ്രോത്ത് ആണ്. പൃഥ്വിരാജിനെ നായകനാക്കി വയനാട്ടിലെ കര്‍ഷകരുടെ ജീവിതദുരിതം രേഖപ്പെടുത്തിയ പകല്‍ എന്ന ഫീച്ചര്‍ ഫിലിമിനും പ്രിയനന്ദനന്റെ മരിച്ചവരുടെ കടല്‍, ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ആതിര 10സി എന്നീ ഹൃസ്വചിത്രങ്ങള്‍ക്കും ശേഷം സുസ്‌മേഷ് തിരക്കഥ രചിച്ചിരിക്കുന്ന സിനിമയായ പത്മിനി അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭവുമാണ്.

1940 മുതല്‍ 1969 വരെ കേരളത്തിലും മദിരാശിയിലുമായുള്ള പത്മിനിയുടെ ജീവിതമാണ് ചിത്രത്തില്‍ വിവരിക്കുന്നത്. ചിത്രത്തില്‍ പത്മിനിയായാണ് അനുമോള്‍ സ്‌ക്രീനിലെത്തുന്നത്. പഴയ ആ കാലഘട്ടത്തെ അതുപോലെ പകര്‍ത്തുന്ന ചിത്രം അക്കാലത്തെ കേരള സാമൂഹിക ജീവിതത്തിന്റെ നേര്‍സാക്ഷ്യവുമാണ്. സി സ്‌പേസ് ആണ് ചിത്രം ഒ.ടി.ടിയില്‍ എത്തിച്ചിരിക്കുന്നത്.

പൂര്‍ണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ടൂ മെന്‍ എന്ന റോഡ് മൂവി എത്തുന്നത്. കെ സതീഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകന്‍ എം.എ നിഷാദ്, ഇര്‍ഷാദ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അനിത എന്ന സുപ്രധാന കഥാപാത്രത്തെയാണ് അനുമോള്‍ അവതരിപ്പിക്കുന്നത്. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച ചിത്രവും സീ സ്‌പേസിലൂടെ തന്നെ ഒ.ടി.ടിയില്‍ റിലീസ് ചെയ്തു.

ഗുളികന്‍ എന്ന ആദിവാസി ട്രാന്‍സ്‌ജെന്‍ഡര്‍ യുവാവ് ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളാണ് ഉടലാഴം പറയുന്നത്. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ചിത്രം കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ നിരൂപക പ്രശംസ നേടിയിരുന്നു. ഗുളികന്റെ ജീവിതത്തിലെ സുപ്രധാന വ്യക്തിയായി വരുന്ന കഥാപാത്രമാണ് ഇതില്‍ അനുമോളുടേത്. ഈ ചിത്രവും സീ സ്‌പേസ് തന്നെയാണ് ഒ.ടി.ടിയില്‍ എത്തിച്ചിരിക്കുന്നത്.

പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് റാണി: ദ റിയല്‍ സ്റ്റോറി. അനുമോളെ കൂടാതെ നിയതി കാദംബി, ഭാവന, ഉര്‍വശി, ഹണിറോസ്, മാലാ പാര്‍വതി, ഇന്ദ്രന്‍സ്, മണിയന്‍പിള്ള രാജു, ഗുരു സോമസുന്ദരം എന്നിങ്ങനെ ഒരു വന്‍താരനിരയാണ് ഇതിലുള്ളത്. ഒരു എം.എല്‍.എയുടെ കൊലപാതകത്തില്‍ കുറ്റം ചാര്‍ത്തപ്പെട്ട റാണിയെന്ന വീട്ടുവേലക്കാരിയുടെ ജീവിതമാണ് ഇതില്‍ വിവരിക്കുന്നത്. ധര്‍മ്മപുരം എന്ന പട്ടണത്തില്‍ അവള്‍ക്ക് വേണ്ടി സംസാരിക്കുന്ന അവള്‍ ജോലി ചെയ്യുന്ന മൂന്ന് കുടുംബങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു. ശക്തമായ സ്ത്രീപക്ഷ സാന്നിധ്യമുള്ള ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള സോന എന്ന കഥാപാത്രമാണ് അനുമോളുടേത്. മനോരമ മാക്‌സ് ആണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തിച്ചത്.

തമിഴ് വെബ്‌സീരീസായ ഹാര്‍ട്ട് ബീറ്റിന്റെ നാല് എപ്പിസോഡുകളുള്ള ആദ്യ സീസണാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. മെഡിക്കല്‍ രംഗത്തെ പശ്ചാത്തലമാക്കിയുള്ള ഹാര്‍ട്ട് ബീറ്റില്‍ കേന്ദ്രകഥാപാത്രമായ ഡോക്ടര്‍ രാധിയായി അനുമോള്‍ എത്തുന്നു. സീരീസിന്റെ രണ്ടാം സീസണ്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ദീപ ബാലു, യോഗലക്ഷ്മി, തപ, ചാരുകേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് ഹാര്‍ട്ട് ബീറ്റ് റിലീസ് ചെയ്തിരിക്കുന്നത്.

കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ വ്രതാരംഭം

0

കൊച്ചി, മാര്‍ച്ച് 10, 2024: തിങ്കളാഴ്ച വൈകുന്നേരം മാസപ്പிறവി ദര്‍ശിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ ചൊവ്വാഴ്ച, മാര്‍ച്ച് 12 ന് റമദാന്‍ വ്രതം ആരംഭിക്കും.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം സുഹൈബ് മൗലവി എന്നിവര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ പ്രമുഖ മതപണ്ഡിതര്‍മാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച വൈകുന്നേരം മാസപ്പிறവി ദര്‍ശിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച തന്നെ റമദാന്‍ വ്രതം ആരംഭിച്ചിരുന്നു.

ധനുഷ്, നാഗാർജുന, ശേഖർ കമ്മൂല ചിത്രം ‘കുബേര’; ഫസ്റ്റ് ലുക്ക് പുറത്ത്

0

ധനുഷ്, നാഗാർജുന അക്കിനേനി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ‘കുബേര’. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ശിവരാത്രി നാളിൽ അന്നൗൻസ് ചെയ്തു.

കുബേരയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത് വരുമ്പോൾ ആത്മീയത നിറഞ്ഞ് നിൽക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

ധനുഷിന്റെ കഥാപാത്രം ടൈറ്റിലുമായി നേരെ വിപരീതമായിട്ടാണ് നിൽക്കുന്നത്. അതിനാൽ തന്നെ ചിത്രത്തിൽ എന്ത് കഥാപാത്രമാണ് ധനുഷ് അവതരിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് ആകാംഷ നിറഞ്ഞ് നിൽക്കുകയാണ്. നാഗാർജുന അവതരിപ്പിക്കുന്ന കഥാപാത്രവും എന്താണ് എന്നത് ആകാംഷ നിറഞ്ഞ് നിൽക്കുകയാണ്. എന്നാൽ നാഗാർജുനയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും.

രശ്മിക മന്ദന ചിത്രത്തിൽ നായികയായി എത്തുന്നു. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി

‘കൽക്കി 2898 എഡി’യിൽ ‘ഭൈരവ’യായ് പ്രഭാസ് !

0

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’യിൽ ‘ഭൈരവ’യായ് പ്രഭാസ് എത്തുന്നു. പുരാതന ഐതിഹ്യങ്ങളുടെയും വിദൂര ഭാവികാല സമൂഹത്തിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ പോസ്റ്ററിൽ കാലഭൈരവനെപ്പോലെയാണ് പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. പുണ്യസ്ഥലമായ കാശിയുടെ ഭാവി തെരുവാണ് പോസ്റ്ററിന്റെ പശ്ചാത്തലം.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ‘കൽക്കി 2898 എഡി’യുടെ ചിത്രീകരണം ഇറ്റലിയിൽ പുരോഗമിക്കുകയാണ്. അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദിഷാ പടാനി തുടങ്ങിയവർ സുപ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക ദീപിക പദുക്കോണാണ്.

ബിസി 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് കൽക്കി 2898 എഡി. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഈ സയൻസ് ഫിക്ഷൻ മെയ് 9ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. പിആർഒ: ശബരി.

ചുട്ടുപൊള്ളുന്ന വേനലിലും ചിരിയുടെ പെരുമഴ തീർക്കാനൊരുങ്ങി ധ്യാനും കൂട്ടരും!! ‘കോപ് അങ്കിള്‍’ രസികൻ ഫസ്റ്റ് ലുക്ക് വൈറൽ

0

ചുട്ടുപൊള്ളുന്ന വേനലിലും ചിരിയുടെ പെരുമഴ തീർക്കാനൊരുങ്ങി ധ്യാനും കൂട്ടരും!! ‘കോപ് അങ്കിള്‍’ രസികൻ ഫസ്റ്റ് ലുക്ക് വൈറൽ

ചിരിയുടെ പെരുന്നാള്‍ തീർത്ത ഒട്ടേറെ സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്കുള്ള പുതുപുത്തൻ എൻട്രിയായെത്തുകയാണ് ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘കോപ് അങ്കിള്‍’ എന്ന ചിത്രം. ഈ വേനൽക്കാലത്ത് ചിരിയുടെ പെരുന്നാള്‍ തീർക്കാൻ ഒരുങ്ങിയാണ് ധ്യാനും വസിഷ്ഠും (മിന്നൽ മുരളി ഫെയിം) സൈജു കുറുപ്പും ശ്രിത ശിവദാസും അജു വർഗ്ഗീസും ജാഫർ ഇടുക്കിയും ജോണി ആന്‍റണിയും ദേവികയും കൂട്ടരും എത്തുന്നത്. ചിത്രം അടിമുടി ഒരു ഫൺ ഫിൽഡ് എന്‍റര്‍ടെയ്നർ ആണെന്നാണ് പോസ്റ്റർ കാണുമ്പോള്‍ ലഭിക്കുന്ന സൂചന. ‘കോപ് അങ്കിളി’ന്‍റെ രസികൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ധ്യാൻ ശ്രീനിവാസനാണ് തിരക്കഥ, സംവിധാനം വിനയ് ജോസ്. ഗുഡ് ആങ്കിള്‍ ഫിലിംസും ക്രിയ ഫിലിംസ് കോർപറേഷനും നെക്സ്റ്റൽ സ്റ്റുഡിയോസും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. സന്ദീപ് നാരായൺ, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവരാണ് നിർമ്മാണം. പയസ് തോമസ്, നിതിൻ കുമാർ‍ എന്നിവരാണ് കോപ്രൊഡ്യൂസർമാർ.

ഛായാഗ്രഹണം: റോജോ തോമസ്, എഡിറ്റർ: കണ്ണൻ മോഹൻ, സംഗീതം: ശങ്കർ ശർമ്മ, ബിജിഎം: മാർക് ഡി മ്യൂസ്, ഗാനരചന: മനു മഞ്ജിത്ത്, ഗായകർ: വിനീത് ശ്രീനിവാസൻ, സിത്താര കൃഷ്ണകുമാർ, എക്സി.പ്രൊഡ്യൂസേഴ്സ്: ജോബീഷ് ആന്‍റണി, ധിനിൽ ബാബു, ആർട്ട്: അസീസ് കറുവാരക്കുണ്ട്, അസോ.പ്രൊഡ്യൂസർ: ആദിത്യ അജയ് സിംഗ്. മേക്കപ്പ്: വിപിൻ ഓമനശ്ശേരി, സജിത് വിധുര, കോസ്റ്റ്യൂം: അശ്വതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽകോട്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ചന്ദ്രൻ, റിയാസ് മുഹമ്മദ്, ഫിനാൻസ് കൺട്രോളർ: മുഹമ്മദ് ഹാഫിസ്, വിഷ്വൽ ഇഫക്ട് ആൻഡ് ടൈറ്റിൽ ആനിമേഷൻ: റിഡ്ജ് വിഎഫ്എക്സ്, സ്റ്റണ്ട്: മാഫിയ ശശി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്‍സ്, കളറിസ്റ്റ്: ജോജി പാറക്കൽ, പി ആർ ഒ: എ.എസ് ദിനേശ്, ശബരി, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

ഇതിഹാസ ചിത്രം ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

0

മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശിവരാത്രി ദിനത്തിൽ പുറത്തുവിട്ടു. ഭക്തകണ്ണപ്പയുടെ വേഷം തീവ്രതയോടെ അവതരിപ്പിക്കുന്ന വിഷ്ണു മഞ്ചുവിനെ അവതരിപ്പിച്ച പോസ്റ്ററിൽ വില്ലും അമ്പും പിടിച്ച് വെള്ളച്ചാട്ടത്തിൽ നിന്നും ഗാംഭീര്യത്തോടെ ഉയർന്നുവരുന്ന വിഷ്ണു മഞ്ചുവിനെ കാണാം. പരമശിവൻ്റെ ആത്യന്തിക ഭക്തനായിത്തീർന്ന നിരീശ്വരവാദിയും നിർഭയനുമായ ഒരു യോദ്ധാവിൻ്റെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. വിഷ്ണു മഞ്ചുവിനോടൊപ്പം മോഹൻ ബാബു, മോഹൻലാൽ, പ്രഭാസ്, ശരത് കുമാർ, ബ്രഹ്മാനന്ദം തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമിപ്പോൾ 600-ലധികം അന്താരാഷ്‌ട്ര ക്രൂ അംഗങ്ങളോടെ ന്യൂസിലാൻഡിൻ്റെ പച്ചപ്പ് നിറഞ്ഞ സൗന്ദര്യത്തിൽ രണ്ടാം ഷെഡ്യൂൾ ചിത്രീകരിക്കുകയാണ്.

വിഷ്ണു മഞ്ചുവിന്റെ വാക്കുകൾ,”അർപ്പണബോധവും അഭിനിവേശവും നിറഞ്ഞ അവിശ്വസനീയമായ ഒരു യാത്രയായിരുന്നു ‘കണ്ണപ്പ’. ഒരു സിനിമ എന്നതിലുപരി ഒരു യോദ്ധാവിൻ്റെ ആത്മാവിലേക്ക് ആഴത്തിലുള്ള അന്വേഷണമാണിത്. ഈ ചിത്രത്തിന് ജീവൻ നൽകുമ്പോൾ അനുഭവപ്പെട്ട മാജിക് വെളിപ്പെടുത്തുന്നതിന്റെ ത്രില്ലിലാണ് ഞാൻ. മഹാശിവരാത്രി ദിനത്തിൽ ഫസ്റ്റ് ലുക്ക് പ്രദർശിപ്പിക്കാൻ സാധിച്ചത് ശിവൻ്റെ അനുഗ്രഹമായ് കരുതുന്നു.”

ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തിൽ പ്രഖ്യാപിച്ച ‘കണ്ണപ്പ’യിൽ പ്രശസ്ത ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചൗ, ആക്ഷൻ ഡയറക്ടർ കെച്ച ഖംഫക്‌ഡി, ഡാൻസ് മാസ്‌ട്രോ പ്രഭുദേവ എന്നിവരും ഉൾപ്പെടുന്നു. പിആർഒ: ശബരി.

ശിവ ശക്തിയായി തമന്ന; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0

2022 ൽ ഡയറക്ട് ഒറ്റിറ്റി റിലീസിനെത്തിയ ഒഡെല റെയിൽവേ സ്റ്റേഷൻ ബ്രഹ്മാണ്ഡ ഹിറ്റായി മാറിയിരുന്നു. സമ്പത് നന്ദിയുടെ രചനയിൽ അശോക് തേജ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒഡെല 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കഥ കൊണ്ടും മികച്ച അഭിനേതാക്കളും ടെക്‌നീഷ്യൻസ് കൊണ്ടും സമ്പന്നമാവുകയാണ്.

ഈ മഹാശിവരാത്രി നാളിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ശിവ ശക്തിയായി തമന്നയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. ഈ കഥാപാത്രത്തിനായി തമന്ന കംപ്ലീറ്റ് മേക്കോവർ നടത്തിയതായി കാണാം. ഒരു കയ്യിൽ ഒരു മാന്ത്രിക വടിയും മറു കയ്യിൽ ധമരുവും പിടിച്ചുകൊണ്ട് ശിവ ശക്തിയായി തന്നെയാണ് തമന്നയെ കാണാൻ സാധിക്കുന്നത്.

കണ്ണുകൾ അടച്ച് ശിവ ശക്തി ദൈവത്തോട് പ്രാർത്ഥിക്കുന്നതായി കാണാം. ശിവ രാത്രി ദിനത്തിൽ പ്രേക്ഷകർക്ക് ഒരു ഗംഭീര ട്രീറ്റ് തന്നെയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ഒരുക്കിയിരിക്കുന്നത്.

ചിത്രം മറ്റ് ഭാഷകളിലും റിലീസിനായി ഒരുങ്ങുകയാണ്. മധു ക്രിയേഷൻസിന്റെയും സമ്പത് നന്ദി ടീം വർക്സിന്റെ ബാനറിൽ ഡി മധു, സമ്പത് നന്ദി ചേർന്ന് നിർമിക്കുന്ന ചിത്രം അശോക് തേജ സംവിധാനം ചെയ്യുന്നു.

കാശിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നു. ദുഷ്ട ശക്തികളിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്റെയും കഥയാണ് സിനിമ സംസാരിക്കുന്നത്.

ഹെബാ പട്ടെലും വശിഷ്ട എൻ സിംഹയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിൽ വിഎഫ്എക്‌സ് പ്രധാനമായി മാറും. മികച്ച ടെക്‌നീഷ്യൻസ് ഉൾപ്പെടെ ഒഡെല 2ൽ ഭാഗമാകും. യുവ, നാഗ മഹേഷ്, വംശി, ഗഗൻ വിഹാരി, സുരേന്ദർ റെഡ്ഢി, ഭുപാൽ, പൂജ റെഡി എന്നിവരാണ് മറ്റ് താരങ്ങൾ..

ക്യാമറ – സൗന്ദർ രാജൻ എസ്, മ്യുസിക്ക് – അജനീഷ് ലോക്നാഥ്, ആർട്ട് ഡയറക്ടർ – രാജീവ് നായർ , പി ആർ ഒ – ശബരി

പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 AD’യിലെ ഗാനത്തിന്റെ ചിത്രീകരണം ഇറ്റലിയിൽ

0

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’ മെയ് 9ന് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ – പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഒരേ സമയം പുരോഗമിക്കുകയാണ്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ഗാനത്തിന്റെ ചിത്രീകരണത്തിനായി ഇറ്റലിയിലേക്ക് പറന്നു.

പ്രഭാസിന്റെ ആരാധകർക്കുള്ള സന്തോഷ വാർത്ത എന്തെന്നാൽ ഈ ഗാനത്തിൽ പ്രഭാസ് ഡാൻസ് ചെയ്യുന്നത് കാണാം. സമൂഹ മാധ്യമങ്ങളിലാണ് താരങ്ങളും അണിയറപ്രവർത്തകരും ഒരുമിച്ചുള്ള ചിത്രം സിനിമ ടീം പങ്കുവെച്ചത്. പ്രഭാസിനൊപ്പം നാഗ് അശ്വിൻ, ദിഷ പതാനി എന്നിവരെയും ചിത്രത്തിൽ കാണാം.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. പി ആർ ഒ – ശബരി

രാം ചരൺ – ബുച്ചി ബാബു സന ചിത്രം #RC16; നായികയായി ജാൻവി കപൂർ

0

രാം ചരണിന്റെ അടുത്ത ചിത്രം ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകൻ ബുച്ചി ബാബു സനയോടൊപ്പമാണ്. #RC16 ഒരു പാൻ ഇന്ത്യ എന്റർടെയ്‌നർ ആക്കാനുള്ള സാർവത്രിക അപ്പീലോടുകൂടിയ ശക്തമായ ഒരു തിരക്കഥയാണ് സംവിധായകൻ തയ്യാറാക്കിയത്.

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

ജാൻവി കപൂർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. ജാൻവിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ വാർത്ത പുറത്തുവിടുന്നത്. രാം ചരണും ജാൻവി കപൂറും ഒരുമിച്ചുകൊണ്ട് മികച്ച ജോഡി തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ ചിത്രത്തിൽ സംഗീത സംവിധായകനാകുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്ത് വിടും. പി ആർ ഒ – ശബരി

ദുൽഖർ സൽമാന്റെ നായിക മീനാക്ഷി ചൗധരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘ലക്കി ഭാസ്‌കർ’ !

0

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘ലക്കി ഭാസ്‌കർ’ലെ നായിക മീനാക്ഷി ചൗധരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘ലക്കി ഭാസ്‌കർ’ താരത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സുമതി എന്ന കഥാപാത്രമായ് മീനാക്ഷി ചൗധരി പ്രത്യക്ഷപ്പെടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ് നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായ് പ്രദർശനത്തിനെത്തും.

മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ‘ലക്കി ഭാസ്‌കർ’ 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

ഛായാഗ്രഹണം: നിമിഷ് രവി, ചിത്രസംയോജനം: നവിൻ നൂലി, പിആർഒ: ശബരി.